- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂ ഡൽഹി: ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഗൂഗിളിനെക്കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകൾ അധികാരപരിധിയിൽ അല്ലാത്തതോ പ്രകടമായ പിഴവോടെയോ ആണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാലും ഉത്തരവ് പാലിക്കാൻ കോടതി ഗൂഗിളിന് ഒരാഴ്ച സമയം നീട്ടി നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 97 ശതമാനം സ്മാർട്ട് ഫോണുകളിലെയും ആധിപത്യം ചൂഷണം ചെയ്തതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) കമ്പനിക്ക് കനത്ത പിഴ ചുമത്തിയിരുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി രൂപ പിഴയുടെ 10 ശതമാനം അടയ്ക്കാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവിട്ടിരുന്നു. വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണൽ തള്ളിയതിനെ തുടർന്ന് ഉത്തരവിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിസിഐയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ദീർഘകാല ബിസിനസ്സ് മോഡലിനെയും ഉപഭോക്തൃ…
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയായി ബി.ജെ.പി. 2021-22ൽ ബിജെപിയുടെ വരുമാനം 1,917.12 കോടി രൂപയാണ്. എന്നാൽ കോൺഗ്രസിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം 2021-22 ൽ തൃണമൂൽ കോൺഗ്രസിന്റെ വരുമാനം 545.74 കോടി രൂപയാണ്. കോൺഗ്രസ് തൊട്ടുപിന്നിലാണ് . 541.27 കോടി രൂപയാണ് കോൺഗ്രസിന്‍റെ വരുമാനം. ബിജെപി ഒഴികെയുള്ള ഏഴ് ദേശീയ പാർട്ടികൾക്ക് 1,972.16 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ ബിജെപിക്ക് മാത്രം 1,917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദേശീയ പാർട്ടികളായ ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എൻസിപി, സിപിഐ, സിപിഎം, എൻപിപി എന്നിവയുടെ വരുമാനം 2021-22 ൽ 3,289.28 കോടി രൂപയാണ്. 162.24 കോടി രൂപയാണ് സിപിഎമ്മിന്‍റെ വരുമാനം. എൻസിപി 75.8 കോടി, എൻപിപി 0.47 കോടി, ബിഎസ്പി 43.77 കോടി, സിപിഐ 2.87 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വരുമാനം.
ബെംഗളൂരു: ഗർഭനിരോധന മാർഗങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് കർണാടക ഡ്രഗ് കണ്ട്രോൾ വകുപ്പ് നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടം വിൽക്കുന്നതിന് നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് കോണ്ടം വിൽക്കുന്നതിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തി എന്ന പ്രചാരണത്തിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം . “ഗര്‍ഭനിരോധന ഉറകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് യാതൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ല. നിലവിൽ, ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് കോണ്ടവും മറ്റ് ഗർഭനിരോധന മാർഗങ്ങളും വിൽക്കുന്നതിന് നിരോധനമില്ല” കർണാടക ഡ്രഗ് കൺട്രോളർ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിലെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, ഗർഭ നിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്ററുകൾ എന്നിവ കണ്ടെത്തിയിരുന്നു. തുടർന്ന്, പ്രായപൂർത്തിയാകാത്തവരെ കോണ്ടം വാങ്ങുന്നതിൽ നിന്ന് വിലക്കിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിദ്യാർത്ഥികൾ ഫോണുമായി സ്കൂളിലേക്ക് വരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ഗർഭനിരോധന ഗുളികകളടക്കം കണ്ടെത്തിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഓപ്പോ ഉടൻ തന്നെ ഫൈൻഡ് എൻ 2 ഫ്ലിപ്പ് അവതരിപ്പിച്ചേക്കും. ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിലാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. ഫോൾടിബിൾ ഡിസ്പ്ലേകളെ പിന്തുണയ്ക്കുന്ന വിപണിയിൽ ഇതിനകം ലഭ്യമായ ഫ്ലിപ്പ് ഫോണുകളുടെ ഒരു പരമ്പര പൂർത്തിയാക്കുന്നതിനാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്യുവൽ സിം പിന്തുണയുള്ള ഈ സ്മാർട്ട് ഫോൺ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 13 ൽ പ്രവർത്തിക്കുന്നു. എച്ച്ഡി റെസല്യൂഷനുള്ള 7.1 ഇഞ്ച് ഫോൾഡിംഗ് സ്ക്രീനും പുറത്ത് 5.54 ഇഞ്ച് 120 ഹെർട്സ് ഡിസ്പ്ലേയുമാണ് ഇതിന് വരുന്നത്. ഇതിന് 720×1612 പിക്സൽ റെസല്യൂഷനുണ്ട്. 50 എംപി പ്രൈമറി ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ, 48 എംപി അൾട്രാവൈഡ് ക്യാമറ, 32 എംപി 2 എക്സ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ലഭ്യമാണ്. വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, പ്രത്യേക മൈക്രോ…
തിരുവനന്തപുരം: സ്വന്തം വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ് ബോർഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവർക്ക് ബോർഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. മറ്റ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ബോർഡ് വയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന ഗതാഗത വകുപ്പിന്‍റെ ശുപാർശ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. തുണിക്കട മുതൽ മാർക്കറ്റ് വരെ ‘കേരള സ്റ്റേറ്റ് ബോർഡ്’ വച്ച് പോകുന്ന വാഹനങ്ങൾ പാഞ്ഞതോടെയാണ് എണ്ണം പരിമിതപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.
