Author: News Desk

തിരുവനന്തപുരം: ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും ശുപാർശയിൽ തീരുമാനമായില്ല. ഇതിനു പിന്നിൽ രാഷ്ട്രീയ പ്രവർത്തനമുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പാറശ്ശാല ഷാരോൺ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ജോൺസൺ. ജോൺസൺ, പ്രസാദ്, നേരത്തെ സസ്പെൻഷനിലായ റെയിൽവേ സി.ഐ അഭിലാഷ് എന്നിവർ ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന തർക്ക പരിഹാര ചർച്ചയിൽ പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Read More

ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ കോർണിഷിലെ പഴയ ദോഹ തുറമുഖത്ത് ഇന്ന് ആരംഭിക്കും. ഗ്രാൻഡ് ടെർമിനലിൻ പിന്നിലുള്ള മൈതാനമാണ് വേദി. 50 ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, ഉച്ചയ്ക്കും രാത്രിയിലും ആകാശത്തെ അടിപൊളിയാക്കാൻ ഭീമൻ പട്ടത്തിന്‍റെ പ്രദർശനം എന്നിവയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ പ്രധാന ആകർഷണങ്ങൾ. തത്സമയ സംഗീതകച്ചേരികളും വിനോദ കാഴ്ചകളും സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. രുചികരമായ വിഭവങ്ങളുമായി ഫുഡ് ട്രക്കുകളും സജീവമാകും. വ്യത്യസ്ത ഡിസൈനുകളിലുള്ള കൂറ്റൻ ഹോട്ട് എയർ ബലൂണുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കാർണിവൽ, ഫുട്ബോൾ ഡാർസട്സ് , വെർച്വൽ റിയാലിറ്റി, ഇലക്ട്രോണിക് മുതലായ വിവിധ തരം ഗെയിമുകളുള്ള പ്രത്യേക ഗെയിം സോണും ഉണ്ട്. പ്രതിദിനം അയ്യായിരത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ. കുട്ടികളുടെ വിനോദ പരിപാടികളും ഫുഡ് കിയോസ്ക്കികളും രാത്രി 11 മണി വരെ പ്രവർത്തിക്കും. 499 റിയാൽ നിരക്കിൽ ഹോട്ട് എയർ ബലൂണിൽ 30-45 മിനിറ്റ് ആകാശ യാത്രയും…

Read More

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക. 2022 നവംബറിൽ സൊമാറ്റോ 3,800 ജീവനക്കാരിൽ 3 ശതമാനം പേരെ പിരിച്ചുവിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടലുകൾ. സ്വിഗ്ഗി ജീവനക്കാർ നിലവിൽ കടുത്ത ജോലി സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഹരികളുടെ മോശം പ്രകടനം കാരണം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകൾ സെബിയിൽ സമർപ്പിക്കാൻ വൈകി. ഇപ്പോൾ, ഐപിഒയ്ക്കുള്ള കരട് രേഖ സമർപ്പിക്കുന്നത് കമ്പനി 2023 ഡിസംബറിലേക്ക് മാറ്റിയതായും പറയുന്നു. സ്വിഗ്ഗിയിലെ ഈ ജീവനക്കാർ മാത്രമല്ല, കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിനിമം ചാർജ് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഫുഡ് ഡെലിവറി പവർ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2022 നവംബറിൽ…

Read More

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷൻ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ഹർജി ഉടൻ പരിഗണിക്കണമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകൻ നാളെ ആവശ്യപ്പെടും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ കെ ആർ ശശിപ്രഭു എന്നിവരാണ് ഫൈസലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്. തനിക്കെതിരെയുള്ള ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യത റദ്ദാക്കപ്പെടും. സുപ്രീം കോടതി തന്നെ പല വിധികളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഫൈസൽ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.

Read More

ന്യൂഡൽഹി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്‍റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര (47) അറസ്റ്റിലായി. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. ഡൽഹി എയിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. കാറിനുള്ളിൽ കൈ കുടുങ്ങിയ സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. രാത്രിയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാൻ സ്വാതി മാലിവാളും സംഘവും തലസ്ഥാനത്തെത്തിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷ നിർദേശം നൽകി. രാവിലെ എയിംസ് ആശുപത്രിക്ക് സമീപം നിൽക്കുമ്പോൾ ഹരീഷ് ചന്ദ്ര കാറിൽ തന്നെ കയറാൻ നിർബന്ധിച്ചുവെന്നും സ്വാതി മലിവാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹരീഷ് ചന്ദ്ര മദ്യലഹരിയിലായിരുന്നുവെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Read More

കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്‍റാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിലെ ഐക്യമാണ് പ്രധാനം. അഭിപ്രായങ്ങൾ പല തരത്തിൽ ഉണ്ടാകും. അത് പാർട്ടി വേദിയിൽ പറയണം. യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ജോഡോ യാത്രയുടെ സമാപനത്തിൽ സി.പി.എം പങ്കെടുക്കണം. ദേശീയ താത്പര്യം സംരക്ഷിക്കപ്പെടണമെങ്കിൽ സി.പി.എം പങ്കെടുക്കുക തന്നെ വേണം. ഇക്കാര്യത്തിൽ സി.പി.എം സി.പി.ഐക്ക് മാതൃകയാകണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് വിട്ട കെ.വി തോമസിന് സി.പി.എം ഇപ്പോഴെങ്കിലും പദവി നൽകിയതിൽ സന്തോഷമുണ്ട്. മോദി നേതാക്കളെ സ്ഥാനങ്ങൾ നൽകി ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ് ഉപയോഗിക്കുന്നത് ഇത് തന്നെയാണ് പിണറായി കേരളത്തിലും പയറ്റുന്നത്. കെ വി തോമസിനൊപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read More

തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുത്തു. XD 236433 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറിൽ നറുക്കെടുത്ത ഓണം ബമ്പറായിരുന്നു ഏറ്റവും ഉയർന്ന സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിച്ചു. XA 107077 XB 158053 XC 398288 XD 422823 XE 213859 XF 323942 XH 226052 XJ 349740 XK 110254 XL 310145 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്കും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും ലഭിച്ചു.

Read More

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇടത് സർക്കാർ വായ്പയെടുത്ത് പാഴാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. അഴിമതിക്ക് അറുതിവരുത്താൻ പിണറായി സർക്കാർ തയ്യാറല്ല. പണം കടമെടുത്ത് ധൂർത്തടിക്കുക എന്നതാണ് ഇടത് സർക്കാരിന്റെ നയം. നികുതി ഭാരം ബഡ്ജറ്റിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെ പുതിയ പോസ്റ്റ് അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നൽകേണ്ട ആവശ്യമില്ലായിരുന്നു. സി.പി.എമ്മിന്‍റെ രാഷ്ട്രീയ ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാൽ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജി.എസ്.ടി കുടിശ്ശികയായി 7,000 കോടി രൂപ കേന്ദ്രം ഇനിയും നൽകാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുകയെക്കുറിച്ച് ബി.ജെ.പി വീടുവീടാന്തരം കയറിയിറങ്ങി വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.  ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ…

Read More

ഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൻ.ഡി.എ മുന്നണി വിപുലീകരിക്കാൻ വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രത്യേക ക്യാമ്പെയിൻ രണ്ടുമാസത്തിനകം പൂർത്തിയാക്കും. വിഷുവിന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അറിയിച്ചു. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ നിഴൽ യുദ്ധം നടത്തുകയാണ്. കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യം, സ്വജനപക്ഷപാതം എന്നിവയുടെ സംയോജനമാണ് എൽഡിഎഫ് സർക്കാരെന്നും ജാവദേക്കർ പറഞ്ഞു. തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് ജനങ്ങൾ വൈകാതെ തിരിച്ചറിയും. കേരളത്തിൽ 36 ശതമാനം പേരുടെ പിന്തുണയാണ് മോദിക്കുള്ളത്. എന്നാൽ ബിജെപിക്ക് 12 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബി.ജെ.പി എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുകയാണ്. ബി.ജെ.പി വൈകാതെ കേരളത്തിൽ നിർണായക ശക്തിയായി മാറും. കാരണം കേരളം ഇതിലും മികച്ചത് അർഹിക്കുന്നു. കഴിഞ്ഞ 20…

Read More

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ കണ്ണൂരിലെ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റെയിൽവേ ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പാട്ടത്തിന് നൽകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ കിഴക്കേ കവാടത്തിനടുത്തുള്ള റെയിൽവേ ഭൂമിയും പൊലീസിന്‍റെ ഭൂമിയുമാണ് കെ-റെയിൽ എത്തുമ്പോൾ കണ്ണൂരിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. കെ റെയിൽ ഡിപിആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിന് നൽകാൻ റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്.  26.3 കോടി രൂപയ്ക്കാണ് 45 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുക. ഈ ഭൂമി പാട്ടത്തിന് നൽകിയാൽ കെ റെയിൽ സ്റ്റേഷൻ പദ്ധതി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ എന്ന പദ്ധതി ഉപേക്ഷിക്കേണ്ടിവരും. കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ…

Read More