Author: News Desk

ഡൽഹി : വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശർമിഷ്ഠ ഘോഷ് ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുകയാണ്. ബ്രിട്ടീഷ് കൗൺസിലിലെ ജോലി ഉപേക്ഷിച്ചാണ് ശർമിഷ്ഠ സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങിയത്. ലൂഫ്താൻസയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഭാവന റാവുവും കൂട്ടിനുണ്ട്. ആർമിയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ സഞ്ജീവ് ഖന്നയിലൂടെയാണ് ശർമിഷ്ഠയെ ലോകമറിയുന്നത്. ബസാറിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ശർമിഷ്ഠയെക്കുറിച്ച് അദ്ദേഹം ലിങ്ക്ഡ് ഇന്നിലൂടെ പങ്കു വച്ച പോസ്റ്റും വളരെ വേഗം ശ്രദ്ധ നേടി. ഉയർന്ന ബിരുദമുള്ള ഒരാൾ എന്തിന് ഈ ജോലി ചെയ്യുന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശർമിഷ്ഠ നൽകിയ ഉത്തരമാണ് അദ്ദേഹത്തെ അതിശയിപ്പിച്ചത്. ഇന്ത്യയിൽ പ്രശസ്തി നേടിയ ‘ചായോസ്’ പോലെ ഒരിക്കൽ തങ്ങളുടെ സംരംഭവും വളരുമെന്നാണ് ശർമിഷ്ഠയുടെയും സുഹൃത്തിന്റെയും പ്രതീക്ഷ. ഇതിനായാണ് ബ്രിട്ടീഷ് ലൈബ്രറിയിലെ ജോലി ഉപേക്ഷിച്ചത്. ജോലിയിൽ ചെറുതെന്നോ, വലുതെന്നോ ഇല്ലെന്നും, ഓരോന്നിനും അതിന്റേതായ അന്തസ്സ് ഉണ്ടെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. സ്വപ്നം…

Read More

കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കൈക്കൂലി ആരോപണ വിധേയനായ അഭിഭാഷകനെ നീക്കി. ഉപഭോക്തൃ നിയമത്തെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ പ്രകാശനം ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് നിർവഹിക്കുന്നത്. അടുത്തിടെ സംഘടനയുടെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെയായിരുന്നു ചടങ്ങിൽ ആദ്യം അധ്യക്ഷത വഹിക്കാനായി നിശ്ചയിച്ചത്. ഇതു പ്രകാരം പരിപാടിയുടെ ബ്രോഷർ അച്ചടിച്ച് നൽകുകയും ചെയ്തു. ഇതിനിടയിലാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ തന്‍റെ കക്ഷിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി കത്തയച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് അഭിഭാഷകനെ മാറ്റിയത്. ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.

Read More

കൊച്ചി: സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തിൽ കാണിച്ചാൽ താൻ ആർ.എസ്.എസിൽ ചേരുമെന്ന് മഹാത്മാഗാന്ധിയുടെ മകന്‍റെ ചെറുമകനും സാമൂഹ്യ പ്രവർത്തകനുമായ തുഷാർ ഗാന്ധി. ഗാന്ധിജിക്കെതിരെ വെടിയുതിർത്തത് ഗോഡ്സെയാണെങ്കിലും ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ് ഇതിനായായി പിന്തുണയും പ്രേരണയുമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബർമതി സ്റ്റഡി ആൻഡ് റിസർച്ച് സെന്‍റർ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്തവരാണ് പുതിയ കഥകൾ പ്രചരിപ്പിക്കുന്നത്. അവർക്ക് ചൂണ്ടിക്കാണിക്കാൻ ഒരു സ്വാതന്ത്ര്യസമര സേനാനി പോലുമില്ല. അവർ തന്‍റെ ഇംഗ്ലീഷ് യജമാനനെ സേവിക്കുകയായിരുന്നു. എന്തെങ്കിലും സംശയമുള്ളവർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ലൈബ്രറി സന്ദർശിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Read More

വാളകം: കൊട്ടാരക്കര വാളകത്ത് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 3 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലർച്ചെ 5.30 ഓടെയാണ് കുഞ്ഞിനെ സംഭവം.

Read More

പൂക്കോം: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും നഗരസഭാ കൗൺസിലറുമായ കെ.പി.ഹാഷിമിനെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചു. അണിയാരം വലിയാണ്ടി പീടികയിലാണ് ആക്രമണം നടന്നത്. കാലിന് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിവാഹ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചൊക്ലി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച പന്ന്യന്നൂരിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Read More

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും അടച്ചു. ഈ ഓഫീസുകൾ പുനർവിന്യസിക്കാൻ സർക്കാർ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിന്‍റെയും കിഫ്ബിയുടെയും പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ പുനർവിന്യസിച്ച ഓഫീസുകളെ ചുമതലപ്പെടുത്തി. സിൽവർ ലൈൻ സ്ഥലമെടുപ്പ് ഓഫീസുകളിലെ 205 തസ്തികകളും പുതിയ ഓഫീസുകളിലേക്ക് മാറ്റി. റവന്യൂ വകുപ്പിലെ 205 തസ്തികകൾ കേരള റെയിൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനിലേക്ക് (കെ-റെയിൽ) മാറ്റിക്കൊണ്ട് 2021 ഓഗസ്റ്റ് 18 നാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ വർഷം ഓഗസ്റ്റ് 18 വരെ തസ്തികകൾ തുടരാൻ അനുവാദമുണ്ട്. എന്നാൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പുനർവിന്യാസത്തിനായി കഴിഞ്ഞ നവംബറിൽ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിനായി സ്ഥലമെടുപ്പ് യൂണിറ്റുകളാക്കി മാറ്റി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ലാൻഡ് ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി മാറ്റി.

