Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഹർത്താൽ ആക്രമണ കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിൽ എട്ട് പേരുടെ സ്വത്തുക്കൾ ഇന്ന് കണ്ടുകെട്ടും. കണ്ണൂർ താലൂക്കിലെ മാവിലായിയിലെ നൗഷാദിന്‍റെ അഞ്ച് സെന്‍റ് ഭൂമിയും കടമ്പൂരിലെ കെ.വി നൗഷാദിന്‍റെ രണ്ടര സെന്‍റ് സ്ഥലത്തിന്റെയും കണ്ടുകെട്ടൽ നടപടികൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ സ്വത്തുക്കൾ ഇന്ന് വൈകുന്നേരത്തോടെ കണ്ടുകെട്ടും. കാസർകോട്, കോഴിക്കോട്, വയനാട്, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജപ്തി പൂർത്തിയായി. കോഴിക്കോട്ട് 23 പ്രവർത്തകരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇവർക്കെല്ലാം നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പലർക്കും സ്വന്തമായി വസ്തുവകകൾ ഇല്ലെന്നാണ് കണ്ടെത്തൽ.   വൈകിട്ട് അഞ്ചിനകം കളക്ടർമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. അതേസമയം മലപ്പുറത്ത് ആളുമാറി ജപ്തി ചെയ്തെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവും എടരിക്കോട് അഞ്ചാം വാർഡ് മെമ്പറുമായ സി.ടി അഷ്റഫിന്‍റെ ഭൂമിയും…

Read More

തിരുവനന്തപുരം: ജാതി വിവേചനം കാണിച്ചെന്ന് വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. ചെയർമാന് രാജിക്കത്ത് സമർപ്പിച്ചതായി ശങ്കർ മോഹൻ പറഞ്ഞു. തന്‍റെ രാജിക്ക് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കാലാവധി കഴിഞ്ഞതിനാലാണെന്നും രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു. ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. ചലച്ചിത്ര മേഖലയിലുള്ളവരും ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സർക്കാരും സി.പി.എമ്മും ശങ്കർ മോഹനെയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

Read More

കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കണക്കുകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം. വ്യാവസായിക യൂണിറ്റുകളിൽ തമിഴ്നാടിന് 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപവും കേരളത്തിന് 0.76 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപവുമാണുള്ളത്. വിവിധ വ്യവസായ യൂണിറ്റുകളിലായി തമിഴ്നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ കേരളത്തിലത് വെറും 3.34 ലക്ഷമായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. “ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ സർക്കാരിന്റെ കണക്കിൽപ്പെടുത്താനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിന്‍റെ വ്യാവസായിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും…

Read More

ടൂറിന്‍: കളിക്കാരുടെ കൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിനെതിരെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (ഐടിഎഫ്എഫ്) നടപടി സ്വീകരിച്ചു. ഇറ്റാലിയൻ ലീഗിന്‍റെ നടപ്പുസീസണിൽ ടീമിന്‍റെ 15 പോയിന്‍റ് കുറച്ചാണ് നടപടി. ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികളും ഉണ്ട്. കളിക്കാരുടെ മൂല്യം പെരുപ്പിച്ച് കാട്ടിയെന്നും തെറ്റായ വിവരങ്ങൾ അധികൃതർക്ക് നൽകുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇറ്റാലിയൻ ഫെഡറേഷൻ നടപടി സ്വീകരിച്ചത്. നിലവിലെ സീരി എ സീസണിൽ ക്ലബിന്‍റെ 15 പോയിന്‍റ് വെട്ടി കുറച്ചതോടെ ടീം പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ടീം. 18 കളികളിൽ നിന്ന് 22 പോയന്‍റാണ് നിലവിൽ യുവന്‍റസിനുള്ളത്. ടോട്ടനം ഹോട്സ്പറിന്‍റെ ട്രാൻസ്ഫർ മേധാവിയും മുൻ യുവന്‍റസ് സ്പോർട്ടിംഗ് ഡയറക്ടറുമായ ഫാബിയോ പരാടിസിക്ക് ഇറ്റാലിയൻ ഫുട്ബോളിൽ നിന്ന് 30 മാസത്തേക്കാണ് വിലക്ക്. യുവന്‍റസ് മുൻ ചെയർമാൻ ആൻഡ്രിയ അഗ്നെല്ലിയെ 24 മാസത്തേക്കും നിലവിലെ സ്പോർട്ടിംഗ് ഡയറക്ടർ ഫെഡറികോ ചെറുബിനിയെ 16 മാസത്തേക്കുമാണ്…