റിയാദ്: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയന്‍ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം കുശലം പറഞ്ഞ് ഹസ്തദാനം നടത്തി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയമായിരുന്നു വേദി. പാരീസ് സെയ്ന്‍റ് ജെർമനും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ അമിതാഭ് ബച്ചൻ പ്രത്യേക അതിഥിയായാണ് എത്തിയത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മെസ്സി, റൊണാൾഡോ, എംബാപ്പെ, നെയ്മർ എന്നിവരുൾപ്പെടെയുള്ള കളിക്കാരുമായി ബച്ചൻ ഹസ്തദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബച്ചൻ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. “റിയാദിലെ ഒരു സായാഹ്നം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരെല്ലാം ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാൻ ചുമതലപ്പെടുത്തിയത് എന്നെയും. അവിശ്വസനീയം!!!”, അമിതാഭ് ബച്ചൻ വീഡിയോയ്ക്കൊപ്പം കുറിച്ചു.
തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി. വിൽപ്പന നടപടിക്രമങ്ങളുടെ സങ്കീർണ്ണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും തയ്യാറാക്കും. അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്ത് ആകെ 5170 കള്ളുഷാപ്പുകളാണുള്ളത്. വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടക്കുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. വിൽപ്പന എങ്ങനെ ഓൺലൈനാക്കാമെന്ന് പഠിക്കാൻ എക്സൈസ് വകുപ്പ് സാങ്കേതിക സർവകലാശാലയെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച നിർദേശങ്ങൾ സി-ഡാക്, ഐടി മിഷൻ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചു. പുറത്ത് പദ്ധതി നടപ്പാക്കിയാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എക്സൈസ് വകുപ്പിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കാമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. സാങ്കേതിക സർവകലാശാലയുടെ നിർദേശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ…
തിരുവനന്തപുരം: ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റേക്കും. എ.എ. അസീസ് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം. ഇക്കാര്യം നേരത്തെ ആലോചിച്ചിരുന്നതായും കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും എ.എ അസീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസ് നാലാം തവണയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഷിബു ബേബി ജോണാണ് അന്ന് അസീസിന്‍റെ പേര് നിർദ്ദേശിച്ചതും. എന്നാൽ മൂന്ന് മാസത്തിന് ശേഷം പാർട്ടിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാക്ക് പാലിക്കുകയാണ് എ.എ അസീസ്. ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പറഞ്ഞു.
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ ബിബിസി വിശദീകരണവുമായി രംഗത്ത്. വിവാദ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഇന്ത്യൻ സർക്കാരിന് അവസരം നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിശദമായ ഗവേഷണത്തിനൊടുവിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ബി.സി പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയ്ക്കു കുറ്റക്കാരനാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പക്കൽ രേഖകൾ ഉണ്ടെന്നും വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്‍ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം. ബിബിസി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പെരിന്തൽമണ്ണ: പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിക്കപ്പെട്ട് തുടയെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 12 വയസുകാരന് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാം. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണം. തുടയെല്ലിലെ കമ്പി ഒരു വർഷത്തിന് ശേഷം മാത്രമേ നീക്കം ചെയ്യാൻ കഴിയൂവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഷക്കീബ് പറഞ്ഞു. ഇടതുകാലിലെ തുടയെല്ല് ഇരുവശങ്ങളിലായി പൊട്ടിയിരുന്നു. ഇതിനാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഞായറാഴ്ച വൈകീട്ട് നാലോടെ വാഴേങ്കട ബിടാത്തി കളത്തിൽകുണ്ട് റോഡിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് പന്ത് കളി കഴിഞ്ഞ് മടങ്ങുമ്പോൾ ആരാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സമീപത്തെ വീട്ടിൽ നിന്ന് ഒരാൾ ചോദിക്കുകയും മർദ്ദിക്കുകയുമാണ് ഉണ്ടായത്. വീണ സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ഓടിപ്പോയപ്പോൾ പുറകെ സ്കൂട്ടർ കൊണ്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫിനെ (49) കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
