Author: News Desk

കൊച്ചി : വീട്ടിലെ എൽ.ഇ.ഡി ബൾബുകൾ കേടായാൽ അവ വലിച്ചെറിഞ്ഞ് പുതിയത് സ്ഥാപിക്കുക എന്നല്ലാതെ മറ്റൊന്നും നാം ചിന്തിക്കാറില്ല. എന്നാൽ എൽ.ഇ.ഡി ബൾബുകൾ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിലൂടെ ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ വലുതാണ്. തുരുത്തിക്കര റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എക്സിക്യുട്ടിവ് ഡയറക്ടറായ തങ്കച്ചൻ പി.എ യുടെ നേതൃത്വത്തിൽ കേടായ ബൾബുകൾക്ക് ഒരു ക്ലിനിക് ഒരുങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ കാർബൺ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ നിന്നാണ് എൽ.ഇ.ഡി ക്ലിനിക് എന്ന ആശയം ഉരുത്തിരിഞ്ഞത്. കേടായ ബൾബുകൾ നന്നാക്കി പുനരുപയോഗിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2017 മുതൽ ആരംഭിച്ച പദ്ധതിയിൽ പരിശീലനം നേടുന്നതിനും, സഹായം ലഭിക്കുന്നതിനും നിരവധി ആളുകൾ എത്തുന്നു. കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവയിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. വലിയൊരു ഉപജീവന മാർഗമാണ് എൽ.ഇ.ഡി ക്ലിനിക് വഴി സ്ത്രീകൾക്ക് ലഭിച്ച് വരുന്നത്. 50 ലധികം ബൾബുകൾ പ്രതിമാസം റിപ്പയർ ചെയ്യുന്നതിനായി ലഭിക്കുന്നു. 40 രൂപയാണ് ഇതിന് ഈടാക്കുന്നത്. സ്വന്തമായി ബൾബുകൾ നിർമ്മിച്ച്…

Read More

പാലാ: പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടു, അത് പറയാതിരിക്കാൻ കഴിയില്ല. സ്ഥാനങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന എന്‍റെ പ്രിയപ്പെട്ട കൗൺസിലർമാർ ഉണ്ട് ഇവിടെ. നാളെ അവർ ഈ സ്ഥാനത്തേക്ക് വരേണ്ടെന്ന നിലപാട് സിപിഎം എടുത്താൽ അത് അംഗീകരിക്കാൻ കഴിയുമോയെന്നും ബിനു ചോദിച്ചു. മാണി സാറിന്‍റെ മരണശേഷം മകൻ ഇവിടെ മത്സരിച്ചപ്പോൾ തോറ്റു. അതുകൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് ടോം വേണോ അതോ ജോസ് കെ മാണിയെ വേണോ അതുമല്ലെങ്കിൽ നാടിനെ അറിയുന്ന റോഷി അഗസ്റ്റിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കണോ എന്ന ചർച്ച നടക്കുമ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറഞ്ഞാൽ ഈ നേതാവിന് എന്താണ് പറയാനുണ്ടാവുക എന്നും ജോസ് കെ.…

Read More

അമൃത്‌സര്‍: സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്‌സറില്‍ 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിനും മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 7.55 ന് പുറപ്പെടേണ്ടിയിരുന്ന സിംഗപ്പൂർ സ്കൂട്ട് എയർലൈൻസ് വിമാനം റീഷെഡ്യൂൾ ചെയ്ത് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ടു. 280 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ 253 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര മുടങ്ങിയ യാത്രക്കാർ അധികൃതർക്ക് പരാതി നൽകി. എന്നാൽ ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയത് ഇ-മെയിൽ വഴി യാത്രക്കാരെ അറിയിച്ചതായി എയർലൈൻ അധികൃതർ പറഞ്ഞു. 30 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാൻ കാരണം. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അമൃത്സർ വിമാനത്താവളത്തിലെയും, സ്കൂട്ട് എയർലൈൻസിന്റെയും അധികൃതരിൽ നിന്ന് ഡിജിസിഎ വിശദാംശങ്ങൾ തേടി.

