- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരെ ബലാത്സാംഗക്കുറ്റം ചുമത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഫെബ്രുവരി 15നകം മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് മാർച്ച് 21ന് വീണ്ടും പരിഗണിക്കും. ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിയോജിപ്പുള്ള വിധിയുള്ളതിനാൽ വിഷയം ഹൈക്കോടതിയുടെ തന്നെ മൂന്നാമതൊരു ജഡ്ജിക്ക് വിടാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ ചീഫ് ജസ്റ്റിസ് ഇതിനോട് യോജിച്ചില്ല. ഹൈക്കോടതിയുടെ രണ്ട് അഭിപ്രായങ്ങളാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് എന്നതിനാൽ കേന്ദ്രത്തിന് എന്തെങ്കിലും പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമപ്രശ്നത്തിനുപുറമെ സാമൂഹികമായി പ്രതിഫലിക്കുന്ന വിഷയമായതിനാൽ മറുപടി നൽകേണ്ടതുണ്ടെന്നും സോളിസിറ്റർ പറഞ്ഞു. ഫെബ്രുവരി 15നകം മറുപടി നൽകണമെന്നായിരുന്നു നിർദേശം.
തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) നിര്യാതയായി. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിരുന്നു. മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോസിയേറ്റ് പ്രൊഫസർ, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ.ജോ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, കോഴഞ്ചേരി), ഉഷ.
ഡൽഹി: ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ഡിസംബർ 2022 ൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ 21.10 ബില്യൺ ഡോളറിൽ നിന്ന് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോഴാണ് വ്യാപാരക്കമ്മി ഉണ്ടാകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ വ്യാപാര കമ്മി ഉണ്ടാകുന്നു. 2022 ഡിസംബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞ് 34.48 ബില്യൺ ഡോളറിലെത്തി, 2021 ഡിസംബറിൽ ഇത് 39.27 ബില്യൺ ഡോളറായിരുന്നു. അതേസമയം, 2022 ഡിസംബറിലെ ഇറക്കുമതി 2021 ഡിസംബറിലെ 60.33 ബില്യൺ ഡോളറിൽ നിന്ന് 58.24 ബില്യൺ ഡോളറായി കുറഞ്ഞു.
തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. നയന കിടന്നിരുന്ന മുറിയിലേക്ക് പുറത്തുനിന്ന് ആരെങ്കിലും വരാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിച്ചു. അയൽവാസികളെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മ്യൂസിയം പോലീസിൽ നിന്നുള്ള രേഖകൾ ക്രൈംബ്രാഞ്ച് നേരത്തെ പരിശോധിച്ചിരുന്നു.
തിരുവനന്തപുരം: കേരള പോലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കർമാർ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തു. സൈബർ ഡോം യൂട്യൂബ് വീണ്ടെടുക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണെണെന്ന് പോലീസ് അറിയിച്ചു.
ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളിൽ വിളകൾ സംഭരിക്കാനും അവരുടെ ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത്-(ഇ-എൻഡബ്ല്യുആർ) ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ നേടാനും കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ആരംഭിച്ച വായ്പാ ഉൽപ്പന്നമായ ‘പ്രൊഡ്യൂസ് മാർക്കറ്റിംഗ് ലോൺ’ കൂടുതൽ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. പണലഭ്യത മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണ നിക്ഷേപകരുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലത്തിൽ നിന്ന് കർഷകരുടെ പണമിടപ്പാട് ഉയർത്തുന്നതിനും ഈ പങ്കാളിത്തം സഹായിച്ചേക്കാം. ഇത്തരം വായ്പകൾ വർഷങ്ങളായി സ്ഥിരമായ വളർച്ച കാണിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത്തരം വായ്പകളുടെ കണക്ക് ഇതിനകം 1,500 കോടി കവിഞ്ഞു. ഈ ഘട്ടത്തിലാണ്…
