- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയിൽ ഡിജെ പാർട്ടികൾക്ക് പൊലീസ് മാർഗ്ഗനിർദ്ദേശങ്ങൾ. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്നും ഹോട്ടലുകളിലെയും ബാറുകളിലെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ ആവശ്യമാണെന്നും മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. മദ്യവും ഭക്ഷണവും നിശ്ചിത സമയത്ത് മാത്രം നൽകിയാൽ മതിയെന്നും പൊലീസ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലത്ത് മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടണമെന്നും ശബ്ദ പരിധി കവിയാതിരിക്കാൻ ഡെസിബെൽ മീറ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസി. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സീസി. ജനുവരി 24നാണ് അൽ സീസി ഇന്ത്യയിലെത്തുക. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 180 പേരടങ്ങുന്ന സൈന്യവും അൽ സീസിയെ അനുഗമിക്കും. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ഷ്യൻ സൈന്യവും പങ്കെടുക്കും. 75 വർഷമായി ഈജിപ്തുമായി തുടരുന്ന നയതന്ത്ര ബന്ധത്തിന്‍റെ ഭാഗമായാണിത്. ഗോതമ്പ് കയറ്റുമതി ഉൾപ്പെടെയുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനും തീരുമാനമുണ്ടാകും. കഴിഞ്ഞ വർഷം 61,000 ടൺ ഗോതമ്പാണ് ഇന്ത്യ ഈജിപ്തിലേക്ക് കയറ്റുമതി ചെയ്തത്.
വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്‍റെ പുതിയ പ്രധാനമന്ത്രിയാകും. 44 കാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡേണിന്‍റെ അപ്രതീക്ഷിത രാജി ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നയിച്ചത്. ക്രിസ് ആദ്യമായി ന്യൂസിലാൻഡ് പാർലമെന്‍റിലെത്തിയത് 2008ലാണ്. 2020ൽ കോവിഡ് -19നുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഹിപ്കിൻസിനെ ചുമതലപ്പെടുത്തി. ന്യൂസിലൻഡിലെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനത്തിനു അംഗീകാരം നൽകും. ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും
പുണെ: പൂനെയിൽ ദുർമന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളില്ലാത്തതിന്‍റെ പേരിൽ 28 കാരിയായ യുവതിയെ മന്ത്രവാദത്തിനു ഇരയാക്കിയെന്നാണ് ആരോപണം. ഇതിന്‍റെ ഭാഗമായി അസ്ഥി പൊടിച്ച് വെള്ളത്തിൽ കലർത്തി യുവതിയെ കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 2019 ലായിരുന്നു യുവതിയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികൾ ഉണ്ടാകുമെന്ന് വിശ്വസിച്ച് പതിവായി മന്ത്രവാദം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മന്ത്രവാദ ചടങ്ങിന്‍റെ ഭാഗമായാണ് യുവതിക്ക് അസ്ഥിപ്പൊടി നൽകിയത്. വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും യുവതിയോട് നിർദ്ദേശിച്ചിരുന്നു. നിർബന്ധിത മന്ത്രവാദത്തിനൊപ്പം മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട് തന്നെ മർദ്ദിച്ചതായും യുവതി പറഞ്ഞു.
ബാങ്കോക്ക്: പണം കൊടുത്ത് ശുദ്ധവായു വാങ്ങേണ്ട കാലത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിൽ, ചിന്തിക്കേണ്ട കാലം അത്ര വിദൂരമല്ലെന്ന സൂചന നൽകുകയാണ് തായ്ലൻഡ്. വ്യവസായങ്ങളും വാഹനങ്ങളും ക്രമാതീതമായി വർദ്ധിച്ചതിനാൽ തായ്ലൻഡിലെ നഗരങ്ങൾ കടുത്ത വായു മലിനീകരണം നേരിടുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഗ്രാമങ്ങളിലേക്ക് കുടിയേറുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നവര്‍ക്ക് മുന്നില്‍ വിപണി സാധ്യത മനസ്സിലാക്കി വില പേശുകയാണ് കര്‍ഷകര്‍. രാജ്യത്തെ വായുവിന്‍റെ ഗുണനിലവാരം ആശങ്കാജനകമാണെന്ന് തായ്ലൻഡിലെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ച സമയത്താണ് ഇത്. ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ഫു ലെയ്ൻ ഖാ നാഷനൽ പാർക്കിനോട് ചേർന്ന് ഫാം ഹൗസ് നടത്തുന്ന ദുസിത് കച്ചായി എന്നയാളുടെ വിൽപ്പനയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശുദ്ധവായു ലഭിക്കാൻ തന്‍റെ കൃഷിയിടത്തിൽ വരുന്നവർക്ക് മണിക്കൂറിന് 1,000 ബാറ്റ് അഥവാ 2,500 രൂപയാണ് ദുസിത് ഈടാക്കുന്നത്. ഇതിൽ സൗജന്യ ഭക്ഷണവും ഉൾപ്പെടും.
