Author: News Desk

ന്യൂഡൽഹി: ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. നോറ ഫത്തേഹി തന്നെ ജാക്വിലിനെതിരെ ‘ബ്രെയിൻ വാഷ്’ ചെയ്യാറുണ്ട്. അഭിഭാഷകരായ അനന്ത് മാലിക്, എ കെ സിംഗ് എന്നിവർ വഴി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നോറ ഫത്തേഹി ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ‘ഡേറ്റിങ്’ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖർ ആരോപിച്ചു. “ജാക്വിലിനുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ഞാൻ നോറയെ ഒഴിവാക്കി തുടങ്ങി. പക്ഷേ, അവൾ എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. ബോബിയെ (നോറയുടെ കസിൻ) ഒരു സംഗീത നിർമ്മാണ കമ്പനി സ്ഥാപിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അവൾക്ക് ആവശ്യമുള്ള ആഢംബര ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങൾ അയച്ചുകൊണ്ടിരുന്നു. അവ നൽകാൻ ഞാൻ ബാധ്യസ്ഥനായിരുന്നു. അവളുടെ കൈവശമുള്ള ഹെർമിസ് ബാഗുകളുടെ ഒരു ബിൽ ഹാജരാക്കാൻ ആവശ്യപ്പെടൂ. അവളുടെ കയ്യിൽ ഇല്ലാത്തതിനാൽ ഒരിക്കലും ഹാജരാക്കാൻ കഴിയില്ല. ബാഗുകൾക്ക് 2 കോടിയിലധികം രൂപ വിലവരും” സുകാഷ് പറഞ്ഞു. നോറ…

Read More

ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുപകരണങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷത്തിലധികം രൂപ. ആക്രി വസ്തുക്കൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡും അതിലുണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ചാണ് തമിഴ്നാട് സ്വദേശി പണം തട്ടിയെടുത്തത്. 61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിൻവലിച്ചത്. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണം തട്ടിയ കേസിലാണ് തെങ്കാശി സ്വദേശി ബാലമുരുകൻ അറസ്റ്റിലായത്. 43 കാരനായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ഷാജിയുടെ ബാങ്ക് അക്കൗണ്ടിലെ എടിഎം കാർഡാണ് നഷ്ടമായത്. 2018ലാണ് കാർഡ് ലഭിച്ചത്. എന്നാൽ ഷാജി വിദേശത്തേക്ക് പോയതിനാൽ കാർഡ് ഉപയോഗിച്ചിരുന്നില്ല. ആ വർഷം പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി. ഈ വർഷം ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങൾ തുച്ഛമായ വിലയ്ക്കാണ് വിറ്റത്. ഒക്ടോബർ 25ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിൽ എത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു.…

Read More

മോഹൻലാൽ ഉൾപ്പടെ വിവിധ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്താണ് നായകൻ. ‘ജയിലർ’ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത. ഏപ്രിൽ 14 നാണ് ‘ജയിലർ’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ 2’ ഏപ്രിൽ 28ന് പ്രദർശനത്തിനെത്തുമെന്നതിനാലും ചിത്രത്തിൽ ഒന്നിലധികം താരങ്ങൾ ഉള്ളതിനാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകിയേക്കാമെന്നതിനാലും ജയിലറിന്‍റെ റിലീസ് ഓഗസ്റ്റ് 11 ലേക്ക് മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെന്നൈയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തു. അണ്ണാത്തെയ്ക്ക് ശേഷം രജനീകാന്ത് എത്തുന്ന ചിത്രമാണിത്. രജനി ചിത്രമായതിനാൽ കോളിവുഡ് ആകാംക്ഷയോടെ…

