- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്‍റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശൻ കുറ്റപ്പെടുത്തി. വസ്തുതകളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ പ്രസംഗത്തിലുണ്ട്. സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്നത് പരിഹാസ്യമായ പ്രസ്താവനയാണ്. ഗവർണറെകൊണ്ട് ഇക്കാര്യം പറയിച്ചു. ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സതീശൻ ആരോപിച്ചു. കേരളത്തിലേത് ഏറ്റവും മോശം പൊലീസാണെന്നും ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികൾ പോലും പോലീസ് സേനയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. സിൽവർ ലൈൻ നടപ്പാക്കാൻ കേന്ദ്രം അനുമതി നൽകിയാലും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്കത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതർ മണൽ നീക്കിയത്. മസ്കറ്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ രാത്രികളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദ്ദേശം നൽകാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ഇതിനോടകം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘സ്റ്റാർട്ട് അപ്പ് ഇന്ത്യ’ എന്നിവ പോലെ ‘ബ്ലോക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയും കേന്ദ്ര സർക്കാരിനുണ്ട്. പ്രയാസകരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ബിബിസി ആസ്ഥാനം ഡൽഹിയിലായിരുന്നെങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോൾ തന്നെ അവരുടെ വീട്ടുപടിക്കൽ എത്തുമായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
ലാഹോര്‍: പാകിസ്ഥാനിലുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ദേശീയ ഗ്രിഡിന്‍റെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിയായി ശൈത്യകാലത്ത് രാത്രിയിൽ വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി അടച്ചിരുന്നു. ഇതാണ് ഗ്രിഡ് തകർച്ചയിലേക്ക് നയിച്ചതെന്ന് ഊർജ്ജ മന്ത്രി ഖുറും ദസ്തഗിറിനെ ഉദ്ധരിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ യൂണിറ്റുകൾ ഓരോന്നായി ഓണാക്കിയപ്പോൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ആവൃത്തി വ്യതിയാനം റിപ്പോർട്ട് ചെയ്യപ്പെട്ടു. വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്നാണ് യൂണിറ്റുകൾ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.
മുംബൈ: ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് ‘വാഗിർ’ അന്തർവാഹിനി രാജ്യത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി മസാഗാവ് കപ്പൽശാലയിൽ തദ്ദേശീയമായാണ് അന്തർവാഹിനി നിർമ്മിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറിന്‍റെ സാന്നിധ്യത്തിൽ മുംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങിലാണ് അന്തർവാഹിനി കമ്മീഷൻ ചെയ്തത്. നാവികസേനയുടെ പ്രോജക്ട് 75 ന്‍റെ ഭാഗമായാണ് അന്തർവാഹിനി നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര ടെസ്റ്റുകൾക്ക് ശേഷമാണ് സേനയിൽ ഉൾപ്പെടുത്തിയത്. ഡീസലിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽ (സ്കോർപീൻ ക്ലാസ്) ഉൾപ്പെടുന്ന അഞ്ചാമത്തെ അന്തർവാഹിനിയാണ് വാഗിർ. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും നശിപ്പിക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന അധിനിവേശ മത്സ്യത്തിന്‍റെ പേരാണ് വാഗിർ. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ശത്രു പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട് ഇതിൽ. ശത്രുസൈന്യത്തിന്‍റെ ശ്രദ്ധയിൽ പെടാതെ യാത്ര ചെയ്യാനുള്ള സ്റ്റെൽത് സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ പേരിലുള്ള അന്തർ വാഹിനി സൈന്യത്തിനുണ്ടായിരുന്നു. ആദ്യത്തെ വാഗിർ അന്തർവാഹിനി…
ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നതിനാൽ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടുന്നുവെന്ന് പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ വിവരം പുറത്തുവന്നത്. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സർവേ. ബീഡിതെറുക്കുന്നവർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ 1,000 തൊഴിലാളികളാണ് സർവേയിൽ പങ്കെടുത്തത്. ഇവരിൽ 78 ശതമാനം പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ചർമ്മ രോഗങ്ങൾ മുതലായവ അനുഭവിക്കുന്നതായും വെളിപ്പെടുത്തി.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവർണർ. ഡി.പി.ആർ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്. സംസ്ഥാനത്തിന്‍റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്ര വിമർശന ഭാഗവും ഗവർണർ വായിച്ചു.
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകർന്നത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി-അറക്കുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം. സംസ്ഥാന പാതയിലെ തിരക്ക് കാരണം യാത്രക്കാർ പലരും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. ഞായറാഴ്ചയായതിനാൽ അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നു. അപ്രതീക്ഷിതമായി കനാൽ തകർന്നതെങ്ങനെയെന്നത് വ്യക്തമല്ല. നാട്ടുകാരാണ് റോഡിലെ ജലപ്രവാഹം തടഞ്ഞ് ചെളിയും മറ്റും നീക്കിയത്.
കാലിഫോർണിയ: കാലിഫോർണിയ മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ നടന്ന വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മോണ്ടെറി പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ടോറൻസിൽ പാർക്ക് ചെയ്തിരുന്ന ഒരു വെള്ള വാൻ പോലീസ് പരിശോധിക്കുകയും അക്രമിയെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ടതോടെ ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. വെടിവെപ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ലൂയിസിയാന സംസ്ഥാനത്തെ ബാറ്റൺ റൂഷ് പട്ടണത്തിലെ ഒരു നിശാക്ലബ്ബിൽ ശനിയാഴ്ച നടന്ന മറ്റൊരു വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ലോസ് ഏഞ്ചൽസിന്‍റെ കിഴക്കൻ നഗരമായ മോണ്ടെറി പാർക്കിൽ ശനിയാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അക്രമത്തിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.22 ഓടെയാണ് വെടിവെപ്പുണ്ടായത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ബോൾറൂം ഡാൻസ് സ്റ്റുഡിയോയിൽ ചാന്ദ്ര പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം. ഏഷ്യൻ പൗരനായ ഹുയു കാൻ ട്രാൻ (72) ആണ്…
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍റെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയും. ഭാരവാഹികൾക്കെതിരായ ആരോപണങ്ങളിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുമായി സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു. മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. സമിതി ചുമതലയേൽക്കുന്നത് വരെ ഗുസ്തി ഫെഡറേഷന്‍റെ ടൂർണമെന്‍റുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കായിക മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് ഇന്നലെ അയോധ്യയിൽ ചേരാനിരുന്ന ഫെഡറേഷന്‍റെ ജനറൽ ബോഡി യോഗം മാറ്റിവച്ചു. ബ്രിജ് ഭൂഷണെ അനുകൂലിക്കുകയും സമരം ചെയ്യുന്ന കായികതാരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചിട്ടും തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് തോമർ ഇന്നലെ വീണ്ടും ചൂണ്ടിക്കാണിച്ചിരുന്നു.
