- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി തരൂരിൻ്റെ കേരളത്തിലെ സജീവ സാന്നിധ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു. സഭാ ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. പുസ്തക പ്രകാശന ചടങ്ങിലേക്ക് തരൂരിനെ ലഭിച്ചത് ഭാഗ്യമാണെന്ന ആമുഖത്തോടെയാണ് ക്ലീമിസ് ബാവ പ്രസംഗം ആരംഭിച്ചത്. മതത്തെ തള്ളിക്കളയലല്ല മറിച്ച് മതേതരത്വമാണ് വേണ്ടതെന്നും പറഞ്ഞാണ് തരൂരിനെ പ്രശംസിച്ചത്. ബാവയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തരൂർ മറുപടി നൽകിയത്. ‘ഉത്തരായനം’, ‘‘പത്രോസ് മുതൽ ഫ്രാൻസിസ് വരെ’’ എന്നീ രണ്ട് പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
പാലക്കാട്: ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി. മായാപുരം ഭാഗത്ത് രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്. ധോണി ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കാനാണ് പദ്ധതി. പിടി 7 നെ തളക്കുന്നതിനുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ബുധനാഴ്ച രാത്രിയോടെ ധോണിയിലെത്തും. രണ്ട് ദിവസത്തിനകം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്ന് എ.സി.എഫ്. ബി രഞ്ജിത്ത് വ്യക്തമാക്കി.
കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവർ. ചോദ്യം ചെയ്യലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ ഗെയിം ചർച്ച ചെയ്യാനാണെന്നായിരുന്നു അൻവറിൻ്റെ മറുപടി. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇതുസംബന്ധിച്ച് ഇ.ഡിക്ക് പരാതി ലഭിച്ചത്. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2012ലാണ് മലപ്പുറം സ്വദേശി സലീം അൻവറിനെതിരെ പരാതി നൽകിയത്.
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ ചികിത്സ വൈകിയെന്ന പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രി വീണാ ജോർജിന് റിപ്പോർട്ട് നൽകി.റിപ്പോർട്ട് പ്രകാരം വയനാട് മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. കടുവയുടെ ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തസ്രാവവും ഉണ്ടായിരുന്നു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ തോമസിനെ പരിശോധിച്ചിരുന്നുവെന്നും സ്‌റ്റൈബിലൈസ് ചെയ്തതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തോടൊപ്പം ഒരു സ്റ്റാഫ് നഴ്സും ഉണ്ടായിരുന്നു. യാത്രാമധ്യേ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്നുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ഡിഎംഇ റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: യുഎസിൽ അതി തീവ്രവ്യാപനത്തിന് കാരണമായ എക്സ്ബിബി.1.5 വേരിയന്‍റ് ഇന്ത്യയിലും വർദ്ധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കണ്‍സോർഷ്യം) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇൻസാകോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കോവിഡ് -19 കേസുകളിൽ 44 ശതമാനവും എക്സ്ബിബി.1.5 കാരണമാണ്. ചൈനയിൽ വ്യാപനത്തിനു കാരണമായ ബിഎഫ്.7 വകഭേദം രാജ്യത്ത് 14 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ നാല്, മഹാരാഷ്ട്രയിൽ മൂന്ന്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും ഒഡീഷ, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ഓരോ ബിഎഫ് -7 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണിൻ്റെ തന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള എക്‌സ്.ബി.ബി. വകഭേദത്തിൻ്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി.-1.5. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള ഇത് ഓഗസ്റ്റിൽ സിംഗപ്പൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, ക്ഷീണം,…