Read More

ന്യൂഡല്‍ഹി: പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിപ്രോ 452 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ജീവനക്കാരെയാണ് കമ്പനിയിൽ നിന്നും പുറത്താക്കിയത്. പരിശീലനത്തിന് ശേഷവും മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വിപ്രോ അറിയിച്ചു. ഉയർന്ന നിലവാരം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ പ്രവർത്തന കാര്യങ്ങളിൽ കൃത്യത പുലർത്തുമെന്നും കമ്പനി പറഞ്ഞു. വിപ്രോയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ ജീവനക്കാരനും ഒരു നിശ്ചിത തലത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്‍റെ ബിസിനസ്സ് ലക്ഷ്യങ്ങളും ക്ലയന്‍റുകളുടെ ആവശ്യങ്ങളും നിറവേറ്റാൻ ജീവനക്കാർക്ക് കഴിയുന്നുണ്ടോ എന്നും വിലയിരുത്തും. മൂല്യനിർണ്ണയ പ്രക്രിയയിൽ ഈ വിലയിരുത്തലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.  2023 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിപ്രോയുടെ ആകെ ജീവനക്കാരുടെ എണ്ണം 435 ആയി കുറഞ്ഞു. അതേസമയം 2024 സാമ്പത്തിക വർഷത്തിലും ക്യാമ്പസുകളിൽ നിന്നുള്ള നിയമനം തുടരുമെന്ന് കമ്പനി വെളിപ്പെടുത്തി.

Read More

റൂർക്കല: ഹോക്കി ലോകകപ്പിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9-2 ന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ പൂൾ ചാമ്പ്യൻമാരായി അവസാന എട്ടിൽ ഇടം നേടിയത്. ജപ്പാനെ 7-1നാണ് ബെൽജിയം തോൽപ്പിച്ചത്. പൂൾ എയിലെ ഫ്രാൻസ്-അർജന്‍റീന മത്സരം സമനിലയിൽ അവസാനിച്ചു (5–5). പൂൾ എയിൽ രണ്ടാം സ്ഥാനത്തുള്ള അർജന്‍റീനയും മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസും ക്രോസ് ഓവർ റൗണ്ടിലേക്ക് യോഗ്യത നേടി. പൂൾ ബിയിൽ ജർമ്മനി രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ക്രോസ്ഓവർ റൗണ്ട് കളിക്കും. മൂന്ന് മത്സരങ്ങളും തോറ്റ് ദക്ഷിണാഫ്രിക്കയും ജപ്പാനും പുറത്തായി.

Read More

മധുര: വളർത്തുനായയെ പേരെടുത്ത് പറയാതെ ‘നായ’ എന്ന് വിളിച്ചതിന് 62 കാരനെ കൊന്നു. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി രായപ്പനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളും ബന്ധുക്കളുമായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയേൽ, വിൻസെന്‍റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രായപ്പനെ ഡാനിയേലാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തങ്ങളുടെ വളർത്തുനായയെ ‘നായ’ എന്ന് വിളിക്കരുതെന്ന് ഡാനിയേലും കുടുംബവും രായപ്പനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വളർത്തുനായയെ കെട്ടിയിടാത്തത് രായപ്പൻ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, വളർത്തുനായയെച്ചൊല്ലി വ്യാഴാഴ്ച വീണ്ടും തർക്കമുണ്ടായി. അടുത്തുള്ള കൃഷിയിടത്തിലെ മോട്ടോർ ഓഫ് ചെയ്യാൻ രായപ്പൻ കൊച്ചുമകനോട് നിർദ്ദേശിച്ചു. ഫാമിലേക്ക് പോകുമ്പോൾ കൈയിൽ വടി കരുതണമെന്നും നായയുണ്ടാകുമെന്നും രായപ്പൻ കൊച്ചുമകനോട് പറഞ്ഞിരുന്നു. എന്നാൽ ഇതു കേട്ട ഡാനിയേൽ തന്‍റെ വളർത്തുനായയെ വീണ്ടും നായ എന്നു വിളിച്ചതിൽ പ്രകോപിതനായി. തുടർന്ന് രായപ്പനെ മർദ്ദിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രായപ്പൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇതിന് ശേഷം രക്ഷപ്പെട്ട ഡാനിയേലിനെയും കുടുംബത്തെയും വെള്ളിയാഴ്ച…

