- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊല്ലം : സമയം ഇരുട്ടി തുടങ്ങുന്നതോടെ ശങ്കരൻ മണിച്ചിക്കൊപ്പം രാമൻകുളങ്ങരയിലെ കടത്തിണ്ണയിലെത്തും. ഭക്ഷണ പൊതിയിൽ ഉള്ളത് ഇരുവരും പങ്കിട്ട് കഴിച്ചതിന് ശേഷം, തുണി വിരിച്ച് ഒന്നിച്ചുറങ്ങും. 8 വർഷമായി മണിച്ചി എന്ന തെരുവുനായയും, ശങ്കരനും സൗഹൃദത്തിലായിട്ട്. ശങ്കരൻ എന്ന ശശിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ് പോയതിനെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നേയില്ല. ഈ ജീവിതവും അദ്ദേഹം സ്വയം തിരഞ്ഞെടുത്തത് തന്നെ. പകൽ സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ പണിക്ക് പോകും. തികഞ്ഞൊരു അധ്വാനിയാണ് ശങ്കരൻ എന്നാണ് ഏവരും പറയുന്നത്. പണിക്ക് പോകുമ്പോൾ മണിച്ചിയും കൂടെ ഉണ്ടാവും. വെളുപ്പിന് 6 മണിക്ക് എഴുന്നേൽക്കുന്ന ശങ്കരൻ കടപ്പുറത്തേക്ക് നടക്കുമ്പോൾ അപ്പോഴും കൂട്ടിനെത്തും. എന്നാൽ കടൽ തീരത്തെ വലിയ നായ്കളെ ഭയന്ന്, സമീപമുള്ള കടയിൽ ശങ്കരൻ തിരിച്ചു വരുന്നത് വരെ മണിച്ചി കാത്ത് നിൽക്കും. കുണ്ടറയിലെ ഒരു കമ്പനിയിൽ അപ്രന്റീസായി ജോലി ചെയ്ത അദ്ദേഹം 8 വർഷം പ്രവാസജീവിതം നയിച്ചു. വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ശങ്കരന്റെ…
കൊച്ചി: എറണാകുളം ലോ കോളേജ് സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികൾ തൃപ്തികരമെന്നും ലോ കോളേജിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ തങ്കത്തിന്‍റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അപർണ. അവിടെ സംഭവിച്ചത് ഒട്ടും പ്രതീക്ഷിച്ചതല്ല. ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് കോളേജിന് അറിയാം, അവരത് ചെയ്തിട്ടുമുണ്ട്. അവിടെയുള്ള എല്ലാ കുട്ടികളും സംഭവത്തിൽ ക്ഷമാപണം നടത്തി. കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. ജനുവരി 18നാണ് എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിക്കിടെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണു അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയത്. ചടങ്ങിനിടെയാണ് വിഷ്ണു പൂവുമായി വേദിയിലെത്തിയത്. പൂവ് നൽകിയ ശേഷം അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അതേസമയം നടിയുടെ തോളിൽ കൈ വയ്ക്കാൻ ശ്രമിച്ച വിഷ്ണുവിനെതിരെ അപർണ രൂക്ഷമായി പ്രതികരിച്ചു. ദൃശ്യങ്ങൾ…
തൃശ്ശൂർ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന വ്യാജേന ആദിവാസി മൂപ്പന്റെ ചികിത്സ നിഷേധിച്ച സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് നൽകാൻ കളക്ടർ ആവശ്യപ്പെട്ടത്. തൃശൂർ പുത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശൻ, വൈഷ്ണവ് എന്നിവരാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ ഇരുവരെയും പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഒ.പി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അരമണിക്കൂറോളം കാത്തിരുന്നു. വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഡോക്ടർ കാർ എടുത്തു പോയെന്നാണ് പരാതിയിൽ പറയുന്നത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി. വൈഷ്ണവിന്‍റെ വലതുകൈക്ക് പൊട്ടലുണ്ട്. പിതാവ് രമേശനും പരിക്കുണ്ട്. കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്യുന്ന രമേഷ്…
ഭോപാൽ: നല്ല റോഡുകൾ അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ നാരായൺ പട്ടേൽ. നല്ല റോഡുകൾ അമിത വേഗതയിലേക്ക് നയിക്കുമെന്നും ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും ഉണ്ടാകുന്ന അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ദാനയിലെ ജനപ്രതിനിധിയായ നാരായൺ പട്ടേൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “എന്‍റെ നിയോജകമണ്ഡലത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകൾ മെച്ചപ്പെട്ടതിനാൽ വാഹനങ്ങളുടെ വേഗതയും വർദ്ധിക്കുന്നു. ഇത് വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എനിക്ക് അനുഭവമുണ്ട്. ചില ഡ്രൈവർമാർ മദ്യലഹരിയിൽ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു” അദ്ദേഹം പറഞ്ഞു. മോശം റോഡുകൾ അപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് എംഎൽഎയുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഉയരുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഖണ്ഡ്വ ജില്ലയിൽ മാത്രം ഈ വർഷം നാലു വലിയ റോഡപകടങ്ങളാണ് നടന്നത്. സംസ്ഥാനത്തെ റോഡുകൾ യുഎസിലെ റോഡുകളേക്കാൾ മെച്ചപ്പെട്ടതാണെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്…