Read More

കൊച്ചി: സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ തൊടരുതെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാമ്പസിൽ പെണ്‍കുട്ടികളോടു അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രൈമറി ക്ലാസുകൾ മുതൽ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്താനുള്ള ശ്രമങ്ങൾ നടത്തണം. ആൺകുട്ടികളിൽ ചെറുപ്പം മുതലേ ലിംഗവിവേചന മനോഭാവമുണ്ട്. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം പുലർത്തുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു. മധ്യകാല പണ്ഡിതനും ചിന്തകനുമായ ഇബ്നുൽ ഖയ്യിം അൽ ജൗസിയയുടെ വാക്കുകൾ വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്: “സ്ത്രീകൾ സമൂഹത്തിന്‍റെ ഒരു പകുതി തന്നെയാണ്. അവരാണ് മറ്റേ പകുതിക്ക് ജൻമം നൽകുന്നത്. അങ്ങനെ അവര്‍ ഈ സമൂഹം തന്നെയാകുന്നു”.

Read More

കണ്ണൂര്‍: 11 വർഷം മുമ്പ് കണ്ണൂർ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ അക്രമത്തിലും പൊതുമുതൽ നശിപ്പിച്ചതിലും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എന്നിവർ ഉൾപ്പെടെ, വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് 2012 മാർച്ച് 21നാണ് എൽ.ഡി.എഫ് സമരം നടത്തിയത്. യുവജന സംഘടനകളുടെ നേതൃത്വത്തിലെ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂർ അസിസ്റ്റന്‍റ് സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ വിധി പ്രസ്താവിച്ചത്. അന്ന് ഡി.വൈ.എഫ്.ഐ നേതാവ് ആയിരുന്ന എ.എൻ ഷംസീറായിരുന്നു കേസിലെ ഒന്നാം പ്രതി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, എ.ഐ.വൈ.എഫ് നേതാവായിരുന്ന അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.അജയകുമാർ, എ.ഐ.വൈ.എഫ് നേതാവായിരുന്ന മഹേഷ് കക്കത്ത്, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ് എന്നിവരും കേസിൽ പ്രതികളായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. 16 ലക്ഷം…

Read More

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്‍റെ പേരിലെ ശുദ്ധി കലശം. ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. 2018 ഏപ്രിൽ ആറിന് വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി എ.വി ജോർജ് ഉൾപ്പെടെ പത്തിലധികം പൊലീസുകാർക്കെതിരെ ആരോപണമുയർന്നിരുന്നു. ഒടുവിൽ മേലുദ്യോഗസ്ഥർ അന്വേഷിച്ച കുറ്റപത്രം എത്തിയപ്പോൾ എസ്.പി സാക്ഷിയായി രക്ഷപ്പെടുകയും താഴേത്തട്ടിലുള്ള പൊലീസുകാർ മാത്രം കുടുങ്ങുകയും ചെയ്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഡി.ജി.പി എഴുതിയ കത്ത് ഇതിന് തെളിവാണ്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡി.വൈ.എസ്.പി വരെയുള്ളവരുടെ വിവരങ്ങൾ മാത്രം ശേഖരിക്കണമെന്നാണ് പറയുന്നത്. ഇതിനർത്ഥം എസ്പി മുതല്‍ ഉന്നതങ്ങളിലുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്താലും പ്രശ്നമില്ല എന്നുതന്നെ.

Read More

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജംഗ്ഷനിൽ വെള്ളിയാഴ്ചയാണ് ലോട്ടറി കട തുറന്നത്. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുകയാണ്. ഉടൻ തന്നെ സ്വന്തമായി ഒരു ഏജൻസി ആരംഭിക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിച്ച അനൂപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ലോട്ടറിയാണ് തന്‍റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്നും അതുകൊണ്ടാണ് ലോട്ടറി ബിസിനസ് തന്നെ ആരംഭിച്ചതെന്നും അനൂപ് പറയുന്നു. ഭാര്യ മായ, അനൂപ് എന്നിവരുടെ പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം എ ലക്കി സെന്‍റർ എന്നാണ് കടയുടെ പേര്. ഓട്ടോ ഡ്രൈവറായിരുന്ന അനൂപ് സമ്മാനം നേടിയ ശേഷം കുറച്ചുകാലം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇപ്പൊൾ സഹോദരൻ ആണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോൾ അനൂപിന് 5000 രൂപ വരെ സമ്മാനമായി ലഭിച്ചു.

