Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടപ്പാക്കിയ ആർത്തവകാല മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്. വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ചത്. ആർത്തവകാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീരുമാനം വിപുലീകരിക്കാനാണ് ആലോചന. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ ആർത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദം നൽകുന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിട്ടുണ്ട്. മറ്റ് സർവകലാശാലകളിലും ഇത് നടപ്പാക്കുന്നത് പെൺകുട്ടികൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനിടെ കാണികളുടെ എണ്ണം കുറയാൻ കാരണം തന്‍റെ പ്രസ്താവനയാണെന്ന ആരോപണത്തിന് മറുപടി നൽകി കായിക മന്ത്രി വി അബ്ദുറഹിമാൻ. തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം സംഘാടകരുടെ കഴിവുകേടാണെന്നും മന്ത്രി പറഞ്ഞു. ദുർബലരായ എതിരാളികളും കടുത്ത വെയിലും ചൂടും കാണികളുടെ എണ്ണം കുറയാൻ കാരണമായെന്നും സംഘാടകരുടെ കഴിവുകേട് മറച്ചുവക്കാൻ മന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എതിരാളികളിൽ ചിലർ സോഷ്യൽ മീഡിയയിലും മറ്റും വിഷയം വളച്ചൊടിക്കുകയാണ്. സർക്കാരിൻ്റെ വിനോദ നികുതിയാണ് നിരക്ക് വർദ്ധനവിന് കാരണമെന്ന വാദവുമായി ക്രിക്കറ്റ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കാര്യവട്ടത്ത് ക്രിക്കറ്റ് കാണാന്‍ ആളുകൾ എത്താതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശുന്ന ജാഗ്രത കാണുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നും മന്ത്രി പറഞ്ഞു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവര്‍ക്കു വേണ്ടിയാണ് ഈ ഗവണ്‍മെന്റ് നിലകൊള്ളുന്നത്. വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അവര്‍ തീരുമാനിക്കട്ടെ എന്നും…

Read More

കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി. പി വി അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് സിവിൽ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് തള്ളിയ കോടതി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. കർണാടക ബൽത്തങ്ങാടി താലൂക്കിലെ തണ്ണിരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി വാഗ്ദാനം ചെയ്ത് എൻആർഐ എഞ്ചിനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.

Read More

പാപ്പിനിശ്ശേരി: കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയോടെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ച ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിക്കുകയാണ് ചെയ്തത്.

Read More

തിരുവനന്തപുരം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടേതും സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്‍റെ കുടുംബാംഗങ്ങളും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.

Read More

മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമ പരിരക്ഷയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു മർദ്ദനം. പറമ്പിൻ്റെ ഉടമസ്ഥൻ കുട്ടിയെ ബൈക്കിൽ ഇടിച്ച് വീഴ്ത്തുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. കാലിലെ എല്ലൊടിഞ്ഞ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. ബന്ധുക്കൾ ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും തീരം സുസ്ഥിരമാകുമെന്നും എൻ.ഐ.ഒ.ടി പഠനം പറയുന്നു. 2022 ലെ കരട് വാർഷിക പഠന റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനും ഇടയിലാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ വരെ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ-ശംഖുമുഖം, പുല്ലുവിള-പൂവാർ ഭാഗങ്ങളിൽ തീരം വെയ്പ്പ് കണ്ടെത്തിയിരുന്നു. തീരം വയ്പ്പിനോ തീരശോഷണത്തിനോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമ്മാണത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.  ന്യൂനമർദ്ദം ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് മാറ്റങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്ന് 13-15 കിലോമീറ്റർ അകലെയാണ്. പൂന്തുറ-ഭീമപ്പള്ളി ഭാഗത്തെ പുലിമുട്ട് നിർമ്മാണമാണ് വലിയതുറയിലെ…

Read More

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് നൽകാൻ തീരുമാനം. ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും. KL- 99 എന്ന സീരിസ് ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുക. സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് KL- 99 – A സീരീസും ,കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL- 99 B സീരിസും, തദ്ദേശ സ്ഥാപനങ്ങൾക്ക് KL- 99 – C സീരിസും ,സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL- 99 സീരീസുമായിരിക്കും നല്‍കുവാൻ പോകുന്നത്.

Read More

ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവിനുള്ള കേന്ദ്രസർക്കാരിൻ്റെ അപേക്ഷ മൂന്നംഗ ബെഞ്ച് ഇനി പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2022 ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിയിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും മറ്റ് ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. നിർമ്മാണം നിയന്ത്രിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് ഹർജികൾ ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നഗരങ്ങളെ പോലും ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എല്ലാ മേഖലകളിലും ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടാണ് അമിക്കസ് ക്യൂറി സ്വീകരിച്ചത്.

Read More

ഹൈദരാബാദ്: പിന്നാലെ ഓടിയ നായയിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിൽ ഡെലിവറി ഏജന്‍റായി ജോലി ചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്‍ (23) ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ചറാഹില്‍സിലെ ഒരു അപ്പാർട്ട്മെന്‍റിന്‍റെ മൂന്നാം നിലയിൽ നിന്ന് ബുധനാഴ്ചയാണ് റിസ്വാൻ ചാടിയത്. അപ്പാർട്ട്മെന്‍റിലെ ഫ്ലാറ്റിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ലാറ്റിന്‍റെ വാതിലിൽ മുട്ടിയ ശേഷം ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും പിന്നാലെ ഓടുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിസ്വാൻ മൂന്നാം നിലയിൽ നിന്ന് ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നായയുടെ ഉടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബഞ്ചറാഹില്‍സിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ റിസ്വാന്‍റെ കുടുംബം നേരത്തെ പരാതി…

Read More