Author: News Desk

ആലുവ: ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ പൊലീസ് രണ്ടാം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ സമർപ്പിച്ചതെന്ന് റൂറൽ എസ്.പി വിവേക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി. ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (52) കേസിലെ മുഖ്യ സൂത്രധാരൻ. രണ്ടാം പ്രതി ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിങ് (67), ഭാര്യ ലൈല (58) എന്നിവരുടെ പത്തനംതിട്ടയിലുള്ള വീട്ടിലാണ് റോസിലിനെ കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പുറമേ കൂട്ടബലാത്സംഗം, കൊലപാതക ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോട് അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

തൃശ്ശൂർ: സിനിമാ താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്‍റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന വ്യാജേന പലരിൽ നിന്നും നിക്ഷേപം വാങ്ങിയെന്നാണ് പരാതി. എല്ലാ മാസവും വലിയ തുക ലഭിക്കുമെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷേ, ലാഭമൊന്നുമുണ്ടായില്ല. കഴിഞ്ഞ മൂന്ന് വർഷമായി സ്വാതി റഹിമിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പലതും മധ്യസ്ഥൻ പറഞ്ഞു തീർക്കുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. സേവ് ബോക്സിന്‍റെ ലോഞ്ചിങ് തൃശൂരിൽ ഒരു വലിയ പരിപാടിയായി നടത്തിയിരുന്നു. നിരവധി സിനിമാതാരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐഫോണെന്ന് പറഞ്ഞ് സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകൾ ഉപേക്ഷിച്ച ഐഫോണുകൾ പുതിയ കവറിൽ ഇട്ട് നൽകിയാണ് അന്ന് താരങ്ങളെ പറ്റിച്ചത്.

Read More

കൊച്ചി : മെക്കാനിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി 54കാരി കുമാരി. ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണമെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഒരാളെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ അതിന് മാത്രമായി ഒരാളെ നിയമിച്ച് ശമ്പളം നൽകേണ്ടതില്ല, സ്വയം പഠിച്ച് സർട്ടിഫിക്കറ്റ് നേടാമല്ലോ എന്ന വെഹിക്കിൾ ഇൻസ്‌പെക്ടറുടെ അഭിപ്രായമാണ് കുമാരിക്ക് പ്രചോദനമായത്. കളമശ്ശേരി പോളി ടെക്നിക്കിൽ ഒരു വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്ന കുമാരിക്ക് ഫലം വന്നപ്പോൾ കേരളത്തിലെ ഏറ്റവും ഉയർന്ന മാർക്ക്. 600ൽ 574 മാർക്കാണ് കുമാരി നേടിയത്. ഓട്ടോമൊബൈൽ ഡീലർ കമ്പനിയിൽ ജോലിക്കാരിയായിരുന്ന കുമാരി 1993 ൽ ഓട്ടോ, കാർ ലൈസൻസും, 2013 ൽ ഹെവി ലൈസൻസും നേടിയിരുന്നു. ബജാജ് സണ്ണി സ്കൂട്ടർ ഇറങ്ങിയ കാലത്ത് സ്ത്രീകളെ മുന്നോട്ടിറങ്ങാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ 10 ടീച്ചർമാരെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുക എന്ന പദ്ധതിയിലെ ട്യൂട്ടർ ആയിരുന്നു കുമാരി. 3,000 വനിതകളെ ഇതിനോടകം കുമാരി സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു.

Read More

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ പരാതി പരിഹാരത്തിനായി കെ.പി.സി.സി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്ക്. തർക്കങ്ങൾ അതാത് തലങ്ങളിൽ പരിഹരിക്കണമെന്നാണ് കെ.പി.സി.സിയുടെ സർക്കുലറിൽ. ഗ്രൂപ്പ് തർക്കം തലവേദനയാകുമെന്ന വസ്തുത കണക്കിലെടുത്ത് പാർട്ടി പുനഃസംഘടന നടക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിർദ്ദേശം. കെ.പി.സി.സി പ്രസിഡന്‍റിനെ കാണാൻ എല്ലാ ജില്ലകളിൽ നിന്നും എന്താവശ്യത്തിനും വേണ്ടി വരുന്ന സമ്പ്രദായമാണ് കോൺഗ്രസ് അവസാനിപ്പിക്കുന്നത്. പരാതികൾ കേട്ട് പ്രശ്നം പരിഹരിക്കുക എന്നത് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രധാന ജോലിയായി മാറിയതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. ഇനി മുതൽ ഡി.സി.സി തലത്തിലുള്ള പ്രശ്നങ്ങൾക്ക് മാത്രമേ കെ.പി.സി.സി പ്രസിഡന്‍റിനെ സമീപിക്കാനാകൂ. അതും ഡി.സി.സി പ്രസിഡന്‍റുമാരുടെ അനുമതിയോടെ മാത്രം. ബൂത്ത് കമ്മിറ്റിയിലെ തർക്കങ്ങൾ മണ്ഡലം പ്രസിഡന്‍റും മണ്ഡലം കമ്മിറ്റിയിലെ പരാതികൾ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്നങ്ങൾ ഡി.സി.സി പ്രസിഡന്‍റ് പരിഹരിക്കണം.  പ്രശ്നപരിഹാരത്തിന്‍റെ ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാൻ എല്ലാ കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംഘടനയുടെ…

