Author: News Desk

മലപ്പുറം: പെരിന്തൽമണ്ണയിൽ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തെത്തിയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച പറ്റി. പോസ്റ്റൽ വോട്ടുകൾ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർക്കും പിഴവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിട്ടേണിംഗ് ഓഫീസർ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ തുടർനടപടി സ്വീകരിക്കും. പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവാദവിഷയമായ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടി പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ്. കഴിഞ്ഞ ദിവസം മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ സൂക്ഷിച്ചിരുന്ന 348 പോസ്റ്റൽ വോട്ടുകൾ അടങ്ങിയ പെട്ടികളിലൊന്നാണ് യഥാർത്ഥ സ്ഥാനത്ത് നിന്നും മാറി കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. എണ്ണാത്ത 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ…

Read More

കൊച്ചി: എസ്എൻ ട്രസ്റ്റിന്‍റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. ട്രസ്റ്റിന്‍റെ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിലും വഞ്ചനാ കേസുകളിലും മറ്റും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. കേസിൽ കുറ്റവിമുക്തനാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരരുതെന്നും കോടതി വ്യക്തമാക്കി. മുൻ ട്രസ്റ്റ് അംഗം അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബൈലോ പരിഷ്കരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജയപ്രകാശ് ബൈലോ പരിഷ്കരണത്തിനായാണ് വാദിച്ചത്. ട്രസ്റ്റിന്‍റെ സത്യസന്ധമായ വാദത്തെപ്പോലും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല കോടതി ബൈലോയിൽ മാറ്റം വരുത്തിയത്. നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വിധി വെള്ളാപ്പള്ളി നടേശനെയും ബാധിക്കും.

Read More

ഡേറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതിയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി പരിചയപ്പെടുകയും കാണുകയും ഡേറ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. മുമ്പ് ഡേറ്റിംഗ് അപ്ലിക്കേഷനുകൾ നമ്മുടെ സമൂഹത്തിൻ്റെ ഭാവനയ്ക്ക് അതീതമായിരുന്നുവെങ്കിലും ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറി, ഡേറ്റിംഗ് അപ്ലിക്കേഷനുകൾ എല്ലാവർക്കും സുപരിചിതമായി. മിക്ക ഇന്ത്യക്കാരും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. അതേ ഇന്ത്യയിൽ, വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷൻ വളരെ ജനപ്രിയമാണെന്നും നിരവധി ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട്. ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലീഡൻ തിങ്കളാഴ്ച ലോകമെമ്പാടും 10 ദശലക്ഷം ഉപയോക്താക്കളെ മറികടന്നതായി പറയുന്നു. ഇതിൽ രണ്ട് മില്ല്യൺ ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. 2022 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡേറ്റിംഗ് അപ്ലിക്കേഷനിലെ ആളുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

Read More

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും അതിന്‍റെ വീഡിയോ ആപ്ലിക്കേഷനായ മോജും തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങുകയാണ്. ഏകദേശം 500 ഓളം പേരെ ഇത് ബാധിക്കും. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2,200 ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതിന്‍റെ വിപണി മൂല്യം 500 കോടി ഡോളറാണ്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ ഓൺലൈൻ ഗെയിം കമ്പനിയായ ജീത് 11 മൊല്ല ടെക് അടച്ചുപൂട്ടിയിരുന്നു. ഇതേതുടർന്ന് നൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടാലും, കമ്പനിയുടെ ലാപ്ടോപ്പുകൾ പോലുള്ള വസ്തുക്കൾ ജീവനക്കാർ തിരികെ നൽകേണ്ടതില്ല. നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളം പിരിച്ചുവിടൽ പാക്കേജിൽ നൽകുന്നു. 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും. പരസ്യങ്ങളിൽ നിന്നുള്ള മൊഹല്ല ടെക്കിന്‍റെ വരുമാനത്തിന്‍റെ…

Read More

ന്യൂയോർക്ക്: ലഷ്കർ-ഇ-തൊയ്ബ നേതാവും പാകിസ്ഥാൻ തീവ്രവാദിയുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പ് അവഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ലഷ്കർ-ഇ-തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇതിനെ ശക്തമായി എതിർത്തു. ഇതിനു പിന്നാലെ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഇപ്പോൾ യു.എൻ.എസ്.സി ചൈനയുടെ എതിർപ്പിനെ മറികടന്നാണ് മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്കർ ഇ തൊയ്ബ നേതാവുമായ ഹാഫിസ് സയീദിന്‍റെ ഭാര്യാസഹോദരനാണ് അബ്ദുൾ റഹ്മാൻ മക്കി. രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും യുഎസും നേരത്തെ മക്കിയെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും, ആക്രമണങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ലഷ്കർ-ഇ-തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Read More

