Author: News Desk

തൃശ്ശൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമുണ്ടായി. തൃശൂർ എം.ജി റോഡിലുള്ള ബുഹാരീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചിരുന്നു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശവും നല്കിയത്. എന്നാൽ ഇന്നലെ ഹോട്ടൽ തുറന്ന് അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറി. പൊലീസ് അകമ്പടിയിൽ എത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.  സർക്കാർ ഉദ്യോഗസ്ഥയെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോഗസ്ഥ പരാതി നൽകാത്തതിനാലാണ് കേസ് എടുക്കാത്തത് എന്നാണ് വിവരം. അതേസമയം ഭീഷണി വകവയ്ക്കാതെ ഉദ്യോഗസ്ഥ വീണ്ടും ഹോട്ടൽ അടപ്പിച്ചു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന്…

Read More

ന്യൂഡൽഹി: ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം. പ്രായപരിധി കടന്നുവെന്ന് ചൂണ്ടിക്കാട്ടി യുപിയിൽ നിന്നുള്ള താരത്തെ മത്സരിക്കാൻ അനുവദിച്ചില്ല. ഇത് ഗുസ്തി താരം ചോദ്യം ചെയ്തപ്പോൾ ഉദ്ഘാടന ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗ് പ്രകോപിതനാവുകയും മുഖത്ത് അടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷൺ മാപ്പ് പറയണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ജാർഖണ്ഡ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ താരങ്ങൾ രാത്രി വൈകി കേന്ദ്ര കായിക മന്ത്രിയുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, ബബിത ഫോഗട്ട്, രവി ദഹിയ…

Read More

തിരുവനന്തപുരം: ഗുണ്ടകളുമായും മണൽ മാഫിയയുമായുമുള്ള ബന്ധം വ്യക്തമായതോടെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. 25 പേരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു. ഗുണ്ടാ ബന്ധത്തിൽ എസ്.എച്ച്.ഒ സജേഷിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്നതിന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതായുമാണ് വിവരം. ഗുണ്ടാ, ക്രിമിനൽ ബന്ധത്തിന്‍റെ പേരിൽ കൂടുതൽ പൊലീസുകാർക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് സൂചന. അയിരൂർ എസ്. എച്ച്. ഒ ജെ എസ് അനിൽ, മലയിൻകീഴ് എസ്.എച്ച്.ഒ ആയിരുന്ന സൈജു എന്നിവർക്കെതിരെയാകും നടപടി സ്വീകരിക്കുക.

Read More

തിരുവനന്തപുരം : ഇന്ധനവില പ്രവചനാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മരച്ചീനി ഇലയിൽ നിന്നും വാഹനം ഓടിക്കുന്നതിനുള്ള പ്രകൃതിദത്ത ഇന്ധനം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ. കീടനാശിനി നിർമാണത്തിന് ശേഷമുള്ള അവശിഷ്ടമാണ് പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. സി.എ ജയപ്രകാശും സംഘവും കണ്ടെത്തിയത്. 60% മീഥെയ്നും, 40% കാർബൺ ഡൈ ഓക്സൈഡും മരച്ചീനി ഇലയുടെ അവശിഷ്ടത്തിൽ നിന്ന് ലഭിക്കും. മെത്തനോജനസിസ് എന്ന ശാസ്ത്ര പ്രക്രിയയിലൂടെയാണ് വാതകം ഉത്പ്പാദിപ്പിക്കുന്നത്. ഒരു കിലോഗ്രാം മീഥെയ്ൻ ഉപയോഗിച്ച് 28 കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാം. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല, ഡോ.എൽ.എസ് രാജേശ്വരി, എൻ.ഐ.ഐ.എസ്.ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശ്രീജിത്ത്‌, ദൃശ്യ, ജോസഫ്, സിൻസി, ഉപകരണങ്ങൾ നിർമ്മിച്ച തൃശൂർ സ്വദേശി ഫ്രാൻസിസ്, മുംബൈ ഭാഭാ അറ്റൊമിക് റിസർച്ച് സെന്റർ, ഡൽഹി ഐ.ഐ.ടി യിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തിന്റെ വിജയമാണ് കണ്ടെത്തൽ.