ശ്രീനഗർ: ജമ്മു കശ്മീരിൽ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സിയാച്ചിന്‍ ഹീറോയും പരമവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗ്. ജമ്മുവിലെ കഠ്‌വയിലാണ് രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് ബനാ സിംഗ് നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു. ഇന്ത്യയെയും ഇന്ത്യയുടെ ആദർശങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ബാനാ സിംഗിനെപ്പോലുള്ള രാജ്യത്തിന്‍റെ ധീരരായ പുത്രൻമാരുടെ പേരുകൾ പരാമർശിക്കപ്പെടണം. സിയാച്ചിനിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തിയ പരംവീർ ചക്ര അവാർഡ് ജേതാവ് ക്യാപ്റ്റൻ ബാന സിംഗ് തനിക്കും എല്ലാ ദേശസ്നേഹികൾക്കും പ്രചോദനമാണെന്നും രാഹുൽ കുറിച്ചു.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘രോമാഞ്ച’ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തും. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്‍റെയും ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും ബാനറിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, ജോമോൻ ജ്യോതിർ, അഫ്സൽ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പട്ന: ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വിഷമിച്ച യുവതിക്ക് സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്. സഹയാത്രികരായ സ്ത്രീകൾ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് കൃത്യസമയത്ത് അവർ എത്തിയത്. യുവതി സുരക്ഷിതമായി പ്രസവിച്ചതും അവരുടെ മേൽനോട്ടത്തിലായിരുന്നു. ഹൗറാ-പട്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ ഭർത്താവുമൊത്ത് ബീഹാറിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ജസിദ് സ്റ്റേഷൻ പിന്നിട്ടപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഭാര്യയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഭർത്താവ് സഹയാത്രികരായ സ്ത്രീകളെ സമീപിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. എന്നാൽ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് യുവതിയുടെ കരച്ചിൽ കേട്ട് ഓടി എത്തുകയും, സമയം പാഴാക്കാതെ യുവതിക്ക് സുരക്ഷിതമായി പ്രസവിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. യുവതി ജന്മം നൽകിയ ആൺകുഞ്ഞിന് അനുഗ്രഹവും നൽകിയാണ് അവർ മടങ്ങിയത്.
ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം. മെറ്റയുടെ ഓവർസൈറ്റ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. മാറിടം പ്രദർശിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയത് ഫെയ്സ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ഓവർസൈറ്റ് ബോർഡ് നിരീക്ഷിച്ചിരുന്നു. സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ഉൾപ്പെടെയുള്ള വിഭാഗങ്ങളെ അവഹേളിക്കുന്നതാണ് നിരോധനമെന്നും ബോർഡ് വിലയിരുത്തി. ‘ഫ്രീ ദി നിപ്പിൾ’ എന്ന പ്രചാരണവും പ്രതിഷേധങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചത്. കാലങ്ങൾ നീണ്ട പോരാട്ടത്തിനാണിപ്പോൾ ഫലം കണ്ടത്. സ്ത്രീയുടെ നഗ്ന സ്തനങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മാത്രമല്ല കമ്മ്യൂണിറ്റി സ്റ്റാൻഡേഡ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്. ചിത്രകാരൻ്റെ വരയിൽ സ്ത്രീയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കിൽ പോലും നേരത്തെ ആ ചിത്രം നീക്കപ്പെടുമായിരുന്നു. ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കോ വാർത്തകളുമായി ബന്ധപ്പെട്ടതോ വിദ്യാഭ്യാസപരമായതോ ആയ ആവശ്യങ്ങൾക്കുള്ള ഉള്ളടക്കത്തിൽ പോലും സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണങ്ങളിൽ ഒരു പരിധിവരെ ഇളവ് വരുത്തി. അതനുസരിച്ച്, മുലയൂട്ടൽ ചിത്രങ്ങൾ, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങൾ,…
കൊച്ചി: കലൂരിൽ ചെരുപ്പ് നിർമ്മാണ യൂണിറ്റ് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്ആർഎം റോഡിലെ ലിബ ഫുട്‍വെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു. തൊഴിലാളിയുമായുള്ള തർക്കത്തെ തുടർന്ന് അയൽവാസി തീകൊളുത്തുകയായിരുന്നുവെന്ന് കടയുടമ ആരോപിച്ചു. ബീഹാർ സ്വദേശിയായ മുർഷിദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ 15 ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഒരാൾക്ക് യൂണിറ്റിന് സമീപം താമസിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
