Author: News Desk

തിരുവനന്തപുരം: ആർത്തവ സമയത്ത് വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകി യുവജന കമ്മീഷൻ . ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 % ഹാജർ വേണം. എന്നാൽ ആർത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കണമെന്നാണ് യുവജന കമ്മിഷൻ്റെ ശുപാർശ.

Read More

തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന വിവാദം നിലനിൽക്കെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച സംവിധായകനാണ് അടൂരെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരമർശം. ദേശാഭിമാനിയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അടൂരിനെ മുഖ്യമന്ത്രി പ്രശംസിച്ചത്. അന്താരാഷ്ട്ര തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂർ. സിനിമയോട് എന്നും അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്‍റോ തട്ടിലിനെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് സാന്‍റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പ്രവീൺ റാണയെ നായകനാക്കി സാന്‍റോ സംവിധാനം ചെയ്ത ചിത്രമാണ് ചോരൻ. അനുവാദമില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന് തൃശൂർ സിറ്റി പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും റാണയെ കേന്ദ്രകഥാപാത്രമാക്കി പോലീസുകാരൻ സംവിധാനം ചെയ്ത ചിത്രത്തെ പറ്റി വാർത്തകൾ നിറഞ്ഞിരുന്നു. ‘ചോരൻ’ എന്ന സിനിമയുടെ റിലീസിനു ശേഷം തൃശൂർ റൂറൽ പോലീസ് ആസ്ഥാനത്ത് നിന്ന് മേലുദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് സാന്‍റോയെ വലപ്പാട്ടേക്ക് സ്ഥലം മാറ്റിയത്. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലംമാറ്റം.

Read More

ശ്രീകൃഷ്ണപുരം : ജനുവരി 15 പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് നിരാലംബരായ രോഗികളുടെ ക്ഷേമത്തിനായി ശേഖരിച്ച തുകയുമായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ പുതുക്കൊള്ളി വീട്ടിൽ രാമകൃഷ്ണന്റെ ശിവമയം എന്ന ഓട്ടോ തള്ളിയാണ് സ്റ്റാർട്ട്‌ ആയത്. ബാറ്ററി മാറ്റി വെക്കാനുള്ള തുകപോലും അദ്ദേഹം സാധുരോഗികൾക്കായി മാറ്റിവെക്കുന്നു. ശ്രീകൃഷ്ണപുരം ആശുപത്രിപ്പടിയിലെ ഓട്ടോസ്റ്റാൻഡിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. സ്നേഹ സ്പർശം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനത്തിനായാണ് ഒരു ദിവസത്തെ ഓട്ടം മാറ്റി വച്ചത്. 25 വർഷമായി രാമകൃഷ്ണൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ആധാർ വിതരണ കാലത്ത് കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുമായി അക്ഷയ സെന്ററിൽ എത്താൻ തുടങ്ങിയതോടെ അവർക്ക് വേണ്ടി തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയവരെല്ലാം മീറ്റർ ചാർജ് കൂടാതെ കൂടുതൽ തുക നൽകി. ഓട്ടോയിൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ പോലും കൊച്ചു സംഭാവനകൾ നൽകിയെന്ന് രാമകൃഷ്ണൻ പറയുന്നു. പാലിയേറ്റിവ് കെയറിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് രാമകൃഷ്ണന്റെ പ്രധാന ലക്ഷ്യം. ഭാര്യ സുമ, മക്കളായ ശങ്കർ…

Read More

തിരുവനന്തപുരം: മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിപ്പിക്കില്ലെന്ന അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാത്തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. ഭക്ഷ്യസുരക്ഷാ നിയമം നിർദേശിക്കുന്ന തരത്തിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും. സർട്ടിഫിക്കറ്റിൽ എന്തെങ്കിലും തരത്തിലുള്ള വ്യാജ വിവരങ്ങൾ കണ്ടെത്തിയാലും നടപടി സ്വീകരിക്കും. പരിശോധനയ്ക്കിടെ അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 70 ഓളം ആളുകളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുകയും, ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

Read More

ഷില്ലോങ്: ബിജെപി ഇരട്ടമുഖമുള്ള പാർട്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് പറയുന്നതും അതിനുശേഷം ചെയ്യുന്നതും വ്യത്യസ്‍തമായ കാര്യങ്ങളാണെന്ന് മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. “ഇരട്ടമുഖമുള്ള പാർട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് അവർ പലതും പറയും. അതിനുശേഷം പ്രവർത്തിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി തങ്ങളുടെ പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് പണം നൽകുന്നത്. മേഘാലയയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഈ സർക്കാർ എന്താണ് ചെയ്തതെന്നും, എന്തുകൊണ്ടാണ് ഇത്രയധികം വീടുകളിൽ വൈദ്യുതി ഇല്ലാത്തതെന്നും” അവർ ചോദിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബിജെപി സർക്കാരിനു പകരമാകാൻ തൃണമൂലിനു മാത്രമേ കഴിയൂ എന്നും അവർ വ്യക്തമാക്കി. മേഘാലയ, അസം, ത്രിപുര എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് ശക്തി നേടാനുള്ള ശ്രമത്തിലാണ്. 2021 നവംബറിൽ കോൺഗ്രസിന്‍റെ 12 എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. ഇതോടെ 60 അംഗ…

Read More

അഗര്‍ത്തല: ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം. മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹൻപൂരിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് അജയ് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഫെബ്രുവരി 16 നാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിയതി പ്രഖ്യാപിച്ചത്. ത്രിപുരയ്ക്ക് പുറമെ നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിനു നടക്കും.

Read More

ചെന്നൈ: കാഴ്ചകൾ കണ്ടും ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ചും ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് തമിഴ്നാട് ജനത. ലക്ഷകണക്കിന് ആളുകളാണ് മറീന ബീച്ചിൽ പൊങ്കൽ ദിവസമായ ചൊവ്വാഴ്ച്ച എത്തിയത്. സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 1000ല്‍ അധികം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ചൊവ്വാഴ്ച ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചെന്നൈയിലെ ബീച്ചുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് അനുഭവപ്പെട്ടത്. മൃഗശാലകളിലെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായി.

Read More

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സൂപ്പർതാരം വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാമ്പിനിടെ പരിശീലകരും ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശർമ്മയും കളിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഫോഗട്ട് വെളിപ്പെടുത്തി. ഫെഡറേഷൻ അധികൃതരിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. എന്നാൽ കളിക്കാരുടെ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ ശർമ നിഷേധിച്ചു. ഡബ്ല്യുഎഫ്ഐയുടെ പ്രവർത്തന രീതിക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശർമ്മയ്ക്കും പരിശീലകർക്കുമെതിരെ ലൈംഗികാരോപണം ഉയർന്നത്. പുരുഷ, വനിതാ കളിക്കാരും പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരെ കൂടാതെ ബജ്രംഗ് പൂനിയ, സംഗീത ഫോഗട്ട്, സോനം മാലിക്, അൻഷു എന്നിവരുൾപ്പെടെ 31 പ്രമുഖ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്നായിരുന്നു കളിക്കാരുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്…

Read More