Read More

ന്യൂഡെൽഹി : ന്യൂഡെൽഹിയിൽ നടന്ന ദി മിസ് ആൻഡ് മിസിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിൽ അഭിമാന കിരീടം ചൂടി കോഴിക്കോട്ടുകാരി. ജീവിതത്തിലെ അതിമനോഹരമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് താമരശ്ശേരി ചമൽ സ്വദേശി തങ്കി സെബാസ്റ്റ്യനാണ് മിസിസ് ഇന്ത്യ ആയത്. 40 നും 60 നും ഇടയിലുള്ളവർക്കായി നടത്തിയ ക്ലാസ്സിക് വിഭാഗത്തിലാണ് 41കാരി മനംകവർന്നത്. യു.എസ് ഐ.ടി കമ്പനിയുടെ ഡയറക്ടറായ തങ്കി കുടുംബസമേതം ബാംഗ്ലൂരിലാണ് താമസം. ഒരിക്കൽ സുഹൃത്ത് അയച്ച സന്ദേശ പ്രകാരമാണ് വി.ആർ.പി പ്രൊഡക്ഷൻസിന്റെ മിസിസ് ഇന്ത്യ ഇന്റർനാഷണൽ കോസ്മോസ് മത്സരത്തിൽ വിജയിച്ച് മിസിസ് കർണാടക ആയത്. തുടർന്ന് വിജയികൾക്കായി ന്യൂഡെൽഹിയിൽ വച്ച് നടന്ന മത്സരത്തിൽ സെക്കന്റ് റണ്ണറപ്പും, കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന ഇൻഫ്രയിം മീഡിയ ലാബിന്റെ മിസിസ് മലയാളി മത്സരത്തിൽ ബെസ്റ്റ് ടാലന്റ് ടൈറ്റിലും വിജയിച്ചതോടെ ആത്മവിശ്വാസം ലഭിച്ചു. സൗന്ദര്യത്തിന് പുറമേ ആത്മവിശ്വാസത്തിനും, വ്യക്തിത്വത്തിനുമായിരുന്നു മത്സരത്തിൽ കൂടുതൽ പ്രാധാന്യം. തുടക്കത്തിൽ സഹപ്രവർത്തകരും, കൂട്ടുകാരുമായിരുന്നു പ്രചോദനം.…

Read More

കണ്ണൂര്‍: തൃശൂർ സേഫ് ആൻഡ് സ്ട്രോംഗ് സ്ഥാപന ഉടമ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി രണ്ടുദിവസത്തിനുള്ളില്‍ തൃശ്ശൂര്‍ പൊലീസ് കണ്ണൂരിലെത്തും. 15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. നിരവധി പരാതികളാണ് ദിവസവും ടൗൺ സ്റ്റേഷനിൽ ലഭിക്കുന്നത്. കണ്ണൂർ കെ.വി.ആർ. ടവറിന്‍റെ നാലാം നിലയിലാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. തൃശൂർ ജില്ലയിൽ മാത്രം 22 തട്ടിപ്പ് കേസുകളാണ് പ്രവീൺ റാണയ്ക്കെതിരെയുള്ളത്. പലിശയോ മുതലോ തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ചതിനാണ് കേസ്.

Read More

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ ഉടൻ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് ലഭിച്ചവർക്ക് വീട് ഒഴിയാൻ സമയം നൽകിയിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിൻ്റെ സെക്ഷൻ 36 പ്രകാരം സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് നടക്കുന്നത്. വീടിന്‍റെയും സ്ഥലത്തിന്‍റെയും വില നിശ്ചയിച്ച ശേഷം ലേല നടപടികൾ ആരംഭിക്കും. 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഈടാക്കുന്നതിന് ഒരു വ്യക്തിയുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ജപ്തി ചെയ്യുന്നതിന് മുമ്പ് വ്യക്തിക്ക് മുൻകൂർ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിലെ 7, 34 വകുപ്പുകൾ പ്രകാരം വ്യവസ്ഥയുണ്ട്.

Read More