Author: News Desk

തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളിൾ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മഡഗാസ്കറിനു സമീപം ഉണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷ സാഹചര്യങ്ങളുമാണ് മഴയ്ക്ക് കാരണം. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിലേക്ക് ഈർപ്പമുള്ള കാറ്റ് എത്തുന്നതും മഴയ്ക്ക് കാരണമാകും. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൽ സംസ്ഥാനത്ത് നിലവിൽ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Read More

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മണ്ട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ അമിത വേ​ഗതയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പുലർച്ചെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. വിചാരണ നടപടികൾ കോടതി വേഗത്തിൽ പൂർത്തിയാക്കി. പോക്സോ കേസുകളിൽ 100 വർഷം വരെ തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണ്. 2020ലാണ് പ്രതി ബിനു 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യവേനൽ അവധിക്ക് അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴാണ് പ്രദേശവാസിയായ ബിനു പെൺകുട്ടിയെ ആക്രമിച്ചത്. അമ്മയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു.  വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.  തുടർന്ന് പത്തനംതിട്ട വനിതാ സ്റ്റേഷൻ എസ്.എച്ച്.ഒ ലീലാമ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിന്‍റെ വിചാരണ വേളയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്രമായ വാദവും പ്രതി കോടതിയിൽ ഉന്നയിച്ചിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പോക്സോ വകുപ്പുകൾക്ക്…

Read More

ശ്രീനഗർ: ജമ്മു കശ്മീരിൽ ആശങ്കയുയർത്തി തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ശ്രീനഗറിലെ ഈദ്ഗാഹിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അജാസ് അഹമ്മദ് എന്ന ആൾക്കാണ് പരിക്കേറ്റത്. ജമ്മുവിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ബജാൽത്തയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീരിൽ നടന്ന നാലു ഭീകരാക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 11 ആയി. ജമ്മു നർവാളിലും നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രജൗരിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ ക്വാട്ടർ കാണാതെ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ 4-5ന് തോറ്റു. നിശ്ചിത സമയത്ത് മത്സരം 3-3 ന് സമനിലയിലാവുകയും മത്സരം ഷൂട്ടൗട്ടിലേക്ക് പോകുകയും ചെയ്തു. ഷൂട്ടൗട്ടിൽ ന്യൂസിലൻഡിനായി സീൻ ഫിൻഡ്ലി രണ്ട് ഗോളുകളും നിക് വുഡ്സ്, ഹെയ്ഡൻ ഫിലിപ്സ്, സാം ലെയ്ൻ എന്നിവർ ഓരോ ഗോളുകളും നേടി. ഇന്ത്യയ്ക്കായി രാജ്കുമാർ പാൽ രണ്ട് ഗോളുകൾ നേടി. രാജ്‌കുമാറിനെ കൂടാതെ ഹർമൻപ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവർ മാത്രമാണ് സ്കോർ ചെയ്തത്. ഷംഷെർ സിങ്ങിന്‍റെ രണ്ട് കിക്കും പാഴായി. കേരള താരം ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കൃഷൻ ബഹാദൂർ പഥകാണ് രാജേഷിന് പകരം ഗോളിയായത്.

Read More

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്ക് തകർപ്പൻ ജയം. 3-1നാണ് ഗോവയുടെ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം തോൽവിയാണിത്. ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35-ാം മിനിറ്റിൽ ഗോവ ലീഡ് നേടി. ബ്രണ്ടൻ ഫെർണാണ്ടസിനെ സൗരവ് മണ്ഡൽ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി നല്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ റഫറിയുടെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു. കിക്കെടുത്ത ഐക്കർ ഗ്വാറോക്സേനയ്ക്ക് പിഴവും പറ്റിയില്ല. ആദ്യ ഗോളിന്‍റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗോവ അടുത്ത ഗോൾ നേടി. സന്ദീപ് സിങ്ങിന്‍റെ പിഴവ് മുതലെടുത്താണ് നോഹ സദാവൂയി ഗോവയ്ക്ക് ലീഡ് ഉയർത്തിയത്. 51-ആം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും പകരക്കാരൻ റെദീം തലാങ് ​ഗോവയ്ക്ക് വിജയഗോൾ നേടികൊടുത്തു.

