Author: News Desk

ഈജിപ്ത്: മരണപ്പെട്ട മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ കാലങ്ങളോളം സംരക്ഷിക്കുന്നതിനായി സൂക്ഷിച്ച മമ്മികൾ എക്കാലത്തെയും ആകർഷണ കേന്ദ്രങ്ങളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹങ്ങളാണ് മമ്മികളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നോ മരിച്ച രാജാക്കൻമാർ, രാജ്ഞികൾ, പ്രമുഖ ഉദ്യോഗസ്ഥർ, അപൂർവ മൃഗങ്ങൾ എന്നിവരുടെ മൃതദേഹങ്ങൾ പല കാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മുതലകളുടെ മമ്മികളാണ് കഴിഞ്ഞ ദിവസം ഈജിപ്തിൽ നിന്നും കണ്ടെത്തിയത്. ഈജിപ്തിലെ ഖുബ്ബത്ത് അൽ ഹവ ശ്മശാനത്തിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിലാണ് മുതലകളുടെ മമ്മികൾ കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യക്കൂമ്പാരം നീക്കം ചെയ്തപ്പോൾ അതിനടിയിലാണ് പഴയ ശവകുടീരങ്ങൾ കണ്ടെത്തിയത്. കണ്ടെത്തലിന്‍റെ വിശദാംശങ്ങൾ പിഎൽഒഎസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ചു.   ബി.സി 330 മുതൽ എ.ഡി 1453 വരെ ഭരിച്ചിരുന്ന ബെസാന്‍റിയൻ സാമ്രാജ്യത്തിന്‍റെ കാലഘട്ടത്തിലെ മാലിന്യക്കൂമ്പാരങ്ങൾ ആരും നീക്കം ചെയ്യാതെ കിടന്നിരുന്നു. ഇതിനു താഴെയാണ് പുരാവസ്തു ഗവേഷകർ ഏഴ് പുരാതന ചെറു ശവകുടീരങ്ങൾ കണ്ടെത്തിയത്. അതിന്‍റെ മൂടി തുറന്നപ്പോൾ, 10 മുതലകളുടെ മമ്മികൾ…

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്‍റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര സാഹചര്യങ്ങൾ അന്വേഷിക്കുക, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുക, കമ്മിഷണർക്ക് റിപ്പോർട്ട് നൽകുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ തടയാൻ രഹസ്യാത്മകമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുക തുടങ്ങിയ കാര്യങ്ങൾക്കാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്. ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉൽപാദന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക, ഭക്ഷ്യവിഷബാധ വേഗത്തിൽ നിയന്ത്രിക്കുന്നതിനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ടിംഗ്, ഏകോപന പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുക, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കുക, ഹെൽത്ത് സപ്ലിമെന്‍റുകളുടെയും ഫുഡ് സപ്ലിമെന്‍റുകളുടെയും നിർമ്മാണ രീതികളെക്കുറിച്ചുള്ള അന്വേഷണം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്യുക…

Read More

ദാവോസ്: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സെലെൻസ്കി. എന്ത് സംസാരിക്കണം, ആരോട് സംസാരിക്കണം എന്നറിയില്ല. റഷ്യൻ പ്രസിഡന്‍റ് ജീവിച്ചിരിപ്പുണ്ടോ റഷ്യ തന്നെ നിലനിൽക്കുന്നുണ്ടോ എന്നും അറിയില്ല. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹമാണോ എന്നും ഉറപ്പില്ല. തീരുമാനം എടുക്കുന്നത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ? ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും തനിക്കറിയില്ലെന്ന് സെലെൻസ്കി പരിഹസിച്ചു. സെലെൻസ്കിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരണവുമായെത്തി. റഷ്യയും പുടിനും, യുക്രൈനും സെലെൻസ്കിക്കും ഒരു വലിയ പ്രശ്നമാണ്. റഷ്യയോ പുടിനോ നിലവിലില്ല എന്ന സെലെൻസ്കിയുടെ പരാമർശം തന്ത്രപരമാണ്. റഷ്യ ഉണ്ടെന്നും നിലനിൽക്കുമെന്നും അദ്ദേഹം ഉടൻ തിരിച്ചറിയുമെന്നും പെസ്കോവ് തിരിച്ചടിച്ചു. അടുത്തിടെയായി പുടിൻ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Read More

