Author: News Desk

പറവൂര്‍: കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി. പറവൂർ ടൗണിലെ മജ്‌ലിസ് ഹോട്ടലാണ് അധികൃതർ അടച്ചുപൂട്ടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് മൂവരും മജ്‌ലിസിൽ നിന്ന് കുഴിമന്തി കഴിച്ചത്. ഇതിനെ തുടർന്ന് ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. 21ഉം 22ഉം വയസുള്ള രണ്ട് പേർക്കും 11 വയസുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

പ്രഥമ വനിതാ ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് പങ്കാളിത്തമുള്ള വിയാകോം18. 2023-27 ലെ മാധ്യമ അവകാശം 951 കോടി രൂപയ്ക്കാണ് കമ്പനി സ്വന്തമാക്കിയത്. അതായത് ഒരു കളിക്ക് 7.09 കോടി രൂപ. ഫുട്ബോൾ, 20-20 ലോകകപ്പിന് സമാനമായി വനിതാ ഐപിഎല്ലും ജിയോ ടിവി വഴി സൗജന്യമായി സംപ്രേഷണം നടത്തിയേക്കും. പുരുഷ ഐപിഎല്ലിന്‍റെ ഡിജിറ്റൽ അവകാശവും വിയാകോം സ്വന്തമാക്കിയിരുന്നു. അതേസമയം, ബിസിസിഐ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് മാധ്യമ അവകാശം വിറ്റുപോയത്. ഡിസ്‌നി സ്റ്റാര്‍ മാത്രമാണ് വിയാകോമിനെ കൂടാതെ ലേലത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ഏപ്രിലില്‍ ആവും വനിതാ ഐപിഎല്ലിനു തുടക്കം കുറിക്കുക. മുംബൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകളാണ് ഉണ്ടാവുക.

Read More

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയുടെ കൈ വൈദ്യുത തൂണിൽ ഇടിച്ച് അറ്റുപോയി. വയനാട് ബത്തേരിക്ക് സമീപം അഞ്ചാം മൈലിലാണ് സംഭവം. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാരുടെ മകന്‍ അസ് ലമിന്റെ (18) ഇടത് കൈമുട്ടിനു താഴെക്കാണ് അറ്റുപോയത്. ചുള്ളിയോട് നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ് അപകടം സംഭവിച്ചത്.

Read More

ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) ശ്വേത ഷെരാവത്തിൻ്റെയും (49 പന്തിൽ 74) തകർപ്പൻ ബാറ്റിംഗ്. യുഎഇയെ 122 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ടൂർണമെന്‍റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തപ്പോൾ യുഎഇക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഷെഫാലിയും ശ്വേതയും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 34 പന്തിൽ 12 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 78 റണ്‍സാണ് ഷെഫാലി വർമ നേടിയത്. ശ്വേത ഷെരാവത്ത് 49 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ 111 റൺസും കൂട്ടിച്ചേർത്തു. റിച്ച ഘോഷ് 29 പന്തിൽ 49 റൺസ്‌ നേടി. രണ്ടാം വിക്കറ്റിൽ ശ്വേതയും റിച്ചയും ചേർന്ന് 89 റൺസ്‌…

Read More

പത്തനംതിട്ട: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിക്കും കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിക്കും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റിയിരുന്നു. ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഡോക്ട‍ർമാർ ഇപ്പോഴും അവിടെ ഉണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജമാക്കി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കരാറുകാരനു പണം കൊടുക്കാനുണ്ടായിരുന്നതിനാൽ കാസർകോട് മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയായിരുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് പണം നൽകാതിരുന്നത്. ഇപ്പോൾ 3.5 കോടി രൂപ കൊടുക്കാനുള്ള നടപടികൾ പൂർത്തിയായി. ആശുപത്രി നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് 160 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ ഉള്ള ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് 2 പേരെ നിയമിച്ചിട്ടുണ്ട്. വർക്കിംഗ് അറേഞ്ച്മെന്‍റിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒരു ന്യൂറോളജിസ്റ്റിനെയും അവിടെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്…

