Author: News Desk

നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ഒവാലിയിലാണ് സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് തോട്ടത്തിൽ വച്ച് ശിവനന്ദിയെ കാട്ടാന ആക്രമിച്ചത്. നീലഗിരി പ്രദേശത്ത് വന്യജീവികൾ ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവകളും പുലികളും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്. വന്യമൃഗങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ സ്ഥിരം ആവശ്യം. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Read More

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനെന്ന മറവിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തീവ്രവാദികളെ നേരിടാൻ സർക്കാരിന് ഏത് നിയമപരമായ മാർഗവും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. “മുസ്ലിം പേരുകൾ ഉള്ളതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ല. മലപ്പുറത്തെ രണ്ട് ലീഗ് ജനപ്രധിനിധികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേരുകൾ എങ്ങനെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും” സാദിഖലി തങ്ങൾ പറഞ്ഞു.

Read More

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി മറ്റൊരു തകർപ്പൻ കരാർ ഒപ്പിട്ടു. യുവതാരം ഗ്യാമർ നിഖുമിനെ മുംബൈ സിറ്റി സ്വന്തമാക്കി. വിവിധ മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലാവോ മുംബൈ ഒരു യുവ പ്രതിഭയെ റാഞ്ചിയതായി ട്വീറ്റ് ചെയ്തു. നിലവിൽ ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്‍റെ ഭാഗമാണ് ഈ മിഡ്ഫീൽഡർ. അരുണാചൽ പ്രദേശ് സ്വദേശിയാണ് 18 കാരനായ താരം. രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന്‍റെ പേര് ഇതിനകം തന്നെ പല വലിയ ക്ലബ്ബുകളുടെയും റഡാറിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ മുംബൈ ഗ്യാമറിനെ ഒപ്പം കൂട്ടുമെന്നാണ് അറിയുന്നത്. ഗ്യാമറിനെ സ്വന്തം തട്ടകത്തിലേക്ക് കൊണ്ടുവരാൻ മുംബൈ ട്രാൻസ്ഫർ ഫീ നൽകിയിട്ടുണ്ട്. കരാർ പൂർത്തിയായെന്നും ഇക്കാര്യത്തിൽ മെഡിക്കൽ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read More

ഇസ്‌ലാമാബാദ്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരവും മുൻ പിസിബി ചെയർമാനുമായ റമീസ് രാജ. സ്വന്തം നാട്ടിൽ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്ന രീതിയിൽ നിന്ന് പാക്കിസ്ഥാൻ പാഠം പഠിക്കണമെന്നും രാജ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് മാതൃകയാണെന്നും റമീസ് ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ പ്രയാസമാണ്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ടീമുകൾ ഇതിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. പാകിസ്ഥാനും മത്സരങ്ങൾ ജയിക്കുന്നുണ്ട്. എന്നാൽ ഹോം മാച്ചുകളിലെ വിജയങ്ങളിലോ പരമ്പര വിജയങ്ങളിലോ ഇന്ത്യയുടെ അത്ര സ്ഥിരതയില്ല. ലോകകപ്പ് വർഷത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്,” റമീസ് രാജ തന്‍റെ യൂട്യൂബ് ചാനൽ പരിപാടിയിൽ പറഞ്ഞു. ഇന്ത്യയെപ്പോലെ പാകിസ്താൻ സ്വന്തം മണ്ണിൽ ആധിപത്യം പുലർത്തുന്നില്ല. ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള ടീം അടുത്തിടെ…

Read More

അഹമ്മദാബാദ്: പശുവിനെ കശാപ്പുചെയ്യുന്നത് നിർത്തിയാൽ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതി മുഹമ്മദ് അമീനിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രപഞ്ചത്തിന്‍റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമാണെന്നും പശുവിന്‍റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത്, ഭൂമിയുടെ നിലനിൽപ്പിന് ഇത് ആവശ്യമാണെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, ഒരു അമ്മ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്. പശുവിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കാറുണ്ട് എന്നാൽ ഒന്നും പ്രവർത്തികമാക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. മതപരമായ കാരണങ്ങൾക്ക് പുറമെ സാമൂഹിക പ്രശ്നങ്ങളും കണക്കിലെടുക്കണം. പശുക്കളെ ഉപദ്രവിക്കുന്നവർക്ക് അവരുടെ സമ്പത്ത് നഷ്ടപ്പെടുമെന്നും ശ്ലോകങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായയുള്ള കുറ്റം.

