- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ആരോഗ്യ സർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് ചട്ടലംഘനമാണെന്നാണ് ആരോപണം. ഗവർണർ നീക്കം ചെയ്യാത്ത സംസ്ഥാനത്തെ ഏക വി.സിക്കെതിരെയാണ് ഹർജിക്കാരനായ പ്രവീൺ ലാൽ കുറ്റിച്ചിറ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. സെർച്ച് കമ്മിറ്റി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഗവർണർ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളയാളെ വി.സിയായി തിരഞ്ഞെടുത്തെന്നാണ് ആരോപണം. 2019 ഒക്ടോബറിലാണ് തൃശ്ശൂർ ആരോഗ്യ സർവകലാശാലയുടെ വി.സിയായി മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്. ഇതിനെതിരെയാണ് ഡോ.പ്രവീൺ ലാൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്തിമ പട്ടികയിൽ നിന്ന് വി.സിയെ തിരഞ്ഞെടുക്കാൻ ഗവർണർക്ക് വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് കഴിഞ്ഞ വർഷം ഹർജി തള്ളിയിരുന്നു. കെ.ടി.യു കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും…
ഡൽഹി : സ്വവർഗാനുരാഗം ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നിട്ടും സ്വവർഗ്ഗാനുരാഗികളെയോ മറ്റ് എൽജിബിടിക്യു + കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നവരെയോ പൂർണ്ണമായും അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ മകന് വേണ്ടി ഒരു അമ്മ സ്വീകരിച്ച നിലപാട് രാജ്യ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്വവർഗാനുരാഗിയായ 24 വയസ്സുള്ള മകൻ യാഷിനൊപ്പം ഡൽഹിയിൽ നടന്ന 13 ആമത് പ്രൈഡ് പരേഡിൽ പങ്കെടുത്ത അമ്മ മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 2019 ൽ ആദ്യമായി പ്രൈഡ് പരേഡിൽ പങ്കെടുത്തപ്പോൾ ആരെങ്കിലും തന്റെ ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിക്കുമോ എന്നും, വീട്ടുകാർ അത് കാണുമോ എന്നുമായിരുന്നു യാഷിന്റെ ഭയം. എന്നാൽ നാല് വർഷത്തിനിപ്പുറം അഭിമാനത്തോടെ, സ്വന്തം അമ്മയോടൊപ്പം പരേഡിൽ പങ്കെടുക്കാനും, ചിത്രങ്ങൾ പകർത്താനും, പങ്കുവെക്കാനും സാധിച്ചു. തന്‍റെ മാതാപിതാക്കൾ തന്നെ സ്വീകരിച്ചതുപോലെ മറ്റുള്ളവരെയും ഉൾക്കൊള്ളാനായാണ് പ്രൈഡ് പരേഡിൽ അമ്മയെ കൊണ്ടുപോയതെന്നും യാഷ് പറഞ്ഞു. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ അവസാന വർഷ വിദ്യാർത്ഥിയാണ് യാഷ്.
‘ധനവ്യവസായ’ തട്ടിപ്പ്: കോടികള് നിക്ഷേപിച്ചവരില് ഉന്നത രാഷ്ട്രീയക്കാരും സ്വകാര്യ സ്ഥാപനങ്ങളും
തൃശ്ശൂർ: 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ടു. പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഇടപാട് രേഖകൾ പരിശോധിച്ചപ്പോഴാണ് വിപുലമായ ലിസ്റ്റ് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരെ കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപം. ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, കടകളിൽ ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടെ രണ്ട് മുതൽ അഞ്ച് ലക്ഷം വരെ നിക്ഷേപം ഉള്ളവരും ഉണ്ട്. രസീത് അനുസരിച്ച്, ബാങ്ക് 15 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. പലരും ആറ് മാസത്തേക്ക് നിക്ഷേപം നടത്തിയവരാണ്. വടൂക്കര സ്വദേശി പി.ഡി ജോയിയാണ് സ്ഥാപനത്തിന്‍റെ ഉടമ. നിക്ഷേപകർ കൂട്ട പരാതിയുമായി എത്തിയതോടെ ജോയിയും കുടുംബവും ഒളിച്ചോടി. ജോയി, ഭാര്യ റാണി എന്നിവരാണ് പ്രതികൾ.
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൊഴിയെടുക്കും. പുതിയ ഫയൽ ഉടൻ തുറക്കുമെന്നും അന്വേഷണത്തിലേക്ക് കടക്കുമെന്നും സംഘത്തിന്‍റെ തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്.മധുസൂദനൻ പറഞ്ഞു. ഫയലുകൾ പരിശോധിച്ച 13 അംഗ ക്രൈംബ്രാഞ്ച് സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എല്ലാവരും ഒരുമിച്ച് കൂടിക്കാഴ്ച നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ മൊഴിയെടുക്കും. നയനയുടെ മരണശേഷം ആദ്യം മൊഴി നൽകിയ സഹോദരൻ മധുവിന്‍റെയും നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആദ്യം പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെയും മൊഴികളാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും സംഘം ചോദ്യം ചെയ്യും.
