- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊലക്കേസിൽ കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ജയേഷ് കന്തയാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂർ പോലീസ് കണ്ടെത്തി. ജയേഷ് കന്ത അനധികൃതമായി ജയിലിനുള്ളിൽ കൊണ്ടുവന്ന ഫോൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. നാഗ്പൂർ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണത്തിനായി ബെലഗാവിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പ്രതിയെ വിട്ടുകിട്ടാന്‍ പ്രൊഡക്ഷൻ റിമാൻഡ് ആവശ്യപ്പെടുമെന്നും കമ്മീഷണർ പറഞ്ഞു.
തിരുവനന്തപുരം ഏകദിനം; സെഞ്ചുറിയോടെ സച്ചിന്റെ റെക്കോർഡ് മറികടന്ന് കോഹ്ലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യ ബാറ്റിങ്ങിൽ ശക്തമായി നിലയുറപ്പിച്ച് ഇന്ത്യ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്ലി മറികടന്നു. നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ഇന്ത്യയിൽ കോഹ്ലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തിൽ നിന്ന് 46-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്ലി പുറത്താകാതെ 166 റൺസ് നേടി. സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിനെയും രോഹിത് ശർമയെയും ഇന്ത്യക്ക് നേരത്തെ നഷ്ടമായി. 89 പന്തിൽ നിന്ന് രണ്ടാം സെഞ്ച്വറി നേടിയ ഗില്ലിനെ 116 റൺസെടുത്ത കസുൻ രജിത പുറത്താക്കി. 97 പന്തിൽ 14 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ഗില്ലിന്‍റെ ഇന്നിങ്സിൽ പിറന്നത്. ക്യാപ്റ്റൻ രോഹിത് ശർമ 49 പന്തിൽ 42 റൺസെടുത്തു.
കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സൈബി ജോസിനെതിരെ കൈക്കൂലി ആരോപണത്തിൽ പോലീസ് അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശ പ്രകാരമാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നത്. മുൻകൂർ ജാമ്യം ലഭിക്കാനായി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കക്ഷിയിൽ നിന്നുമാണ് അഡ്വ. സൈബി ജോസ് പണം കൈപ്പറ്റിയത്. ആരോപണം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയത് കണക്കിലെടുത്ത് പോലീസ് അന്വേഷണത്തിന് ഫുൾ കോർട്ട് ശുപാർശ ചെയ്തു. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി കൊച്ചി സിറ്റി പോലീസിന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരെ അന്വേഷണം നടത്തുന്നത്.
ന്യൂഡല്‍ഹി: ജഹാംഗീർപുരിയിലെ ഫ്ലാറ്റിൽ നിന്ന് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തി ദൃശ്യം ചിത്രീകരിച്ച് അയച്ചുകൊടുത്തത് ഐഎസ് നേതാവിനാണെന്ന സംശയത്തിൽ പോലീസ്. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പ്രകടിപ്പിക്കാനായാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് സൂചന. ജഗ്ജിത് സിംഗ്, നൗഷാദ് എന്നിവരെ ചൊവ്വാഴ്ച ഭൽസ്വ ഡയറിയിൽ നിന്ന് ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, തിരകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇന്നലെ രാത്രി സമീപത്തെ അഴുക്കുചാലിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കൈയിലെ ടാറ്റൂ കേന്ദ്രീകരിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരം: നായർ സമുദായത്തിൽ പെട്ടവർ മാത്രമാണ് തന്‍റെ ഓഫീസിൽ ജോലിചെയ്യുന്നതെന്ന പരാതിയുയർന്നുവെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. പരാതി ഉയർന്നതിനു പിന്നാലെ മറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെ തിരഞ്ഞെടുത്ത് നിയമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാ പുസ്തകോത്സവത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തൽ. രാഷ്ട്രീയക്കാരാണ് സമൂഹത്തിൽ ഇത്തരത്തിലുള്ള ജാതിബോധം വളർത്തുന്നതെന്നും തരൂർ ആരോപിച്ചു.
