Author: News Desk

കോഴിക്കോട്: കൂരാച്ചുണ്ടിൽ സ്കൂളിലേക്ക് പോകുംവഴി തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സെന്‍റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ബ്ലെസിൻ മാത്യുവിനാണ് (13) കൈയ്ക്കും കാലിനും കടിയേറ്റത്. കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. നിലത്തുവീണ ബ്ലെസിനെ രണ്ട് നായ്ക്കൾ കടിച്ചു കീറുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Read More

തിരുവനന്തപുരം: വർക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും സമഗ്ര പദ്ധതി ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വി ജോയ് എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. നിലവിൽ വർക്കല ബീച്ച് സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാർഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടൂറിസം പൊലീസ് യൂണിറ്റ് രൂപീകരിക്കാനും ആലോചനയുണ്ട്. വർക്കല മേഖലയിൽ ലഹരി ഉപയോഗവും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ പൊലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. ലഹരി ഉപയോഗത്തിനെതിരെ വിനോദ സഞ്ചാരികൾക്കിടയിൽ ക്യാമ്പയിനും സംഘടിപ്പിക്കും. വർക്കല ബീച്ചും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കടൽത്തീരത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ വികസന കമ്മീഷണറും ഡി.ടി.പി.സി സെക്രട്ടറിയും അടങ്ങുന്ന പ്രത്യേക സംഘം…

Read More

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ രേഖാചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത്. 2020 ൽ 861.9 കോടി രൂപക്കാണ് ടാറ്റ പ്രോജക്ട്സ് പദ്ധതിയുടെ കരാർ നേടിയത്. 888 സീറ്റുകളുള്ള ലോക്സഭാ ഹാൾ, 384 സീറ്റുകളുള്ള രാജ്യസഭ ഹാൾ, എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് സൗകര്യം, വിശാലമായ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, ലൈബ്രറി എന്നിവ പുതിയ കെട്ടിടത്തിൽ ഉൾപ്പെടും. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതയെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണങ്ങൾ. നിലവിലുള്ള പാർലമെന്‍റ് മന്ദിരത്തേക്കാൾ 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പാർലമെന്‍റ്. മൊത്തം വിസ്തീർണ്ണം 64,500 ചതുരശ്ര മീറ്റർ ആയിരിക്കും. നാല് നിലകളുള്ള കെട്ടിടത്തിനു ആറ് കവാടങ്ങളുണ്ടാകും. 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ…

Read More

ന്യൂഡൽഹി: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോവിഡ് വാക്സിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഫൈസർ ശ്രമിച്ചു. വിപരീത ഫലമുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന നിബന്ധന ഉണ്ടാക്കാനും കമ്പനി ശ്രമിച്ചു. കോവിഡ് കാലത്ത് വിദേശ വാക്സിൻ വാങ്ങാനായി കോൺഗ്രസും സമ്മർദ്ദം ചെലുത്തി. രാഹുൽ ഗാന്ധി, ചിദംബരം, ജയറാം രമേശ് തുടങ്ങിയവർ വിദേശ വാക്സിനായി വാദിച്ചിരുന്നു. ഫൈസർ വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന കമ്പനി സിഇഒ ആൽബർട്ട് ബൗർലയുടെ ട്വീറ്റും ചന്ദ്രശേഖർ പങ്കുവച്ചു. രാജ്യത്ത് ആദ്യ കോവിഡ് തരംഗം ഉണ്ടായപ്പോൾ വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട നിയമ പരിരക്ഷയുടെ പേരിൽ കേന്ദ്രവും യുഎസ് ഫാർമ കമ്പനിയും തമ്മിലുള്ള ചർച്ചകൾ നിലച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിബന്ധനകൾ അംഗീകരിക്കാൻ ഫൈസർ കമ്പനി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് ആളുകൾ ഓർക്കണം. വിപരീത സാഹചര്യമുണ്ടായാൽ കമ്പനി ഉത്തരവാദികളല്ലെന്ന് വ്യവസ്ഥ ചെയ്യാൻ ശ്രമിച്ചു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ദേശീയ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ (ഐഒഎ) സമീപിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിങിൽ നിന്നും സഹപ്രവർത്തകർക്ക് പീഡനം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് താരങ്ങൾ കത്തയച്ചു. ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ രവി ദഹിയ, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തി താരങ്ങളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നഷ്ടപ്പെട്ടതിന്‍റെ പേരിൽ ബ്രിജ് ഭൂഷണിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും തുടർന്ന് വിനേഷ് ഫോഗട്ട് ആത്മഹത്യയുടെ വക്കിലെത്തിയതായും കത്തിൽ പരാമർശിക്കുന്നു.

