Author: News Desk

എടത്വാ: പൊതുസ്ഥലത്ത് മദ്യപിച്ചതിനും പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും സിപിഎം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയില്‍. ഏഴാം വാർഡ് പൂവൻപാറ കൗൺസിലർ വി.ആർ.ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ എടത്വ ചങ്ങങ്കരി പള്ളിക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സംഘം പള്ളി റോഡിൽ വാഹനം നിർത്തി പൊതുനിരത്തിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതുൾപ്പെടെ കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വായിക്കുമോ എന്നതിൽ വ്യക്തതയില്ല. വെള്ളക്കരം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് നീക്കം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബിൽ ക്യാബിനറ്റ് ചർച്ചയിൽ വരുമോ എന്നത് വ്യക്തമല്ല.

Read More

കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരനെ അറസ്റ്റ് ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് നേരത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്‍റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ലൈസൻസിയുടെ പേര് പോലീസ് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. ഇയാൾ ഇപ്പോൾ ഒളിവിലാണ്. അറസ്റ്റിലായ ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതിലേറെ പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിന്‍റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്പെൻഡ് ചെയ്തു. നിലവിൽ ആറ് പേരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുതുതായി മൂന്ന് പേർ കൂടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ബെയ്ജിങ്: നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോ​റെവർ’ അടുത്ത മാസം 7ന്‌ എത്തുമെന്നും തുടർന്ന് ‘ആന്‍റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ’ പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ അറിയിച്ചു. മാർവൽ സിനിമകൾ രാജ്യത്ത് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. 2019 ജൂലൈയിൽ സ്പൈഡർ മാൻ: ‘ഫാർ ഫ്രം ഹോം’ എന്ന ചിത്രത്തിന് ശേഷം ചൈനയിൽ പ്രദർശിപ്പിക്കുന്ന മാർവൽ ചിത്രങ്ങളാണ് ഇവ. എന്നിരുന്നാലും, എന്തുകൊണ്ടാണ് മാർവൽ സിനിമകൾ രാജ്യത്ത് നിരോധിച്ചതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ്-ചൈന സംഘർഷം മൂർദ്ധന്യാവസ്ഥയിലായ സമയത്താണ് നിരോധനം ആരംഭിച്ചത്.

Read More

വെല്ലിങ്ടൻ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14 ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. അടുത്ത മാസം 7 ന് ജസിൻഡ ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. തന്നെ സംബന്ധിച്ചിടത്തോളം, സമയമായി എന്നാണ് ജസിൻഡ ലേബർ പാർട്ടി അംഗങ്ങളോട് രാജിയെക്കുറിച്ച് വ്യക്തമാക്കിയത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസിൻഡ പറഞ്ഞു. 2017 ൽ 37-ാം വയസ്സിൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളിലും അവർ ന്യൂസിലൻഡിനെ ശക്തമായി നയിച്ചു.

Read More

ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികളോട് വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ക്രിമിനൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2009 ഫെബ്രുവരി 9 ന് ചില വാർത്താ ചാനലുകൾ മുലായം സിംഗ് യാദവിന്‍റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകൾ പുറത്ത് വിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോർട്ടുകൾ വന്നത്. എന്നാൽ പ്രസിദ്ധീകരിച്ച രേഖകൾ വ്യാജമാണെന്നും അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സൃഷ്ടിച്ചതാണെന്നും ആരോപിച്ച് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആവശ്യപ്പെട്ടിട്ടും വാർത്താ ചാനലുകളോ മാധ്യമ പ്രവർത്തകരോ രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട്…

Read More

കൊച്ചി: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് ആക്ഷേപം. അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടികളുടെ മരണം കൊലപാതകമാണോ എന്നും കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണത്തെ പറ്റിയും പെണ്‍കുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനു ഒൻപത് വയസു പ്രായമുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.

Read More

ഹൈദരബാദ്: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 12 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്‌മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 337 റൺസിന് ന്യൂസിലൻഡ് ഓൾ ഔട്ട് ആയി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, ശാർദൂൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ ബ്രേസ്‌വെൽ 78 പന്തുകളിൽ നിന്നും 140 റൺസ് നേടി.

Read More

കൊച്ചി: ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമർപ്പിക്കും. സമഗ്രമായ അന്വേഷണത്തിനു ശേഷം തയ്യാറാക്കിയ കുറ്റപത്രം പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമർപ്പിക്കുക. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിൻ്റെതാണ് 21ന് സമർപ്പിക്കുന്ന കുറ്റപത്രം. ജനുവരി ആറിനാണ് എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്.പി ടി. ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂൺ 8 ന് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി ഭഗവല്‍ സിംഗിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർ റോസിലിയെ നരബലി നടത്തി, കഷണങ്ങളാക്കി കുഴിച്ചുമൂടകയും, മനുഷ്യമാംസം പാചകം ചെയ്ത് കഴിക്കുകയും ചെയ്തു എന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

ഡൽഹി: ഗാംബിയയുടെ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു. അസുഖത്തെ തുടർന്ന് ജൂഫ് മരിച്ചതായി ഗാംബിയയുടെ പ്രസിഡന്റ് അദാമ ബാരോ അറിയിച്ചു. 65 കാരനായ ജൂഫ് 2022-ലാണ് പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ വൈസ് പ്രസിഡന്റായി നിയമിതനായത്. മുമ്പ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ജൂഫ് മരിച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ചികിത്സ തേടി മൂന്നാഴ്ച മുമ്പാണ് ജൂഫ് ഗാംബിയയിൽ നിന്നും ഇന്ത്യയിലേക്ക് വന്നത്.

Read More