പ്രഥമ വനിതാ ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് പങ്കാളിത്തമുള്ള വിയാകോം18. 2023-27 ലെ മാധ്യമ അവകാശം 951 കോടി രൂപയ്ക്കാണ് കമ്പനി സ്വന്തമാക്കിയത്. അതായത് ഒരു കളിക്ക് 7.09 കോടി രൂപ.
ഫുട്ബോൾ, 20-20 ലോകകപ്പിന് സമാനമായി വനിതാ ഐപിഎല്ലും ജിയോ ടിവി വഴി സൗജന്യമായി സംപ്രേഷണം നടത്തിയേക്കും. പുരുഷ ഐപിഎല്ലിന്റെ ഡിജിറ്റൽ അവകാശവും വിയാകോം സ്വന്തമാക്കിയിരുന്നു. അതേസമയം, ബിസിസിഐ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് മാധ്യമ അവകാശം വിറ്റുപോയത്.
ഡിസ്നി സ്റ്റാര്‍ മാത്രമാണ് വിയാകോമിനെ കൂടാതെ ലേലത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ഏപ്രിലില്‍ ആവും വനിതാ ഐപിഎല്ലിനു തുടക്കം കുറിക്കുക. മുംബൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകളാണ് ഉണ്ടാവുക.