- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടികൾ ആവശ്യമാണെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എന്താണെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് യുജിസിയും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്കൂളുകളിലും കോളേജുകളിലും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ പരിഷ്കാരം കൊണ്ടുവരാനുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലവസരങ്ങൾക്കും അക്കാദമിക് മികവിനും മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അത്തരം സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ലിംഗ വിവേചനം തെറ്റാണ്. യഥാർത്ഥ പുരുഷൻ ഒരിക്കലും ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന ആളല്ല. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളും അധ്യാപകരും മറ്റൊരാളെ ബഹുമാനിക്കാൻ കുട്ടികളെ…
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ കുറ്റപത്രം പുറത്തുവിട്ട് കോൺഗ്രസ്. ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് പേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബിജെപി സർക്കാരിന്റെ മോശം നയങ്ങൾ കാരണം രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള കോൺഗ്രസിന്‍റെ പുതിയ ക്യാമ്പയിനാണ് സർക്കാരിനെതിരായ കുറ്റപത്രം പുറത്തുവിടുക എന്നത്. ഇതിന്‍റെ ആദ്യപടിയായാണ് ദേശീയ തലത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കുറ്റപത്രം പുറത്തുവിട്ടത്. ബിജെപിയോ മറ്റ് പാർട്ടികളോ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ തുടർച്ചയുണ്ടാകും. അതത് സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ അവിടത്തെ സർക്കാരുകൾക്കെതിരായ കുറ്റപത്രങ്ങൾ പുറത്തുവിടുമെന്നും വേണുഗോപാൽ പറഞ്ഞു. ബി.ജെ.പി ഒരു ഭ്രഷ്ട് ജുംല പാർട്ടിയാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചുപേരുടെ നേട്ടത്തിനായി, സ്വവികസനത്തിന് വേണ്ടി എല്ലാവരെയും വഞ്ചിക്കുക എന്നതാണ് സർക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാർ-ഗവർണർ തർക്കം നിലനിൽക്കുന്ന സമയത്താണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയതെന്നത് ശ്രദ്ധേയമാണ്. മന്ത്രി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ സമയം അനുവദിച്ചതോടെയാണ് സർക്കാർ-ഗവർണർ തർക്കം ശമിച്ചത്. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയത്. മാറ്റങ്ങളൊന്നും വരുത്താതെയാണ് ഗവർണർ പ്രസംഗത്തിന്‍റെ പകർപ്പ് സർക്കാരിന് മടക്കി നൽകിയത്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുണ്ടെങ്കിലും അവയെല്ലാം കഴിയുന്നത്ര മയപ്പെടുത്തിയാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസഹായം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു. പ്രസംഗത്തിന്‍റെ പതിനെട്ടാം ഖണ്ഡികയിലായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം. പരാമർശം നീക്കാൻ ഗവർണർ നിർദ്ദേശിച്ചെങ്കിലും സർക്കാർ തയ്യാറായില്ല.
ന്യൂഡൽഹി: തനിക്കെതിരായ അതിക്രമ പരാതി വ്യാജമാണെന്ന് ആരോപിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി ട്വീറ്റ് ചെയ്തു. “എന്നെക്കുറിച്ച് വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് എന്നെ ഭയപ്പെടുത്താമെന്ന് കരുതുന്നവരോട്, ഈ ചെറിയ ജീവിതത്തിൽ ഞാൻ നിരവധി വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി തവണ ആക്രമിക്കപ്പെട്ടെങ്കിലും ഒന്നും നിർത്തിയില്ല. എനിക്കെതിരെയുള്ള എല്ലാ ക്രൂരതകളും എന്‍റെ ഉള്ളിലെ തീയെ ശക്തിപ്പെടുത്തി. ആർക്കും എന്‍റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ പോരാടും,” സ്വാതി ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെ എയിംസിന് സമീപം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ സ്വാതി ആക്രമിക്കപ്പെട്ടത്. കാറിൽ സ്ഥലത്തെത്തിയ സാമൂഹിക വിരുദ്ധ സംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്രയാണ് (47) സ്വാതിയെ അസഭ്യം പറഞ്ഞത്. അയാൾ കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ മദ്യലഹരിയിലായിരുന്ന…
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രശസ്ത നർത്തകിയും സാമൂഹിക പ്രവർത്തകയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാൻ ഒരുങ്ങുന്നു. കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ക്ഷേത്രത്തിനുള്ളിൽ നൃത്ത പരിപാടിക്ക് വാക്കാൽ അനുമതി നിഷേധിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സാരഭായിയുടെ തീരുമാനം. യുനെസ്കോയുടെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുന്നതിന്‍റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താൻ ക്ഷേത്രത്തിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കാകതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അനുമതി തേടിയിരുന്നു. മല്ലിക സാരാഭായിയെ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചതായും അവർ നൃത്തം ചെയ്യാൻ സമ്മതിച്ചതായും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എന്നാൽ എ.എസ്.ഐയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും മല്ലിക സാരാഭായിയാണെങ്കിൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി കിഷൻ റെഡ്ഡി അറിയിച്ചതായും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി.…
ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ‘ഇരട്ട ‘ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നിവരുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് ചിത്രത്തിലെ നായിക. നവാഗതനായ രോഹിത് എം ജി കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും. ജോജു വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
മെല്‍ബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ കടന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ ജോക്കോവിച്ച് 7–6, 6–3, 6–4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്‍റെ ആൻഡി മുറെ മൂന്നാം റൗണ്ടിൽ പുറത്തായി. സ്പെയിനിന്‍റെ റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 6–1, 6–7, 6–3, 6–4 എന്ന സ്കോറിനാണ് മുറെ തോറ്റത്. വനിതാ ഡബിൾസിൽ സാനിയ മിർസയും കസാഖിസ്ഥാന്‍റെ അന്ന ഡാനിലിനയും രണ്ടാം റൗണ്ടിൽ കടന്നു. മെൽബൺ പാർക്കിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ-കസാക്കിസ്ഥാൻ സഖ്യം ദൽമ ഗാൽഫി (ഹങ്കറി), ബെർണാഡ പെര (യുഎസ്) സഖ്യത്തെ 6–2, 7–5 സ്കോറിനാണ് പരാജയപ്പെടുത്തിയത് .
കോഴിക്കോട്: അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രിക ആഭ്യന്തര വകുപ്പിന് കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ അടിവാരം സ്വദേശിനി ഹർഷിനയ്ക്ക് പിന്നീട് കടുത്ത വേദനയാണ് അനുഭവപ്പെട്ടത്. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബർ 17 ന് വയറ്റിൽ കുടുങ്ങിയ കത്രികയുടെ രൂപത്തിലുള്ള ഒരു ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തു. എന്നാൽ തങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വാദിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലെ ശസ്ത്രക്രിയയിലെ പിഴവാകാം കാരണമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ആദ്യം വിശദീകരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ അവകാശവാദം തള്ളിക്കളയുന്ന ഒരു വീഡിയോ പിന്നീട് പുറത്തുവന്നു. ആശുപത്രിക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മെഡിക്കൽ കോളേജ്…
തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്പെൻഷനിലായ മംഗലപുരം എ.എസ്.ഐ എസ്.ജയന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ച് പ്രതി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സാജിദിനെ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. എസ്.ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ എസ്.ഐ സാജിദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ജയനെതിരെ കേസെടുത്തത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സ്വീപ്പർ ഒഴികെയുള്ള 31 പൊലീസുകാർക്കെതിരെയും ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിനിമയെ പോലും വെല്ലുന്ന തരത്തിൽ ഗുണ്ടാ-പൊലീസ് കൂട്ടുകെട്ട് പുറത്ത് വന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. എസ്.എച്ച്.ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. പീഡനക്കേസ്, ഗുണ്ടകളുമായുള്ള…
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്‍റെ തെളിവാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. യു.പി.എ സർക്കാരിന്റെ കാലത്ത് കെ.സി വേണുഗോപാൽ എം.പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിർമ്മാണത്തിന് 120 കോടി രൂപ അനുവദിച്ചതെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ പോലും പറഞ്ഞിരുന്നു. പദ്ധതി നടത്തിപ്പിന് ആവശ്യമായ എല്ലാ ഇടപെടലുകളും ഏകോപനവും നടത്തിയത് കെ.സി വേണുഗോപാൽ ആണ് എന്നത് വസ്തുതയാണ്. എന്നാൽ പദ്ധതി പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ക്ഷണിക്കാതിരുന്നത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സങ്കുചിത മനോഭാവം കൊണ്ടാണ്. ഉദ്ഘാടന ചടങ്ങിലേക്ക് കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ ആരൊക്കെയാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സംഘാടക സമിതി അംഗം എച്ച്.സലാം എം.എൽ.എ പറഞ്ഞു. ആശുപത്രി നിർമ്മാണത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിക്കാൻ ജി സുധാകരൻ കാണിച്ച…
