- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കാര്യവട്ടത്ത് കാണികളുടെ കുറവിനു കാരണം കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമർശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്‍റെ വിമർശനം. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരരുതെന്നും കായികമന്ത്രി പറഞ്ഞു. ശൂന്യമായ ഗാലറിക്ക് മുന്നിലാണ് ഇന്നത്തെ കളി നടക്കുന്നത്. മലയാളികളുടെ ആത്മാഭിമാനം ഇനി ചോദ്യം ചെയ്യപ്പെടരുതെന്നും സതീശൻ വിമർശിച്ചു. കാര്യവട്ടം ടിക്കറ്റ് നിരക്കിൽ കോർപ്പറേഷൻ ഈടാക്കുന്ന വിനോദനികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണാൻ വരേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ന്യൂഡല്‍ഹി: ബിജെപി സർക്കാർ ഒരു മാധ്യമ സ്ഥാപനത്തിനും വിലക്കേര്‍പ്പെടുത്തുകയോ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇത് മറന്നാണ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണമേർപ്പെടുത്തിയത് കോൺഗ്രസ് സർക്കാരാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. 1951ൽ അന്നത്തെ സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ പരാമർശിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിംഗിന്‍റെ പരാമർശം. ആർഎസ്എസ് പ്രസിദ്ധീകരിക്കുന്ന പാഞ്ചജന്യ മാസിക സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. അടൽജിയുടെ ഭരണകാലത്തോ മോദിജിയുടെ കാലത്തോ ഒരു മാധ്യമ സ്ഥാപനവും നിരോധിക്കപ്പെടുകയോ ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്ന് ആരോപിക്കുന്നവർ മറക്കുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണാണ് മാധ്യമങ്ങളെന്നും ശക്തമായ ജനാധിപത്യവ്യവസ്ഥിതിയ്ക്ക് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുണെ: എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു. ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി. പൂനെയിലെ ഹിഞ്ചവാദിയിൽ കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ. ഉദ്ഘാടന ചടങ്ങിൽ ശിവാജിയുടെ പ്രതിമയിൽ മാലയിടുന്നതിനിടെയാണ് സുപ്രിയയുടെ സാരിക്ക് തീപിടിച്ചത്. സമീപത്തെ വിളക്കിൽ നിന്നാണ് തീ പടർന്നത്. തക്ക സമയത്തെ ഇടപെടൽ മൂലം അപകടം ഒഴിവായെന്നും താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ പിന്നീട് വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് ബിജെപി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടപടി. ബി.ജെ.പി പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ സമരം അവസാനിപ്പിക്കാനെന്ന പേരിൽ ബി.ജെ.പി നേതാക്കൾ പണം വാങ്ങിയെന്ന ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്‍റെ പരാതിയെ തുടർന്നാണ് സംഘർഷമുണ്ടായത്. ജില്ലാ കോർ കമ്മിറ്റിയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ നേപ്പാളിലെ പൊഖാറ വിമാനത്താവളം ദുരന്തഭൂമിയായി മാറി. ചൈനയുമായി സഹകരിച്ച് നിർമ്മിച്ച വിമാനത്താവളം ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പണി പൂർത്തിയാകുന്നതിനു മുമ്പാണ് വിമാനത്താവളം തുറന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ചൈനയുടെ ബെൽട്ട് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി സിഎംസി എഞ്ചിനീയറിംഗിനായിരുന്നു വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല. വിമാനത്താവളത്തിന്‍റെ നിർമ്മാണം പൂർത്തിയായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ഏപ്രിലിൽ നേപ്പാളിനെ അറിയിച്ചു. ഇതനുസരിച്ച് ജനുവരി ഒന്നിനു പ്രധാനമന്ത്രി പുഷ്പ കമാൽ ദാഹൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. വിമാനത്താവള നിർമ്മാണത്തിനായി ചൈന ഉപയോഗിച്ച വസ്തുക്കൾ പരിശോധിക്കുമെന്ന് നേപ്പാൾ വൃത്തങ്ങൾ അറിയിച്ചു. 2014ലാണ് ചൈനീസ് കമ്പനിക്ക് വിമാനത്താവളത്തിന്‍റെ നിർമ്മാണ കരാർ നൽകിയത്. 2017 ജൂലായിലാണ് നിർമാണം ആരംഭിച്ചത്. 1400 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിർമ്മിച്ചത്. വിമാനത്താവളത്തിന്‍റെ നിർമ്മാണത്തിനു ശേഷം നേപ്പാൾ പ്രധാനമന്ത്രി രാജ്യത്തെ റെയിൽവേയുടെയും മറ്റ് പദ്ധതികളുടെയും നിർമ്മാണത്തിൽ ചൈനയുടെ സഹകരണം തേടിയിരുന്നു. 68 യാത്രക്കാരും…
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കോലറങ്ങല വീട്ടിൽ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബെംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീനാണ് സംക്രാന്തി പാർക്ക് ഹോട്ടലിലെ പ്രധാന പാചകക്കാരൻ. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സിറാജുദ്ദീനെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.
ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസിന്‍റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ നൽകുവാൻ ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 മരണങ്ങൾക്ക് പുറമേ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ, പുറത്തുള്ള രോഗികൾ, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, ഗുരുതരാവസ്ഥയിലെത്തിയവർ എന്നിവരുടെ ഡാറ്റയും ചൈന പുറത്തുവിട്ടു. മരണങ്ങളെക്കുറിച്ച് ചൈന പുറത്തുവിട്ട ഡാറ്റ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
തൃശൂർ: തൃശൂർ കുഴിക്കാട്ടുശേരിയിൽ നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കാറിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുനിൽ സുഖദയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടകപരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശ്ശേരിയിൽ എത്തിയത്. നാല് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. യാത്രാമധ്യേ ബൈക്ക് യാത്രികനോട് ഒതുങ്ങിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
നടപടിയിൽ മാറ്റമില്ല; സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന നൽകാൻ തയ്യാറല്ലെന്നുറപ്പിച്ച് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം പരിഗണയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യവ്യാപകമായി പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുകയും ചെയ്തിട്ടും സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന നൽകാൻ തയ്യാറല്ലെന്നാണ് താലിബാൻ അറിയിച്ചത്. ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. സ്ത്രീകളുടെ അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ താലിബാൻ ഭരണകൂടം നടപ്പാക്കിയ നിയമത്തിനു അനുസൃതമായി കൈകാര്യം ചെയ്യും. താലിബാൻ ഭരണകൂടം ഇസ്ലാമിക മത നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ആ നിയമങ്ങൾക്കെതിരെ ഒരു നടപടിയും അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് വ്യക്തമാക്കി. സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കാനുള്ള താലിബാന്‍റെ തീരുമാനം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിനും ആഗോളതലത്തിൽ വിമർശനത്തിനും കാരണമായി. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, യുഎൻ, ഒഐസി, മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവ താലിബാൻ ഭരണകൂടത്തോട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസ…
തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിൽ സ്പോൺസർമാർ നിരാശരാണെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്. കാണികളുടെ എണ്ണം കുറയുന്നത് ഈ വർഷത്തെ ലോകകപ്പിനു ആതിഥേയത്വം വഹിക്കാമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകൾ ഇത് ആയുധമാക്കുമെന്നും ജയേഷ് ജോർജ് വ്യക്തമാക്കി. കായിക മന്ത്രി വി അബ്ദുറഹിമാനുമായി കൂടിയാലോചിച്ചാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചത്. എന്നാൽ നിരക്ക് സംബന്ധിച്ച മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി. മന്ത്രി കെസിഎയെ കുറിച്ച് പഠിച്ചിട്ടില്ലെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിച്ചതാകാമെന്നും ജയേഷ് പറഞ്ഞു. ടിക്കറ്റുകൾ മത്സര തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ എണ്ണം മാത്രമായിരുന്നു. നാൽപതിനായിരത്തോളം സീറ്റുകൾ കാര്യവട്ടം സ്റ്റേഡിയത്തിലുണ്ട്. കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ് വിൽപനയ്ക്കുള്ളതിൻ്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് .
