Author: News Desk

ആഗോള ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത പോരാട്ടം തുടർന്ന് ജെയിംസ് കാമറൂണിന്‍റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’. ചിത്രം ഇതുവരെ 16,000 കോടിയിലധികം (2 ബില്യൺ ഡോളർ) കളക്ഷൻ നേടി. സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകളാണിത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അവതാർ 2. ആഗോള ബോക്സ് ഓഫീസിൽ സ്പൈഡർമാൻ നോ വേ ഹോമിനെയും അവതാർ 2 മറികടന്നു. ഇതോടെ അവതാർ 2 നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമാണ്. സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവതാർ 2 ഈ ആഴ്ചയോടെ ഇവയെ മറികടക്കും. ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് അവതാറിന്‍റെ ആദ്യഭാഗം. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിമാണ് രണ്ടാം സ്ഥാനത്ത്. ജെയിംസ് കാമറൂണിന്‍റെ ടൈറ്റാനിക്കാണ് മൂന്നാം സ്ഥാനത്ത്.

Read More

കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്. കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും കല്ലേറും ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

Read More

ദില്ലി: ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ (1 ബില്യൺ ഡോളർ) സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടിയിലധികം രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് മാസമായിരുന്നു ഡിസംബർ. ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. ആപ്പിളും സാംസങ്ങുമാണ് രാജ്യത്തെ മുന്നിര മൊബൈൽ കയറ്റുമതിക്കാർ. സാംസങ്ങാണ് ഏറ്റവും വലിയ കയറ്റുമതിക്കാരനെങ്കിലും നവംബറിൽ ആപ്പിൾ സാംസങ്ങിനെ മറികടന്ന് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി. നിലവിൽ ആപ്പിൾ 12, 13, 14, 14+ ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവയാണ് ഈ ഫോണുകളുടെ ഉത്പാദനം ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഫോക്സ്കോണിന്‍റെയും പെഗാട്രോണിന്‍റെയും നിർമ്മാണ യൂണിറ്റ്. കർണാടകയിലാണ് വിസ്ട്രോണിന്‍റെ യൂണിറ്റ്. കേന്ദ്രത്തിന്‍റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് പദ്ധതിയിലെ പങ്കാളികളാണ് ഇവർ.

Read More

മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച കടുത്ത തീരുമാനങ്ങൾ എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവിശ്വസനീയമായ വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ വ്യത്യസ്തമായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഗൂഗിളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പ്രാരംഭ പ്രക്രിയ അമേരിക്കയിൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ, മറ്റ് രാജ്യങ്ങളിലെ, ഒരുപക്ഷേ ഇന്ത്യയിലെ പോലും ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. യുഎസിലെ ജീവനക്കാർക്ക് ഇതിനകം തന്നെ ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.  

Read More

റിയോ: ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി ബന്ധപ്പെട്ട രോഗങ്ങളും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തകർന്ന ആരോഗ്യ സേവനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സർക്കാർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവിൽ വ്യക്തമാക്കി. തീവ്രവലതുപക്ഷക്കാരനായ ബോൾസനാരോയുടെ ഭരണകാലത്ത് ഇവിടെ കാര്യങ്ങൾ വളരെ മോശമാണെന്ന് ഇതിനകം ആരോപിക്കപ്പെടുന്നു. ബോൾസനാരോയുടെ നാല് വർഷത്തെ ഭരണകാലത്ത് 570 യനോമാമി കുട്ടികൾ ഇവിടെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം കുട്ടികളും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടിയിട്ടുണ്ട്. ധാരാളം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ബാധിച്ചു. കൂടാതെ, മലേറിയ, വയറിളക്കം, സ്വർണ്ണ ഖനിയിൽ ഉപയോഗിക്കുന്ന മെർക്കുറി മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിവ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ആമസോൺ ജേണലിസം പ്ലാറ്റ്ഫോമായ സുമൗമ പുറത്തുവിട്ടു.

Read More

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം പാലോടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

Read More

ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിന്‍റെ ആരോഗ്യത്തിനായി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയത്. ഇന്ത്യൻ ടീമിന്‍റെ ചില സപ്പോർട്ട് സ്റ്റാഫുകളും ക്ഷേത്രത്തിലെത്തിയിരുന്നു. റിഷഭ് പന്ത് പരിക്കിൽ നിന്ന് മുക്തനാകാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അദ്ദേഹത്തിന്‍റെ മുറിവ് ഭേദമാക്കാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ ഭസ്മ ആരതി നടത്തിയ ശേഷമാണ് മടങ്ങിയത്.

Read More

ദില്ലി: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്പോട്ടിഫൈ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ കമ്പനി ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പോട്ടിഫൈയുടെ മൊത്തം ജീവനക്കാരുടെ എത്ര ശതമാനമാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പോഡ്‌കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്‌കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. മൂന്നാം പാദ വരുമാന റിപ്പോർട്ട് അനുസരിച്ച് കമ്പനിക്ക് ഏകദേശം 9,800 ജീവനക്കാരാണുള്ളത്. 2019 മുതൽ പോഡ്കാസ്റ്റിംഗിനായി കമ്പനി പുതിയ കരാറുകൾ ഉണ്ടാക്കിയിരുന്നു.  ജനപ്രിയ ഷോകളായ ജോ റോഗൻ എക്സ്പീരിയൻസ്, ദി ആംചർ എക്സ്പെർട്ട് എന്നിവയുടെ അവകാശങ്ങൾ സ്വന്തമാക്കാൻ സ്പോട്ടിഫൈ ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചിരുന്നു. എന്നാൽ നിക്ഷേപകരുടെ ആശങ്ക മൂലം സ്പോട്ടിഫൈയുടെ ഓഹരികൾ കഴിഞ്ഞ വർഷം 66 % ഇടിഞ്ഞു. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പോഡ്കാസ്റ്റ് ബിസിനസ്സ് ലാഭകരമാകുമെന്ന് സ്പോട്ടിഫൈ എക്സിക്യൂട്ടീവുകൾ ജൂണിൽ പറഞ്ഞിരുന്നു.

Read More

കൊച്ചി: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാടുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചില മാതാപിതാക്കൾക്കും വൈറസ് ബാധിച്ചതായി സംശയിക്കുന്നു. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളും നടക്കുന്നുണ്ട്.

Read More

ഖണ്ടാല: ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്ന്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോട് കൂടിയാണ് വിവാഹം. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം. വൈകിട്ട് നാല് മണിക്കാണ് മുഹൂർത്തം. വൈകിട്ട് 6.30 നു കുടുംബത്തോടൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് സുനിൽ ഷെട്ടി നേരത്തെ അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. സിനിമാ മേഖലയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്കായി അദ്ദേഹം ഒരു പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ ഒരു പരസ്യ ക്യാമ്പെയിനിലും ഇരുവരും പങ്കെടുത്തിരുന്നു.

Read More