- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഹൈദരാബാദ്: കേരളവും കേരളജനതയും കെസിആറിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനും സമാന ചിന്താഗതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. തെലങ്കാനയിലെ ഭൂസമരങ്ങളെ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്‍റെ പ്രസംഗം. “ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്ക് ഇന്ത്യ എങ്ങനെ കെട്ടിപ്പടുത്തുവെന്ന് അറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അവർ ഉണ്ടായിരുന്നില്ല. നമ്മുടേത് ഒരു സ്വതന്ത്ര മതേതര പരമാധികാര റിപ്പബ്ലിക്കാണ്. അധികാരത്തിലിരിക്കുന്നവർ ഇപ്പോൾ കോർപ്പറേറ്റ് പ്രീണനത്തിനു ശ്രമിക്കുകയാണ്. രാജ്യത്ത് അധികാര സ്ഥാനത്തിരിക്കുന്നവർ ഇപ്പോൾ സിഎഎ പോലുള്ള നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നു, അത് ആളുകളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നുവെന്നും” അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഫെഡറൽ ഘടനയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ന്യൂഡല്‍ഹി: വ്യോമയാന മേഖലയിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. എന്നിരുന്നാലും ചെലവുകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8000 കോടിയിലധികം വരുമാനം നേടാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ. ആസ്തി വിറ്റഴിക്കലിലൂടെ 20000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യവൽക്കരണമെന്നും വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ എന്നിവയുൾപ്പെടെ 12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വ്യോമയാന മേഖല വീണ്ടെടുത്തതായി വിശ്വസിക്കുന്നുവെന്നും ഇന്ത്യയിലെ ഈ വളർച്ച വരും വർഷങ്ങളിലും തുടരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. അതിനാൽ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമം തുടരും. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (ഐസിഎഒ) സൂചികയിൽ വ്യോമയാന സുരക്ഷയുള്ള മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 48-ാം…
ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്‍റെ മകൻ ബണ്ടി ഭഗീരഥ് സായിക്കെതിരെ കേസെടുത്ത് പോലീസ്. മഹീന്ദ്ര സർവകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭഗീരഥ് സായിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി നേതാവിന്‍റെ മകൻ സഹപാഠിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് സർവകലാശാല അധികൃതർ പരാതി നൽകിയത്. ശ്രീറാം എന്ന വിദ്യാർത്ഥിയെ ഭഗീരഥ് സായിയും മറ്റ് ചില വിദ്യാർത്ഥികളും ചേർന്ന് ഹോസ്റ്റലിൽ വച്ച് മർദ്ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീറാമിനെ മുഖത്തടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, സുഹൃത്തിന്‍റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനാണ് ശ്രീറാമിനെ മർദ്ദിച്ചതെന്ന് ഭഗീരഥ് സായി പറഞ്ഞു. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും എല്ലാ പ്രശ്നങ്ങളും പിന്നീട് പരിഹരിച്ചുവെന്നും ഭഗീരഥ് പറഞ്ഞു. വീഡിയോ വൈറലായതിനു പിന്നാലെ ശ്രീറാമിന്‍റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാലാണ് ഭഗീരഥൻ തന്നെ മർദ്ദിച്ചതെന്ന് ശ്രീറാം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഭഗീരഥന്‍റെ സുഹൃത്തിന്‍റെ സഹോദരിക്ക് ഞാൻ മോശം സന്ദേശം…
ആലപ്പുഴ: നഗരസഭയിലെ സി.പി.എം കൗൺസിലർ ഷാനവാസിന്‍റെ ലഹരി-ക്വട്ടേഷൻ ബന്ധങ്ങൾ വ്യക്തമാക്കി പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ പിന്തുണയോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എം കൗൺസിലറുടെ ലോറിയിൽ നിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടിയത് വൻ വിവാദമായതോടെയാണ് എ.ഷാനവാസിനെതിരെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്. ഇന്‍റലിജൻസ് എഡിജിപി മുഖേന ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നൽകിയ റിപ്പോർട്ടിൽ ഗുരുതര കാര്യങ്ങളാണ് പറയുന്നത്. നിരവധി അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി ഷാനവാസ് ഓഹരികൾ കൈപ്പറ്റിയിട്ടുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാരോണിനെ ആലപ്പുഴയിൽ താമസിപ്പിക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമിയാണ്. ഷാനവാസിന്‍റെ ജന്മദിനാഘോഷം നടന്ന കാബിനറ്റ് സ്പോർട്സ് സിറ്റിയും ചായക്കടയും നടത്തുന്നത് ഇജാസ് ഉൾപ്പെടെയുള്ള എട്ട് പേരാണ്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്, ഇതിനെല്ലാം…