കോട്ടയം: കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി പിന്തുണച്ച് സി.പി.എം നേതാവ് എം എ ബേബി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്നും എം എ ബേബി പറഞ്ഞു. അടൂരിനെ ജാതി വാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണെന്നും ജീവിതകാലം മുഴുവൻ മതേതരവാദിയായിരുന്നു അടൂരെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. പ്രകോപിപ്പിക്കാനായി മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. കഴിഞ്ഞ 50 വർഷത്തിനിടെ അടൂർ എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ എന്നും അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇതാദ്യമായാണ് ഒരു സി.പി.എം നേതാവ് അടൂരിനെ പരസ്യമായി പിന്തുണയ്ക്കുന്നത്. സ്ഥാപനത്തിന്‍റെ ഡയറക്ടർ ശങ്കർ മോഹനെ അടൂർ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപനം.

Read More

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില സ്ഥലങ്ങളിൽ നടക്കരുതെന്ന് ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യാനാണ് നിർദ്ദേശം. രാഹുലിന് സുരക്ഷയൊരുക്കാൻ വിശദമായ പദ്ധതി ഒരുക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടത്തിവരുകയാണ്. രാത്രി താമസിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച കശ്മീരിലേക്ക് പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും. ജനുവരി 27ന് അനന്ത്നാഗ് വഴി യാത്ര ശ്രീനഗറിലെത്തും. ഭാരത് ജോഡോ യാത്ര ജനുവരി 30ന് ശ്രീനഗറിൽ വലിയ റാലിയോടെ സമാപിക്കും.

Read More

ഉത്തർപ്രദേശ്: ദോൽ മേളം, നൃത്തച്ചുവടുകൾ, ഘോഷയാത്ര ഒക്കെയായി ഒരു അത്യപൂർവ്വ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ഉത്തർപ്രദേശിലെ അലിഗഡ്. വധുവും വരനും മറ്റാരുമല്ല, രണ്ട് നായ്ക്കളാണ്. ടോമിയും അവന്‍റെ ഏഴ് മാസം പ്രായമുള്ള പ്രിയതമ ജെല്ലിയും. മകരസംക്രാന്തി ദിനത്തിലാണ് വിവാഹം നടന്നത്. ഇതിനു മുന്നോടിയായി വധുവിന്‍റെ ആളുകൾ വരന്‍റെ നാട്ടിലെത്തി ടോമിക്ക് തിലകക്കുറി ചാർത്തി. പിന്നീട് ടോമിയുടെ ആളുകളുടെ വക ധോൽ മേളത്തോടെ നൃത്തം. ഇതിനുശേഷം ശ്വാന ദമ്പതികളുടെ കഴുത്തിൽ മാല അണിയിച്ചു. വിവാഹത്തിനു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു. അരലക്ഷം രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത്. സുഖ്രാവാലിയിലെ മുൻ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായയാണ് ടോമി. അത്രൗലിയിലെ തിക്രി റായ്പൂർ നിവാസിയായ ഡോ.രാംപ്രകാശ് സിങ്ങിന്‍റെ വീട്ടിൽ നിന്നാണ് വധു.

Read More

ന്യൂ ഡൽഹി: റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷമുള്ള ഷാരൂഖിന്‍റെ ആക്ഷൻ ചിത്രമെന്ന പ്രത്യേകതയും പത്താനുണ്ട്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാൽ റിലീസിനോടടുക്കുമ്പോൾ പത്താന്‍റെ നിർമ്മാതാക്കൾക്ക് ഡൽഹി ഹൈക്കോടതി പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ കാഴ്ചയില്ലാത്തവർക്കും കേൾവിശക്തിയില്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഹിന്ദി പതിപ്പിൽ ഓഡിയോ വിവരണം, സബ്ടൈറ്റിലുകൾ, ക്ലോസ് ക്യാപ്ഷനുകൾ എന്നിവ തയ്യാറാക്കാനാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നൽകിയ നിർദ്ദേശം. വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പത്താൻ സിനിമ കാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.

Read More

കൊച്ചി: മെട്രോ നിർമ്മാണത്തിന്‍റെ ഭാഗമായി കമ്പിയില്ലാതെ കാന നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് സൂപ്പർവൈസറുടെ മർദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദ്ദനമേറ്റത്. സൂപ്പർവൈസർ മർദിച്ചു എന്നാണ് പരാതി. കുദ്രോളി എന്ന കരാർ കമ്പനിയുടെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തന്നെ കാനയിലേക്ക് പിടിച്ച് തള്ളിയെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടുകാർ എത്തിയതോടെ നിർമ്മാണം നിർത്തി വച്ചു. പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്.

Read More