- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പാറ്റൂർ ഗുണ്ടാ ആക്രമണക്കേസ്; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത് പൊലീസ് അറിഞ്ഞില്ല, വൻ വീഴ്ച
തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ അന്വേഷണ ഏകോപനത്തിൽ ഉണ്ടായത് വൻ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികൾ കോടതിയിലെത്തിയപ്പോഴാണ് ഹൈക്കോടതി ഉത്തരവ് പൊലീസ് അറിയുന്നത്. പ്രതികൾ കോടതിയിൽ കീഴടങ്ങിയപ്പോൾ പൊലീസ് തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ ആക്രമണ കേസിന്‍റെ അന്വേഷണം ഏകോപിപ്പിക്കുന്നതിലെ ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഓം പ്രകാശിന്‍റെ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞിരുന്നില്ല. ജാമ്യാപേക്ഷ തള്ളിയ വിവരം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ കീഴടങ്ങിയതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. പ്രതികൾ ഒളിവിലായിരുന്നപ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടെന്നുള്ള കീഴടങ്ങൽ…
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് നടപടി. വിനോദ് തോമറിനെ കായിക മന്ത്രാലയമാണ് സസ്പെൻഡ് ചെയ്തത്. ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റാങ്കിംഗ് മത്സരങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. മത്സരാർത്ഥികളിൽ നിന്ന് വാങ്ങിയ പ്രവേശന ഫീസ് തിരികെ നൽകും. മേൽനോട്ട സമിതിയെ ഔപചാരികമായി നിയമിക്കുന്നതുവരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പുതിയ നീക്കത്തോടെ ഞായറാഴ്ചത്തെ ഫെഡറേഷൻ യോഗം അപ്രസക്തമായി. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണിന്റെ രാജി ഉടൻ ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. ബ്രിജിനും പരിശീലകർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം വ്യക്തിപരമായ താൽപ്പര്യമുള്ളതാണെന്ന് ഫെഡറേഷൻ കായിക മന്ത്രാലയത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു വിമർശനം. വീഡിയോ അപകീർത്തികരമാണെങ്കിൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്തിനാണ് രാജധർമ്മത്തെ ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ബിബിസിയുടെ പുതിയ ഡോക്യുമെന്‍ററി അപകീർത്തികരമാണെന്നാണ് പ്രധാനമന്ത്രിയും അനുയായികളും പറയുന്നത്. പിന്നെന്തിനാണ് 2002ൽ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പുറത്തുപോകാൻ ശ്രമിച്ചത്? രാജി ഭീഷണി മുഴക്കിയപ്പോൾ അദ്വാനിക്ക് മേൽ സമ്മർദ്ദം ചെലുത്താതിരുന്നത് എന്തുകൊണ്ട്? രാജധർമയെക്കുറിച്ച് വാജ്പേയി അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.
വാഷിങ്ടണ്‍: ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ ബഹിരാകാശയാത്രികരിൽ ഒരാളായ എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസില്‍ വിവാഹിതനായി. നീണ്ട പ്രണയത്തിനൊടുവിലാണ് ആൽഡ്രിൻ ഡോക്ടർ അങ്ക ഫൗറിനെ തന്‍റെ ജീവിത പങ്കാളിയാക്കിയത്. 1969 ൽ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് ആൽഡ്രിൻ. ലോസ് ഏഞ്ചൽസിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. “എന്‍റെ ദീർഘകാല പ്രണയിനി ഡോ.അങ്ക ഫൗറും ഞാനും എന്‍റെ 93-ാം ജൻമദിനത്തിൽ വ്യോമ മേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരായി. ലോസ് ഏഞ്ചൽസിൽ നടന്ന ഒരു ചെറിയ, സ്വകാര്യ ചടങ്ങിൽ ഞങ്ങൾ ഒത്തുചേർന്നു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ഞങ്ങൾ ആവേശത്തിലാണ്, “അദ്ദേഹം എഴുതി. നിരവധി പേരാണ് ആൽഡ്രിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. ആൽഡ്രിൻ മൂന്ന് തവണ വിവാഹിതനായി വിവാഹമോചനം നേടിയിരുന്നു. അപ്പോളോ 11 ദൗത്യത്തിൽ മൂന്നംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ. നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 19 മിനിറ്റിന് ശേഷമാണ് ആൽഡ്രിൻ ചന്ദ്രനിൽ ഇറങ്ങിയത്. 1971…
