- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കല്ലറയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വെട്ടേറ്റ പാങ്ങോട് ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീല(49) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷീലയുടെ സഹോദരൻ സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച വാക്കുതർക്കമാണ് കയ്യാങ്കളിയിലേയ്ക്ക് നീങ്ങിയത്.
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ജനുവരി 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. 25ന് ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻ മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8വരെയാണ് ബജറ്റിനെക്കുറിച്ചുള്ള ചർച്ച. ഫെബ്രുവരി 9 ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 30വരെയാണ് നിലവിൽ സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. വായ്പാ പരിധിയിൽ ഇളവ് നൽകാത്തതിലടക്കം നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടാകാൻ സാധ്യതയുണ്ട്.എന്നാൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം വർദ്ധിപ്പിക്കുന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് നീക്കം.
കോട്ടയം: പാലാ നഗരസഭയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം യോഗത്തിനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ബിനുവിനെ മാറ്റി ജോസിൻ ബിനോയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയിലെത്തിയത്. കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിനപ്പുറം പ്രവർത്തിക്കില്ല. ജോസ് കെ മാണിക്ക് തുറന്ന കത്തെഴുതുമെന്നും ബിനു പ്രതികരിച്ചു. സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ പാലാ നഗരസഭാ അധ്യക്ഷൻ ആക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ കേരള കോൺഗ്രസ് (എം) ശക്തമായ എതിർപ്പ് ഉയർത്തിയതോടെ ജോസിൻ ബിനോയെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭാ ഹാളിൽ വെച്ച് ബിജു പുളിക്കക്കണ്ടം കേരള കോൺഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ ആക്രമിച്ചതാണ് എതിർപ്പിന് കാരണം. സി.പി.എം ചിഹ്നത്തിൽ വിജയിച്ച ഏക കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സി.പി.എമ്മിനുള്ളത്. നേരത്തെയുള്ള ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കേരള…
തിരുവനന്തപുരം: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുള്ള ഏക രാജ്യമാണ് ഇന്ത്യയെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. ഇത് യുക്തിരഹിതവും വിവേക ശൂന്യവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ വന്യമൃഗങ്ങളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ വനങ്ങളിൽ നിന്ന് കടുവകളെ മാറ്റുമെന്നും ആനകളുടെ പ്രജനനം തടയാൻ വന്ധ്യംകരണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയോട് യോജിപ്പ് പ്രകടപ്പിച്ച ഗാഡ്ഗിൽ ദേശീയോദ്യാനത്തിന് പുറത്ത് ലൈസൻസ് അനുസരിച്ചുള്ള വേട്ടക്ക് അനുമതി നൽകണമെന്നും പറഞ്ഞു. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പകരമായി വന്യമൃഗങ്ങളുടെ ശരീരം അവർക്ക് വിട്ടുകൊടുക്കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടുന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും യുക്തിസഹമായ വേട്ടയാടൽ അനുവദിക്കുന്നു. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ശരിയായ ലൈസൻസ് നൽകണമെന്നും…
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഹൻസികയുടെ വിവാഹം. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ സുഹൈൽ ഖതൂരിയാണ് ഹൻസികയുടെ ഭർത്താവ്. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് വീഡിയോ സ്ട്രീം ചെയ്യുന്നത്. വിവാഹ വീഡിയോയുടെ ടീസർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്ത് വിട്ടു. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചായിരുന്നു വിവാഹം. ‘മഹാ’ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. യു ആർ ജമീലാണ് ചിത്രം സംവിധാനം ചെയ്തത്. ജെ ലക്ഷ്മണാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
തിരുവനന്തപുരം: പൊലീസിൽ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് എക്‌സൈസ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി നേരിട്ടതോടെ വകുപ്പിലും അഴിമതിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിലയിരുത്തൽ. ഡെപ്യൂട്ടി കമ്മീഷണർ മുതൽ സിവിൽ എക്സൈസ് ഓഫീസർമാർ വരെ കഴിഞ്ഞ വർഷം മാത്രം നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. കൈക്കൂലി, അന്വേഷണം അട്ടിമറിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കേസുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിലായത്. ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചുള്ള വലിയ പാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസിലെ ഗുണ്ടാബന്ധം പുറത്തുവന്നതിന് പിന്നാലെ ഇത്തരം പാർട്ടികളിൽ ഔദ്യോഗിക സാന്നിദ്ധ്യം ഉണ്ടോയെന്നാണ് എക്സൈസ് വകുപ്പ് പരിശോധിക്കുന്നത്.