Read More

ന്യൂഡല്‍ഹി: ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരണപ്പെട്ടു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി എബ്രഹാമാണ് മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് മെൽവിൻ അപകടത്തിൽ മരിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജോഷിമഠിലെ ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ജോഷിമഠിലെ മണ്ണിടിച്ചിലിന്‍റെ വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബിജിനൂർ രൂപതയുടെ പ്രതിനിധിയായാണ് അദ്ദേഹം ജോഷിമഠിലെത്തിയത്. രണ്ട് പുരോഹിതർക്കൊപ്പം ദുരിതബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. നിലവിൽ ഋഷികേശിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ട്. മെൽവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് വൈദികരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Read More

കൊല്ലം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ നാശനഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി പി.എഫ്‌.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ച് മണിക്ക് മുമ്പ് കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ജപ്തി നടപടികൾ വൈകുന്നതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. മുൻകൂർ അറിയിപ്പ് നൽകാതെ ജപ്തി നടപടികളുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം. ഹർത്താൽ അക്രമക്കേസിലെ പ്രതികളുടെയും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കൾ റവന്യൂ റിക്കവറി ആക്ടിലെ സെക്ഷൻ 35 പ്രകാരം കണ്ടുകെട്ടി ലേലം ചെയ്യും. ജില്ല തിരിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നതിന്‍റെ കൃത്യമായ വിശദാംശങ്ങൾ സമർപ്പിക്കണം. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാൻ വീണ്ടും…

Read More

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആർ) സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാൻ തെലങ്കാനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിന് മുന്നോടിയായുള്ള പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർക്കൊപ്പം അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് വീഡിയോ. ശ്രീനാരായണ കോളേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുരുസ്തുതി പാരായണം ചെയ്തപ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചന്ദ്രശേഖര റാവുവിന്‍റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയ സമിതിയുടെ (ബിആർഎസ്) ഭാവി പരിപാടികൾ തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. ഇതിന് മുമ്പാണ് പൂജ നടത്തിയത്. സ്വന്തം പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പരിഷ്കരിച്ച് ബിആർഎസ് ആക്കി മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗമായിരുന്നു ഇത്.

Read More

ബ്രിട്ടൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ബ്രിട്ടനിൽ വൈറൽ. സംഭവത്തെ’വിധിയിലെ പിഴവ്’ എന്ന് പറഞ്ഞ ഋഷി സുനക് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 പൗണ്ട് പിഴ ഈടാക്കും. സംഭവം തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.  എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ആ സമയത്ത് പ്രധാനമന്ത്രി ലക്ഷാഷെയറിൽ ഉണ്ടായിരുന്നതിനു തെളിവുകളുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സർക്കാരിൻ്റെ ഏറ്റവും പുതിയ റൗണ്ട് ലെവലിങ് അപ് ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വീഡിയോ നേരത്തെ സുനക്കിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടിരുന്നു.  ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കാർ മുന്നോട്ട് നീങ്ങുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നത് കാണാം. ഈ സമയം വീഡിയോയിൽ, പോലീസ് മോട്ടോർ ബൈക്കുകൾ കാറിന് സമാന്തരമായി അകമ്പടി…

Read More

യുഎഇ: 2023 യു.എ.ഇയിൽ സുസ്ഥിരതയുടെ വർഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ എക്സ്പോ സിറ്റി ദുബായിൽ നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി സിഒപി 28 ന് രാജ്യം തയ്യാറെടുക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. ‘സിഒപി 28 ന്‍റെ ആതിഥേയനെന്ന നിലയിലും ഒരു ആഗോള കൺവീനർ എന്ന നിലയിലും ഞങ്ങളുടെ പങ്ക് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ സുസ്ഥിരതാ മേഖലയിലെ പ്രവർത്തനത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യും. ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിനു ഒരു പൊതു കാഴ്ചപ്പാടും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണ്,’ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രസ്താവനയിൽ വ്യക്തമാക്കി.

Read More