- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ നിർദേശം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകി. ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിംഗും നീക്കം ചെയ്യണമെന്നാണ് നിർദേശം. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട 50 ലധികം ട്വീറ്റുകൾ നീക്കം ചെയ്യാൻ വാർത്താ വിനിമയ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഡെറിക് തന്നെയാണ് മറ്റൊരു ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി എങ്ങനെ വെറുക്കുന്നുവെന്ന് ഡോക്യുമെന്‍ററി തുറന്നുകാട്ടുന്നുവെന്നും ഡെറിക് കുറിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റക്കാരനാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകൾ ഉണ്ടെന്നും ബിബിസി ഡോക്യുമെന്‍ററിയിൽ പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നതിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്…
റായ്പൂർ: റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതൽ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞു. സ്കോർ ബോർഡിൽ റൺ കാണുന്നതിന് മുമ്പ് അവർക്ക് ഓപ്പണർ ഫിൻ അലനെ നഷ്ടമായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 15 റൺസെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെ ടീമിന്‍റെ സ്കോർ അർധസെഞ്ച്വറി കടക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഗ്ലെൻ ഫിലിപ്സ്, മൈക്കിൾ ബ്രേയ്സ്വെൽ, മിച്ചൽ സാന്‍റ്നർ എന്നിവർ ചെറുത്തു നിന്നതോടെയാണ് കിവീസ് മൂന്ന് അക്ക സ്കോർ നേടിയത്. 36 റൺസെടുത്ത ഫിലിപ്സാണ് ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദറും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഷർദുൽ ഠാക്കൂർ എന്നിവർ ഓരോ…
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി കശ്മീരിനെ ‘പാകിസ്ഥാന്‍റെ ദേശീയ പ്രശ്നം’ എന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് അൽ-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോ പുറത്തുവിട്ടു. അതിലാണ് കശ്മീരിനെക്കുറിച്ച് പരാമർശിക്കുന്നത്. കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി പ്രശ്നം പരിഹരിക്കണമെന്ന് മക്കി പറഞ്ഞു. കശ്മീരിനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന് ഒരു പ്രധാന സ്ഥാനമുണ്ടെന്നും ഇത് പാകിസ്ഥാന്‍റെ ദേശീയ പ്രശ്നമായി തങ്ങൾ കണക്കാക്കുന്നുവെന്നും യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി ഇത് പരിഹരിക്കണമെന്നും മക്കി വീഡിയോയിൽ പറഞ്ഞു. അൽ-ഖ്വയ്ദയുടെയും ഐഎസിന്‍റെയും കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തന്‍റെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും മക്കി പറഞ്ഞു. ഒസാമ ബിൻ ലാദൻ, അയ്മൻ അൽ സവാഹിരി, അബ്ദുല്ല അസം തുടങ്ങിയവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രവർത്തനങ്ങളും താൻ അംഗീകരിക്കുന്നില്ല. തന്‍റെ ജീവിതത്തിലുടനീളം അവരുടെ പ്രവർത്തനങ്ങളെ എതിർത്തിട്ടുണ്ടെന്നും…
കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അജയകുമാറാണ് മരിച്ചത്. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു കൂട്ടം മദ്യപാനികൾ അദ്ദേഹത്തെ ആക്രമിച്ചത്. തൊട്ടുപിന്നാലെ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളോടൊപ്പം ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയം നാലുപേർ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വഴിമധ്യേ, വിദ്യാർത്ഥിനിയായ മകളോട് അവർ മോശമായി സംസാരിച്ചു. തുടർന്ന് മകളെ വീട്ടിൽ ഇറക്കി തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ അജയകുമാർ ക്രൂരമായ മർദ്ദനമാണ് നേരിട്ടത്. ദേഹമാസകലം മർദ്ദനമേറ്റതായും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായുമാണ് വിവരം. സംഭവത്തിന് ശേഷം വീട്ടിലെത്തിയ അജയകുമാർ മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയില്ലെന്ന് ഭാര്യ ദീപ്തി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടവും അന്ത്യകർമങ്ങളും കഴിഞ്ഞ…