Read More

ന്യൂഡല്‍ഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. സ്ക്വാഡ്രോൺ ലീഡർ പി.എസ്. ജയ്താവത് ഗരുഡാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി കോണ്ടിജന്‍റ് കമാൻഡറായിരിക്കും. റിപ്പബ്ലിക് ദിന പരേഡിൽ തദ്ദേശീയമായി നിർമ്മിച്ച മിസൈലുകൾ ഉൾപ്പെടെയുള്ള പ്രത്യേക സൈനിക യൂണിറ്റുകളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷം ആദ്യമായി നാവികസേനയുടെ ചാരവിമാനം ഐഎൽ 38 കർത്തവ്യപഥിന് മുകളിലൂടെ പറക്കും. ഒരുപക്ഷേ ഈ സൈനിക വിമാനത്തിന്‍റെ അവസാന പരേഡ് പറക്കൽ കൂടിയായിരിക്കും. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്റ്ററുകളും വ്യോമാഭ്യാസപ്രകടനത്തിൽ പങ്കെടുക്കുമെന്ന് വിങ് കമാൻഡർ ഇന്ദ്രനീൽ നന്ദി പറഞ്ഞു. മിഗ് -29, റാഫേൽ, ജാഗ്വാർ, എസ് യു -30 എന്നിവയുൾപ്പെടെ നിരവധി വിമാനങ്ങൾ വ്യോമാഭ്യാസത്തിന്‍റെ ഭാഗമാകും.

Read More

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിട്ട് 6 ന് കൊൽക്കത്തയിലെത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തെത്തും. നേരത്തെ തിരുവനന്തപുരം-കൊൽക്കത്ത റൂട്ടിൽ യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറിൽ നിന്ന് 4.30 മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയും ഉള്ള വിനോദസഞ്ചാരികൾക്കും സാധാരണ യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന കാര്യവും ഇൻഡിഗോ പരിഗണിക്കുന്നുണ്ട്.

Read More

കോഴിക്കോട്: ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി പശുപതികുമാർ പരശ്. ആർഎൽജെപി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാർ പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളത്തിലെ സ്ഥിതി. ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്കരണ മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ തിരിച്ചടയക്കേണ്ടതല്ലാത്ത 35% സബ്സിഡി നൽകുന്നുണ്ട്. ആദിവാസി- ദളിത് സമുദായങ്ങൾ ആരംഭിച്ച സ്ഥാപനമാണെങ്കിൽ തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50 ശതമാനം സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 2024ലെ തെരഞ്ഞെടുപ്പിലും എൻഡിഎ വീണ്ടും അധികാരത്തിൽ വരികയും ആർഎൽജെപി മന്ത്രിസഭയുടെ ഭാഗമായുണ്ടാകുമെന്നും പശുപതികുമാർ കൂട്ടിച്ചേർത്തു.

Read More

കൊച്ചി: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കൊപ്പമാണ് താനെന്ന് ഫഹദ് ഫാസിൽ. ഇക്കാര്യത്തിൽ എല്ലാവരും ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് പറഞ്ഞു. അതേസമയം, ജാതി വിവേചന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്‍റെ രാജി അധികൃതർ അംഗീകരിച്ചിരുന്നു. പുതിയ ഡയറക്ടറയ്ക്കായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ. അതേസമയം, ജാതി വിവേചനത്തിനെതിരായ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിരുന്നു. ജാതി വിവേചനം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഡയറക്ടർ അധികാരത്തിൽ നിന്ന് പടിയിറങ്ങാതെ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ട് സർക്കാർ…

Read More