Author: News Desk

മുംബൈ: ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ റിലീസിന് ഒരുങ്ങുകയാണ്. 4 വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രം എന്നതിനാൽ പത്താന്‍റെ ഓരോ അപ്ഡേറ്റും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഷാരൂഖ് ഖാൻ തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം ചിത്രം കണ്ടുവെന്ന വാർത്തയാണ് അതിൽ ഏറ്റവും പുതിയ അപ്ഡേറ്റ്. ചിത്രം ഈ മാസം 25നാണ് റിലീസ് ചെയ്യുന്നതെങ്കിലും ഷാരൂഖ് ഖാന് വേണ്ടി മുംബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഭാര്യ ഗൗരി ഖാനും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണം വിവാദമായിരുന്നു. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇങ്ങനെയൊരു ​ഗാനരം​ഗമുള്ള സിനിമ മകൾക്കൊപ്പം കാണുമോ എന്ന് മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം നേരത്തെ ചോദിച്ചിരുന്നു. കുടുംബത്തോടൊപ്പം ചിത്രം കാണാനെത്തിയത് ഷാരൂഖിന്‍റെ ഇതിനുള്ള മറുപടി ആണെന്നാണ് ആരാധകർ പറയുന്നത്.

Read More

കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായി പോയ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read More

വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 220,000 ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് തീരുമാനം നടപ്പാക്കിയാൽ 10,000 ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആഗോളതലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് ഇന്ന് (ബുധനാഴ്ച) എഞ്ചിനീയറിംഗ് ഡിവിഷനുകളിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസത്തെ വരുമാനം മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരാഴ്ച മുൻപ് പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം വരും. അതേസമയം മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം 2 തവണ ജീവനക്കാരുടെ റാങ്ക് വെട്ടിക്കുറച്ചിരുന്നു.

Read More

കുളനട : മറ്റുള്ളവരെ സഹായിക്കുന്നതിൽ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല എന്നും മുന്നിലുണ്ട്. ജാതിമത വ്യത്യാസമില്ലാതെ ഏവരിലേക്കും സഹായഹസ്തമെത്തിക്കാൻ അവർ ശ്രദ്ധിക്കുന്നു. 26 വർഷമായി തുടരുന്ന ശബരില തിരുവാഭരണ ഘോഷയാത്രക്കും, തീർത്ഥാടകർക്കും ഭക്ഷണവും, പാനീയങ്ങളും നൽകുന്ന പതിവ് ഈ വർഷവും മുടങ്ങാതെ നടത്തിയതിന്റെ സംതൃപ്തിയിലാണ് അവർ. ചെറിയ രീതിയിൽ ആരംഭിച്ച പ്രവർത്തനം ഇന്ന് നൂറോളം തീർത്ഥാടകർക്ക് അനുഗ്രഹമാകും വിധം വളർന്ന് കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വായനശാല അധികൃതർ മുന്നിലുണ്ട്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തിരിതെളിച്ച ജീവകാരുണ്യ നിധിയിൽ നിന്നും ഇത് വരെ 12 ലക്ഷം രൂപ അർഹതപ്പെട്ടവർക്ക് നൽകി. സർക്കാർ സൗജന്യ ഭക്ഷ്യകിറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ 10 കുടുംബങ്ങൾക്ക് വീതം 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകാനായതും ശ്രദ്ധേയം. വായനശാലയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്. തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകൻ റവ. ഡോ ടി.സി ജോർജിന്റെ സ്മരണക്കായി നൽകുന്ന ഗ്രാമീണമേഖലയിൽ മികവ് പുലർത്തുന്ന സ്ഥാപനത്തിനുള്ള…

Read More

അരൂര്‍: ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത 13 സ്ഥലങ്ങളിലായി ചിറകടി ശബ്ദത്തിനായി കാത്തിരുന്ന എൺപതോളം പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത് 15,335 പക്ഷികളെ. മൊത്തം 113 ഇനം പക്ഷികളെ കണ്ടെത്തി. ഏഷ്യൻ നീര്‍പക്ഷി സെൻസസ് 2023 കണക്കുകളാണ് മുകളിൽ പറഞ്ഞത്. ചേർത്തലയുടെ വടക്കൻ മേഖലകളായ നീണ്ടകര, ചങ്ങരം, കണ്ണാട്ട്, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപ്പാടം തുടങ്ങി 13 സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ആലപ്പുഴ സാമൂഹ്യ വനവത്കരണ വകുപ്പും പക്ഷി നിരീക്ഷണ ഗ്രൂപ്പായ എഴുപുന്ന ബേർഡ്സും സംയുക്തമായാണ് സർവേ പൂർത്തിയാക്കിയത്. മലപ്പുറം, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകരും പങ്കെടുത്തു. സർവേകൾക്ക് ശേഷം, നിരീക്ഷകർ ഒത്തുചേർന്ന് ഒരു അവലോകനവും സെമിനാറും സംഘടിപ്പിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് താറാവ് ഇനത്തിൽപ്പെട്ട ദേശാടന പക്ഷികൾ കുറവാണെന്ന് കണ്ടെത്തി. അഞ്ച് വർഷം മുമ്പ് 10 ഇനം താറാവ് വര്‍ഗ പക്ഷികളെ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അത് അഞ്ചിൽ താഴെയാണ്. ഈ വർഷത്തെ സർവേയിൽ ചൂളൻ എരണ്ട, പച്ച…