Read More

തിരുവനന്തപുരം: അച്ചടക്ക നടപടി തുടർന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നായിരുന്നു യോഗത്തിലെ ആവശ്യം. ഇത് പിന്നീട് തർക്കത്തിൽ കലാശിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂറിന്റെ അനുയായികൾക്കെതിരെയായിരുന്നു നടപടി എടുത്തത്‌. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ സംഘടനാ മര്യാദ ലംഘിച്ച് നടപടിയെടുക്കുന്നുവെന്നാണ് ഇവരുടെ പരാതി. ചിന്തൻ ശിബിരിലെ മോശം പെരുമാറ്റത്തെ തുടർന്ന് വനിതാ നേതാവ് നല്കിയ പരാതിയിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് കെ.പി.സി.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പരാതി വിവാദമായതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചില യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ കുടുക്കാൻ…

Read More

ഈരാറ്റുപേട്ട: നാടിന്‍റെ ദാഹമകറ്റുന്ന അലി സാഹിബിന്‍റെ കിണറിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് നാട്ടുകാർ. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്‍റെ കിണറാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ചത്. വാർഡ് കൗൺസിലർ ഫാസില അബ്സാർ മുൻകൈ എടുത്ത്, നാട്ടുകാരുടെ സഹകരണത്തോടെ 80,000 രൂപ സമാഹരിച്ച് സംരക്ഷണ ഭിത്തിയും, മോട്ടോർപമ്പ് സ്ഥാപിക്കുന്നതിനുള്ള ഇടവും ഒരുക്കി. 500.മീ ചുറ്റളവിലുള്ള നൂറിലേറെ കുടുംബങ്ങൾക്ക് വെള്ളം നൽകുന്ന കിണറിൽ 90 മോട്ടോർ പമ്പുകളാണ് ഉള്ളത്. മഴക്കാലത്തും അൻപതോളം പമ്പുകൾ കിണറിൽ ഉണ്ടാവും. അലി സാഹിബിന്‍റെ കിണർ ഇല്ലായിരുന്നുവെങ്കിൽ നാട്ടുകാർക്ക് കുടിവെള്ളത്തിനായ് കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപാണ് അലി സാഹിബ് ഈ പ്രദേശത്ത് കിണർ കുഴിച്ചത്. സ്വത്ത് മക്കൾക്ക് നൽകി, കിണർ നാട്ടുകാർക്കായി മാറ്റിവക്കുകയായിരുന്നു. കുടിവെള്ളം കിട്ടാതായപ്പോൾ ആളുകൾ സ്വന്തം വീടുകളിലെ പമ്പുകൾ കിണറിൽ സ്ഥാപിച്ചു. രാപകൽ വ്യത്യാസമില്ലാതെ ആവശ്യത്തിനുള്ള വെള്ളം പ്രദേശവാസികൾ അലി സാഹിബിന്റെ കിണറ്റിൽ നിന്നും എടുക്കുന്നു.

Read More

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. പ്രതാപ ചന്ദ്രൻ മരിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് മക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കെ.പി.സി.സി പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. കെ.പി.സി.സി ഫണ്ട് വകമാറ്റിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും ആരോപണം ഉയർന്നിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം. കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെ.എസ്.യുവിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് പ്രതാപ ചന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി, എൻ.ടി.യു.സി ദേശീയ വർക്കിംഗ് സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വർഷങ്ങളോളം വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ…

Read More