- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം ആണ്. ചൊവ്വാഴ്ച ഇത് 100,000 ഡോളറിനാണ് (81,25,000 രൂപ) വിറ്റുപോയത്. നാലടിയോളം രൂപമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിൽ വ്യക്തതയില്ല. ട്വിറ്റർ പക്ഷിയുടെ നിയോൺ ഡിസ്പ്ലേയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ രണ്ടാമത്തെ വസ്തു. ഇതിന് 40,000 ഡോളറാണ്(32,18,240 രൂപ) ലഭിച്ചത്.
മുംബൈ: ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിന് സമീപമായിരുന്നു അപകടം. മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: 2023-24 അധ്യയന വർഷത്തേക്കുള്ള സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിഷൻ കാർഡുകളും റോൾ നമ്പറുകളും ഉടൻ പുറത്തിറങ്ങും. പ്രസിദ്ധീകരിച്ചാലുടൻ തന്നെ ഇത് സ്കൂളുകളിൽ നിന്നും ലഭ്യമാകും. കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ ബോർഡിന്‍റെ cbse.gov.in വെബ്സൈറ്റിൽ നിന്നോ parikshasangam.cbse.gov.in.എന്ന വെബ്സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം. ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും.
കോഴിക്കോട്: ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർമാർക്കും ഈ അധികാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പിളുകൾ എടുക്കുന്നത് നിയമപരമായി അനുവദനീയമല്ല. നിയമപ്രകാരം ഒരു നിയോജകമണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രമേ ഉള്ളൂ. സാമ്പിളുകൾ ശേഖരിച്ച് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ അടിയന്തിര സാഹചര്യങ്ങളിൽ പോലീസും സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പരിധിയിൽ വരില്ല. സാമ്പിളുകൾ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാരെയും അനുവദിച്ചാൽ പരിശോധന കൂടുതൽ കാര്യക്ഷമമായി നടക്കുമെന്നാണ് വിലയിരുത്തൽ.
കോട്ടയം: പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ നഗരസഭാധ്യക്ഷയാക്കും. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വിജയിച്ച ഏക സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി നിയമിക്കുന്നതിനെ കേരള കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് സി.പി.എം വഴങ്ങിയത്. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ന് രാവിലെ 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നല്‍കാം. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ എൽ.ഡി.എഫ് സ്വതന്ത്രയായ ജോസിൻ ബിനോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിന് കാരണം. സി.പി.എം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സി.പി.എമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ…
തിരുവനന്തപുരം: സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നഗര, ജില്ലാ തല സേവനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പുതിയവ വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ബാച്ചിലെ പത്ത് ബസുകൾ കൂടി ഇനി ഇറങ്ങാനുണ്ട്. രണ്ടാം ബാച്ചിലെ 113 ബസുകൾ നഗര ഉപയോഗത്തിന് സാധ്യമായ നീളം കുറഞ്ഞവയാണ്. ഇവ തിരുവനന്തപുരം നഗരത്തിൽ വിന്യസിക്കും. സിറ്റി ബസുകൾ പൂർണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. എസി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എസി ഒഴിവാക്കുന്നത് ബസിന് കൂടുതൽ മൈലേജ് കിട്ടുന്നതിന് സഹായിക്കും. 12 മീറ്റർ നീളമുള്ള 150 ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ജില്ലകളെ ബന്ധിപ്പിച്ച് ഇവ ഓടിക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഫാസ്റ്റ് മുതല്‍ സൂപ്പര്‍ക്ലാസ് വരെയുള്ള സർവീസുകൾക്ക് ഇ-ബസുകൾ അനുയോജ്യമല്ലെന്നാണ് നിഗമനം. ചാർജ് ചെയ്യാൻ എടുക്കുന്ന സമയമാണ് പ്രധാന വെല്ലുവിളി.
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യത നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നുവെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി. ദി കശ്മീർ ഫയൽസ് ജനുവരി 19 ന് വീണ്ടും റിലീസ് ചെയ്യും. ചിത്രം തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പത്താൻ്റെ’ റിലീസിന് ഒരാഴ്ച മുമ്പാണ് ‘കശ്മീർ ഫയൽസ്’ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കശ്മീർ ഫയൽസ് തിയേറ്ററുകളിലെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം രാജ്യത്തുടനീളം 630 തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത്. എന്നിരുന്നാലും, വിതരണക്കാരെയും അണിയറ പ്രവർത്തകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചു. തുടർന്ന് തിയറ്റർ…
സുള്ള്യ: യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് പൊലീസ്. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജാൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ(24) പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
യുഎഇ: 44 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ലൈസൻസ് ഉപയോഗിച്ച് ഇനി യുഎഇയിൽ വാഹനമോടിക്കാം. കൂടാതെ, യുഎഇയിലെ റെസിഡൻസ് വിസ ഉണ്ടെങ്കിൽ, പ്രത്യേക ഡ്രൈവിംഗ് പരിശീലനമോ പരീക്ഷകളോ ഇല്ലാതെ തന്നെ യുഎഇയിലെ ഡ്രൈവിംഗ് ലൈസൻസും ലഭിക്കും. സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസിന് കാലാവധി ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായവും പൂർത്തിയാക്കണം. ഡ്രൈവ് ചെയ്യുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമ്മനി, സ്വീഡൻ, ഇറ്റലി, അയർലൻഡ്, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സ്പെയിന്‍, നോര്‍വേ, ന്യൂസീലന്‍ഡ്, റൊമേനിയ, സിങ്കപ്പൂര്‍, ഹോങ്കോങ്, നെതര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. വിവിധ…
അശോകേട്ടന് വയസ്സ് 92. എന്നാൽ പ്രായത്തിന് മുന്നിൽ തോൽക്കാതെ ഇപ്പോഴും അത്ലറ്റിക്സിലും, കായിക മത്സരങ്ങളിലും സജീവമായി പങ്കെടുത്ത് 200 ഓളം സ്വർണ്ണ മെഡലുകളാണ് അദ്ദേഹം നേടിയത്. 9 വയസ്സ് മുതൽ അശോകൻ കുന്നുങ്ങൽ കായിക വേദികളിൽ സ്ഥിര സാന്നിധ്യമാണ്. ലോംഗ് ജംപ്, ഷോട്ട്പുട്ട്, പോൾവാൾട്ട് എന്നിവയിൽ നിന്നെല്ലാമാണ് സ്വർണ്ണം നേടിയത്. 1955 ൽ സർവീസസിനായി പോൾവാൾട്ടിൽ പങ്കെടുത്ത് ചാമ്പ്യനായി. സിങ്കപ്പൂർ, മലേഷ്യ, ജപ്പാൻ, അമേരിക്ക, ജക്കാർത്ത, തുടങ്ങിയ രാജ്യങ്ങളിലെല്ലാം മത്സരത്തിനെത്തി. 5 മണിക്ക് എഴുന്നേറ്റ്, 7 മണി ആവുന്നതോടെ ഗ്രൗണ്ടിൽ എത്തും. വോളിബോളിൽ ഇന്ത്യൻ നേവിയുടെ കോച്ചായിരുന്നപ്പോഴായിരുന്നു വിവാഹം. അന്ന് മുതൽ ഭാര്യ വിജയലക്ഷ്മിയും എല്ലാവിധ പിന്തുണയും നൽകി കൂടെ ഉണ്ട്. മക്കളും കായിക മത്സരങ്ങളിൽ സജീവമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
