- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ചെന്നൈ: തമിഴ്‌നാടിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ തന്‍റെ പ്രസ്താവന വ്യാഖ്യാനിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തന്‍റെ പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ, താൻ തമിഴ്‌നാട് എന്ന വാക്കിനു എതിരാണെന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 4നു രാജ്ഭവനിൽ നടന്ന കാശി-തമിഴ് സംഗമത്തിലെ സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനായി നടന്ന പരിപാടിയിൽ ഇരു പ്രദേശങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ പരാമർശിക്കുമ്പോൾ കൂടുതൽ ഉചിതമായത് ‘തമിഴകം’ എന്ന വാക്കായതിനാലാണ് താൻ അത് ഉപയോഗിച്ചത്. പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ ഗവർണർ ‘തമിഴ്നാട്’ എന്ന വാക്കിനു എതിരാണെന്ന ചർച്ചകൾ നടന്നു. ഇതിനു അറുതി വരുത്താനാണ് ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും ഗവർണർ ആർ എൻ രവി വിശദീകരിച്ചു. വിഷയത്തിൽ ഇടപെടണമെന്നും ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് സ്റ്റാലിൻ കത്തയച്ചതിനു പിന്നാലെയാണ് ഗവർണറുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട…
ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. നിലവിലെ എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അരുണാചൽ പ്രദേശ്, തമിഴ്നാട്, ജാർഖണ്ഡ്, ബംഗാൾ, മഹാരാഷ്ട്ര (2) എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിനു ഫല പ്രഖ്യാപനം നടത്തും.
ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ ഹാജരാകാത്തതിനെ വിമർശിച്ച് സുപ്രീം കോടതി. കർദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കർദിനാൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വിചാരണക്കോടതി നിർദ്ദേശിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നത് അസൗകര്യം മൂലമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഹാജരാകാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതായി ലൂതറ കോടതിയെ അറിയിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചു.
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിന്‍റെ വിചാരണ നടക്കുന്ന മാവേലിക്കര കോടതി പരിസരത്ത് മതിയായ സുരക്ഷ ഒരുക്കണമെന്നും പൊലീസിനെ വിന്യസിക്കാനും സർക്കാരിന് നിർദേശമുണ്ട്. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്തുന്നതിനായി വിചാരണ ആരംഭിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കോട്ടയത്തേക്ക് കേസിന്‍റെ വിചാരണ മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.
ഡൽഹി: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുന്നതിനാൽ ബിഎസ് 3 പെട്രോൾ , ബിഎസ് 4 ഡീസൽ കാറുകൾ നിരത്തിലിറങ്ങുന്നതിനു താൽക്കാലിക നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. തുടർച്ചയായി അഞ്ച് ദിവസം ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ വാഹനഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ ഈ വെള്ളിയാഴ്ച വരെ നിരോധനം തുടരാനാണ് സാധ്യത. വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നതോടെ നിരോധനവും നീക്കാൻ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ വായുവിന്‍റെ ശരാശരി ഗുണനിലവാരം 371 ആയി കുറയുകയായിരുന്നു. തിങ്കളാഴ്ച ഇത് 434 ആയിരുന്നു. കുറഞ്ഞ കാറ്റും കുറഞ്ഞ താപനിലയും കാരണം വായുവിന്‍റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലെത്തിയിട്ടുണ്ടെന്നും മോശം അവസ്ഥ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി വകുപ്പും മോട്ടോർ വാഹന വകുപ്പും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. വായുവിന്‍റെ ഗുണനിലവാരം ഇനിയും കുറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. 201 മുതൽ 300 വരെ താരതമ്യേന പ്രശ്നരഹിതമാണ്. 301 മുതൽ 400 വരെ…
ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഐ.ടി. മന്ത്രാലയം. ഐ.ടി. നിയമ ഭേദഗതി കരടിലാണ് മന്ത്രാലയത്തിൻ്റെ നിര്‍ദേശം. നിർദ്ദേശം ജനുവരി 17നാണ് മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയിൽ ഉൾപ്പെടുന്നു. അതേസമയം, ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ, പി ബി ഐ വ്യാജമെന്ന് മുദ്രകുത്തപ്പെടുന്ന ഏത് വാർത്തയും പിൻവലിക്കേണ്ടിവരും. സർക്കാരുകൾ ഇഷ്ടാനുസരണം നിയമം ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയുമുണ്ട്. വെബ്സൈറ്റുകളിൽ മറ്റുള്ളവർ പങ്കിടുന്ന മൂന്നാം കക്ഷി ഉള്ളടക്കത്തിന്‍റെ നിയമപരമായ ബാധ്യതയിൽ നിന്ന് പരിരക്ഷിക്കപ്പെടണമെങ്കിൽ ഈ നിർദ്ദേശം പാലിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ഇന്‍റർനെറ്റ് സേവന ദാതാക്കൾ, വെബ് ഹോസ്റ്റിംഗ് സേവന ദാതാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിർദ്ദേശം അനുസരിച്ച്, പിഐബിയോ സർക്കാരിൻ്റെ ഏതെങ്കിലും ഫാക്ട് ചെക്ക് വിഭാഗമോ വ്യാജവും തെറ്റുമാണെന്ന് കണ്ടെത്തിയ ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകൾ തടയാൻ…
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ശുഭ്‌മാന്‍ ഗില്‍. ഒന്നാം ഏകദിനത്തില്‍ 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് ഗിൽ മടങ്ങിയത്. ഒപ്പം ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോറും സമ്മാനിച്ചു. 50 ഓവറിൽനിന്ന് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസാണ് ഇന്ത്യ നേടിയത്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമായും ശുഭ്‌മാൻ ഗില്‍ മാറി. 19 ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ടാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ഇഷാൻ കിഷൻ ഇരട്ടസെഞ്ചുറി നേടിയത്. സച്ചിൻ, സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.
ന്യൂഡല്‍ഹി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വേൾഡ് ഇക്കണോമിക് ഫോറം 2023 ന്‍റെ വാർഷിക യോഗത്തോടനുബന്ധിച്ച് വ്യവസായ ചേംബർ സിഐഐയും കൺസൾട്ടൻസി ഭീമനായ ഡെലോയിറ്റും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 100 ദശലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരതിന്‍റെ രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ സംവിധാനമാണ് ഇന്ത്യ നടത്തുന്നതെന്ന് വനിതാ ശിശുവികസന മന്ത്രി പറഞ്ഞു. ലിംഗാധിഷ്ഠിത പരിപാടിയായി ഇത് രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും ഇത് ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ഗുണം ചെയ്യുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ആശുപത്രികൾ ഉറപ്പാക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ മേഖലയ്ക്കും ഒരു വ്യവസായ പ്രമുഖൻ്റെ നേതൃത്വത്തിൽ ഒരു നൈപുണ്യ കൗൺസിൽ ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ ആദ്യത്തെ നൈപുണ്യ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ്, ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഉയർത്താനുള്ള പദ്ധതികളുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: ആഗോള അവാർഡുകളുടെയും നേട്ടങ്ങളുടെയും തിളക്കത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യാനൊരുങ്ങി കേരള ടൂറിസം വകുപ്പ്. വിവാഹത്തിനും മധുവിധുവിനുമായി സ്ഥലങ്ങളും നൂതന ടൂറിസം സർക്യൂട്ടുകളും പരിചയപ്പെടുത്തി ഗ്രാമീണ ജീവിതവും സംസ്കാരവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ‘കേരള ടൂറിസം പാർട്ണർഷിപ്പ് മീറ്റ് 2022-23’ ഡൽഹിയിൽ സംഘടിപ്പിച്ചു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും ഉയർത്താനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ കാരവൻ ടൂറിസം കൂടുതൽ വിപുലീകരിക്കും.
രാമായണ കഥയെ ആസ്പദമാക്കിയുള്ള പ്രഭാസിൻ്റെ 3 ഡി ചിത്രം ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്താൻ ഇനി 150 ദിവസം മാത്രം. ജൂൺ 16 നു ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും 3 ഡി പതിപ്പിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പറഞ്ഞു. ടീസറിന്‍റെ 3ഡി പതിപ്പിനു ലഭിച്ച സ്വീകാര്യത തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. കൃതി സനോനാണ് ചിത്രത്തിലെ നായിക. ആദിപുരുഷിൽ ശ്രീരാമന്‍റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് ചിത്രത്തിൽ രാവണന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം സണ്ണി സിംഗും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
