Author: News Desk

പഞ്ചാബ്‌ : ഒരു ദിവസം ഭാഗ്യം തേടിയെത്തും എന്ന പ്രതീക്ഷയോടെ സ്ഥിരമായി ലോട്ടറി എടുക്കുന്ന നിരവധി പേരുണ്ട്. ചിലർക്ക് വളരെ ചെറിയ തുകയും, മറ്റ് ചിലർക്കാകട്ടെ ഒന്നും കിട്ടുകയുമില്ല. അപ്പോഴും വളരെ അപൂർവമായി ചിലർക്ക് ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഭാഗ്യം കടാക്ഷിച്ച വ്യക്തിയാണ് 88 കാരനായ മഹന്ത് ദ്വാരക ദാസ്. 35 വർഷത്തിലേറെയായി ലോട്ടറി എടുക്കുന്ന അദ്ദേഹത്തിന് 5 കോടി രൂപയാണ് ഇപ്പോൾ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 1947 ൽ പാകിസ്ഥാനിൽ നിന്നും കുടിയേറി, പഞ്ചാബിലെ ദേരബസിൽ താമസമാക്കിയ വ്യക്തിയാണ് മഹന്ത്. കഴിഞ്ഞ 35-40 വർഷമായി ലോട്ടറി എടുക്കുന്ന താൻ ഇപ്പോൾ വളരെ സന്തോഷവാനാണ് എന്നും, ഈ ലോട്ടറി തുക രണ്ട് ആൺ മക്കൾക്കായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി ടിക്കറ്റ് എടുക്കാൻ അച്ഛനാണ് ചെറുമകന് പണം നൽകിയതെന്നും, ഞങ്ങൾ എല്ലാവരും സന്തുഷ്ടരാണെന്നുമാണ് മഹന്തിന്റെ മകൻ നരേന്ദർ കുമാർ ശർമ പറഞ്ഞത്.

Read More

മലപ്പുറം: ഹർത്താൽ നഷ്‌ടം ഈടാക്കാൻ പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ജില്ലയിൽ വേഗത്തിലാക്കി. വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിലാണ് റവന്യൂ റിക്കവറി സംഘം വെള്ളിയാഴ്ച നടപടികൾ ആരംഭിച്ചത്. സ്വത്തുക്കൾ സംബന്ധിച്ച് ജപ്തി മഹസ്സർ തയ്യാറാക്കാൻ തുടങ്ങി. ജില്ലയിലെ 7 താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 7 താലൂക്കുകളിലും ഇതിനുള്ള നടപടികൾ ആരംഭിച്ചു. കളക്ടറുടെ നിർദേശപ്രകാരം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി.മുഹമ്മദ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള തിരുനാവായ എടക്കുളത്തെ വീട്ടിൽ വില്ലേജ് ഓഫീസറുടെ മേൽനോട്ടത്തിൽ സർവേ നമ്പർ പരിശോധിച്ച് സ്കെച്ചും മാപ്പും തയ്യാറാക്കി.

Read More

ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം മാത്രമല്ല, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിരഗണ്ഡൂര്‍ ചിത്രത്തിന്‍റെ തുടർച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് നേരത്തെ സൂചന നൽകിയിരുന്നു. ചിത്രത്തിന്‍റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ ഉണ്ടാവുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സംവിധായകൻ ഋഷഭ് ഷെട്ടിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. നിർമ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് പ്രമുഖ വിദേശ വിനോദ മാധ്യമമായ ഡെഡ്ലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാന്താരയിലെ പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്‍റെ പൂർവകഥയെ ആസ്പദമാക്കിയുള്ള പ്രീക്വലായിട്ടാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം എത്തുന്നത്. ഋഷഭ് ഷെട്ടി ഇതിനകം തന്നെ ചിത്രത്തിന്‍റെ രചന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്‍റെ റൈറ്റിംഗ് അസിസ്റ്റന്‍റുമാരോടൊപ്പം ഗവേഷണ ആവശ്യങ്ങൾക്കായി വനത്തിലേക്ക് പോയിട്ടുണ്ടെന്നും…

Read More

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളായിരുന്നു. ചിത്രം ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ലെന്ന് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്.  തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും ചിത്രം മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം മേനോൻ പ്രശംസിച്ചു. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഗൗതമിന്‍റെ വാക്കുകൾ പങ്കുവച്ചത്. തനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും എന്നാൽ പിടിമുറുക്കുന്നതായിരുന്നു. ഡയലോഗുകൾ വളരെ ഇഷ്ടമായി. ഇത് തുടരുക, ഗൗതം മേനോൻ കുറിച്ചു.  ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച…

Read More

കൊച്ചി: ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് നരബലി കേസ്. ഇലന്തൂരിലെ ഭഗവത് സിംഗും ഭാര്യ ലൈലയും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിപ്പിച്ച് ഷാഫി ആദ്യം നടപ്പാക്കിയ നരബലിയായിരുന്നു റോസ്ലിന്‍റെ കൊലപാതകം. കാലടിയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്ലിയെ 2022 ജൂൺ 8 മുതലാണ് കാണാതായത്. ഷാഫി റോസ്ലിയെ തട്ടിക്കൊണ്ടുപോയി ഇലന്തൂരിലെ ഭഗവത് സിങ്ങിന്‍റെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ച് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് കേസ്.