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കും ഇടയിലുള്ള വനാതിർത്തിക്ക് സമീപം കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയ ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്. പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്നും കാട്ടിലേക്ക് പുറപ്പെട്ടു. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകൾക്കകം എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി യാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. നവംബർ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ എയർ ഇന്ത്യ ക്യാബിൻ ക്രൂ സൂപ്പർവൈസർ ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മെയിൽ അയച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻസ് ഇൻഫ്ലൈറ്റ് സർവീസ് ഡിപ്പാർട്ട്മെന്‍റ് (ഐഎഫ്എസ്ഡി), ഐഎഫ്എസ്ഡി എച്ച്ആർ മേധാവി, വടക്കൻ മേഖലയിലെ ഐഎഫ്എസ്ഡി മേധാവി, കസ്റ്റമർ കെയർ എന്നിവർക്കാണ് മെയിൽ അയച്ചത്. മെയിൽ വായിച്ച് ‘ഓക്കേ, നോട്ടെഡ്’ എന്ന മറുപടി ലഭിച്ചു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ചെൽസിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹോം ഗ്രൗണ്ടിൽ മത്സരം നടന്നിട്ടും ലിവർപൂളിന് കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ചെൽസിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എന്നാൽ ഗോൾ വലയിലെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ചെൽസിയുടെ ആക്രമണങ്ങൾക്ക് മുന്നിൽ ലിവർപൂളിന്‍റെ പ്രതിരോധം പലപ്പോഴും പതറിപ്പോവുകയും ചെയ്തു. മൂന്നാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ചെൽസി ഗോളടിച്ചെങ്കിലും വാർ പരിശോധിച്ച റഫറി ഹാവെർട്സ് ഓഫ്സൈഡാണെന്ന് കണ്ടെത്തുകയും ഗോൾ നിഷേധിക്കുകയും ചെയ്തു.
തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ. അതേസമയം ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹൻ പറഞ്ഞത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്നും കാലാവധി കഴിഞ്ഞതാണ് രാജിക്ക് കാരണന്നും ശങ്കർ മോഹൻ വിശദീകരിച്ചിരുന്നു.
തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. പൊലീസ്-ഗുണ്ടാ ബന്ധം പുറത്ത് വന്നതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ പൊലീസുകാർക്കെതിരെ ഡി.ജി.പി നടപടിക്കൊരുങ്ങുന്നത്. അതേസമയം, സംസ്ഥാനത്തൊട്ടാകെ 24 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ നടപടി നേരിട്ട സി.ഐമാർക്ക് പകരം മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് സേനയിലെ കളങ്കിതരായ ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് യൂണിറ്റ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയത്. ഐ.ജിമാർ, ഡി.ഐ.ജിമാർ, സിറ്റി പൊലീസ് കമ്മീഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരാണ് പ്രതിപ്പട്ടിക തയ്യാറാക്കേണ്ടത്. പോക്സോ, ബലാത്സംഗം, വിജിലൻസ് കേസുകൾ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ സസ്പെൻഷൻ…
കാക്കനാട് : പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ ഉമ്മയെ ഉപരിപഠനത്തിനായ് കോളേജിൽ ചേർത്ത് മക്കൾ. തൃക്കാക്കര ഭാരതമാതാ കോളേജിൽ ബി.എ ഇംഗ്ലീഷ് കോഴ്സിനാണ് സഹീറ എന്ന വീട്ടമ്മ അഡ്മിഷൻ നേടിയത്. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മൂത്ത മകൻ മുഹമ്മദ് ബാസിൽ ഷാ, കുസാറ്റിൽ ബി.ടെക് വിദ്യാർത്ഥിയായ ഇളയ മകൻ മുഹമ്മദ് ബാദ്ഷാ എന്നിവരായിരുന്നു ക്യാമ്പസിലെത്താൻ സഹീറക്ക് പ്രചോദനം. വിദേശത്തുള്ള ഭർത്താവും പൂർണ്ണ പിന്തുണ നൽകി. ഏലൂർ ഇ.എഡ്.ഐ ഡിസ്പെൻസറിക്ക് സമീപം പള്ളിപ്പറമ്പിൽ ബദറുദിന്റെ ഭാര്യയായ സഹീറ പത്താം ക്ലാസ്സും, ഐ.ടി.ഐ ഡിപ്ലോമയും നേടിയിരുന്നു. വീട്ടിലെ ജോലികളെല്ലാം ചെയ്ത ശേഷമുള്ള സമയം പാഴാക്കാതെ വീടിനോട് ചേർന്നുള്ള പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ് ടുവിന് ചേർന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച ഉമ്മിച്ചി വെറുതെ വീട്ടിൽ ഇരിക്കേണ്ട, കോളേജിൽ പൊക്കോളൂ എന്നായി മക്കൾ. ഉയർന്ന മാർക്കുള്ളതിനാൽ അനായാസം…