Read More

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്‍റെ ആദ്യ കമ്പാർട്ട്മെന്റ്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്‍റിനുള്ളിലെ മർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന. 15,300 ലിറ്റർ പാലുമായി വന്ന ടാങ്കർ ലോറി കഴിഞ്ഞ 6 ദിവസമായി തെൻമല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞത്. ജനുവരി 11ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാൽ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തിരുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കെഎൽ 31 എൽ 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. പന്തളം കേന്ദ്രമായുള്ള ഫാമിലേക്കാണ് പാൽ കൊണ്ടുവന്നതെന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.…

Read More

ഗാങ്‌ടോക്ക്: തദ്ദേശപ്രദേശങ്ങളിലെ ജനസംഖ്യാവര്‍ധനയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ദമ്പതികൾ ഒന്നിൽ കൂടുതൽ കുട്ടികൾക്കായി ശ്രമിക്കണമെന്നും ജനനനിരക്ക് കുറയുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 365 ദിവസത്തെ പ്രസവാവധിയും പുരുഷൻമാർക്ക് 30 ദിവസത്തെ പിതൃത്വ അവധിയും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകുന്ന സ്ത്രീക്ക് ശമ്പളത്തിൽ ഒരു ഇൻക്രിമെന്‍റും മൂന്നാമത്തെ കുഞ്ഞിന് ജൻമം നൽകുന്ന സ്ത്രീക്ക് രണ്ട് ഇൻക്രിമെന്‍റും നൽകും. ഒരു കുട്ടി മാത്രമുള്ള സ്ത്രീക്ക് ഈ ആനുകൂല്യം ലഭ്യമല്ല. തദ്ദേശീയരെ കൂടാതെ പുറമെയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. ഐവിഎഫ് വഴി ഗർഭ ധാരണം നടത്തുന്ന സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ സഹായമായി നൽകും. ഒരു കുട്ടി മാത്രമുള്ള ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച മുൻ സർക്കാരിനെ പ്രേം സിംഗ് തമാങ് വിമർശിച്ചു.

Read More

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം ലിംഗ നിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ ജീവനക്കാർക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രങ്ങളിലും സൗകര്യമായിരിക്കില്ല. അതിനാൽ അവർക്ക് ലിംഗ നിഷ്പക്ഷ യൂണിഫോം തിരഞ്ഞെടുക്കാം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരു ഡിസൈനർ സ്ഥാപനം രൂപകൽപ്പന ചെയ്തതാവണം യൂണിഫോം. ലിംഗഭേദമില്ലാതെ പാന്‍റ്സ്, ഷർട്ട് തുടങ്ങിയ യൂണിഫോമുകൾ എല്ലാത്തരം സ്കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിര്‍ദേശത്തിലുണ്ട്. അധ്യാപകർ ഉൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗഭേദമില്ലാതെ ട്രാൻസ്ജെൻഡറുകളെയും നിയമിക്കണം. ലിംഗം അടയാളപ്പെടുത്തുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷാ ഫോമുകളിൽ ‘ട്രാൻസ്ജെൻഡർ’ വിഭാഗം ഉൾപ്പെടുത്തണം. അവർക്ക് പ്രത്യേക സ്കോളർഷിപ്പിന് വ്യവസ്ഥ ചെയ്യണം. ഇവർക്കെതിരായ റാഗിംഗ് തടയാൻ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾ, അധ്യാപകർ, പരിശീലനം ലഭിച്ച സൈക്കോളജിക്കൽ കൗൺസിലർമാർ എന്നിവർ സമിതിയിൽ അംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു.

Read More

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരായ കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാൽ താൻ നാമനിർദ്ദേശം ചെയ്ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഗവർണർ നാമനിർദ്ദേശം ചെയ്താലും സെനറ്റംഗങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് ഇന്നലത്തെ വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. നിയമപ്രകാരം നോട്ടീസ് നൽകിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്. അതേസമയം, കെ.ടി.യുവിൽ വി.സിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ വച്ചതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും വി.സി സിസ തോമസ് മിനുട്സിൽ ഒപ്പിടാൻ സാധ്യതയില്ല. ചൊവ്വാഴ്ച നടക്കുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. സർവകലാശാലകളുടെ വിഷയങ്ങളിൽ വി.സിയെ സഹായിക്കാനെന്ന പേരിലാണ് പി.കെ ബിജുവിന്‍റെ നേതൃത്വത്തിൽ 4 അംഗ ഉപസമിതിയെ നിയമിച്ചത്.

Read More