- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ : സിനിമാ ടെലിവിഷൻ താരം രാഖി സാവന്ത് അറസ്റ്റിൽ. മോഡലും നടിയുമായ ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാഖി സാവന്ത് തന്‍റെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്നാണ് നടി ആരോപിക്കുന്നത്. രാഖി സാവന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലാണ് അന്ധേരിയിലെ അംബോളി പൊലീസ് സ്റ്റേഷനിൽ ഷെർലിൻ ചോപ്ര രാഖി സാവന്തിനെതിരെ പരാതി നൽകിയത്. ഷെർലിൻ ചോപ്രയ്ക്കെതിരെ രാഖി സാവന്ത് ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. രാഖിയും ഷെർലിൻ ചോപ്രയും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ന് പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവർക്കെതിരെയാണ് നടപടി. പീഡനക്കേസ് പ്രതികളെയും അന്വേഷണത്തിൽ അട്ടിമറി നടത്തിയവരെയുമാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം കമ്മീഷണർ സി എച്ച് നാഗരാജുവിന്‍റേതാണ് നടപടി. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ പേട്ട എസ്.എച്ച്.ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലാപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ എച്ച്.എൽ സജീഷ്, റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് സി.ഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്.ഐ കെ.ആർ സതീഷ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം: എസ്.എം.എ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്‌പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സൗകര്യം ഒരുക്കും. പ്രത്യേക ഓപ്പറേഷൻ ടേബിൾ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാർ പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്‌പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്‍റെ വളവ് നേരെയാക്കുന്ന പ്രക്രിയയാണ് ഇത്. 8 മുതൽ 12 മണിക്കൂർ വരെ എടുക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നൂറോളം സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയകൾ നടത്തിയ പരിചയമാണ് ഈ പുതിയ സംരംഭത്തിലേക്ക് നയിച്ചത്. സ്വകാര്യ ആശുപത്രിയിൽ…
കൊല്ലം: കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കെ വി തോമസിനെ നിയമിച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടനിലക്കാരനായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്‍റെ പ്രസ്താവന. കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് കെ.വി തോമസിനെ ലെയ്സൺ ഓഫീസറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പല പ്രശ്നങ്ങളും പരിഹരിക്കാനും അവിശുദ്ധ ബന്ധം നിലനിർത്താനുമാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. ശമ്പളമോ സാമൂഹ്യസുരക്ഷാ പെൻഷനോ പോലും നൽകാൻ കഴിയാത്തവിധം ദയനീയമായ സാമ്പത്തികാവസ്ഥയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത ഉണ്ടാക്കുന്ന കെ.വി തോമസിന്‍റെ നിയമനം എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതാണോ ചെലവ് ചുരുക്കാനുള്ള സർക്കാരിന്റെ വാക്കുകളുടെ സന്ദേശമെന്നും സതീശൻ ചോദിച്ചു.
അബുദാബി: സാഹോദര്യത്തിൽ കൈകോർത്ത് ഗൾഫ്. അറബ് രാഷ്ട്രത്തലവൻമാർ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണപ്രകാരം ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാഷ്ട്രത്തലവൻമാർ യോഗത്തിൽ പങ്കെടുത്തു. സൗഹൃദവും വികസനവും ശക്തിപ്പെടുത്തി മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ നേതാക്കൾ പുതിയ അധ്യായം എഴുതുകയായിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസി എന്നിവർ സാദിയാത്ത് ദ്വീപിലെ സെന്‍റ് റെജിസിൽ ഷെയ്ഖ് മുഹമ്മദുമായി ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മേഖലയിലെ സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. മേഖലയുടെ സുസ്ഥിരമായ ഭാവി…
സൂറത് : ആഡംബര ജീവിതവും, സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് 9 വയസ്സുകാരി. ഗുജറാത്തിലെ പ്രധാന വജ്ര വ്യാപാരിയും ജെയ്ൻ മതാനുയായികളുമായ ധനേഷ് സംഘവി, ആമി എന്നിവരുടെ രണ്ട് മക്കളിൽ മൂത്തവളായ ദേവാൻഷിയാണ് ആത്മീയതയിലൂടെ ജനസേവനം എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ദേവാൻഷിയുടെ പിതാവ് 30 വർഷമായി വജ്ര വ്യാപാര രംഗത്ത് ഉണ്ട്. സംഘവി ആൻഡ് സൺസ് എന്ന സ്ഥാപനത്തിലൂടെ ഡയമണ്ട് പോളിഷിംഗ്, കയറ്റുമതി എന്നിവ നടത്തി വരുന്നു. ദീക്ഷ ചടങ്ങ് കഴിഞ്ഞതോടെ കുടുംബത്തിൽ നിന്നുള്ള എല്ലാ സുഖസൗകര്യങ്ങളും കുട്ടി ഉപേക്ഷിച്ചു. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മറ്റ് ആചാര്യൻമാരോടൊപ്പം, 700 കി.മീ ദേവാൻഷി യാത്ര ചെയ്തിരുന്നു. അഞ്ച് ഭാഷകളും ദേവാൻഷി അനായാസം കൈകാര്യം ചെയ്യും.