ആറ്റിങ്ങല്‍: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരന്‍റെ അതിക്രമം. മറ്റ് യാത്രക്കാരെ മർദ്ദിച്ച അക്രമി ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർത്തു. യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ബസിനാണ് കേടുപാടുകൾ സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സിലായിരുന്നു സംഭവം. ബസിനുള്ളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത രണ്ട് യാത്രക്കാരെ ഇയാൾ മർദ്ദിച്ചു. അവർ പരാതി നൽകിയിട്ടില്ല. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി കല്ലെറിയുകയും ബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജീവനക്കാരെയും ഇയാൾ ആക്രമിച്ചു. ഡിപ്പോ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരസ്പര ബന്ധമില്ലാതെയാണ് അക്രമി സംസാരിച്ചതെന്ന് ഇൻസ്പെക്ടർ തൻസീം അബ്ദുൾസമദ് പറഞ്ഞു. കുളത്തൂപ്പുഴ സ്വദേശിയാണെന്നും തന്‍റെ പേര് നസറുദ്ദീൻ എന്നാണെന്നും…
ഓസ്ട്രേലിയ: ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ക്രിക്കറ്റ് സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ. 39 കാരനായ ഓൾറൗണ്ടർ നിലവിൽ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ക്രിസ്റ്റ്യൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓസ്ട്രേലിയയ്ക്കായി 20 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ടി20 ലീഗുകളിലെ സൂപ്പർ സ്റ്റാറാണ് ക്രിസ്റ്റ്യൻ. പല രാജ്യങ്ങളിലെയും ടീമുകൾക്കായി 400 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5000ത്തിൽ കൂടുതൽ റൺസും 280 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിലടക്കം 19 ടീമുകൾക്ക് വേണ്ടി ക്രിസ്റ്റ്യൻ കളിച്ചിട്ടുണ്ട്. മൂന്ന് ബിഗ് ബാഷ് ലീഗുകൾ ഉൾപ്പെടെ ഒമ്പത് കിരീടങ്ങളും ക്രിസ്റ്റ്യന്‍റെ പേരിലുണ്ട്. 2012 ൽ മെൽബണിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് നേടിയതാണ് ക്രിസ്റ്റ്യന്‍റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വില 80 രൂപ കുറഞ്ഞ് പവന് 41,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞു. ഇതോടെ വില 5,225 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,325 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് വിപണി വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾ മാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സംരംഭക സംഗമം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. അതിനുള്ള വിശാലഹൃദയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ വികസനത്തിന് ഐക്യം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വൻ കടക്കെണിയിലാണെന്നും വരുത്തിത്തീർക്കാൻ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കൊച്ചിയിൽ നടന്ന സംരംഭക സംഗമം തട്ടിപ്പാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവും ജില്ലയിലെ യു.ഡി.എഫും ചടങ്ങ് ബഹിഷ്കരിച്ചത്. അതേസമയം കേരളത്തിന്‍റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബ്രാൻഡിന് കീഴിലുള്ള ഉത്പ്പന്നങ്ങളും ഉടൻ വിപണിയിലെത്തും. പതിനായിരത്തോളം സംരംഭകർ പരിപാടിയിൽ പങ്കെടുത്തതായാണ് വ്യവസായ വകുപ്പിന്‍റെ കണക്ക്.
ജിദ്ദ: സൗദി അറേബ്യയിൽ വൻ വിദേശമദ്യ ശേഖരം പിടികൂടി. ജിദ്ദ അൽ തൈസീർ ജില്ലയിൽ ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അബ്റുഖ് അൽ റിഗാമ ബലാദിയയാണ് അനധികൃത കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. അനധികൃത വെയർഹൗസ് അധികൃതർ അടച്ചുപൂട്ടി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 636 കുപ്പി മദ്യം പിടിച്ചെടുത്തതായും, അനധികൃത കേന്ദ്രം പ്രവർത്തിപ്പിച്ചത് തൊഴിൽ നിയമ ലംഘകരുമാണെന്നും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി സംഘം സംയുക്തമായാണ് നിയമ വിരുദ്ധ വെയർഹൗസിൽ റെയ്ഡ് നടത്തിയതെന്നും ബലാദിയ മേധാവി ഖലീൽ ഹമൂദ് അൽ സഹ്റാനി പറഞ്ഞു.
തിരുവനന്തപുരം: പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്‍റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്‍റെ സഹായത്തോടെ തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ഇവരിൽ ആരിഫ് ഒളിവിലായിരുന്ന സമയത്ത് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സി.പി.ഐ നേതാവിന്‍റെ മകളെയും വിളിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികൾ ഊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
