Author: News Desk

പത്തനംതിട്ട: 4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു മണിക്കൂർ സമയമെടുത്ത് നാല് ദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ ഗർഭപാത്രത്തിന്‍റെ വലുപ്പം 60-70 ഗ്രാം മാത്രമുള്ളൂ. 2009 ൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ലാപ്രോസ്കോപ്പിയിലൂടെ 3.96 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്തതാണ് നിലവിലെ ലോക റെക്കോർഡ്. അഞ്ച് മണിക്കൂറിനുള്ളിൽ ആറ് താക്കോൽദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 2008 ൽ രണ്ട് അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ധർ 3.2 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2022 ഡിസംബർ 29 നായിരുന്നു ശസ്ത്രക്രിയ. പത്തനംതിട്ട ജില്ലയിലെ ഷാന്‍റി ജോസഫ് എന്ന 45കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്.

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനു തുടക്കം. രാവിലെ ഒമ്പത് മണിയോടെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബജറ്റ് സമ്മേളനമാണ് നടക്കുന്നത്. 33 ദിവസം നീളുന്ന സമ്മേളനം ഫെബ്രുവരി മൂന്നിനു അവതരിപ്പിക്കും. 6 മുതൽ 8 വരെയാണ് ബജറ്റിൻ മേലുള്ള പൊതുചർച്ച. 2023-24 വർഷത്തെ സാമ്പത്തിക നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ സമ്മേളനം നടക്കും. ബജറ്റിൻമേലുള്ള രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. ഇന്നത്തെ ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം, ജനുവരിയിൽ ബുധനാഴ്ച ഒരു ദിവസം മാത്രമേ സഭയുണ്ടാകൂ. ബാക്കി ദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിനു പുനരാരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 10…

Read More

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ജനുവരി 25 നു തിയേറ്ററുകളിലെത്തും. പത്താനിൽ നിന്ന് പുറത്തുവന്ന എല്ലാ പ്രമോഷണൽ മെറ്റീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യ ഗാനത്തെച്ചൊല്ലി ഷാരൂഖിന്‍റെ ചിത്രത്തിനെതിരെ വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ഉയർന്നുവെങ്കിലും അതൊന്നും പത്താനെ ബാധിച്ചില്ല. പത്താൻ തിയേറ്ററിലെത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ മന്നത്തിൽ ആരാധകരെ സന്ദർശിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പൊതുവെ, ചില പ്രത്യേക ദിവസങ്ങളിലാണ് ഷാരൂഖ് ഖാൻ തന്‍റെ ആരാധകരെ കാണാൻ എത്തുന്നത്. എന്നാൽ ഇന്നലെ വൈകുന്നേരം മന്നത്തിൽ സർപ്രൈസായി ഷാരൂഖ് പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരും അത് ആഘോഷിച്ചു. ഷാരൂഖ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കിടുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.  അതേസമയം ടിക്കറ്റ് ബുക്കിംഗിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ മാത്രം…

Read More

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസ്‌ പ്രതികള്‍ക്ക് നോട്ടീസയച്ച് ഇഡി. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതി.

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് 24 ശുപാർശകളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹങ്ങൾക്കും സമ്മേളനങ്ങള്‍ക്കും കെട്ടിടനികുതിയും ക്ലീനിംഗ് ഫീസും വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ എം.ജെ. രാജമാണിക്യം ശുപാർശ സമർപ്പിച്ചു. കെട്ടിടനികുതി വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. നികുതിയിനത്തിൽ അഞ്ച് ഇനങ്ങളിലും നികുതിയേതര വിഭാഗത്തിൽ ഒമ്പത് ഇനങ്ങളിലുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനം. അവയുടെ വർദ്ധനവ് ഉൾപ്പെടെയുള്ള ശുപാർശകൾ പ്രാഥമിക രീതിയിൽ മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ. അത് നടപ്പാക്കാൻ സർക്കാർ നയപരമായ തീരുമാനം എടുക്കണം. ദുർബല വിഭാഗങ്ങളെ ബാധിക്കാതെയാകും ശുപാർശകളിൽ തീരുമാനമെടുക്കുക.