മെല്‍ബണ്‍: പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരം എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പൺ ജേതാവായ സ്വിയാറ്റെക് ഒന്നര മണിക്കൂർ നീണ്ട മത്സരത്തിനൊടുവിലാണ് തോറ്റത്. ക്വാർട്ടർ ഫൈനലിൽ ലാത്വിയയുടെ ജെലെന ഒസ്റ്റപെൻകോയാണ് 22-ാം സീഡായ റൈബാക്കിനയ്ക്കു എതിരാളി. ഇതാദ്യമായാണ് റൈബാക്കിന ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. അമേരിക്കയുടെ കൊക്കോ ഗൗഫും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-5, 6-3 എന്ന സ്കോറിന് ഗൗഫിനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം: കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിലാണ് തന്‍റെ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഞാൻ നോൺ-വെജിറ്റേറിയൻ ആണ്. പ്രായോഗിക വശത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടേ. ആളുകൾ കൂട്ടമായി വരുന്നിടത്ത് വെജിറ്റേറിയൻ ആയിരിക്കും പ്രായോഗികം. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രോഗ്രാമുകളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവർ ഭക്ഷണം കഴിക്കുക. അതിനാൽ, സസ്യാഹാരമാണ് കൂടുതൽ അഭികാമ്യം,” സ്പീക്കർ പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദം ചേരിതിരിവിലേക്കൊന്നും എത്തിയിട്ടില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഒരാൾ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയരുതെന്ന് നമുക്ക് പറയായാൻ സാധിക്കുമോ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വിവാദം ഏറ്റെടുത്തു എന്ന അഭിപ്രായം എനിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഈ…
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. മുംബൈ സിറ്റി എഫ്സിയോട് തോറ്റ ടീമിൽ നിന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സ്റ്റാർട്ടിംഗ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. പ്രതിരോധനിരയിലാണ് ശ്രദ്ധേയമായ മാറ്റം. കഴിഞ്ഞ മത്സരത്തിൽ കളിച്ച രണ്ട് ഫുൾബാക്കുകളെയും മാറ്റി. ഹർമൻജ്യോത് ഖബ്രയ്ക്ക് പകരം സന്ദീപ് സിംഗ് റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കും. ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയ്ക്ക് പകരക്കാരനായി നിഷു കുമാർ കളിക്കും. അഡ്രിയാൻ ലൂണയാണ് ഇന്ന് ടീമിനെ നയിക്കുന്നത്. സസ്പെൻഷനിലായ വിങ്ങർ കെ.പി രാഹുലിന് പകരം സൗരവ് മണ്ഡൽ ആദ്യ ഇലവനിൽ ഇറങ്ങും. പ്രഭ്സുഖാൻ ഗിൽ, സന്ദീപ് സിങ്, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ, നിഷു കുമാർ, സൗരവ് മണ്ഡൽ, ഇവാൻ കലിയൂഷ്നി, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ദിയാമെന്റാക്കോസ് എന്നിവരാണ് ടീമിലുള്ളത്.
ബെംഗളൂരു: സിഐടിയു ദേശീയ പ്രസിഡന്‍റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 178 അംഗങ്ങളാണ് ജനറൽ കൗൺസിലിലുള്ളത്. വൈസ് പ്രസിഡന്‍റുമാർ: എ.കെ.പത്മനാഭന്‍, ആനത്തലവട്ടം ആനന്ദൻ, എ.സുന്ദര്‍രാജന്‍, ജെ.മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി.എല്‍.കാരാട്, മാലതി ചിട്ടി ബാബു, എസ്.വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി.ബേബി റാണി, ആർ.ലക്ഷ്മയ്യ. സെക്രട്ടറിമാർ: എസ്.ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാക്കൂര്‍, പ്രശാന്ത് നന്ദി ചൗധരി, ജി.സുകുമാരന്‍, പി.നന്ദകുമാര്‍, ഡി.ഡി.രാമാനന്ദൻ, എ.ആര്‍.സിന്ധു, കെ.ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാ റാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ.കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ.എൻ.ഉമേഷ്, സി.എച്ച്.നരസിംഗ റാവു, ദീപ കെ.രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത.
റായ്പുര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം തോറ്റതോടെ ന്യൂസിലൻഡിന് ഐസിസി ഏകദിന ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ടാണ് ഒന്നാമതെത്തിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിലും ന്യൂസിലൻഡ് പരാജയപ്പെട്ടിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിന് മുമ്പ് 115 റേറ്റിങ് പോയിന്‍റുമായി ന്യൂസിലൻഡ് ഒന്നാമതായിരുന്നു. 113 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 112 പോയിന്‍റുമായി ഓസ്ട്രേലിയ മൂന്നാമതും 111 പോയിന്‍റുമായി ഇന്ത്യ നാലാമതുമായിരുന്നു. നിലവിൽ 113 പോയിന്റുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
കൊച്ചി: നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയോടോ ഗവർണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലും ഒത്തുതീർപ്പുമാണെന്നും സതീശൻ പറഞ്ഞു. “സർക്കാർ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാൽ ഉടനെ മുഖ്യമന്ത്രി-ഗവർണർ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെടും. പിന്നീട് എല്ലാ മാധ്യമങ്ങളും അതിന്‍റെ പിന്നാലെ പോകും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമാണ് അവർ പരസ്പരം പോരടിക്കുന്നത്. പിന്നീട് എല്ലാം ശരിയാവും. ഒത്തുതീർപ്പ് നടത്തിയാണ് സർവ്വകലാശാലകളെ ഒരു പരുവത്തിലെത്തിച്ചത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിലെ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പ് മാത്രമേ ഉള്ളൂ.” -വി.ഡി സതീശൻ പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ഉന്നയിക്കാൻ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും…
