Author: News Desk

പാലക്കാട്: പി ടി സെവൻ വീണ്ടും ജനവാസ മേഖലയിൽ. ധോണിയിൽ വീടിന്‍റെ മതിൽ തകർത്തു. അർദ്ധരാത്രി 12 മണിയോടെയാണ് ആന ഇറങ്ങിയത്. പരിഭ്രാന്തി പരത്തി ജനവാസ മേഖലയിൽ ഏറെനേരം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ കാടുകയറ്റിയത്. അതേസമയം വയനാട്ടിൽ നിന്നുള്ള ടീം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വച്ചേക്കുമെന്നാണ് വിവരം. മയക്കുവെടി വക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി നിരക്കുകൾ പരിഷ്കരിക്കുമെന്ന സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന യാഥാർത്ഥ്യമായതിന് പിന്നാലെയാണ് പ്രഖ്യാപനം. അതേസമയം ഇത്തവണ ബജറ്റിൽ കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്നാണ് ധനമന്ത്രി നൽകുന്ന സൂചന. കിഫ്ബിയിൽ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നിലനിൽക്കാത്തതിനാൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് പോലും പണം തികയാത്ത സാഹചര്യവുമുണ്ട്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാൻ പുതിയ വായ്പയ്ക്കായി കിഫ്ബി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നതിനാൽ ധനവകുപ്പിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. അതിനാൽ പല പദ്ധതികളും മുടങ്ങുന്ന അവസ്ഥയുമുണ്ട്. 

Read More

ചെന്നൈ: ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി ഡോർ യാത്രക്കാരൻ തുറന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ 10ന് ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാൽ ബി.ജെ.പി എം.പി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 10ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരിൽ ഒരാൾ എമർജൻസി ഡോർ തുറന്നു. തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി വിമാനം രണ്ടര മണിക്കൂറോളം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിന് ശേഷം ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുന്നത്. കർണാടക ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈയും തേജസ്വിയ്ക്കൊപ്പമുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ തുറക്കേണ്ട വാതിലിനെ കുറിച്ച് അതിന് തൊട്ടടുത്തിരുന്ന തേജസ്വി സൂര്യയോട് എയർഹോസ്റ്റസ് വിശദീകരിച്ചു. ഇതിന് പിന്നാലെ എമർജൻസി വാതിൽ തുറന്നതായാണ്…

Read More

കൊച്ചി: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത പറവൂരിലെ മജ്‌ലിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മജ്‌ലിസ് ഹോട്ടലിലെ മുഖ്യ പാചകക്കാരൻ പോലീസ് കസ്റ്റഡിയിലാണ്. ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി ഉയർന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 20 പേരാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ മറ്റ് ജില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്. കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് പേർ. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ചവരെ…

Read More

മുംബൈ: പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പിൻമാറി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി ആയത്. ശ്രേയസിന് പകരം രജത് പടിദാറാണ് ടീമിലെത്തിയത്. പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. കൂടുതൽ ടെസ്റ്റുകൾക്കും മറ്റുമായി ശ്രേയസ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 18, 21, 24 തീയതികളിലാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര. രഞ്ജി ട്രോഫി സീസണിൽ മധ്യപ്രദേശിനായി മികച്ച ഫോമിലാണ് രജത് പടിദാർ. എട്ട് ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടെ 438 റൺസാണ് താരം ഇതുവരെ നേടിയത്.

Read More

തിരുവനന്തപുരം: പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് പുറത്തായതോടെ മുഖം രക്ഷിക്കാൻ വ്യാപകമായ അഴിച്ചുപണിയുമായി സർക്കാർ രംഗത്ത്. സംസ്ഥാനത്തൊട്ടാകെ 160ൽ അധികം എസ്എച്ച്ഒമാരെ സ്ഥലം മാറ്റും. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാർക്കെതിരെയും നടപടിയുണ്ടാകും. ഗുണ്ടകളുമായുള്ള ബന്ധം, സാമ്പത്തിക തർക്കങ്ങളിൽ ഇടപെടൽ, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കൽ, അവിഹിത ബന്ധം തുടങ്ങിയവയാണ് സ്ഥിതി വഷളാകാൻ കാരണം. ഗുണ്ടകളെ അടിച്ചമർത്താൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും സേനയിൽ നിന്ന് ചോർന്ന വിവരങ്ങളിൽ നിന്ന് ഗുണ്ടകൾക്ക് ഉടൻ രക്ഷപ്പെടാൻ കഴിയും. ഇന്നലെ സസ്പെൻഷനിലായ നാല് സി.ഐമാർ, ഒരു എസ്.ഐ, ഒരു ഡിവൈ.എസ്.പി എന്നിവർക്കെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാൽ ഒന്നും തൊടാതെ അവരെ ക്രമസമാധാന ചുമതലയിൽ നിലനിർത്തി. ഒടുവിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടകൾ തലയ്ക്കടിച്ച് കിണറ്റിലെറിഞ്ഞതോടെയാണ് നാണക്കേട് നീക്കാൻ സർക്കാർ ശുദ്ധീകരണ യജ്ഞത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന പേരിലാണ് മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ…

