Author: News Desk

കൊല്ലം: ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ മായം കലർന്നിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് പാലിൽ രാസവസ്തുവിന്‍റെ സാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ആരോപിച്ചാണ് ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പാൽ ടാങ്കർ പിടിച്ചെടുത്തത്. 15,300 ലിറ്റർ പാൽ സംഭരിച്ച ടാങ്കർ ലോറി കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ടാങ്കർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Read More

ദുബായ്: തൊഴിലാളികൾക്ക് പാർപ്പിടം നൽകാതിരിക്കുക, മനുഷ്യക്കടത്തിന്‍റെ ഭാഗമാവുക തുടങ്ങിയ നിയമലംഘനങ്ങൾ കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കുന്നതിന് കാരണമായ കുറ്റകൃത്യങ്ങളാണെന്ന് യുഎഇ സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കില്ല. മനുഷ്യക്കടത്ത് കേസുകളിൽ കമ്പനിയുടെ പേര് ഉൾപ്പെടുന്നതും ഗുരുതരമായ നിയമലംഘനമാണ്. മന്ത്രാലയം കമ്പനികൾക്ക് നൽകുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും ലോഗിൻ ഐഡികളും അനർഹമായി കൈകാര്യം ചെയ്യുന്നതും നിരോധനത്തിലേക്ക് നയിച്ചേക്കും. മനുഷ്യക്കടത്തിൽ ഏർപ്പെടുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ അന്തിമ വിധി വന്ന തീയതി മുതൽ രണ്ട് വർഷത്തേക്ക് നിരോധനം തുടരും. ഭവന സൗകര്യം ശരിയായി ഒരുക്കിയാൽ നിയമനടപടികൾ ഒഴിവാക്കാനാകും. മറ്റ് കേസുകളിൽ പിഴയടച്ച് നിയമനടപടികൾ ഒഴിവാക്കാം.

Read More

ന്യൂഡൽഹി: ശീത തരംഗത്തിൽ വിറച്ച് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്. മൂടൽ മഞ്ഞ് റോഡ്, റെയിൽ, വിമാന ഗതാഗതത്തെ ബാധിച്ചു. ശീത തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശ് സർക്കാർ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാക്കി. രാജസ്ഥാനിൽ കുറഞ്ഞ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസിലെത്തി. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും തുടരുകയാണ്. ഈ മാസം 20 വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് ആൻഡ്രോയിഡ് ഫോണുകൾ. ഇതിന്‍റെ പ്രധാന കാരണം അവയുടെ വിലയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നുണ്ട്. എന്നാൽ വൈകാതെ ഈ നിലയിൽ മാറ്റം വരുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില വർദ്ധനവിന് കാരണമാകുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി കോമ്പറ്റീഷന്‍ കമ്മീഷൻ ഗൂഗിളിന് 2,273 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആൻഡ്രോയിഡ് മൊബൈൽ പ്ലാറ്റ്ഫോമിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കമ്പനിക്ക് 1,337 കോടി രൂപയും പ്ലേ സ്റ്റോർ വഴി തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് 936 കോടി രൂപയും പിഴ ചുമത്തി. സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ഗൂഗിൾ ഏകപക്ഷീയമായ കരാറിൽ ഏർപ്പെടുകയും ആപ്ലിക്കേഷനുകൾക്ക് ആൻഡ്രോയിഡ് ആധിപത്യം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ആരോപിച്ചു.

Read More

കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഴുകിയ മാംസം കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് നഗരസഭ റിപ്പോർട്ട് കൈമാറി. പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രീതിയിൽ മനഃപൂർവ്വം പ്രവർത്തിച്ചു എന്നതുൾപ്പെടെ രണ്ട് വകുപ്പുകൾ പ്രകാരമാണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ജുനൈസ് മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നത് ആരുടെ സഹായത്തോടെയാണ്, ആരൊക്കെയാണ് ജുനൈസിൽ നിന്ന് ചീഞ്ഞ മാംസം വാങ്ങി ഷവർമ വിളമ്പിയത് എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ജുനൈസിനെ കണ്ടെത്തി മൊഴിയെടുത്താൽ മാത്രമേ അന്വേഷണം ഇതിലേക്ക് എത്തുകയുള്ളൂ. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. സുനാമി ഇറച്ചി ഇടപാടിനായി ജുനൈസിന് വീട് വാടകയ്ക്ക് നൽകിയ വ്യക്തിയെക്കുറിച്ചും അന്വേഷണമുണ്ടാകും. ജുനൈസിന്‍റെ അറസ്റ്റിനായി മണ്ണാർക്കാട് ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. 

