- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മനുഷ്യ ജീവനെടുക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനയുടെ ലംഘനമാണ്. 50 വർഷത്തിനിടയിൽ, വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങൾ വർദ്ധിച്ചു. നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴി. വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന വനംവകുപ്പ് കാലാകാലങ്ങളിൽ തെറ്റായ കണക്കുകൾ പുറത്തുവിടുകയാണ്. മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് തന്നെ പഴിചാരുന്ന വനംമന്ത്രി എ കെ ശശീന്ദ്രൻ അധികാരത്തിന്‍റെ സംവിധാനങ്ങളും സ്വാധീനവും ഉപയോഗിച്ച് കാര്യങ്ങൾ ശരിയായി പഠിക്കണം’, അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് മലയോര മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന എ കെ ശശീന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണത്തിനായി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ…
ന്യൂഡല്‍ഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡൽഹിയിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഔദ്യോഗിക പദവി ഉപയോഗിച്ച് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതിനാൽ ഈ ദുരുപയോഗം തടയാൻ അന്വേഷണം അവസാനിക്കുന്നത് വരെ സ്വാതിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂറാണ് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേനയ്ക്ക് കത്തയച്ചത്. സ്വാതിയെ ആക്രമിച്ചയാൾ ആം ആദ്മി പാർട്ടി അംഗമാണെന്നും എഎപി എംഎൽഎയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും പ്രവീൺ ശങ്കർ ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹി എയിംസിന് സമീപം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ സ്വാതി ആക്രമിക്കപ്പെട്ടത്. സാമൂഹിക വിരുദ്ധ സംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) കാറിലെത്തി സ്വാതിയെ അസഭ്യം പറഞ്ഞു. കാറിൽ കയറാനും ആവശ്യപ്പെട്ടു. വിസമ്മതിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന ഹരീഷ്…
കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഇ-കൊമേഴ്സ് ആപ്പുകളിൽ ചിലവഴിച്ചത് 8700 കോടി മണിക്കൂറുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ചിലവഴിച്ച മണിക്കൂറുകളിൽ 16 ശതമാനം വർധനയുണ്ടായി. 2021 ൽ രാജ്യം 7500 കോടി മണിക്കൂറുകളായിരുന്നു ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ ചിലവഴിച്ചത്. ഡാറ്റ.എഐ ആണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡിന് ശേഷം രാജ്യത്ത് ഇ-കൊമേഴ്സ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. ആഗോളതലത്തിൽ, ഉപയോക്താക്കൾ 2022 ൽ അത്തരം അപ്ലിക്കേഷനുകളിൽ 110 ശതകോടി മണിക്കൂറാണ് ചിലവഴിച്ചത്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം 28 ശതകോടി ഡൗൺലോഡുകൾ ആണ് ഈ ആപ്ലിക്കേഷനുകൾക്ക് ലഭിച്ചത്. ഇതിൽ 5 ശതമാനം ഡൗൺലോഡുകൾ ഇന്ത്യയിൽ നിന്നാണ്. ചൈനയാണ് ഇക്കാര്യത്തിൽ ഒന്നാമത്. ആപ്ലിക്കേഷനുകളുടെ ശരാശരി ഉപഭോഗത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഇന്ത്യക്കാർ അവരുടെ അപ്ലിക്കേഷനുകളിൽ ശരാശരി 4.9 മണിക്കൂർ ചിലവഴിക്കുന്നു. ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത സാമ്പത്തിക ആപ്ലിക്കേഷനാണ് ഫോൺപേ. പേടിഎമ്മും ഗൂഗിൾ പേയുമാണ് രണ്ടും…
റായ്‌പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശേഷം തീരുമാനമെടുക്കാൻ വൈകിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ആരാധകരുടെ ഹൃദയം നിറച്ച ഹിറ്റ്മാന്‍റെ മറ്റൊരു പ്രവൃത്തിക്കും ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. കിവീസ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം പിന്തുടരവെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്സിന്‍റെ പത്താം ഓവറിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്യുന്നതിനിടെ ഒരു കുട്ടി ഗ്രൗണ്ടിലേക്ക് ഓടിക്കയറി രോഹിത് ശർമയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിത സംഭവം കണ്ട് ഞെട്ടിയ രോഹിത് നിലത്തു വീഴാനും സാധ്യതയുണ്ടായിരുന്നു. പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ, കുട്ടിയെ ഉപദ്രവിക്കരുതെന്ന് രോഹിത് ശർമ്മ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന നൽകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സാഹചര്യം ശാന്തമായി കൈകാര്യം ചെയ്തതിന് രോഹിതിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീഡിയോയോട് പ്രതികരിച്ച് ഒരു ആരാധകൻ എഴുതി: “ആദ്യം സുരക്ഷ കർശനമാക്കണം,…