Read More

തിരുവനന്തപുരം: ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി.സിയെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമ ഭേദഗതി പ്രകാരം വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. രാജ്ഭവൻ പ്രതിനിധിയെ സമിതിയിലേക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഗവർണറുടെ പ്രതിനിധിയെ കൂടാതെ സർക്കാർ, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സിൻഡിക്കേറ്റ് പ്രതിനിധികളും സെർച്ച് കമ്മിറ്റിയിലുണ്ടാകും എന്ന് സർക്കാർ അറിയിച്ചു. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. എന്നാൽ ബില്ലിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സർക്കാരിൻ്റെ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

Read More

ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷനെതിരെ ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇതിനായി മേൽനോട്ട സമിതി രൂപീകരിക്കും. നാലാഴ്ചയ്ക്കകം സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ലൈംഗിക ആരോപണം, സാമ്പത്തിക ക്രമക്കേട് എന്നിവ അന്വേഷിക്കും. സമിതി അംഗങ്ങളെ ശനിയാഴ്ച പ്രഖ്യാപിക്കും. നിലവിലെ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിംഗ് അന്വേഷണം പൂർത്തിയാകുന്നതുവരെ തൽക്കാലം മാറിനിൽക്കും. ഈ കാലയളവിൽ ഫെഡറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കമ്മിറ്റി നിർവഹിക്കും. ഉയർന്ന പരാതികളിൽ ഉചിതമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും സമര നേതാവ് ബജ്‌റംഗ് പുനിയ പറഞ്ഞു. സമരം പിൻവലിക്കുകയാണെന്നും അവർ അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രി വിസമ്മതിച്ചു. അനുരാഗ് ഠാക്കൂറിന്‍റെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബബിത ഫോഗട്ട്,…

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെൽഫെയറിൻ്റെ (ഐ.സി.സി.ഡബ്ല്യു.) 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികൾ. 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്. ഐ.സി.സി.ഡബ്ല്യു ഭരത്, മാർക്കണ്‌ഠേയ, പ്രഹ്ലാദ, ഏകലവ്യ, അഭിമന്യു, ശ്രാവൺ, ധ്രുവ, ജനറൽ എന്നീ എട്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. 2020 ൽ 22 പേരെയും 2021 ൽ 16 പേരെയും 2022 ൽ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ബിഹാർ സ്വദേശിയായ അമിത് രാജിനു മരണാനന്തര ബഹുമതിയായി ഭരത് അവാർഡ് (2020) പ്രഖ്യാപിച്ചു. ജീവൻ ബലിയർപ്പിച്ച് തീയിൽ നിന്ന് രണ്ട് പേരെ രക്ഷിച്ചതിനാണ് പുരസ്കാരം. വൈദ്യുതാഘാതത്തിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ മരിച്ച മഹാരാഷ്ട്ര സ്വദേശി പ്രതീക് സുധാകറിനു മരണാനന്തര ബഹുമതിയായി ശ്രാവൺ അവാർഡ് ലഭിച്ചു. പുരസ്കാരം നേടിയ മലയാളി കുട്ടികൾ: എം.അഹമ്മദ് ഫാസ്, പി. മുഹമ്മദ് ഇർഫാൻ (പ്രഹ്ലാദ് അവാർഡ്-2022), ഏഞ്ചൽ മരിയ ജോയ് (ഏകലവ്യ അവാർഡ്-2021), ടി.എൻ.ഷാനിസ്…

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിൽ കേരളം വീഴ്ചവരുത്തിയെന്ന കണ്ടെത്തലുമായി സി.എ.ജി. പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ ജൂലൈയിൽ പ്രസിദ്ധീകരിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ അനുവര്‍ത്തന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നു. 2016-2021 കാലയളവിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്‍റെ പ്രകടനമാണ് പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാമ്പിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം എന്നിവയിൽ വിവിധ ഘട്ടങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പൊതുജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വകുപ്പിനു കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാവുന്നതിനു തടസ്സമാവുന്നു. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ ലൈസൻസുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് കാലയളവ് നിശ്ചയിക്കാത്തത് വലിയ വീഴ്ചയാണ്. രജിസ്റ്റർ ചെയ്ത കാറ്ററിംഗ് സ്ഥാപനങ്ങൾ വർഷം തോറും പരിശോധിക്കണമെന്ന നിബന്ധനയും വകുപ്പ് പാലിച്ചിട്ടില്ല.

Read More

പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ ആശങ്കയുണർത്തുന്ന പിടി 7 കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ അഞ്ച് മണിയോടെ ദൗത്യത്തിനു തയ്യാറെടുത്തെങ്കിലും ആറരയോടെയാണ് ഇവർ വനത്തിൽ പ്രവേശിച്ചത്. ധോണി കോർമയ്ക്കടുത്തുള്ള അരിമണി പ്രദേശത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യത്തിന് ഇറങ്ങുന്നത്. ആദ്യ സംഘം ആനയെ ട്രാക്ക് ചെയ്ത് ഇപ്പോൾ ആന നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കും. കാട്ടിലോ ജനവാസ മേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. ആന വനാതിർത്തിയിൽ പ്രവേശിച്ചാലുടൻ ഷൂട്ട് ചെയ്യാനാണ് സംഘം പദ്ധതിയിടുന്നത്. മയക്കുവെടിവയ്ക്കാൻ ഡോ.അരുൺ സക്കറിയയെയും ഫോറസ്റ്റ് സ്റ്റേഷനിൽ സജ്ജനായി കഴിഞ്ഞു. കാട്ടിൽ നിന്ന് ആന ഇറങ്ങിയാലുടൻ രണ്ടാമത്തെ സംഘത്തെ രംഗത്തിറക്കി മരുന്ന് വെടിവയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് പദ്ധതി. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വെടിയേറ്റ് 45 മിനിറ്റിനുള്ളിൽ മാത്രമേ ആന മയങ്ങൂ.  ഇത്രയും സമയത്തിനുള്ളിൽ ആനകൾ 7.5 കിലോമീറ്റർ വരെ ഓടിയ ചരിത്രമുണ്ട്. അതിനാൽ ജനവാസ മേഖലയിലേക്കോ…

Read More