Author: News Desk

രാജസ്ഥാൻ : രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്‍റെ’ ചിത്രീകരണം ആരംഭിച്ചു. ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ഇന്ന് രാവിലെ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നടന്നു. മോഹൻ ലാൽ , ലിജോ ജോസ് പെല്ലിശ്ശേരി, മറ്റ് താരങ്ങൾ, ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ, അനൂപ് എന്നിവർ സന്നിഹിതരായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന ചിത്രത്തിന് ശേഷം പി.എസ്.റഫീഖ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പൂർണ്ണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭരായ ചില താരങ്ങളും അഭിനയിക്കും.

Read More

യുഎഇ: ലോകത്തിലാദ്യമായി സ്ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ യു.എ.ഇയിൽ അവതരിപ്പിച്ചു. പ്രധാനമായും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ സുരക്ഷാ ക്യാമറയാണിത്. സ്ഫോടനങ്ങളിൽ ഈ സവിശേഷ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ സൈനിക മേഖലകൾ, വിമാനത്താവളങ്ങൾ, എണ്ണ വ്യവസായം, ജയിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുയോജ്യമാണ്. വടക്കേ അമേരിക്കൻ, യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ക്യാമറ ‘എക്സ്ഇ’ പരിരക്ഷണ രീതിയാണ് ഉപയോഗിക്കുന്നത്.

Read More

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഈ ഘട്ടത്തിൽ അപക്വമാണെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. പൊലീസ് റിപ്പോർട്ടിനെതിരെ അഭിഭാഷകൻ ബിജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് അന്വേഷണം നടത്തിയതെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നും അന്വേഷണം സി.ബി.ഐയ്ക്കോ കർണാടക പൊലീസിനോ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read More

യുഎഇ: യു.എ.ഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊതുവെ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ പകൽ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസുമാണ് താപനില. രണ്ട് എമിറേറ്റുകളിലും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.

Read More

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജ കാർഡ് എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. “ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നാണ് ലഭിച്ച റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മീഷണർ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ജോലിക്കാർ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങൾ എന്നിവ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ട്രെയിനിങ് നൽകും” മന്ത്രി കൂട്ടിച്ചേർത്തു.

Read More

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ നിന്ന് നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്തായി. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കെൻസി മക്ക്ഡോണൾഡാണ് നദാലിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4, 7-5. കഴിഞ്ഞ തവണ കിരീടം നേടിയ നദാൽ ഇത്തവണ ഒന്നാം സീഡായാണ് ടൂർണമെന്റിനെത്തിയത്. ആദ്യ റൗണ്ടിൽ ബ്രിട്ടന്‍റെ ജാക്ക് ഡ്രാപ്പറിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം റൗണ്ടിൽ കാര്യങ്ങൾ നദാലിന് അനുകൂലമായിരുന്നില്ല. മത്സരത്തിനിടെ പരുക്കേറ്റത് നദാലിന് തിരിച്ചടിയായി.

Read More

തിരുവനന്തപുരം: യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ കൊടികള്‍ കെട്ടിയ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ പൊലീസിന് നേരെ എറിഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പേര്‍ പൊലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സമീപത്തെ സമര പന്തലുകളിൽ ഉണ്ടായിരുന്ന ആളുകൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതായി പ്രവർത്തകർ ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്…

Read More

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. വിദ്യാർത്ഥികൾ നേരിടുന്നത് ജാതീയമായ അതിക്രമമാണെന്ന് രാധിക വെമുല പറഞ്ഞു. താനും വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കും. പ്രതിഷേധിക്കുന്ന ഓരോ വിദ്യാർത്ഥിയും തനിക്ക് രോഹിതിനെ പോലെയാണെന്നും രാധിക പറഞ്ഞു. രോഹിത്തിന്‍റെ ഏഴാം രക്തസാക്ഷി ദിനത്തിൽ ഹൈദരാബാദ് സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് രാധിക വെമുല പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ.കെ ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് വിവരം.  പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാർത്ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സർക്കാരിന് മുന്നിൽ എത്തിയതെന്നാണ് വിവരം. വിദ്യാർത്ഥി സമരത്തെ തുടർന്ന്…

Read More

കാണ്ഡഹാര്‍: മോഷണക്കുറ്റം ആരോപിച്ച് 4 പേരുടെ കൈവെട്ടി താലിബാൻ. ഫുട്ബോൾ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. യുകെയിലെ അഫ്ഗാൻ പുനരധിവാസ മന്ത്രാലയത്തിന്റെയും അഭയാര്‍ത്ഥി വകുപ്പ് മന്ത്രിയുടേയും ഉപദേശകയായിരുന്ന ഷബ്നം നസീമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നീതിയുക്തമായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്ന് അവർ ആരോപിച്ചു. ആഗോള തലത്തിൽ എതിർപ്പുയരുമ്പോഴും തൂക്കിലേറ്റുന്നതും ചാട്ടവാറിന് അടിക്കുന്നതും ഉൾപ്പെടെയുള്ള ശിക്ഷാനടപടികളുമായി താലിബാൻ മുന്നോട്ട് പോവുകയാണ്. ഇത്തരം ശിക്ഷകളിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ശിക്ഷാ രീതികൾ എത്രയും വേഗം നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കവർച്ചയ്ക്കും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും താലിബാൻ ഒമ്പത് പേരെ പരസ്യമായി ശിക്ഷിച്ചതായി റിപ്പോർട്ടുണ്ട്. അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ ഒമ്പത് പേരെ ചാട്ടവാറടിക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാണ്ഡഹാറിൽ പ്രദേശവാസികളും പ്രാദേശിക ഭരണാധികാരികളും സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പ്രതികളെ 35 മുതൽ 39 തവണ…

Read More

കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശിനി മഹേശ്വരിക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മണികണ്ഠനാണ് യുവതിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മഹേശ്വരിയുടെ കഴുത്തിൽ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. മഹേശ്വരി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read More