Read More

മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലെയും പെരിന്തൽമണ്ണ സബ് ട്രഷറിയിലെയും ജീവനക്കാർക്ക് ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നോട്ടീസ് നൽകി. മലപ്പുറം ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ പെട്ടി ഉൾപ്പെടെ മൂന്ന് പെട്ടികളിലായി സൂക്ഷിച്ച 348 വോട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറിൽ നിന്ന് കാണാതായ പെട്ടി മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ് വ്യക്തമാക്കിയിരുന്നു. മുസ്തഫയുടെ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായി പോസ്റ്റൽ വോട്ട് ബോക്സുകൾ ഹൈക്കോടതിയിലേക്ക് മാറ്റുമ്പോഴാണ് പെട്ടികളിലൊന്ന്…

Read More

ബെയ്ജിങ്: 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്. 2021 നെ അപേക്ഷിച്ച് ജനസംഖ്യയിൽ 8,50,000ത്തിൻ്റെ കുറവ് രേഖപ്പെടുത്തി. ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ നടപടികൾ ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2021ൽ ജനന നിരക്ക് 7.52 ആയിരുന്നു. 2022 ൽ ഇത് 6.77 ആയി. 1976ന് ശേഷം ഇതാദ്യമായാണ് മരണനിരക്ക് ജനനനിരക്കിനെ മറികടക്കുന്നത്. 2022 ലെ മരണനിരക്ക് 7.37 ഉം 2021 ലെ മരണനിരക്ക് 7.18 ആയിരുന്നു.

Read More

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങളും സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചുവെന്നും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും അയൽ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കണം. സമാധാനപരമായി മുന്നോട്ടുപോകണോ അതോ തർക്കിച്ച് സമയവും സമ്പത്തും പാഴാക്കണോ എന്ന് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണ്വായുധ ശക്തികളാണ്. ഒരു യുദ്ധമുണ്ടായാൽ, എന്താണ് സംഭവിച്ചതെന്നു പറയാൻ ആരാണ് ജീവനോടെ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

Read More

മൂന്നാർ: ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ. മൂന്നാർ കടലാർ, കുറ്റിയാർ വാലി എന്നിവിടങ്ങളിലാണ് ജീപ്പ് ഡ്രൈവർമാർ ഒരു കാരണവുമില്ലാതെ ആനയെ പ്രകോപിപ്പിച്ചത്. ആനയുടെ മുന്നിൽ തുടർച്ചയായി ഹോൺ മുഴക്കിയും ജീപ്പ് ഇരപ്പിച്ചു കൊണ്ടുമായിരുന്നു പ്രകോപനം. കടലാറിലെ തേയിലത്തോട്ടത്തിൽ ശാന്തനായി നിൽക്കുന്നതിനിടെയാണ് ജീപ്പ് ഡ്രൈവർ ആനയെ വിരട്ടാൻ ശ്രമിച്ചത്. രാത്രി കുറ്റിയാർ വാലിയിൽ ശാന്തനായി നിൽക്കുന്നതിനിടെയാണ് ജീപ്പ് യാത്രക്കാർ ആനയെ പ്രകോപിപ്പിച്ചത്.

Read More

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിനത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. റൺസിന്‍റെ കാര്യത്തിൽ ഏറ്റവും വലിയ വിജയമാർജിനെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് മൂന്നക്ക സ്കോർ പോലും എത്താനായില്ല. ശ്രീലങ്ക 73 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഈ പരാജയം ശ്രീലങ്കൻ ക്രിക്കറ്റിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടീമിന്‍റെ കനത്ത തോൽവിയെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ. ഇതിന്‍റെ ഭാഗമായി മത്സരത്തിലെ തോൽവിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ്, ടീം മാനേജരോട് ആവശ്യപ്പെട്ടു. ടീം മാനേജർക്ക് പുറമെ ക്യാപ്റ്റൻ, കോച്ച്, സെലക്ഷൻ കമ്മിറ്റി എന്നിവരുടെ പരാജയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.  

Read More