Author: News Desk

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ കെ ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ടാണ് സർക്കാരിനു നൽകിയതെന്നാണ് വിവരം. പ്രവേശനത്തിൽ മെറിറ്റിൽ തിരിമറി നടത്തിയെന്ന പരാതിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളുടെ ഭാഗം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സർക്കാരിനു മുന്നിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. വിദ്യാർത്ഥി സമരത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതോടെ ഈ ആഴ്ച തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചേക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ നടത്തിയ ജാതീയ പരാമർശം ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങളിൽ ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. സിനിമാ മേഖലയിൽ നിന്നും സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്…

Read More

കണ്ണൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ.എം ഷാജി. എൽ.ജി.ബി.ടി.ക്യു സമൂഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റുള്ളവർ അവരുടെ മാനസിക വൈകല്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിലെ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് ഷാജി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിന്‍റെ ഗൗരവം സർക്കാർ മനസിലാക്കാത്തത് സങ്കടകരമാണെന്നും ധാർമ്മികതയും കുടുംബവ്യവസ്ഥയും നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നതെന്നും കെ.എം ഷാജി ഫേസ്ബുക്കിൽ കുറിച്ചു. അരാജക അജണ്ടയ്ക്കെതിരെ ലീഗ് പോരാടുമെന്നും അവരെ ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടന്നും പോസ്റ്റിൽ പറയുന്നു. 

Read More

വയനാട്: മാനന്തവാടി പിലാക്കാവിൽ പശുവിനെ കൊന്ന കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം കടുവ പിലാക്കാവിൽ ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ ജഡം കഴിക്കാനാണ് വൈകുന്നേരത്തോടെ കടുവ വീണ്ടും എത്തിയത്. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ പശുവിന്‍റെ ജഡം കുഴിച്ചിടാതെ വയലിൽ തന്നെ സൂക്ഷിച്ചിരുന്നു. കടുവ അടുത്തുള്ള വനത്തിലേക്ക് പോയെന്നാണ് കരുതുന്നത്. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് മുമ്പും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭരണകാലത്ത് സ്കൂളുകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകളിലാണ് ആയുധ നിർമ്മാണം നടന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. സർക്കാരിനു സമർപ്പിച്ച ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ സി.പി.എമ്മും ബി.ജെ.പിയും ബോംബും ആയുധ നിർമ്മാണവും നടത്തുന്നത് കുടിൽ വ്യവസായം പോലെയാണ്. ഇപ്പോൾ അത് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത് അപകടകരമാണ്. പഠനത്തിന്‍റെ മറവിൽ ആയുധങ്ങൾ നിർമ്മിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയാത്തത് വിചിത്രമാണെന്നും സുധാകരൻ പറഞ്ഞു. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികൾക്ക് ലാബുകളിൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ല. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വർദ്ധിച്ച ലഭ്യതയും ഉപയോഗവും ആയുധ നിർമ്മാണ പ്രവർത്തനങ്ങളിൽ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോ അതോ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

Read More

വയനാട് : ആത്മവിശ്വാസവും, ലക്ഷ്യബോധവും കൈമുതലാക്കി സ്വപ്ന സൗധത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒറ്റക്ക് പൂർത്തിയാക്കി യുവാവ്. വൈത്തിരി സബ് ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ നിഷാദ് ചോലക്കൽ ആണ് ഒറ്റക്ക് നിർമ്മിച്ച വീട്ടിലേക്ക് കുടുംബസമേതം താമസം മാറിയത്. കൂടുതൽ ആളുകളുടെ അധ്വാനം ആവശ്യമായ പ്രധാന സ്ലാബിന്റെ കോൺക്രീറ്റ്, തറ നിർമ്മാണം എന്നിവ ഒഴികെ ചുമര് കെട്ടൽ, തേപ്പ്, ടൈൽ പാകൽ, അലങ്കാരം എന്നിവയെല്ലാം അദ്ദേഹം ഒറ്റക്ക് ചെയ്തു. കഴിഞ്ഞ 5 വർഷമായി ജോലി കഴിഞ്ഞ് വീട്ടിൽ എത്തുന്ന സമയം മുഴുവൻ വീടിനായി മാറ്റി വെക്കുകയായിരുന്നു. ഉയർന്ന കൂലി മൂലം വീടെന്ന സ്വപ്നം ഇല്ലാതാവരുത് എന്ന ചിന്തയിൽ നിന്നാണ് വീട് നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഭാര്യ ജസീലയുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് 5 വർഷത്തെ ശ്രമഫലമായി ഒരുങ്ങിയത്.

Read More

കോട്ടയം: ചലച്ചിത്ര സംവിധായകനും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണൽ വ്യക്തിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഒരു പ്രൊഫഷണൽ വ്യക്തിക്ക് എങ്ങനെയാണ് ഒരു വിഭാഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കാൻ കഴിയുകയെന്നും തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും അടൂർ പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അടൂരിനെതിരെ ആഷിഖ് അബുവും രാജീവ് രവിയും നടത്തിയ പ്രസ്താവനകൾക്കും അദ്ദേഹം മറുപടി നൽകി. പ്രശസ്തിക്ക് വേണ്ടി അവർ എന്നെ വിമർശിക്കുന്നു. അവർക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അടൂർ ആരോപിച്ചു. ന്യൂജനറേഷൻ ഫിലിം മേക്കർമാർ എന്നാണ് അവർ സ്വയം വിളിക്കുന്നത്. അവയിൽ എന്താണ് പുതുമയെന്നും അടൂർ ചോദിച്ചു.

