- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നതിനുള്ള പുതിയ പദ്ധതി പരിശോധിച്ച് വരികയാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാനം. സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയവും സർക്കാർ തേടി. സർക്കാരിൻ്റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചു. അതുവരെ പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദേശപ്രകാരമാണ് കെ.എസ്.ആർ.ടി.സി പുതിയ സ്കീം സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശിയും കെ എസ് ആർ ടി സിക്ക് വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശും ഹാജരായി. കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം നൽകിയതെന്നും കെ.എസ്.ആർ.ടി.സിയുടെ അപ്പീലിൽ പറയുന്നു. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി വ്യവസായത്തിന് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും കൃത്യമായ പഠനം നടത്താതെയാണ് ഉത്തരവെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുൻ വിധിയിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി…
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സംവിധായകർ
തിരുവനന്തപുരം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്‍റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്‍റും. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം കേൾക്കാതെ ഉത്തരേന്ത്യയിലേതിന് സമാനമായി ദീർഘകാലമായി ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണനൊപ്പം ഇടതുപക്ഷ സർക്കാരിനും ജനാധിപത്യബോധം നഷ്ടപ്പെട്ടു. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രമുഖ ജാതിയിൽപ്പെട്ട ഒരാളാണ് പരാതി ഉന്നയിച്ചതെങ്കിൽ സർക്കാർ ഇടപെടുമായിരുന്നു. പഴയിടത്തിനടുത്തും ബിഷപ്പിന്‍റെ അടുത്തും പോയത് കേരളം കണ്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ശ്രീജ നെയ്യാറ്റിൻകര, കുക്കു ദേവകി, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ജിതിൻ നാരായണൻ എന്നിവരും ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ചു.
ജിദ്ദ: മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ആറ് മാസത്തിനുള്ളിൽ നിർദ്ദിഷ്ട തൊഴിലുകളിൽ 70 ശതമാനവും തദ്ദേശീയരായിരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ ഇത് സാരമായി ബാധിക്കും. പ്രാദേശിക സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഗവർണറേറ്റിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും വിപണിയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമാണിത്. സെയിൽസ് ഔട്ട്ലറ്റുകളിൽ പരസ്യ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള കൗണ്ടറുകൾ, ഫോട്ടോ സ്റ്റുഡിയോ, ലാപ്ടോപ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനൻസ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലെ ജോലികൾ സ്വദേശിവത്കരിക്കും. കല്യാണമണ്ഡപം, ഹാൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിംഗ് ഓഫീസുകൾ, സൂപ്പർവൈസറി ജോലികൾ എന്നിവ സ്വദേശിവത്കരിക്കും. പാസഞ്ചർ കപ്പലുകളുടെ പ്രവർത്തനവും പരിപാലനവും 50 ശതമാനം സ്വദേശിവത്കരിക്കും. മറൈൻ എഞ്ചിനീയർ, കപ്പൽ സുരക്ഷാ ടെക്നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, കപ്പൽ ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, നാവിഗേറ്റർ, മറൈൻ ഒബ്സർവർ തുടങ്ങിയ ജോലികളും ഇതിൽ…
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനികളിലൊന്നിന്‍റെ ഫോസിൽ തെളിവുകൾ ഗവേഷകർ ഇന്ത്യയിൽ നിന്ന് കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഗുണ്ടുപള്ളി വി.ആർ. പ്രസാദാണ് പഠനത്തിന് നേതൃത്വം നൽകിയത്. മധ്യ ഇന്ത്യയിൽ 1,000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു ദിനോസർ കോളനിയുടെ ഫോസിൽ തെളിവുകളാണ് ഗവേഷകർ ‘പ്ലോസ് വൺ ജേണലിൽ’ പ്രസിദ്ധീകരിച്ചത്. 6.6 കോടി വർഷം പഴക്കമുള്ള ദിനോസർ കോളനിയിലെ 92 പ്രജനന കേന്ദ്രങ്ങളിൽ നിന്ന് മൊത്തം 256 ഫോസിൽ മുട്ടകൾ കണ്ടെത്തി. സസ്യഭുക്കുകളായ ടൈറ്റാനോസോറുകളിൽ പെട്ട ആറ് വ്യത്യസ്ത ദിനോസർ ഇനങ്ങളുടെ ഫോസിലുകൾ പഠനത്തിൽ തിരിച്ചറിഞ്ഞു. ഫോസിൽ മുട്ടകൾക്ക് 15 മുതൽ 17 സെന്‍റിമീറ്റർ വരെ വ്യാസമുണ്ട്. ഓരോ കേന്ദ്രത്തിൽ നിന്നും ഒന്ന് മുതൽ 20 വരെ മുട്ടകൾ കണ്ടെടുത്തു.