പാലക്കാട്: മയക്കുവെടി വെച്ച് മയക്കിയ പി ടി സെവനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം ലോറിയിലേക്ക് കയറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. ശേഷം പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും. രാവിലെ 7.10നും 7.15നും ഇടയിൽ മയക്കുവെടി വച്ച ശേഷം രണ്ടാം ദൗത്യമായാണ് ആനയുടെ അടുത്ത് സംഘം എത്തിയതും ലോറിയിൽ കയറ്റിയതും. കൊമ്പനെ കൂട്ടിൽ എത്തിക്കുകയാണ് മൂന്നാം ദൗത്യം. അതുകൂടി പൂർത്തിയാക്കേണ്ടതുണ്ട്. കാട്ടാനകളെ പിടികൂടാൻ ബുദ്ധിമുട്ടുള്ള ഭാഗം മയക്കുവെടി വയ്ക്കുന്നത് ആണെന്നും ആ ഭാഗം വിജയകരമായി പൂർത്തിയാക്കിയ വനംവകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പാലക്കാട് ടസ്കർ 7 എന്ന പിടി സെവനെ പിടികൂടിയത്. ഞായറാഴ്ച അതിരാവിലെ ആരംഭിച്ച ദൗത്യമാണ് വിജയം കണ്ടത്.
മംഗളൂരുവിൽ ലഹരിവേട്ട; മലയാളികള്‍ അടക്കം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയില്‍
മംഗളൂരു: മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ പൊലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അറസ്റ്റിലായി. ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയും മലയാളിയുമായ സൂര്യജിത് ദേവ് (20), മെഡിക്കൽ ഇന്‍റേൺഷിപ്പ് വിദ്യാർത്ഥിനിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദുഷ് കുമാർ (27), ഡൽഹിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനി ശരണ്യ (23), കർണാടക സ്വദേശി ഡോ. സിദ്ധാർത്ഥ് പവാസ്കർ (29), തെലങ്കാനയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി പ്രണയ് നടരാജ് (24), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: മൃഗശാലയിൽ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി. കൃഷ്ണമൃഗങ്ങളുടെയും പുള്ളിപ്പുലികളുടെയും മരണം ക്ഷയരോഗം മൂലമാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിപാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
വാഷിങ്ടൺ: പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാൻ എലോൺ മസ്കിന്‍റെ പുതിയ പദ്ധതി. ഒക്ടോബറിൽ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്റർ വലിയ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം. ‘ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്. വരും ആഴ്ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും’, മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു. ഇതുവരെ വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന ട്വിറ്റർ ഇപ്പോൾ ഒരു വലിയ മാറ്റത്തിന് തുടക്കമിടുകയാണ്. കഴിഞ്ഞ വർഷം അവസാനം 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടതോടെ പരസ്യം നൽകുന്നതിന് ബുദ്ധിമുട്ടേറിയിട്ടുണ്ട്. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന് പരസ്യദാതാക്കളും ആശങ്കയിലാണ്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിൽ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്‍റ് വികാർ റസൂർ വാനി, വർക്കിംഗ് പ്രസിഡന്‍റ് രാമൻ ഭല്ല എന്നിവരുൾപ്പെടെ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് ത്രിവർണ്ണ പതാകയുമായി രാഹുലിനൊപ്പമുള്ളത്. 25 കിലോമീറ്റർ യാത്രയ്ക്ക് ശേഷം രാത്രി ചക് നാനാക്കിൽ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്കുള്ള യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ കനത്ത സുരക്ഷയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മുവിൽ ശനിയാഴ്ച നടന്ന ഇരട്ട സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ജോഡോ യാത്രയും റിപ്പബ്ലിക് ദിനാഘോഷവും അലങ്കോലപ്പെടുത്താനുള്ള തീവ്രവാദികളുടെ ശ്രമത്തിന്‍റെ ഭാഗമാണ് സ്ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഗുവാഹത്തി: സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. “മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്ത് പറഞ്ഞു. ‘അസമിലെ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ട്. 68 മദ്രസകളുമായി ആശയവിനിമയം നടത്തി. ചെറിയ മദ്രസകളെ വലിയ മദ്രസകളുമായി ലയിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. മദ്രസകളിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ബോർഡുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു’, അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർവേകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