Read More

പാലക്കാട്: ഒടുവിൽ ധോണിയെ പിടിച്ചുകുലുക്കിയ കാട്ടു കൊമ്പനെ പിടികൂടി. രാവിലെ 7.15 ന് മയക്കു വെടി വച്ച് നാല് മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് പിടി7 നെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചത്. കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. മയക്കം വിട്ടതോടെ വീണ്ടും ബൂസ്റ്റർ ഡോസും നൽകി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ നേരത്തെ പ്രയത്നത്തിന് ശേഷമാണ് കൊമ്പനെ ധോണിയിലെ ക്യാമ്പിലെത്തിച്ചത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം 50 മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിൽ മയക്കുമരുന്ന് പ്രയോഗിക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷമായി നാശം വിതച്ച ആനയാണ് ഇന്ന് പിടിയിലായത്. ധോണി ക്യാമ്പിലെ 140 യൂക്കാലിപ്റ്റസ് മരം കൊണ്ട് നിർമ്മിച്ച കൂട്ടിലായിരിക്കും പി.ടി സെവന്‍റെ ഇനിയുള്ള ജീവിതം. നാല് വർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന കരുത്തുറ്റ കൂടാണിത്.  പി.ടി7 മൂലം ജീനും ജീവിതവും നഷ്ടപ്പെട്ട നിരവധി പേർ ധോണിയിലുണ്ട്. പി.ടി7…

Read More

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലീം ലീഗ് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗത്തിന്‍റെ സ്വത്ത് കണ്ടുകെട്ടിയത് സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 4 പേരുടെ വസ്തു വകകളിലാണ് പേരും ആദ്യാക്ഷരവും സാമ്യമുള്ളതിനാൽ ജപ്തി നോട്ടീസ് പതിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് അംഗം സി.ടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടിയാണെന്ന് ലീഗ് ആരോപിച്ചു. നിയമനടപടി സ്വീകരിച്ച് നിയമസഭയിലടക്കം ഉന്നയിക്കാനാണ് മുസ്ലിം ലീഗിന്‍റെ നീക്കം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എടരിക്കോടിന് പുറമെ അങ്ങാടിപ്പുറത്തെ രണ്ട് വീടുകളിലും പേരും സർവേ നമ്പറും തമ്മിൽ സാദൃശ്യമുള്ളതിനാൽ ജപ്തി നോട്ടീസ്…

Read More

ബീജിംഗ്: ചൈനയിൽ ജനുവരി 13 നും 19 നും ഇടയിൽ, കോവിഡ്, കോവിഡാനന്തര രോഗങ്ങൾ കാരണം മാത്രം 13,000ത്തിലധികം മരണം. ഈ മാസം മരിച്ച 60,000 പേർക്ക് പുറമേയാണിതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചൈന പുതുവത്സരം ആഘോഷിച്ചത്. പകർച്ചവ്യാധിയുടെ നാശനഷ്ടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും പുതുവർഷത്തിൽ കരകയറാൻ ചൈനയിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനീസ് പുതുവത്സര ദിനത്തിൽ ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ ക്യൂ ഉണ്ടായിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് മുമ്പും നിരവധി തവണ ക്ഷേത്രം അടച്ചിരുന്നു. പകർച്ചവ്യാധിയുടെ തരംഗം അവസാനിച്ചുവെന്ന് വിശ്വസിക്കുന്നവർ പോലും സ്വയം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായി റോയിട്ടേഴ്സിനോട് പ്രതികരിച്ച ആളുകൾ പറയുന്നു. ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ ചൈന മറച്ചുവെക്കുന്നുവെന്ന വ്യാപകമായ ആരോപണത്തെത്തുടർന്ന് ബീജിംഗ് അടുത്തിടെ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഡിസംബർ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം സർക്കാർ പുറത്തിറക്കിയ…