Read More

കോഴിക്കോട്: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷിനെ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ വിമർശിച്ച് ഉമേഷ് വള്ളിക്കുന്ന് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അടക്കം വിമർശിച്ചത്. ‘നായ്കാട്ടം കഴുകിയാൽ നന്നാവില്ല എന്നൊരു ചൊല്ലുണ്ട്, കഴുകുംതോറും ആ പ്രദേശം നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല’ എന്ന് തുടങ്ങുന്ന കുറിപ്പിന്‍റെ അവസാന ഭാഗത്തിൽ, ‘ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്.’ എന്നാണ് ഉമേഷ് വിമർശിച്ചത്.

Read More

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ കൊല്ലപ്പെട്ടതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Read More

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസത്തെ വാടക നൽകാതെയാണ് പ്രതി സ്ഥലം വിട്ടത്. അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചത്. ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്പർ മുറിയെടുത്ത ഇയാൾ നവംബർ 20ന് വാടക നൽകാതെ കടന്നുകളഞ്ഞു. വാടകയ്ക്ക് പുറമെ മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും പേൾ ട്രേയും ഇയാൾ മോഷ്ടിച്ചതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാൽ 11.5 ലക്ഷം രൂപ മാത്രമാണ് നൽകിയത്. നവംബർ 20ന് ഇതേ തീയതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാർക്ക് കൈമാറി. എന്നാൽ ചെക്ക് മടങ്ങിയതോടെ ജനറൽ മാനേജർ അനുപം ദാസ് ഗുപ്തയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബുദാബിയിലെ ഷെയ്ഖുമായി വ്യക്തിപരമായി…

Read More

മലപ്പുറം: തിരൂർ കേന്ദ്രീകരിച്ചുള്ള ലോട്ടറി ചൂതാട്ട സംഘത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ. പള്ളിക്കൽബസാർ സ്വദേശി ആലിശ്ശേരിപ്പുറായ് ഷഹലിനെയാണ് (25) ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. തിരൂർ ഡിവൈഎസ്പി കെ.എം ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലോട്ടറി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷഹലിനെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന കണ്ണിയായ തിരൂര്‍ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫിയെയാണ് (36) കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്.

Read More

പാലക്കാട്: പാലക്കാട്ടെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ഒറ്റയൻ പി.ടി7 നെ (പാലക്കാട് ടസ്കർ 7) കുങ്കിയാനമാക്കി മാറ്റുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ. കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. പിടി 7 നെ പിടികൂടാനുള്ള ‘മിഷൻ പിടി 7’ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അരുൺ സഖറിയ പറഞ്ഞു. അതേസമയം, പിടി ഏഴാമന്‍റെ പേര് ‘ധോണി’ എന്നാക്കി മാറ്റി. ഇന്ന് രാവിലെ കാട്ടിൽ നിന്ന് മയക്കുവെടിയേറ്റ ആനയെ മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനകളായ വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെയാണ് ലോറിയിലാക്കി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിൽ ഇട്ടത്. കഴിഞ്ഞ ഏഴ് മാസമായി പിടി 7 ധോണിയിലെ പ്രദേശവാസികൾക്ക് പേടിസ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കിടെ പ്രദേശവാസിയായ ശിവരാമനെ കൊന്ന ആന നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്നു. പി.ടി ഏഴാമനെ പിടികൂടാൻ മാസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റുകയായിരുന്നു. ജനരോഷം ശക്തമായതോടെയാണ് ആനയെ…

Read More