Read More

ചെന്നൈ: തമിഴ്നാട്ടിലെ അരക്കോണം നമ്മിലിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്ന് മരണം. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കെ മുത്തുകുമാർ (39), എസ് ഭൂപാലൻ (40), ബി ജ്യോതിബാബു (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കൽവീതി ഗ്രാമത്തിലെ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ വിഗ്രഹം ക്രെയിനിൻ മുകളിൽ കയറ്റി ഗ്രാമത്തിലൂടെ ഉയർത്തുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനക്കൂട്ടത്തിന്‍റെ മേലാണ് ക്രെയിൻ വീണത്. ക്രെയിനിനു മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മാഞ്ചെസ്റ്റര്‍: നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എർലിംഗ് ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്‍റെ നാലാം ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ വോള്‍വ്‌സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. വെറും 14 മിനിറ്റ് വ്യത്യാസത്തിലാണ് 22 കാരനായ ഹാലൻഡിന്‍റെ ഹാട്രിക്ക് പിറന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ പൂർത്തിയാക്കിയ കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റുഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ റെക്കോർഡാണ് അദ്ദേഹം തകർത്തെറിഞ്ഞത്. നാല് ഹാട്രിക്കുകൾ നേടാൻ നിസ്റ്റെല്‍റൂയി 65 മത്സരങ്ങൾ എടുത്തപ്പോൾ ഹാലൻഡ് വെറും 19 മത്സരങ്ങളിൽ നിന്ന് ഈ നേട്ടങ്ങൾ പിന്നിട്ടത്. ഇതോടെ ഹാലൻഡിന്‍റെ ഗോളുകളുടെ എണ്ണം 25 ആയി ഉയർന്നു. 40, 50, 54 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്‍റെ ഗോളുകൾ. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ പൂർത്തിയാക്കിയ കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റുഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ റെക്കോർഡാണ്…

Read More

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഗോത്രനൃത്തവും അരങ്ങേറുന്നുണ്ട്. കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയും അണിനിരക്കും. സാക്ഷരതാ മിഷനും കുടുംബശ്രീ പദ്ധതിയും നിശ്ചല ദൃശ്യത്തിൽ ഉയർത്തിക്കാട്ടും. ബേപ്പൂർ ഉരുവിന്‍റെ മാതൃകയിലാണ് പ്ലോട്ട് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മാതൃകയും ഉണ്ട്. 96-ാം വയസിൽ സാക്ഷരതാ പരീക്ഷ പാസായി 2020ൽ നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തിനു മുന്നിലുള്ളത്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ അട്ടപ്പാടി ഗോത്ര കലാമണ്ഡലത്തിലെ കലാകാരികളാണ് ഇരുള നൃത്തം അവതരിപ്പിക്കുന്നത്. ഡൽഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി എൻ ശുഭയും മകൾ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരണം നടത്തും. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവർണ സംഘമാണ് ശിങ്കാരി മേളക്കാർ.

Read More

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം കുറിക്കും. ബജറ്റ് അവതരണമാണ് സമ്മേളനത്തിൻ്റെ പ്രധാന അജണ്ട. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയ സമ്മേളനമാണിത്. ഇന്ന് മുതൽ മാർച്ച് 30 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഗവർണർ നിർദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടും. ഗവര്‍ണറോടുള്ള വിയോജിപ്പ് മൂലം നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം പ്രത്യക്ഷമായതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി, പിടിച്ചുപറി, പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോൺ പ്രതിസന്ധി എന്നിവയ്ക്കായിരിക്കും ഈ നിയമസഭാ കാലയളവിൽ ഊന്നൽ നൽകുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊതു വിഷയങ്ങളിൽ കേന്ദ്രനയങ്ങൾക്കെതിരെ യോജിച്ച നീക്കത്തിനു പ്രതിപക്ഷം തയ്യാറാണെന്നും എന്നാൽ സാമ്പത്തിക…

Read More

വയനാട് : വയനാട് അമ്പലവയൽ സ്വദേശികളായ റെജീഷും, നിജിനും ഒരു യാത്രയിലാണ്. ഇന്ത്യയൊട്ടാകെ സൈക്കിളിൽ സഞ്ചരിച്ച്, അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് 5 കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്ന വലിയ ലക്ഷ്യമാണ് ഈ യുവാക്കളുടെ യാത്രക്ക് പിന്നിൽ. നിജീഷ് ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനാണ്. റെജീഷ് മൊബൈൽ ഷോപ്പ് നടത്തുന്നു. കാസർകോഡ് താണ്ടി ഇരുവരും കണ്ണൂരിൽ എത്തി. കാസർകോഡിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഈ തുക ഉപയോഗിച്ച് അമ്പലവയലിൽ 20 സെന്റ് സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു. ഒന്നര വർഷം കൂടെ ലക്ഷ്യവുമായി യാത്ര ചെയ്യാനാണ് തീരുമാനം. ലഭിക്കുന്നത് ഒരു രൂപയാണെങ്കിൽ പോലും അത് സന്തോഷത്തോടെ സ്വീകരിക്കും. വീട് നിർമ്മിച്ച് നൽകുന്നതോടെ ഇവരുടെ ലക്ഷ്യം അവസാനിക്കുന്നില്ല. ആ കുടുംബത്തിന് തുടർന്ന് ജീവിക്കുന്നതിനായി ചെറുസംരംഭം ആരംഭിക്കുന്നതിനും സഹായിക്കണമെന്നാണ് തീരുമാനം. തങ്ങളുടെ യാത്രയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് നിരവധി ആളുകൾ അരിയും, ആവശ്യ സാധനങ്ങളും മറ്റും…

Read More