Read More

മെല്‍ബണ്‍: കൃത്യം ഒരു വർഷം മുമ്പാണ് നൊവാക് ജോക്കോവിച്ച് മെൽബണിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇത്തവണ മടങ്ങിയെത്തിയ ജോക്കോവിച്ചിനെ റോഡ് ലേവർ അരീനയിൽ കാണികൾ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. ആദ്യ റൗണ്ട് വിജയത്തോടെ അദ്ദേഹം തന്‍റെ തിരിച്ചുവരവ് ആഘോഷമാക്കി. സ്പെയിനിന്‍റെ റോബർട്ടോ കാർബലസ് ബെയ്നയെ 6-3, 6-4, 6-0 എന്ന സ്കോറിനാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കടുത്ത ചൂടും പിന്നാലെ കനത്ത മഴയും കാരണം രണ്ടാം ദിവസത്തെ കളി നിർത്തിവയ്ക്കേണ്ടി വന്നു. 4 മണിക്കൂർ 49 മിനിറ്റ് നീണ്ടുനിന്ന അഞ്ച് സെറ്റ് മത്സരത്തിൽ ബ്രിട്ടന്‍റെ ആൻഡി മറെ നേടിയ വിജയം ശ്രദ്ധേയമായി. ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ 6-3, 6-3, 4-6, 6-7, 7-6 എന്ന സ്കോറിനാണ് മറെ പരാജയപ്പെടുത്തിയത്. രണ്ടാം സീഡായ നോർവേയുടെ കാസ്പർ റൂഡും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രേ റുബ്ലെവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ്…

Read More

കൊല്ലം: പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. മാത്രമല്ല, വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.

Read More

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതിന്റെ മൂന്നാം ദിവസം ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച(18/01/2023) ഉച്ചയ്ക്ക് 1.30ന് ഹൈദരാബാദിൽ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ടി 20 പരമ്പരയും നടക്കും. നേരത്തെ നവംബറിൽ ഇരുടീമുകളും ഏകദിനത്തിൽ നേർക്കുനേർ വന്നിരുന്നു. പരമ്പര ന്യൂസിലൻഡ് 1-0ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് ഇടയ്ക്കിടെ തലവേദന സൃഷ്ടിക്കുന്ന ന്യൂസിലൻഡിനെക്കുറിച്ച് രോഹിത് ശർമ്മയും സംഘവും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഐസിസി ഏകദിന റാങ്കിംഗിൽ ന്യൂസിലൻഡ് ഒന്നാമതും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. സ്വന്തം നാട്ടിൽ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണ്. 2010ന് ശേഷം നടന്ന 25 ദ്വിരാഷ്ട്ര പരമ്പരകളിൽ 22 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. 2023 ലോകകപ്പ് വർഷമായതിനാൽ ഈ കണക്ക് പ്രാധാന്യമർഹിക്കുന്നു.

Read More

ഹനോയ്: അഴിമതി ആരോപണത്തെ തുടർന്ന് വിയറ്റ്നാം പ്രസിഡന്‍റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവെച്ചു. കൊവിഡ് കിറ്റ് വിതരണത്തിലെ അഴിമതി ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റാരോപിതരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയിരുന്നു. മന്ത്രിമാരും അവരും നടത്തിയ അഴിമതിക്ക് പ്രസിഡന്‍റ് ഉത്തരവാദിയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. ദേശീയ അസംബ്ലി ഇന്ന് യോഗം ചേർന്ന് പ്രസിഡന്‍റിന്‍റെ രാജി അംഗീകരിക്കും. അഴിമതി ആരോപണത്തെ തുടർന്ന് ഇതാദ്യമായാണ് വിയറ്റ്നാമിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നത്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് പ്രതിരോധ നടപടികളിൽ വലിയ തോതിലുള്ള അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് പരിശോധനാ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ നൂറിലധികം ഉദ്യോഗസ്ഥരെയും ചില ബിസിനസുകാരെയും സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉപപ്രധാനമന്ത്രിമാരെയും…

Read More

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. നാല് ദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്. ഇന്നാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുത്തപ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് സംഭവം.

Read More