ന്യൂഡൽഹി: 200 കോടി തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരക തുല്യമാക്കിയെന്നും ഡൽഹി പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ നടി വ്യക്തമാക്കി. സുകേഷിന്‍റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സുകേഷിനെ പരിചയപ്പെടുത്തിയത്. സൺ ടിവിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നും സുകേഷ് തന്നോട് പറഞ്ഞതായി ജാക്വിലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ, ഈ ബാനറിൽ ധാരാളം സിനിമകൾ ചെയ്യാനുണ്ട്. തന്റെ വലിയ ആരാധകനാണെന്നും ദക്ഷിണേന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് തന്നോട് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു. സുകേഷ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാൾ തന്‍റെ ജീവിതവും കരിയറും നശിപ്പിച്ചു. ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് സുകേഷിനെ അറസ്റ്റ് ചെയ്തതായി പിന്നീടാണ് അറിഞ്ഞത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിന്…
ഇടുക്കി: മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാറിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മൂന്നാറിലെ മാട്ടുപ്പെട്ടിയിലും പരിസരത്തും സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിക്കുകയും ഹോൺ മുഴക്കുകയും ചെയ്തു. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം നവംബർ 7 ന് ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ആളുകൾ പെരുമാറിയതോടെ പടയപ്പ അക്രമാസക്തനായി. ഇതേ തുടർന്ന് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും വനംവകുപ്പ് താക്കീത് നൽകിയിരുന്നു. ടൂറിസത്തിന്‍റെ മറവിൽ ആനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ…
അബുദാബി: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബർ ആദ്യവാരം മുതൽ ഈ മാസം 15 വരെ ശരാശരി 35,000 രൂപയായിരുന്നത് ഇന്ന് മുതൽ 12,500 രൂപയായി. ഓരോ വിമാനക്കമ്പനികളുടേയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. അതേസമയം യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത് കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള ടിക്കറ്റിന് 27,000 രൂപയാണ് ഈടാക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ യാത്രയുടെ ശരാശരി നിരക്ക് 12,500 രൂപയാണ്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ 50,000 രൂപയാകും. 25-ന് ശേഷമാണ് യാത്രയെങ്കിൽ 8,000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിനുള്ള ടിക്കറ്റിന് 32,000 രൂപ മതി. അബുദാബി വഴിയാണ് യാത്രയെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ നിരക്ക് കുറയുകയും ചെയ്യും. എന്നാൽ തിരികെ പോകണമെങ്കിൽ തുകയുടെ രണ്ടോ മൂന്നോ ഇരട്ടി നൽകണം. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ 31,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാനക്കമ്പനികളുമുണ്ട്.…
ഹൈദരാബാദ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ഏകദിന മത്സരം കാണുന്നതിനായി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ എത്തിയത് 29,408 പേർ. 39,112 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 75 ശതമാനം കാണികളുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്‍ററി ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 9,695 കോംപ്ലിമെന്‍ററി ടിക്കറ്റുകൾ ഒഴികെ 29,417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപ്പനയ്ക്ക് വെച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 500 രൂപയായിരുന്നു. ശക്തമായി പൊരുതിയ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചടിച്ച് ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ച സന്ദർശകരെ ഒടുവിൽ ഇന്ത്യ 12 റൺസിന് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 49.2 ഓവറിൽ…