മുംബൈ: രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മെലിഞ്ഞ ആളുകളെ മാത്രമേ സെലക്ടർമാർക്ക് ആവശ്യമുള്ളുവെങ്കിൽ, അവർ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്നും ഗവാസ്കർ വിമർശിച്ചു. സെഞ്ച്വറി നേടിയ ശേഷവും സർഫറാസ് കളിക്കുന്നുണ്ടെന്നും ക്രിക്കറ്റ് കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടെന്നും ഗവാസ്കർ വാദിച്ചു. നിങ്ങൾക്ക് വടിവൊത്ത ശരീരമുള്ളവരെയും മെലിഞ്ഞവരെയും മാത്രം മതിയെങ്കിൽ കുറച്ചു മോഡലുകളെ തിരഞ്ഞെടുത്താൽ മതി. എന്നിട്ട് ബാറ്റും പന്തും അവരുടെ കൈകളിൽ കൊടുത്ത് അവരോട് കളിക്കാൻ ആവശ്യപ്പെടാം. കളിക്കാരുടെ വലുപ്പം നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അവരുടെ സ്കോറും വിക്കറ്റും മാത്രം നോക്കിയാൽ മതിയെന്ന് ഗവാസ്കർ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്താതെ വന്നതോടെ താൻ കരഞ്ഞുപോയതായി സർഫറാസ് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ടീം പ്രഖ്യാപിച്ച ദിവസം മുഴുവൻ താന്‍ ദുഃഖത്തിലായിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോൾ തനിക്ക് വളരെ…
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. നവംബർ 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ജനുവരി നാലിനാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമപ്രകാരമുള്ള കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ലൈറ്റിന് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാല് മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നവംബർ 26ന് ന്യൂയോർക്ക്–ഡൽഹി യാത്ര ചെയ്യുന്നതിനിടെ ബിസിനസ് ക്ലാസ്…
പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്ന് കടകൾ അഗ്നിക്കിരയായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സെൻട്രൽ ജംഗ്ഷനിലെ കുരിശിനോട് ചേർന്നുള്ള ചിപ്സ് കടയിൽ ഉച്ചയ്ക്ക് 1.50 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ രണ്ട് ബേക്കറികളും ഒരു മൊബൈൽ ഷോപ്പും പൂർണമായും കത്തിനശിച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടക്കുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ച് തീ കൂടുതൽ പടർന്നു. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കടക്കുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികൾ മാറ്റി. നഗരത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി.
കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐ.ബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡി.ജി.പി സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ, വി.കെ മൈന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും സമർപ്പിച്ച പ്രത്യേക ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 27ന് രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം, അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും വിട്ടയയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ത്യ വിട്ട് പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും…
മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്യുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്യുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം കേസിൽ കക്ഷി ചേരാനുള്ള ഹർജിക്കാരന്‍റെ അപേക്ഷ കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഫൈസലിന്‍റെ അഭിഭാഷകൻ വാദിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് അടിച്ചതെന്നതിനു തെളിവില്ലെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കവരത്തി കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്താണ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ നൽകിയ ഹർജി ഈ മാസം 27ന് സുപ്രീം കോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറപ്പെടുവിക്കുമെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഹർജിയിൽ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു…
കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്‍റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വൻ വിവാദം സൃഷ്ടിച്ച സംഭവത്തിൽ കോളേജ് സ്റ്റാഫ് കൗൺസിൽ വിദ്യാർത്ഥിയോട് വിശദീകരണം തേടിയിരുന്നു. തന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്. അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെ കോളേജ് യൂണിയൻ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. വേദിയിൽ ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണു പുഷ്പവുമായി വേദിയിലെത്തിയത്. പൂവ് നൽകിയ ശേഷം ശേഷം അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു നടിയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. നടിയുടെ തോളിൽ കൈ വയ്ക്കാൻ ശ്രമിച്ച വിഷ്ണുവിനെതിരെ അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ…