നാഗ്പുർ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് നാഗ്പൂരിൽ നിന്നുള്ള 13 കാരൻ യാഷ് ചൗഡെ. മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച അണ്ടർ 14 ഇന്‍റർ സ്കൂൾ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ സരസ്വതി സ്കൂളിലെ യാഷ് ചൗഡെ പുറത്താകാതെ 508 റൺസ് നേടി. സിദ്ധേശ്വർ വിദ്യാലയത്തിനെതിരായ മത്സരത്തിലായിരുന്നു കൗമാരക്കാരന്‍റെ പ്രകടനം. നാഗ്പൂരിലെ സരസ്വതി സ്കൂൾ 40-ാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 714 റൺസെടുത്തു. 178 പന്തിൽ 81 ബൗണ്ടറികളും 18 സിക്സറുകളുമടക്കം 508 റണ്‍സാണ് യഷ് നേടിയത്. ഈ വിഭാഗത്തിൽ ഇന്‍റർ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്‍റെ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. യാഷിനൊപ്പം ഇറങ്ങിയ തിലക് വക്കോഡ് സെഞ്ചുറി (127) നേടി. കൂറ്റൻ സ്കോർ പിന്തുടർന്ന സിദ്ധേശ്വർ സ്കൂൾ അഞ്ച് ഓവറിൽ ഒമ്പത് റൺസിന് പുറത്തായി. സരസ്വതി വിദ്യാലയം 705 റൺസിൻ്റെ വിജയത്തോടെയാണ് ജയിച്ചുകയറിയത്. നിരവധി ക്രിക്കറ്റ് പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളാണ് സരസ്വതി വിദ്യാലയം. വിദർഭയുടെ ഇപ്പോഴത്തെ ക്യാപ്റ്റനായ ഫായിസ്…
ചെന്നൈ: കാഞ്ചീപുരത്ത് മലയാളി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സേവിലിമേട്ടിൽ പെണ്‍കുട്ടിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസിലെ ആറ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും ആൺസുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ രണ്ട് പേർ ആദ്യം സ്ഥലത്തെത്തി. തുടർന്ന് കുട്ടിയുടെ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സംഘത്തിലെ നാല് പേർ കൂടി സ്ഥലത്തെത്തി പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയും ആൺസുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. കേസിലെ അഞ്ച് പ്രതികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ചീപുരം പെരുമ്പത്തൂർ സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരശ്, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആറാം പ്രതിയെ ഞായറാഴ്ച രാവിലെയും അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ വീണ് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. പ്രതികളുടെ കൈകൾക്കും…
മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ൻ്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു വാർത്തയെത്തുന്നത്. മലൈക്കോട്ടൈ വാലിബനു ശേഷം ലിജോ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ലിജോയുടെ പുതിയ തമിഴ് ചിത്രത്തിൽ സൂര്യ നായികാനായെത്തുമെന്നാണ് റിപ്പോർട്ടുകൾ . തമിഴ് ദിനപത്രമായ ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദർ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പ്രചാരണം. നേരത്തെ പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അൽപം വൈകിയാലും സിനിമ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും സുന്ദർ വീഡിയോയിൽ പറയുന്നു. ലിജോ-സൂര്യ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ട്വിറ്ററിൽ സജീവമാണ്.
മുംബൈ: അധോലോക നായകൻ രാജേന്ദ്ര നികൽജെ എന്ന ഛോട്ടാ രാജന്‍റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചതിന് ആറ് പേർ അറസ്റ്റിൽ. മുംബൈയിലെ മലാദിലാണ് ഛോട്ടാ രാജന്‍റെ ജൻമദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ പോസ്റ്റർ പതിച്ചത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ് സംഘാടകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഛോട്ടാ രാജന്‍റെ ജൻമദിനത്തോടനുബന്ധിച്ച് ജനുവരി 14, 15 തീയതികളിലാണ് കബഡി മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം സംഘാടകരും പോസ്റ്ററുകൾ പതിച്ചിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ടതിനെ തുടർന്ന് കബഡി മത്സരം റദ്ദാക്കി. അറസ്റ്റിലായ ആറുപേർക്കെതിരെ പണം തട്ടിയതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഛോട്ടാ രാജൻ സോഷ്യൽ ഓർഗനൈസേഷന്‍റെ പേരിൽ നാട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെട്ടതായും ഇതിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
ബെനോനി (ദക്ഷിണാഫ്രിക്ക): പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ പെൺപുലികൾക്ക് മികച്ച തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തി. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21 പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ശ്വേത സെഹ്റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. ശ്വേത 57 പന്തിൽ 92 റൺസെടുത്ത് പുറത്താകാതെ നിന്നു. 20 ബൗണ്ടറികളോടെ 92 റൺസാണ് ശ്വേത നേടിയത്. ക്യാപ്റ്റൻ കൂടിയായ സഹ ഓപ്പണർ ഷെഫാലി വർമ 45 റൺസെടുത്ത് പുറത്തായി. 16 പന്തിൽ 9 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 45 റൺസാണ് ഷെഫാലി നേടിയത്. ഓപ്പണിങ് വിക്കറ്റിൽ ഷെഫാലിയും ശ്വേതയും ചേർന്ന് 43 പന്തിൽ 77 റൺസ് കൂട്ടിച്ചേർത്തു. 11 പന്തിൽ…