ന്യൂഡല്‍ഹി: വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. തന്‍റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകൾ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തയാറെടുക്കുകയാണെന്നും പന്ത് ട്വീറ്റ് ചെയ്തു. അപകടത്തിനു ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ മംഗളൗരിയിൽ ഡിസംബർ 30ന് പുലർച്ചെയായിരുന്നു പന്തിൻ്റെ കാർ അപകടത്തിൽ പെട്ടത് . അമിത വേഗത്തിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ചു കത്തുകയിരുന്നു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാൻ, കണ്ടക്ടർ പരംജീത് എന്നിവർ ചേർന്നാണ് കാറിനുള്ളിൽ നിന്ന് പന്തിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ പൂർണമായും കത്തിനശിച്ചു. പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ഒന്നര വർഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതിനാൽ, ചികിത്സയ്ക്ക് ശേഷം മാസങ്ങളോളം…
ബെംഗളൂരു: അധികാരത്തിലെത്തിയാൽ ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സംഘടിപ്പിച്ച ‘നാ നായഗി’ എന്ന വനിതാ കൺവെൻഷനിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘ഗൃഹലക്ഷ്മി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒന്നര കോടിയിലധികം വീട്ടമ്മമാർക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബങ്ങളെ ശാക്തീകരിക്കുമെന്നും അതുവഴി രാഷ്ട്രം പുരോഗമിക്കുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എന്തു മാറ്റമുണ്ടായെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിഞ്ഞതെന്നും പ്രിയങ്ക ചോദിച്ചു. അഴിമതി മൂലം കർണാടകയിൽ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ പലയിടത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ നൽകുന്നതിനേക്കാൾ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ഈ സർക്കാരിനു താൽപ്പര്യം. ബി.ജെ.പിയുടെ ശ്രദ്ധ ചില ബിസിനസുകാരെ പ്രീതിപ്പെടുത്തുന്നതിൽ മാത്രമൊതുങ്ങുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കർഷകർക്ക്…
അഫ്ഗാനിസ്ഥാൻ: സാമൂഹിക സംഘർഷങ്ങൾ കൊണ്ട് വലഞ്ഞ അഫ്ഗാനിൽ നിന്നുള്ള ഹൃദയം നിറക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കുടുംബത്തിന് തന്നാൽ കഴിയും വിധം സഹായമാകുന്നതിനായി പേനകൾ വിൽക്കുന്ന സൈനബ സാറ എന്ന പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ട്വിറ്ററിലൂടെ നാഹിറ സിയാറ എന്ന അഭിഭാഷക സൈനബയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. കാറിലെത്തിയ യുവതി പേനകൾ വിറ്റു നടന്ന ബാലികയുടെ അടുത്ത് എത്തി വില ചോദിക്കുന്നു. 20 സെന്റ് എന്ന് കുട്ടി മറുപടി പറയുമ്പോൾ ഇത് മുഴുവൻ ഞാൻ വാങ്ങാം എന്നാണ് യുവതി പറയുന്നത്. മുഴുവൻ പേനകളും വാങ്ങിയപ്പോഴുള്ള സൈനബയുടെ നിറപുഞ്ചിരിക്ക് യുവതി നോട്ടുകൾ വച്ചു നീട്ടുന്നു. അവരെ നോക്കി ചിരിച്ച ശേഷം, പെൺകുട്ടി തെരുവിലേക്ക് ഓടി മറയുന്നതും കാണാം. 6.4 ലക്ഷം ആളുകളാണ് ഇതിനോടകം മഹനാസ് സഫി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ കണ്ടത്. പെൺകുട്ടിയെ സഹായിക്കാൻ മനസ്സ് കാണിച്ചതോടൊപ്പം, അവളുടെ അധ്വാനത്തിനും ബഹുമാനം നൽകിയ യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.
പെരിന്തൽമണ്ണ: സഹകരണ രജിസ്ട്രാർ ഓഫീസിൽ ബാലറ്റ് പെട്ടി എത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറായ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി എങ്ങനെ ഇവിടെയെത്തി എന്ന് വ്യക്തമല്ല. ബാലറ്റ് സൂക്ഷിച്ചിരുന്ന പെട്ടിയുടെ സീൽ ചെയ്ത കവർ നശിപ്പിച്ചിട്ടില്ല. എല്ലാ തപാൽ വോട്ടുകളും സുരക്ഷിതമാണെന്ന് സബ് കളക്ടർ അറിയിച്ചു. പെട്ടി ഉടൻ ഹൈക്കോടതിയിൽ എത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാൽ 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഈ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് ബാലറ്റ് പെട്ടി സൂക്ഷിച്ചിരുന്നത്. സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളും മറ്റ് വസ്തുക്കളും ഹൈക്കോടതിയുടെ സംരക്ഷണയിൽ സൂക്ഷിക്കണമെന്ന മുസ്തഫയുടെ വാദം കോടതി അംഗീകരിച്ചിരുന്നു.…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ പരിഷ്കരിച്ചാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനത്തിൽ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമല്ല ഇതെന്ന് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