Read More

കാഠ്മണ്ഡു: നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ മൂന്ന് നേപ്പാൾ പൗരൻമാരും. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് അപകടത്തിൽ മരിച്ചത്. നേപ്പാളിൽ സുവിശേഷകനായിരുന്ന പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഞ്ചംഗ സംഘം. മടക്കയാത്രയിൽ സംഘത്തിലുണ്ടായിരുന്ന ദീപക് തമാഹും സരണും കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങി. മറ്റ് മൂന്ന് പേരും പൊഖാറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 45 വർഷമായി നേപ്പാളിൽ സുവിശേഷകനായ മാത്യു ഫിലിപ്പിന്‍റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച് പേരും എത്തിയത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് 68 യാത്രക്കാരും അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ നാല് ക്രൂ അംഗങ്ങളുമായി ഞായറാഴ്ച രാവിലെ 10.33 നു പുറപ്പെട്ട യെതി എയർലൈൻസിന്‍റെ എടിആർ 72 വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് തകർന്നുവീഴുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ വിമാനത്തിനു തീപിടിച്ചു. ഇതുവരെ 68 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

Read More

ഹൈദരാബാദ്: ആഗോള ഒടിടി ഇടത്തിൽ ഒരു പ്രധാന ശക്തിയായിരുന്നിട്ടും, ഇന്ത്യയിലെത്തിയപ്പോൾ മാത്രം ഒരല്പം പിന്നോട്ട് പോവേണ്ടിവന്നിരുന്നു നെറ്റ്ഫ്ലിക്സിന്. ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷകരുള്ള ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ കണ്ടന്‍റുകളുടെ അഭാവം പലപ്പോഴും നെറ്റ്ഫ്ലിക്സിനെ പിന്നിലാക്കിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഏറ്റവും പുതിയ അപ്ഡേറ്റുകളനുസരിച്ച്, നെറ്റ്ഫ്ലിക്സ് ഇതിനൊരു പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ്. അതിന്‍റെ ഭാഗമായി നിലവിൽ നിർമ്മാണത്തിലിരിക്കുന്നവ ഉൾപ്പെടെ 16 തെലുങ്ക് ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്‍റെ അടുത്ത ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.  മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ബോലോ ശങ്കർ നെറ്റ്ഫ്ലിക്സ് അവകാശം നേടിയ 16 ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. രവി തേജ അഭിനയിച്ച ധമാക്ക, നാനിയുടെ ദസറ, നിഖിൽ നായകനായ 18 പേജ്സ്, കല്യാൺ റാമിന്‍റെ അമിഗോസ്, വരുൺ തേജയുടെ അടുത്ത ചിത്രം എന്നിവയുൾപ്പെടെ പ്രഖ്യാപനം നടന്ന നിരവധി പ്രോജക്ടുകളുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാൻ കാണികളില്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. സ്റ്റേഡിയത്തിന്‍റെ പകുതിയും ശൂന്യമാണെന്ന് ആശങ്ക പ്രകടിപ്പിച്ച യുവരാജ് ഏകദിന ക്രിക്കറ്റ് അവസാനിക്കുന്നതിന്‍റെ ലക്ഷണമാണോ ഇതെന്നും ചോദ്യവും ഉയർത്തി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനു കാണികളുടെ അഭാവം ഏറെ ചർച്ചയാകുന്നതിനിടെയാണ് യുവരാജിന്‍റെ പരാമർശം. 55,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മത്സരത്തിനായി 6,000 ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും ഇത്തവണ കാണികളുടെ അഭാവം കെസിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന കുറഞ്ഞാൽ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായി കാര്യവട്ടം സ്റ്റേഡിയം പരിഗണിക്കുന്നതിൽ പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ഏകദിനമാണിത്. 2018 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യ മത്സരം. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്‍റി 20 മത്സരങ്ങളായിരുന്നു.

Read More

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ഇന്ത്യൻ ബോളിങ്ങിനും ബാറ്റിംഗിനും മുൻപിൽ ശ്രീലങ്ക തകർന്നു തരിപ്പണമായപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരി. 317 റൺസിനാണ് ഇന്ത്യയുടെ ജയം. 22 ഓവറിൽ 73 റൺസ് മാത്രമെടുക്കാനേ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തി. ഷമി, കുൽദീപ് യാദവ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്നക്കംപോലും തികയ്ക്കുന്നതിനു മുൻപേ തകർന്നു. 2008 ജൂലൈയിൽ 290 റൺസിന് അയർലൻഡിനെ ന്യൂസീലൻഡ് തോൽപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോർഡ് ഇന്ത്യൻ ടീം തിരുത്തി.

Read More