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളായ വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിർദേശപ്രകാരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മുട്ടം-കോവളം സെഡിമെന്‍റൽ സെൽ പ്രദേശത്താണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നടക്കുന്നത്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതിക ആഘാതം ഉണ്ടായാൽ അത് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പടരില്ലെന്നും പഠനം പറയുന്നു. തെക്കൻ തീരത്ത് മുമ്പെങ്ങുമില്ലാത്തവിധം വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനം ഉണ്ടാവുന്നതാണ് തീരദേശ മണ്ണൊലിപ്പിന്‍റെ പ്രധാന കാരണമെന്നാണ് പഠനം കണ്ടെത്തിയത്.

Read More

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും തോൽവി. ഇന്നലത്തെ മത്സരത്തിൽ സ്റ്റേഡ് റെന്നസിനോടാണ് പിഎസ്ജി പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെന്നസിന്‍റെ ജയം. റെന്നസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ആതിഥേയരുടെ വിജയം. 65-ാം മിനിറ്റിൽ മാലിയുടെ ഹമറി ട്രായോറെയാണ് റെന്നസിന്‍റെ വിജയഗോൾ നേടിയത്. ലയണൽ മെസ്സി, നെയ്മർ എന്നിവരെല്ലാം സ്റ്റാർട്ടിംഗ് ഇലവനിൽ വന്നിട്ടും പിഎസ്ജിക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമേ തൊടുക്കാനായുളളു. ലീഗ് സീസണിൽ പിഎസ്ജിയുടെ രണ്ടാം തോൽവിയാണിത്. അതേസമയം, ഇറ്റലിയിലെ സെരി എയിലെ ആവേശകരമായ പോരാട്ടത്തിൽ എഎസ് റോമ ഫിയോറന്‍റീനയെ പരാജയപ്പെടുത്തി. റോമയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ രണ്ട് ഗോളുകൾക്ക് വിജയിച്ചു. അർജന്‍റീനയുടെ പൗലോ ഡിബാലയാണ് റോമയ്ക്കായി രണ്ട് ഗോളുകളും നേടിയത്.

Read More

ന്യൂഡല്‍ഹി: ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. എന്നാൽ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തുന്നത് സ്വീകാര്യമല്ലെന്നാണ് സുപ്രീം കോടതി കൊളീജിയം അംഗങ്ങളുടെ നിലപാട്. ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാരിന്റെയും സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ജഡ്ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കൊളീജിയത്തിൽ സർക്കാർ പ്രതിനിധി അനിവാര്യമാണെന്നാണ് കത്തിൽ പറയുന്നത്. കൊളീജിയം സമ്പ്രദായത്തിൽ സുതാര്യതയുടെ അഭാവമുണ്ടെന്ന് ഒന്നര മാസം മുമ്പ് നിയമമന്ത്രി കിരണ് റിജിജു വിമർശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, സ്പീക്കർ ഓം ബിർള എന്നിവരും കൊളീജിയം സമ്പ്രദായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രി കൊളീജിയത്തിന് കത്ത് നൽകിയത്. കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി രുമ പാൽ ഉൾപ്പെടെ…

Read More

റിയാദ്: ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണയ്ക്ക് കിരീടം. സൗദി അറേബ്യയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ 3-1ന് വിജയിച്ചു. കിങ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ വിജയം ആധികാരികമായിരുന്നു. 33-ാം മിനിറ്റിൽ ഗാവിയിലൂടെ ബാഴ്സ ലീഡെടുത്തു. 45-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ലീഡുയർത്തി. 69-ാം മിനിറ്റിൽ പെഡ്രിയാണ് ബാഴ്സലോണയുടെ വിജയഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ കരീം ബെൻസേമയിലൂടെ റയൽ ഒരു ഗോൾ നേടിയതോടെ ബാഴ്സയ്ക്ക് ക്ലീൻ ഷീറ്റ് നഷ്ടമായി. ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസിന്‍റെ ആദ്യ കിരീടമാണിത്. ഇത് പതിനാലാം തവണയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് നേടുന്നത്.

Read More

ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സി.പി.എം നേതാവ് എ.പി സോണക്കെതിരേ ഡി.ജി.പിക്ക് പരാതി. മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് ജെബി മേത്തറാണ് പരാതി നൽകിയത്. ചങ്ങാത്തം സ്ഥാപിച്ചാണ് സ്ത്രീകളെ ദുരുപയോഗം ചെയ്തത്. ഒരു പെൺകുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്. അതിനാൽ പോക്സോ കേസും ഫയൽ ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Read More