സിപിഎം നേതാവിനെ ചോദ്യം ചെയ്ത എസ്ഐക്ക് സ്ഥലം മാറ്റം; ഉത്തരവ് വിവാദമായപ്പോള് മരവിപ്പിച്ചു
കായംകുളം: റോഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഇരുചക്ര വാഹനം തടഞ്ഞ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ നമ്പലശ്ശേരിയെ കായംകുളം സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാർ തടഞ്ഞതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റവും നടപടി മരവിപ്പിക്കലും. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വി.ശിവൻകുട്ടി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. രാവിലെ നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായതിനാൽ മന്ത്രിയുടെ യോഗത്തിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളിന് മുന്നിലെ റോഡിലും പോലീസ്ഗ താഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ ഹെൽമറ്റ് ധരിക്കാതെയാണ് അഷ്കർ സ്കൂട്ടറിലെത്തിയത്. എന്നാൽ പോലീസ് ഇയാളെ അകത്തേക്ക് കടത്തി വിട്ടില്ല. തുടർന്ന് എസ്.ഐയും അഷ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. ഹെൽമെറ്റ് ധരിക്കാത്തതിനും അഷ്കറിനെ പോലീസ് ചോദ്യം ചെയ്തു.
കാബുൾ: അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്‍റ് അംഗവും അംഗരക്ഷകനും ഒരു കൂട്ടം തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മുർസൽ നാബിസാദ (32), അംഗരക്ഷകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്ന് കാബൂൾ പോലീസ് പറഞ്ഞു. കൊലയാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാനിസ്ഥാൻ ഭരിക്കുമ്പോൾ നാബിസാദ പാർലമെന്‍റ് അംഗമായിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ നാബിസാദ ഉൾപ്പെടെയുള്ളവരെ പുറത്താക്കി. “ഇരുവർക്കും വീട്ടിൽ വച്ചാണ് വെടിയേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നാബിസാദയുടെ സഹോദരനും പരിക്കേറ്റു,” പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മുൻ എംപി മറിയം സൊലൈൻമാൻഖിൽ നാബിസാദയെ അഫ്ഗാനിസ്ഥാന്‍റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. “അഫ്ഗാനിസ്ഥാൻ വിടാൻ അവസരം ലഭിച്ചിട്ടും ജനങ്ങൾക്ക് വേണ്ടി പോരാടാൻ നാബിസാദ ആഗ്രഹിച്ചു,” അവർ കുറിച്ചു. നംഗർഹാർ സ്വദേശിനിയായ നാബിസാദ 2018 ലാണ് കാബൂളിൽ നിന്ന് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതായി അന്താരാഷ്ട്ര…
കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവേ പോലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയതിനും ആക്രമിച്ചതിനുമാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടിയെ ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടർന്ന് ആയങ്കി ടിടിഇയെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്തു. ടിക്കറ്റ് പരിശോധകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വയനാട്: വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയാൻ സ്വീകരിക്കേണ്ട നടപടികൾ, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്‍റെ കുടുംബത്തെ വനം മന്ത്രി സന്ദർശിക്കും. തോമസിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. അതേസമയം, പാലക്കാട്ടും പരിസരത്തും ഇറങ്ങുന്ന പിടി 7നെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിൽ ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എപ്പോഴെത്തുമെന്നും ഇന്ന് അറിയാൻ കഴിയും. വയനാട്ടിൽ പലയിടത്തും ഇടവേളകളില്ലാതെ വന്യജീവി ആക്രമണം ഉണ്ടാവുന്നതും പിടികൂടൽ ദൗത്യം നടക്കുന്നതാണ് വരവ് വൈകാൻ കാരണം. പിടി 7നെ പിടികൂടിയാൽ താമസിപ്പിക്കാനുള്ള കൂടും ധോണിയിൽ ഒരുക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർ സോണുകൾ നിശ്ചയിച്ച കോടതി വിധിയിൽ കേന്ദ്രവും കേരളവും ഇളവ് തേടും. നിലവിലെ വിധി കരട് വിജ്ഞാപനത്തിന് ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലവിലുള്ളത്. ജൂണിലെ വിധി തിരുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അതിനാൽ രണ്ടംഗ ബെഞ്ചിന് വിധി മാറ്റാൻ കഴിയുമോയെന്ന് ഇന്ന് പരിശോധിക്കും. അതേസമയം, ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ഇന്ന് കളക്ടറേറ്റിൽ യോഗം ചേരും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിക്കുകയും സർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
വടക്കാഞ്ചേരി: വരവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിനിടെ പുറത്തു നിന്നെത്തിയവർ വടിവാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശികളായ മുണ്ടനാട്ട് പ്രമിത് (27), പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് ആക്രമണം നടത്തിയത്. 2003 ബാച്ചിൻ്റെ പൂർവവിദ്യാർഥി സംഗമമായിരുന്നു. പരുപാടിയിൽ പങ്കെടുത്ത തളി കുണ്ടുപറമ്പിൽ ഹഖീമിനെയാണ് രണ്ടംഗ സംഘം ലക്ഷ്യമിട്ടത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ഫുട്ബോൾ മത്സരമാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഹഖീമിന്‍റെ സുഹൃത്തുക്കൾ ആദ്യം വന്ന് ഇവരെ തിരിച്ചയച്ചെങ്കിലും യോഗം കഴിഞ്ഞ് സ്വന്തം വാഹനത്തിൽ മടങ്ങുന്നതിനിടെ ഹക്കീമിനു നേരെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഹക്കീമിന്‍റെ വാഹനവും അക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലാക്കാട് ഭാഗത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.
