- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: പിഎഫ്ഐ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കാൻ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം 23നകം ജില്ല തിരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. ജപ്തി നടപടികൾ ഇനിയും വൈകുന്നതിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
കൊച്ചി: വടക്കൻ പറവൂരിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നാണ് അല്‍ഫാം അടക്കമുള്ളവ പിടികൂടിയത്. അതേസമയം ഇന്നലെ പറവൂരിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. ഭക്ഷ്യവിഷബാധയ്ക്ക് കാരണം നഗരസഭയുടെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. നഗരസഭയിലേക്ക് മാർച്ച് നടത്താനാണ് ഡി.വൈ.എഫ്.ഐയുടേയും എ.ഐ.വൈ.എഫിന്റെയും തീരുമാനം.
മലേഷ്യ: നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മലേഷ്യയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. താരം സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി എസ് അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു. മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. വിജയ് സഞ്ചരിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് ക്യാമറ സംഘം ഉണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിജയിയെ ക്വാലാലംപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ് ആന്‍റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. അദ്ദേഹത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്‍റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹ പ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രം സംവിധാനം ചെയ്യുന്നതിനൊപ്പം പിച്ചൈക്കാരൻ 2 ന്‍റെ സംഗീത സംവിധാനവും നിർമ്മാണവും വിജയ് തന്നെയാണ് നിർവ്വഹിക്കുന്നത്.
മൂന്നാർ: മൂന്നാറിലെ ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിക്കുന്നത് വിനോദ സഞ്ചാരത്തിന്റെ മറവിലെന്ന് റിപ്പോർട്ട്. പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞാണ് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. സംഭവത്തിൽ ടൂറിസം കേന്ദ്രങ്ങൾക്ക് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടയപ്പയെ പ്രകോപിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. രണ്ട് ജീപ്പുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാറിലെ കടലാർ, കുറ്റിയാർ വാലി എന്നിവിടങ്ങളിലാണ് ഡ്രൈവർമാർ ഒരു കാരണവുമില്ലാതെ ആനയെ പ്രകോപിപ്പിച്ചത്. ആനയുടെ മുന്നിൽ തുടർച്ചയായി ഹോൺ മുഴക്കി ജീപ്പ് ഇരപ്പിച്ചായിരുന്നു പ്രകോപനം. കടലാറിലെ തേയിലത്തോട്ടത്തിൽ ശാന്തനായി നിൽക്കുമ്പോഴാണ് ജീപ്പ് ഡ്രൈവർ ആനയെ വിരട്ടാൻ ശ്രമിച്ചത്. കുറ്റിയാർ വാലിയിൽ രാത്രി ആനയുടെ മുന്നിലെത്തിയ ജീപ്പ് ആന ശാന്തനായി നിൽക്കുന്നതിനിടെ പ്രകോപിപ്പിക്കുകയായിരുന്നു.
കാസര്‍കോട്: പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ തന്ത്രപരമായ നിലപാടുമായി കേരളാ കോൺഗ്രസ് നേതൃത്വം. ചെയർമാൻ തർക്കത്തിൽ സി.പി.എമ്മിന് തീരുമാനമെടുക്കാം. പാലായിലേത് പ്രാദേശികമായ കാര്യമാണെന്നും കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സി.പി.എം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ സി.പി.എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണയ്ക്കും. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ നഗരസഭാ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. 2021ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്. സഹപ്രവർത്തകനെ ആക്രമിച്ചയാളെ ചെയർമാനാക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകർ. മൂന്ന് വർഷം മുമ്പ് പാലാ നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ അടിയുടെ പേരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സി.പി.എം കൗൺസിലറെ ചെയർമാനാക്കാനുള്ള…
ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് 2.30നാണ് വാർത്താ സമ്മേളനം. മാർച്ചിലാണ് മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ കാലാവധി അവസാനിക്കുന്നത്. ത്രിപുരയിൽ ബി.ജെ.പിയും മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. രണ്ടര പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018ൽ ബി.ജെ.പി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ ഇടത് പക്ഷവും കോൺഗ്രസും സഖ്യമുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.