Read More

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ തോന്നയ്ക്കലിലെ നാലാം കാമ്പസില്‍ മിനി ടൗണ്‍ഷിപ്പിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സംയോജിതമായ മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണിത്. ഏകദേശം 30 ഏക്കറിൽ 1,600 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 5.5 ഏക്കറിൽ 8.50 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ ഐടി ഓഫീസ് കെട്ടിടം നിർമിക്കും. ടെക്നോപാർക്കിന്‍റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്പയെടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിന് നൽകും. 6000 ഐ.ടി. വിദഗ്ധരെ ഉൾക്കൊള്ളാനുള്ള ശേഷിയും കെട്ടിടത്തിനുണ്ടാകും.

Read More

പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ കാന്‍റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദത്തിന് കാരണമായി. ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും കാന്‍റീൻ അടപ്പിക്കുകയും ചെയ്തു. എംബാം ചെയ്ത മൃതദേഹം സൂക്ഷിച്ച പെട്ടിയാണ് താലൂക്ക് ആശുപത്രിയിൽ ഒരാഴ്ചയായി കാന്‍റീനിൽ സൂക്ഷിച്ചിരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയെങ്കിലും പരിശോധനയുണ്ടായില്ല. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയിലും കൗൺസിൽ യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കാന്‍റീനിൽ എത്തിയ ശേഷമാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.

Read More

കൊച്ചി: പറവൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി പൊലീസ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. മജ്ലിസ് ഹോട്ടലിൽ നടന്നത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു. ഗുരുതരമായ കേസ് എന്ന നിലയിൽ സെക്ഷൻ 308 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. ഹോട്ടലിലെ പ്രധാന പാചകക്കാരനെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. വെടിമറ സ്വദേശി സിയാദുൽ ഹഖാണ് ഹോട്ടലിന്‍റെ ഉടമയെന്ന് നഗരസഭയുടെ രേഖകൾ വ്യക്തമാക്കുന്നു. ഇയാൾ ഒളിവിലാണെന്നും ഉടൻ കണ്ടെത്തുമെന്നും എസ്.പി പറഞ്ഞു. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെയും നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയെങ്കിലും കാര്യമായ പിഴവുകള്‍ കണ്ടെത്തിയില്ല. അതേസമയം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് സഹകരണ സ്ഥാപനത്തിന്‍റെ കാന്‍റീനും യുവമോർച്ച പ്രതിഷേധത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ കാന്‍റീനും ആരോഗ്യവകുപ്പ്…

Read More

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനം നടത്താനുള്ള അവസരം ഇന്നലെ അവസാനിച്ചു. നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം ലഭിച്ച തീർത്ഥാടനകാലമാണ് കടന്നുപോയത്. 312 കോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്. സന്നിധാനത്ത് കാണിക്കയായി ലഭിച്ച നാണയങ്ങൾ ഇതുവരെ പൂർണ്ണമായി എണ്ണിയിട്ടില്ല. ഇതിന് ശേഷമേ മുഴുവൻ വരുമാനത്തിൽ വ്യക്തത വരികയുള്ളൂ.

Read More

മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. രണ്ട് ദിവസത്തിനുള്ളിൽ നികുതി അടയ്ക്കുമെന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി 9ന് നൽകിയ നോട്ടീസ് പ്രകാരം 21,960 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളത്. 10 ദിവസത്തിനകം തുക നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്. ഇതാദ്യമായാണ് നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നതെന്നും സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥ് പറഞ്ഞു.

Read More

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും പരിശീലകരും പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സർക്കാർ അവരോടൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നെന്നാണ് ആരോപണം. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ഡബ്ല്യുഎഫ്‌ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക മന്ത്രാലയവുമായി താരങ്ങൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കാണുമെന്ന് അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചത്. ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട്ട് മധ്യസ്ഥതയ്ക്കായി എത്തിയതിന് പിന്നാലെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ കായിക മന്ത്രാലയവുമായി ചർച്ച നടത്തിയത്. അതേസമയം, ദേശീയ ഗുസ്തി ഫെഡറേഷന്‍റെ നിർണായക എക്സിക്യൂട്ടീവ് യോഗം അടുത്ത ഞായറാഴ്ച ചേരും. ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. താരങ്ങളുടെ…

Read More