Read More

മധുരൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിന്‍റെ അമ്മ പാപ്പ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനിതൻ, പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വടിവേലുവിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Read More

മധ്യപ്രദേശ്: മധ്യപ്രദേശിൽ അമ്മക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരൻ മകൻ. തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നയാളുടെ വീട്ടിലാണ് കൊലപാതകം നടന്നത്. അദ്ദേഹത്തിനും ഭാര്യക്കും പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകനേയുള്ളൂ. അച്ഛൻ ജോലിക്കായി ബാങ്കിൽ പോയ സമയത്താണ് മകൻ അമ്മയെ വെടിവെച്ച് കൊന്നത്. പിതാവിന്‍റെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അമ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.  അമ്മയുടെ നിരന്തരമായ പീഡനങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിക്കാലം മുതലേ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. ആളുകളുടെ മുന്നിൽ വച്ച് നിരന്തരം മർദ്ദിക്കുമായിരുന്നു. അച്ഛനോട് ആവർത്തിച്ച് പറഞ്ഞിട്ടും സ്വഭാവം മാറ്റാൻ അമ്മ വിസമ്മതിച്ചു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് അമ്മയെ കൊന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചതോടെ കുട്ടി തന്നെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തുന്നതുവരെ കുട്ടി വീട്ടിൽ…

Read More

ഫ്രാൻസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു. സിസ്റ്റർ ആന്ദ്രേ എന്ന പേരിലാണ് റാൻഡൻ അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു സിസ്റ്ററിന്റെ ജനനം. 1944 ൽ കന്യാസ്ത്രീയായപ്പോൾ അവർ റാൻഡൻ ആന്ദ്രേ എന്ന പേര് സ്വീകരിച്ചു. ജെറന്‍റോളജി റിസർച്ച് ഗ്രൂപ്പിന്‍റെ വേൾഡ് സൂപ്പർസെന്‍റേറിയൻ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി റാൻഡൺ കണക്കാക്കപ്പെടുന്നത്. 2022 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും റാൻഡന്‍റെ പേര് പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് സെന്റ്-കാതറിൻ-ലേബർ നഴ്സിംഗ് ഹോമിൻ്റെ വക്താവ് ഡേവിഡ് ടവെല്ല അറിയിച്ചു.

Read More

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിയെടുത്തത്. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഭുവനേശ്വറിൽ വെച്ച് പരിശോധന നടത്തിയത്. ശരീരത്തിലെ പേശികളുടെ ശക്തിയും കരുത്തും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജകത്തിന്‍റെ സാന്നിധ്യം സാമ്പിൾ പരിശോധനയിൽ കണ്ടെത്തി. ബി സാമ്പിൾ പരിശോധന നടത്താൻ ദ്യുതിക്ക് 7 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ബി സാമ്പിൾ പരിശോധനയിലും ഫലം ആവർത്തിച്ചാൽ ദ്യുതിയെ 4 വർഷം വരെ വിലക്കും.

Read More

തിരുവനന്തപുരം: കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്‍റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷൻ ഏജൻസിയായി കെൽട്രോൺ അധഃപതിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും കെൽട്രോണിന്‍റെ നില സാവധാനം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 2024 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി കെൽട്രോൺ മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോൺ അഭിവൃദ്ധിപ്പെടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും സമയബന്ധിതമായി പണി പൂർത്തിയാക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്ന കാര്യം മറക്കരുത്. ശ്രവണ സഹായികൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും കൂടുതൽ പുതിയ മേഖലകളിലേക്ക് കെൽട്രോൺ വ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും നേടിയ ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിൻ-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും നാല് പോയിന്‍റ് വീതമുണ്ട്. ഗോൾ‌ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് മുന്നിൽ. ഗ്രൂപ്പ് വിജയികൾ നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തും. രണ്ടാം സ്ഥാനത്തുള്ള ടീമിന് ക്രോസ്ഓവർ റൗണ്ട് കളിക്കേണ്ടി വരും. ഇംഗ്ലണ്ട് ജയിച്ചാൽ ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലെത്താൻ വെയിൽസിനെ വലിയ മാർജിനിൽ പരാജയപ്പെടുത്തേണ്ടി വരും.

Read More

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം. കോൺഗ്രസ് നിർദേശം ലംഘിച്ച് കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് അകന്നത്. നിരവധി തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് അന്ന് തോമസ് പ്രതികരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പങ്കെടുത്ത സി.പി.എം വേദിയിൽ കെ.വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ കെ.വി തോമസിനെതിരെ പരസ്യ പ്രസ്താവനയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്‍റെ വൻ വിജയത്തിന് പിന്നാലെ കെ.വി തോമസിന്‍റെ കോലവും പ്രവർത്തകർ കത്തിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള കെ വി തോമസിന്റെ അടുത്ത ബന്ധം കണക്കിലെടുത്താണ് പുതിയ പദവി. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി…

Read More