Read More

ഗുവാഹത്തി: പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയേറ്ററിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ ഷാരൂഖ് ഖാൻ തന്നെ ഫോണില്‍ വിളിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പത്താൻ ചിത്രത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ “ആരാണ് ഷാരൂഖ് ഖാൻ, അദ്ദേഹത്തെക്കുറിച്ചോ പത്താൻ എന്ന സിനിമയെക്കുറിച്ചോ എനിക്ക് ഒന്നും അറിയില്ല.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഷാരൂഖ് ഒരു ബോളിവുഡ് സൂപ്പർസ്റ്റാറാണെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാനത്തെ ജനങ്ങൾ ചിന്തിക്കേണ്ടത് ബോളിവുഡ് സിനിമയെക്കുറിച്ചല്ല, മറിച്ച് അസമീസ് സിനിമയെക്കുറിച്ചാണ് എന്നായിരുന്നു മറുപടി. പത്താൻ പ്രദർശിപ്പിക്കാനിരുന്ന ഗുവാഹത്തിയിലെ തിയേറ്ററിൽ ചിലർ ചിത്രത്തിന്‍റെ പോസ്റ്ററുകൾ കീറിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഷാരൂഖ് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ശർമ്മ പറഞ്ഞിരുന്നു. ഇതേതുടർന്ന് ഷാരൂഖ് ഖാൻ രാവിലെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ജനുവരി 25 നാണ് പത്താൻ റിലീസ് ചെയ്യുന്നത്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുക്കോൺ അഭിനയിച്ച ഗാനരംഗത്തിനെതിരെ…

Read More

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. 100 പേരുടെ സാക്ഷിമൊഴികൾ, ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകൾ, പ്രതി അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴി, നര്‍ക്കോട്ടിക് പരിശോധനാ ഫലങ്ങൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് കുറ്റപത്രം ഇപ്പോൾ നിയമവിദഗ്ദ്ധരുടെ പരിശോധനയിലാണ്. തുടർന്ന് കോടതിയിൽ സമർപ്പിക്കും. 2022 മെയ് 18നാണ് അഫ്താബ് തന്‍റെ പങ്കാളി ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ചു. ദുർഗന്ധം തടയാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാൾക്കർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുംബൈയിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുന്നതിനിടെ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധം വീട്ടുകാർ അംഗീകരിക്കാതായതോടെ ഇവർ ഡൽഹിയിലേക്ക് താമസം മാറി. അഫ്താബിനെ വിവാഹം കഴിക്കാൻ…

Read More

ലണ്ടന്‍: ഹാരി രാജകുമാരന്‍റെ ആത്മകഥയായ സ്പെയറിലെ ചാവേർ പരിശീലനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ “ഭാവനയില്‍ നിന്നുള്ളതെന്ന്” വെളിപ്പെടുത്തി സൈനിക പരിശീലകൻ. ഹാരി രാജകുമാരന്‍റെ സൈനിക പരിശീലനത്തിനിടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈനിക പരിശീലകനായ സർജന്‍റ് മേജർ മൈക്കൽ ബൂലി മുന്നറിയിപ്പില്ലാതെ ടി -67 വിമാനത്തിന്‍റെ പ്രൊപ്പല്ലർ നിര്‍ത്തിയെന്നായിരുന്നു ഹാരി രാജകുമാരൻ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് പരിശീലകന്‍ ശക്തമായി പ്രതികരിച്ചത്. പരിശീലന വേളയിൽ എല്ലാം വിശദീകരിച്ച ശേഷമാണ് പരിശീലനം നടത്തിയത്. ഹാരിയുടെ ആത്മകഥയിലെ പരാമർശങ്ങൾ തന്നെ ഞെട്ടിച്ചുവെന്ന് സൈനിക പരിശീലകൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന്‍റെ ഇടത് ചിറകിന്‍റെ പ്രവർത്തനം നിലച്ചതായി തോന്നിയെന്നും നിമിഷങ്ങൾ പോലും പതിറ്റാണ്ടുകളായി തോന്നിയെന്നും ഹാരി രാജകുമാരൻ വിശദമാക്കിയിരുന്നു. ഹാരിയുടെ അവകാശവാദങ്ങൾ മൈക്കൽ എന്ന ആർമി പരിശീലകൻ അണ് നിഷേധിച്ചത്. മൈക്കിളിന്‍റെ ആദ്യത്തെ അഞ്ച് ശിഷ്യൻമാരിൽ ഒരാളാണ് ഹാരി. കോക്പിറ്റിലെ പരിശീലനത്തിനിടെ യാദൃശ്ചികമായി ഒന്നും സംഭവിക്കില്ലെന്ന് മൈക്കൽ പറഞ്ഞു. ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ച ശേഷമാണ് അവയിൽ…

Read More