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് യുക്രൈൻ ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ മരണപ്പെട്ടു. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ആഭ്യന്തര മന്ത്രി ഡൈൻസ് മൊണാസ്ട്രിസ്കിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 10 കുട്ടികൾ ഉൾപ്പെടെ 22 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കോലഞ്ചേരി : ഒരിക്കൽ ഒരു ഉദ്ഘാടന ചടങ്ങിൽ വച്ച് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെ കണ്ടപ്പോൾ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന കീർത്തന ചോദിച്ചു ‘എങ്ങനെ എനിക്ക് പൈലറ്റാവാൻ കഴിയും’? അതിന് ഇഴയുകയല്ല, പറക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകൾ കീർത്തനയുടെ തോളിൽ അഗ്നിച്ചിറകുകൾ മുളപ്പിച്ചു. ഇന്ന് വ്യോമസേനയിൽ ഫ്ലൈയിംഗ് ഓഫീസറാണ് കീർത്തന. കോലഞ്ചേരി കാണിനാട് നെടിയപ്പിള്ളി എൻ.സി ബാബുവിന്റെയും, ശ്രീകലയുടെയും മകളായ കീർത്തന സെന്റ്.പീറ്റേഴ്‌സ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം പാലക്കാട് എൻ.എസ്. എസ് എൻഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ചേർന്നു. ഒരുപക്ഷേ പൈലറ്റാവാൻ സാധിക്കാതെ പോയാൽ മറ്റൊരു ജോലി നേടുന്നതിന് വേണ്ടിയായിരുന്നു ആ തീരുമാനം. എന്നാൽ ആകാശ സ്വപ്നങ്ങൾ അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കീർത്തന തയ്യാറായില്ല. വിമാനത്തിന്റെ കോക്ക്പിറ്റിൽ ഇരിക്കാനുള്ള പഠനം പൂർത്തിയാക്കി. 5 ദിവസത്തെ ഇന്റർവ്യൂ, എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചർച്ച, എല്ലാം കടന്ന് 2021 സെപ്റ്റംബറിൽ ഹൈദരാബാദ് ഡുണ്ടിഗൽ എയർഫോഴ്സ് അക്കാദമിയിൽ പഠനം തുടർന്നു. ഒന്നര…
മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധന; വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭയിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. പഴകിയ ചിക്കൻ ഫ്രൈ, മീൻകറി, ദോശ, കാലഹരണപ്പെട്ട ശീതളപാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട് . കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു.
റിയാദ്: സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടി രൂപ). ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നു എന്നതാണ് പോരാട്ടത്തിന്‍റെ പ്രത്യേകത. ഒരു ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റിനായി ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സൗദി അറേബ്യയിലെ ബിസിനസുകാരനായ മുഷറഫ് ബിൻ അഹമ്മദ് അൽ ഗാംദിയാണ് കോടികൾ ചെലവഴിച്ച് ടിക്കറ്റ് സ്വന്തമാക്കിയത്. ജനുവരി 19നു നടക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവൻ-പിഎസ്ജി മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റനായി എത്തുമെന്നാണ് പ്രതീക്ഷ. സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവർ സൗദി ഓൾ സ്റ്റാറിനായി കളിക്കും. കഴിഞ്ഞ നാലിന് ക്ലബില്‍ അവതരിപ്പിച്ച ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്. മത്സരത്തിന്‍റെ ക്യാപ്റ്റന്‍റെ ആം ബാൻഡ് ധരിച്ച താരത്തിന്‍റെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2020 ഡിസംബറിലാണ്…
കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിൽ ഹോട്ടലുകളുടെ പേരുകൾ കളമശേരി നഗരസഭ വെളിപ്പെടുത്തിയിരുന്നില്ല. പ്രതിപക്ഷത്തിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധത്തെ തുടർന്ന് ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേരുകൾ നഗരസഭ പുറത്തുവിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിലുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണ്ണമാണെന്നും ചില ഹോട്ടലുകളെ നഗരസഭ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ നാൽപ്പതോളം കടകളിൽ അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിലേക്ക് എത്തിച്ച ഇറച്ചിയുടെ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേരിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോട്ടലുകളെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെ ഔദ്യോഗികമായി സുനാമി ഇറച്ചി വാങ്ങിയതായി സംശയിക്കുന്ന…
സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറവ് വന്നിട്ടും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്‍റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആമസോൺ ഒന്നാമതെത്തിയപ്പോൾ അതിന്‍റെ റേറ്റിംഗ് എഎഎ + ൽ നിന്ന് എഎഎയിലേക്ക് താഴ്ന്നു. ബ്രാൻഡിന്‍റെ മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികമായി ഇടിവ് വന്നു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം കുറഞ്ഞുവെന്ന് ബ്രാൻഡ് ഫിനാൻസിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഡെലിവറി സമയത്തിലെ വർദ്ധനവ് ഉപഭോക്താക്കളെ നിരാശരാക്കി. ഇതിനാൽ ഉപയോക്താക്കൾ ആമസോൺ മറ്റുള്ളവർക്ക് ശുപാർശ ചെയ്യാനുള്ള സാധ്യതയിലും കുറവ് വന്നു. കോവിഡ് അവസാനിച്ചതോടെ ആളുകൾ ഓൺലൈനിൽ ഷോപ്പിംഗ് നിർത്തുകയും സ്റ്റോറുകളിൽ നേരിട്ട് വാങ്ങലുകൾ…
