Author: News Desk

ദോഹ: കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിലായി 500 കോടിയിലധികം ആളുകൾ പങ്കെടുത്തു. 150 കോടി ആളുകളാണ് ഫൈനൽ ടെലിവിഷനിലൂടെ കണ്ടത്. ഫിഫയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുണ്ടായ ലോകകപ്പാണ് ഇത്. നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരം ആഗോളതലത്തിൽ 55 കോടി ആളുകളും ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള അവസാന മത്സരം 150 കോടി ആളുകളും കണ്ടു. 88,966 പേരാണ് സ്റ്റേഡിയത്തിൽ എത്തിയത്. ലോകകപ്പ് പൂർത്തിയായി ഒരു മാസത്തിന് ശേഷമാണ് ഫിഫ അധികൃതർ കണക്കുകൾ പുറത്തുവിടുന്നത്.

Read More

കൊച്ചി: കർണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് അൻവർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. കർണാടക ക്വാറി ഇടപാടിലാണ് അന്വേഷണമെങ്കിലും പി.വി അൻവറിന്‍റെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്. ക്വാറിയിൽ ഓഹരി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാധ്യമങ്ങളുടെ ധാരണയുടെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചണെന്നാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അൻവർ പറഞ്ഞിരുന്നു. 

Read More

പാലക്കാട്: ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി വയ്ക്കുക. പിടിക്കുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. എത്ര പ്രാവശ്യം ആന ഇടിച്ചാലും ഒടിയില്ല എന്നതാണ് യൂക്കാലി തടി കൊണ്ടുള്ള കൂട് തിരഞ്ഞെടുക്കാനുള്ള കാരണം. നാളെ തന്നെ മയക്കുവെടി വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു. രാവിലെ ദൗത്യ സംഘം യോഗം കൂടിയിരുന്നു. പാലക്കാട് ഡി.എഫ്.ഒ, ഏകോപന ചുമതലയുള്ള എ.സി.എഫ്, വെറ്റിനറി സർജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി ടി സെവനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സ് വയനാട്ടിൽ നിന്നാണ് ധോണിയിലെ ക്യാമ്പിലെത്തിയത്. മൂന്നാമത്തെ കുങ്കി ആനയും എത്തിയിട്ടുണ്ട്. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ദൗത്യത്തിനായി ധോണി ക്യാമ്പിലേക്ക് അയച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: മുൻ കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്‍റെ മരണം ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കും. പ്രതാപചന്ദ്രന്‍റെ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണം മൂലമുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് മക്കളുടെ പരാതി. ഡിസംബർ 29ന് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് തുടർനടപടികൾ ഉണ്ടാകാത്തതിനാൽ വീണ്ടും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു.

Read More

തൃശ്ശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിക്കും. ഭർതൃവീട്ടുകാരുമായുള്ള പ്രശ്നം കാരണം മരിച്ച ആശയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച നാട്ടികയിലെ ഭർതൃവീട്ടിൽ വച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രവാസിയായ സന്തോഷ് സംഭവമറിഞ്ഞ് വീട്ടിലെത്തി. വെള്ളിയാഴ്ച ആശുപത്രിയിൽ വച്ചാണ് ആശ മരിച്ചത്. ആശയുടെ കുടുംബവും സന്തോഷും ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. മരണശേഷം മൃതദേഹം കാണാൻ പോലും നിൽക്കാതെയാണ് സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. മൃതദേഹം നാട്ടികയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് രാവിലെ 10ന് പാവറട്ടിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവച്ചു. ആശയുടെ കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുട്ടികളെ അമ്മയെ…

Read More

ന്യൂഡല്‍ഹി: മുൻ ബോക്സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ്ങിനോട് വേദി വിടാൻ ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍. വനിതാ താരങ്ങൾ നേരിടുന്ന ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദി വിടാൻ താരങ്ങൾ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് രാഷ്ട്രീയ നിറം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിജേന്ദർ സിങ്ങിനോട് വേദി വിടാൻ ആവശ്യപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തെ പിന്തുണച്ച് വിജേന്ദർ സിങ് വെള്ളിയാഴ്ചയാണ് ജന്തർമന്തറിലെത്തിയത്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന കളിക്കാർക്ക് പിന്തുണയുമായാണ് എത്തിയത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് കൂടിയായ വിജേന്ദർ സിങ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ സി.പി.എം പാർട്ടി നേതാവ് വൃന്ദാ കാരാട്ടിനോടും വേദി വിട്ടുപോകാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്ലറ്റുകളുടെ പ്രതിഷേധമാണെന്നുമാണ് ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ…