ന്യൂഡൽഹി: ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസം നീണ്ട ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാന്‍റെ പത്താൻ എന്ന ചിത്രത്തിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. പ്രസ്താവനകൾ നടത്തി തലക്കെട്ടുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയതായി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. സിനിമകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും മോദി പറഞ്ഞു. അടുത്തിടെ നിരവധി സിനിമകൾക്കെതിരെ സംഘപരിവാർ സംഘടനകൾ ബഹിഷ്ക്കരണ ആഹ്വാനം നടത്തിയിരുന്നു. പത്താൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയുള്ള വിവാദമാണ് ഏറ്റവും ഒടുവിലത്തേത്. ഗാനം പുറത്തിറങ്ങിയപ്പോൾ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മധ്യപ്രദേശിൽ മന്ത്രിയും നിയമസഭാ…
ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ പൊതുകടം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 39.1 ശതമാനം. ശതമാനക്കണക്കിൽ ബാധ്യതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിന്‍റെ മൊത്തം കടം 3.90 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കേരളത്തിന്‍റെ കടബാധ്യത 3.32 ലക്ഷം കോടി രൂപയാണെന്നാണ് കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയെ അറിയിച്ചിരുന്നത്. ആറ് മാസത്തിനുള്ളിൽ ബാധ്യത വർദ്ധിച്ചു. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച്, ഒരു സംസ്ഥാനത്തിന്‍റെ കടബാധ്യത ജി.എസ്.ഡി.പിയുടെ 29 ശതമാനത്തിൽ കവിയാൻ പാടില്ല. എന്നാൽ 2017 മുതൽ കേരളത്തിന്‍റെ കടം ഈ പരിധിക്ക് മുകളിലാണ്. ഈ പരിധി 20 ശതമാനത്തിൽ താഴെയാക്കണമെന്ന് 2018 ൽ എൻ.കെ സിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കടബാധ്യതയുള്ള സംസ്ഥാനം കർണാടകയാണ്. സംസ്ഥാനത്തിന്‍റെ കടം ജി.എസ്.ഡി.പിയുടെ 23.4 ശതമാനം മാത്രമാണ്. തെലങ്കാന (28.2 ശതമാനം), തമിഴ്നാട് (32 ശതമാനം), പുതുച്ചേരി (32.2 ശതമാനം),…
ലോകസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസുകളിലൊന്നാണ് അവതാർ 2. ജെയിംസ് കാമറൂണിന്‍റെ 2009 ലെ ആദ്യ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ബോക്സ് ഓഫീസ് നേട്ടം തന്നെയായിരുന്നു ഇതിന് കാരണം. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 1.9 ബില്യൺ ഡോളർ (15,538 കോടി രൂപ) നേടി. ഇന്ത്യൻ കളക്ഷനിൽ ഒന്നാമതെത്തുക മാത്രമല്ല, റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ, ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളിൽ നിന്ന് മാത്രം ചിത്രം നേടിയ കണക്കുകൾ പുറത്തുവന്നു. ആഗോളതലത്തിൽ ഐമാക്സ് സ്ക്രീനുകളിൽ നിന്ന് ചിത്രം ഇതിനകം 200 മില്യൺ ഡോളർ (1,635 കോടി രൂപ) നേടി. ഇന്ത്യയിലും ഐമാക്സ് തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ ഇന്ത്യയിൽ ആകെ 23 ഐമാക്സ് സ്ക്രീനുകളാണുള്ളത്. ഇവിടെ നിന്ന് 37 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്. അവതാർ 2 നിലവിൽ ലോകത്തിലെ എക്കാലത്തെയും…
ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. തുടർച്ചയായ എട്ടാം തവണയും സിമിയുടെ നിരോധനം ശരിവെച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിമി ദേശീയതയ്ക്ക് എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണിത്. ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനം. അതിനാൽ ഒരു കാരണവശാലും സിമിക്ക് പ്രവർത്തനാനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