അവനവഞ്ചേരി: അവനവഞ്ചേരി ഗവ. എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്കൂളിൽ ചെറു കടകൾ തുറന്ന് സത്യസന്ധതയുടെ പാഠങ്ങൾ പഠിക്കുകയാണ്. ‘ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന കടയിൽ കച്ചവടക്കാരനില്ല. ആവശ്യമുള്ള സാധനങ്ങൾ നേരിട്ട് വാങ്ങാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്കൂളിലെ എല്ലാവർക്കും ആവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ, കളർ പെൻസിൽ, ചാർട്ട് പേപ്പറുകൾ എന്നിവയെല്ലാം ഓണസ്റ്റി ഷോപ്പിൽ ലഭ്യമാണ്. ആവശ്യമുള്ള വസ്തുക്കൾ തിരഞ്ഞെടുത്ത ശേഷം, അവയുടെ വില കടയിലെ ചെറിയ പെട്ടിയിൽ നിക്ഷേപിക്കണം. സ്വയം സേവകരായി സത്യസന്ധമായി വില നൽകുക എന്നതാണ് കടയുടെ മുദ്രാവാക്യം. കാവൽക്കാരനും, കച്ചവടക്കാരനും, നിരീക്ഷണ ക്യാമറയും ഇല്ലാതെ കുട്ടികൾ ഓണസ്റ്റി ഷോപ്പിലൂടെ സത്യസന്ധത പഠിക്കുകയാണെന്ന് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് ഇൻസ്‌പെക്ടർ തൻസീം അബ്ദുൾ സമദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.എൻ പ്രഭൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ രമ്യ സുധീർ, എസ്.എം.സി ചെയർമാൻ കെ. ശ്രീകുമാർ, കമ്മ്യൂണിറ്റി…
ശശി തരൂര്‍ പിന്നാക്ക വിരോധി, തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ അവസാനിച്ചു: വെള്ളാപ്പള്ളി
ആലപ്പുഴ: ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂരിനെ പോലെ ഇറക്കുമതി ചെയ്ത ചരക്കിന് കേരളത്തിൽ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂർ ബുദ്ധിമാനാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ അവസാനിച്ചു. ഒരു സമുദായ നേതാവ് പറഞ്ഞാൽ വോട്ട് ചെയ്യാന്ന സമയമല്ല ഇത്. ജാതി പറഞ്ഞ് സംസാരിച്ചിട്ടും തരൂർ പ്രതികരിച്ചില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശശി തരൂർ പിന്നാക്ക വിരുദ്ധനാണ്. പിന്നാക്ക വിഭാഗങ്ങളെ തള്ളിക്കൊണ്ട് തരൂരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്നാക്ക സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ചപ്പോൾ പിന്നാക്ക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത് തരൂരായിരുന്നു. ഇത് പാർട്ടി അച്ചടക്കത്തിന്‍റെ ലംഘനമാണ്. കോൺഗ്രസിന് എതിർക്കാൻ കഴിയാത്തത് കൊണ്ടാണ് എതിർക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാശല്യത്തിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ആനകളും കുരങ്ങുകളും ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് ഭീഷണി ഇല്ലാതാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2011ലാണ് അവസാനമായി കടുവകളുടെ എണ്ണം രേഖപ്പെടുത്തിയത്. അതിൽ നിന്നും വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പുണ്ട്. കടുവകളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി വനത്തിനും കുറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കടുവകളെ വയനാട് വനത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. കടുവകളുടെ എണ്ണം താരതമ്യേന കുറവുള്ള പ്രദേശങ്ങളിൽ കടുവകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. നെയ്യാർ, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടുവകളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. സമാന്തരമായി, ചെന്നൈയിലെ ഒരു ഏജൻസിയുമായി സഹകരിച്ച് നിലവിലെ കടുവകളുടെ എണ്ണം കണ്ടെത്താൻ സെൻസസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആനകൾ, കടുവകൾ, കുരങ്ങുകൾ എന്നിവയുടെ പ്രജനനം തടയാൻ ശാസ്ത്രീയ മാർഗങ്ങൾ…
ആലപ്പുഴ: എസ്.എൻ. ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുറ്റപത്രം സമർപ്പിക്കുകയോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താൽ മാത്രമേ ഒരാൾ ഭാരവാഹിത്വത്തിൽ നിന്നും മാറിനിൽക്കേണ്ടതുള്ളൂ. അതിനാൽ, താൻ മാറേണ്ട ആവശ്യമിലെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റികളായി ഇരിക്കുന്ന എല്ലാവരെയും ബാധിക്കുന്ന വിധിയാണിത്. ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ജില്ലാ കോടതിയിൽ പോയി വിധി സംബാധിച്ചാൽ മാത്രമേ മാറിനിൽക്കേണ്ടതുള്ളൂ. എന്നെ പ്രതിയായി ഇവിടെ വിചാരണയില്ല. വർഷങ്ങൾക്കു മുൻപ് എസ്.എൻ. ട്രസ്റ്റിന്റെ ഒരു കേസ് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളുടെ ഒരു കേസ് ഉണ്ട്, അത് ഉദ്യോഗസ്ഥർ അന്വേഷിക്കുകയും എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. തന്നെ സാമ്പത്തിക കേസിൽ പെടുത്തുകയല്ലാതെ ജനകീയകോടതിയില്‍ വന്ന് ഇവര്‍ക്ക് ആര്‍ക്കും ഒരു ചുക്കും എസ്.എന്‍.ഡി.പി. യോഗത്തിലോ എസ്.എന്‍. ട്രസ്റ്റിലോ ചെയ്യാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ ശ്രമിക്കുന്നു. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 14 വർഷം മുമ്പ് തൊട്ടുള്ള കാര്യമാണിത്. ഇന്ത്യയുടെ…