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കത്തിലായിരുന്ന പോസ്റ്റൽ വോട്ടുകൾ കാണാതായി. അഞ്ചാം നമ്പർ ടേബിളിൽ എണ്ണിയ തപാൽ വോട്ടുകളാണ് കാണാതായത്. മലപ്പുറം ജില്ലാ സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ജോയിന്‍റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് തിരിച്ച് ലഭിച്ചപ്പോൾ സീലുകൾ തകർന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പെരിന്തൽമണ്ണയിൽ നിന്ന് കാണാതായ ബാലറ്റ് ബോക്സുകളിലൊന്ന് മലപ്പുറത്തെ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ അഞ്ചാം നമ്പർ ടേബിളിൽ എണ്ണിയ സാധുവായ വോട്ടുകൾ കാണാനില്ലെന്നാണ് സബ് കളക്ടറുടെ വിശദീകരണം. അതേസമയം പോസ്റ്റൽ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റർ കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടികളിലൊന്നാണ് കാണാതായത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി സാമ്രാജ്യത്വ മനോഭാവമാണ് കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “ഇത് ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണ്, ഡോക്യുമെന്‍ററി വസ്തുതാപരമായി തെറ്റും മുൻവിധിയുള്ളതുമാണ്,” വിദേശകാര്യ വക്താവ് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ലെന്നും ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യില്ലെന്നത് ബിബിസിയുടെ തീരുമാനമാണെന്നും ബാഗ്ചി വിശദീകരിച്ചു. “ഡോക്യുമെന്‍ററിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും അതിന്‍റെ പിന്നിലെ അജണ്ടയെക്കുറിച്ചും ചിന്തിക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു, അത്തരം കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” വിദേശകാര്യ വക്താവ് പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ ഇത്രയും കാലമായി പരസ്യമാക്കിയിട്ടില്ല. ഈ വിവരമാണ് പുറത്തുവിടുന്നതെന്ന് ബിബിസി അവകാശപ്പെട്ടു.
ചെന്നൈ: തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ എൻ രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെയാണ് ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. അംബേദ്കറും പെരിയാറും ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഒരു ഭാഗം നയപ്രഖ്യാപന പ്രസംഗത്തിൽ ഒഴിവാക്കിയതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂർത്തി ഗവർണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. അംബേദ്കറുടെ പേര് പറയാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ, തീവ്രവാദികളാൽ വെടിയേറ്റ് കൊല്ലപ്പെടാൻ അദ്ദേഹം കശ്മീരിലേക്ക് പോകണം എന്നായിരുന്നു പരാമർശം. പരാമർശം വിവാദമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിഎംകെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഗവർണർ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ച് ഭരണകക്ഷിയായ ഡി.എം.കെയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.
ദുബായ്: സെയ്ഹ് ഷുഐബിൽ ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്‍റർ ‘ തുറന്നുവെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സെന്ററിൽ അഞ്ച് ഹെവി വാഹനങ്ങൾക്കും, മൂന്ന് ലൈറ്റ് വാഹനങ്ങൾക്കും, സമഗ്ര പരിശോധനക്കുമായി മുഴുവൻ 500 വാഹനങ്ങളുടെ ശേഷിയുണ്ടെന്നും എട്ട് ടെസ്റ്റിംഗ് പാതകളും ഉണ്ടെന്നും അതോറിറ്റി അറിയിച്ചു. കേന്ദ്രം ഹെവി, ലൈറ്റ് മെക്കാനിക്കൽ വാഹനങ്ങൾക്കായി മൊബൈൽ ടെസ്റ്റിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് സേവനങ്ങളിൽ ഉപഭോക്താക്കളെ അവരുടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രാപ്തമാക്കുന്ന ഒരു വിഐപി സൗകര്യവും ഉൾപ്പെടുന്നു. ലൈറ്റ്, ഹെവി വാഹനങ്ങൾ നന്നാക്കുന്നതിനുള്ള ഒരു പ്ലേറ്റ് ഫാക്ടറിയും വർക്ക് ഷോപ്പും ഇവിടെയുണ്ട്. രാവിലെ 7 മുതൽ രാത്രി 10.30 വരെയാണ് സെന്‍റർ പ്രവർത്തിക്കുക.