Read More

ദോഹ: ഖത്തറിൽ സർക്കാർ ഏജൻസികളുടെ സേവനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്നിക്കൽ സമിതി രൂപീകരിക്കും. സമിതി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ് നിശ്ചയിക്കുന്നതിനോ നിലവിലുള്ളത് ഭേദഗതി ചെയ്യുന്നതിനോ സർക്കാർ ഏജൻസികൾ സമർപ്പിച്ച ശുപാർശകളെക്കുറിച്ച് വിശദമായ പഠനം നടത്തുക, സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് വിലയിരുത്തുക, സേവനങ്ങൾക്ക് അനുയോജ്യമായ ഫീസ് ആണോ ഈടാക്കുന്നത് എന്ന് പരിശോധിക്കുക, ഫീസ് ചുമത്തേണ്ടത് ആവശ്യമാണോ എന്ന് ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ഫീസ് ഈടാക്കാൻ ലക്ഷ്യമിടുന്ന വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഫീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യങ്ങളും പണപ്പെരുപ്പം ഫീസിനെ എങ്ങനെ ബാധിക്കുമെന്നും സാങ്കേതിക സമിതി പഠിക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് അംഗീകാരം നൽകിയത്.  പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന്…

Read More

ക്വീന്‍സ് ലാൻഡ്: ഓസ്ട്രേലിയയിലെ വടക്കൻ മഴക്കാടുകളിൽ ഭീമൻ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരൽ തവളകളെക്കാൾ ഇതിന് ആറ് മടങ്ങ് അധികം വലിപ്പമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 393 മീറ്റർ (1,289 അടി) ഉയരത്തിൽ കണ്ടെത്തിയ തവളയ്ക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഭാരമേറിയ തവള എന്ന വിശേഷണവും ഇതിനുണ്ട്.  1935 ലാണ് ഈ ഇനം തവള ആദ്യമായി ഓസ്ട്രേലിയൻ വനങ്ങളിൽ പരിചിതമാകുന്നത്. രാജ്യത്തെ ഏറ്റവും പരിസ്ഥിതി നാശമുണ്ടാക്കുന്ന തവളകളായി ഇവ കണക്കാക്കപ്പെടുന്നു. നിലവിൽ 200 കോടി ചൂരൽ തവളകൾ ഉണ്ടെന്നാണ് കണക്ക്. ക്വീൻസ്‌ലാന്‍റിൽ പട്രോളിംഗ് നടത്തുന്നതിനിടെ പാർക്ക് റേഞ്ചർ കൈലി ഗ്രേ ഈ ഭീമൻ ഉഭയജീവിയെ ആദ്യമായി കണ്ടപ്പോൾ, തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. രണ്ടര കിലോയിലധികം ഭാരമുള്ള ഒരു തവള. “ഇത്രയും വലിയ ഒരു താവളയെ ഞാൻ കണ്ടിട്ടില്ല,” കൈലി ഗ്രേ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞു. കാലുകളുള്ള ഒരു ഫുട്ബോൾ…

Read More

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും കളിച്ച അംല 18,672 റണ്സ് നേടിയിട്ടുണ്ട്.

Read More

തൃശൂർ: അമ്മയുടെ മൃതദേഹം മക്കളെ കാണിക്കുന്നില്ലെന്ന് പരാതി. ഇതേതുടർന്ന് തൃശൂരിലെ യുവതിയുടെ അന്ത്യകർമങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശ ഭർതൃവീട്ടിൽ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അടുത്ത ദിവസം മരിച്ചു. സന്തോഷും ആശയുടെയും കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ടായിരുന്നു. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷമായി. മക്കളെ അന്ത്യകർമങ്ങൾക്ക് വിടാതെ സന്തോഷിന്‍റെ ബന്ധുക്കളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തൃശൂർ നാട്ടിക സ്വദേശിയായ ഭർത്താവ് സന്തോഷിന്‍റെ വീട്ടുകാരോട് അഭ്യർത്ഥിച്ചിട്ടും മക്കളെ വിട്ടയക്കുന്നില്ലെന്നാണ് പരാതി. രണ്ട് ദിവസം മുമ്പാണ് ആശ മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് പാവറട്ടിയിലെ വസതിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടികൾ എത്താത്തതിനാൽ ശവസംസ്കാര ചടങ്ങുകൾ വൈകുകയാണ്.

Read More