ന്യൂഡല്‍ഹി: ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനതല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിനെതിരായ ഹർജികളെ ‘പബ്ലിസിറ്റി ഇൻ്ററെസ്റ്റ് ലിറ്റിഗേഷൻ’ എന്ന് കോടതി പരിഹസിച്ചു. സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ നിർണ്ണയിക്കാൻ ജാതി സെൻസസ് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ബീഹാറിൽ ജാതി സെൻസസ് പ്രക്രിയ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു. ‘ഏക് സോച്, ഏക് പ്രയാസ്’ എന്ന സംഘടന, ഹിന്ദു സേന, ബീഹാർ സ്വദേശി അഖിലേഷ് കുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാഗതം ചെയ്തു. ജാതി സെൻസസ് അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്ക് കോടതി വിധി തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ 1ന് ശേഷം സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56 ആയി തന്നെ തുടരും. കേരള ഹൈക്കോടതി സർവീസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പെൻഷൻ പ്രായപരിധി 58 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തതിനെ തുടർന്നായിരുന്നു ഇത്. 

Read More

ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലി ചിത്രം ആർആർആർ ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. അതേസമയം, ബാഫ്റ്റ അവാർഡുകളിൽ ആർആർആറിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഈ അവസരത്തിൽ അവാർഡുകളെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരിക്കുകയാണ് രാജമൗലി. “പണത്തിന് വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നത്. പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ നിരൂപക പ്രശംസ ലഭിക്കാൻ വേണ്ടിയല്ല. ആർആർആർ ഒരു കൊമേഴ്സ്യൽ സിനിമയാണ്. ഇതൊരു വലിയ വാണിജ്യ വിജയമാണ്. അതോടൊപ്പം ഒരു അവാർഡും കിട്ടിയതിൽ സന്തോഷമുണ്ട്. എന്‍റെ യൂണിറ്റ് അംഗങ്ങളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണത്,” രാജമൗലി വ്യക്തമാക്കി.

Read More

തൃശൂർ: തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിൽ പ്രവർത്തിച്ചിരുന്ന ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. അടച്ചിട്ട സ്ഥാപനം അനുമതിയില്ലാതെ തുറക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ ഉദ്യോഗസ്ഥർ ബുഹാരിസ് ഹോട്ടലിൽ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. 18നാണ് ഹോട്ടൽ ആദ്യം അടച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിന്‍റെ പരാതിയിലായിരുന്നു നടപടി. പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ച് ഇന്നലെ ഹോട്ടൽ വീണ്ടും തുറക്കുകയും ഭക്ഷണ പാഴ്സൽ നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ മാധ്യമ പ്രവർത്തകർക്ക് നേരെയും തിരിഞ്ഞു. ഭീഷണി കണക്കിലെടുക്കാതെ…

Read More

മാഡ്രിഡ്: ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്. ഡിസംബർ 30 ന് രാത്രി ബാഴ്സലോണയിലെ ഒരു നിശാക്ലബ്ബിൽ വച്ച് ഡാനി ആൽവസ് തന്നെ മോശമായ തരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. തന്റെ പാന്‍റിനുള്ളിൽ കൈ കടത്തി ഉപദ്രവിച്ചതായും യുവതി പരാതിയിൽ ആരോപിച്ചു. അതേസമയം, സംഭവം നടന്ന ദിവസം താൻ ക്ലബ്ബിൽ പോയിരുന്നുവെന്ന് വ്യക്തമാക്കിയ താരം യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം അവധിക്കാലം ആഘോഷിക്കാനാണ് ഡാനി ബാഴ്സലോണയിലെത്തിയത്. ബാഴ്സലോണ, യുവന്‍റസ് തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി കളിച്ച 39 കാരനായ താരം നിലവിൽ മെക്സിക്കൻ ക്ലബ് പ്യൂമാസിനായാണ് കളിക്കുന്നത്.

Read More

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് ഉത്തരവിറങ്ങി. കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് പറയുന്ന ഉത്തരവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വ്യക്തമാക്കിയിട്ടില്ല. പൊതുഭരണ വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് കെ.വി തോമസിനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് മുൻ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് കെവി തോമസിന് നൽകിയിരിക്കുന്നത്.

Read More

വാഷിങ്ടൻ: ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. സാമ്പത്തിക മേഖലയിലെ മാറ്റം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ച് വിടുന്നവർക്ക് ഇക്കാര്യം അറിയിച്ച് മെമ്മോ നൽകി. ആൽഫബെറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. ആഗോള തലത്തിലാണ് ഈ നടപടിയെങ്കിലും ആദ്യം യുഎസിൽ നടപ്പാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇത് നടപ്പാക്കും.

Read More