Read More

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും കരിക്കുലം കോർകമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് അംഗീകാരം നൽകിയത്. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകൾക്കും 2025-26 അധ്യയന വർഷം 2, 4, 6, 8, 10 ക്ലാസുകളെയും പുതിയ പാഠപുസ്തകത്തിലാണ് പഠിപ്പിക്കുക. ജനുവരി 31ന് പൊസിഷൻ പേപ്പറുകള്‍ പൂർത്തിയാകും. കരിക്കുലം ഫ്രെയിംവർക്ക് മാർച്ച് 31 ന് പ്രസിദ്ധീകരിക്കും. പാഠപുസ്തക രചന ഏപ്രിലിൽ ആരംഭിക്കും. പാഠപുസ്തക രചനയുടെ ആദ്യഘട്ടം ഒക്ടോബർ 31നകം പൂർത്തിയാക്കും. ഷെഡ്യൂൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന പാഠ്യപദ്ധതി അനിവാര്യമാണ്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാഠ്യപദ്ധതിക്ക് രൂപം നൽകാനാണ്…

Read More

ബിജു മേനോനെയും വിനീത് ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ ട്രെയിലർ പുറത്തിറങ്ങി. ശ്യാം പുഷ്കരനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കൂടാതെ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ്, മറാത്തി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ- സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം- മസാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ, സൗണ്ട് മിക്സിങ്- തപസ് നായിക്.

Read More

കടുത്തുരുത്തി : തലചായ്ക്കാൻ വീടില്ലാത്ത നിരാലംബർക്കായി 10 സെന്റ് സ്ഥലം വിട്ട് നൽകി കോതാനല്ലൂരിന് സമീപം പുലർകാലയിൽ വീട്ടിൽ ഏലിക്കുട്ടിയമ്മ. നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൂടാരം ഭവന പദ്ധതിയുടെ ഭാഗമായി അഞ്ചാമത്തെയും ആറാമത്തെയും വീടൊരുങ്ങുന്നത് ഏലിക്കുട്ടിയമ്മയും, മകൻ ജയ്ൻ മാത്യുവും നൽകിയ സ്ഥലത്താണ്. 2 പേർക്കായി 10 സെന്റ് സ്ഥലമാണ് നൽകിയത്. രണ്ട് പെൺകുട്ടികളുടെ അമ്മയും, ഹൃദ്രോഗിയും, വിധവയുമായ കടുത്തുരുത്തി സ്വദേശിനിക്ക് നൽകിയ 5 സെന്റ് സ്ഥലത്ത് ട്രസ്റ്റ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ബാക്കിയുള്ള 5 സെന്റ് സ്ഥലത്ത് അർഹതപ്പെട്ട മറ്റൊരു കുടുംബത്തിനും വീട് നിർമ്മിക്കും. ഇത് വരെ മൂന്ന് വീടുകൾ വെച്ച് നൽകാൻ അനാഥരേയും, രോഗികളെയും സംരക്ഷിക്കുന്ന ട്രസ്റ്റിന് സാധിച്ചു. നാലാമത്തെ വീടിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സ്ഥലം കൈമാറ്റം ചെയ്തതിന്റെ സമ്മതപത്രം നൽകുന്ന ചടങ്ങിൽ ട്രസ്റ്റ് അധികാരികൾ പങ്കെടുത്തു. ട്രസ്റ്റിന്റെ പ്രസിഡന്റ്‌ അനിൽ ജോസഫ് സമ്മതപത്രം ഏറ്റുവാങ്ങി.

Read More

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസം മാത്രം ബാക്കി നിൽക്കെ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പാർട്ടി പ്രവർത്തകരോട് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. അവർക്ക് ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. മുൻ സർക്കാരുകൾ എന്താണ് ചെയ്തതെന്ന് അറിയില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവാൻമാരാക്കുകയും ഭരണത്തിൽ പങ്കാളികളാക്കുകയും വേണം മോദി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. രാജ്യത്തൊട്ടാകെയുള്ള 100 ലോക്സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിൽ പാർട്ടി ദുർബലമാണെന്ന് കണ്ടെത്തി. 1.3 ലക്ഷം ബൂത്തുകളിൽ എത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചതായി യോഗം വിലയിരുത്തി. പ്രധാനമന്ത്രിക്കൊപ്പം…

Read More