Author: News Desk

കിങ്സ്റ്റണ്‍: ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടമായി. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12 ദശലക്ഷം ഡോളറാണ് (ഏകദേശം 97 കോടി രൂപ) അദ്ദേഹത്തിന് നഷ്ടമായത്. 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമാണ് ഇപ്പോൾ താരത്തിന്‍റെ അക്കൗണ്ടിൽ അവശേഷിക്കുന്നതെന്ന് ബോൾട്ടിന്‍റെ അഭിഭാഷകൻ ലിന്‍റൺ പി. ഗോർഡൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിൽ കൂടുതൽ പരിശോധന നടത്താൻ ജമൈക്കയുടെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. സമാനമായ രീതിയിൽ കൂടുതൽ പൗരൻമാർ വഞ്ചിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്‍റെ മാനേജരാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം.

Read More

കല്പറ്റ(വയനാട്): വിദ്യാർത്ഥിനി മൂന്ന് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡബ്ല്യൂഎംഓ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ ഇരുപതുകാരിയാണ് മൂന്ന് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പ് പെൺകുട്ടി ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സ്റ്റോറികൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Read More

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുൾപ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബ്രിജ് ഭൂഷൺ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ നീക്കം.

Read More

കൊച്ചി: സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് നിർദേശം. ആശുപത്രി മാനേജ്മെന്‍റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2018ലാണ് സംസ്ഥാന സർക്കാർ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചത്. വേതന വർദ്ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇതിനകം തന്നെ സമരത്തിലാണ്. ദിവസവേതനം 1500 രൂപയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ദിവസ വേതനം 1,500 രൂപയായി ഉയർത്തുന്നതിനൊപ്പം കരാർ നിയമനങ്ങൾ നിർത്തണമെന്നും ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി ലേബർ കമ്മീഷണർ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു തൃശൂരിലെ സൂചനാ പണിമുടക്ക്.

Read More

കൊച്ചി: എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും ചില രക്ഷിതാക്കൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സാമ്പിളുകൾ സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയക്കുകയും പോസിറ്റീവ് ആവുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം തടയാനായി ക്ലാസുകൾ താൽക്കാലികമായി അടച്ചു. അതേസമയം ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി നൽകുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തിൽ തുടരണമെന്നാണ് നിർദേശം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും ശരിയായ പ്രതിരോധവും ചികിത്സയും ഉപയോഗിച്ച് രോഗം വേഗത്തിൽ ഭേദമാക്കാൻ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read More

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്. ആറരക്കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ അട്ടിമറിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കൈവശമുള്ള തെളിവുകൾ നൽകുമെന്നും അവർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോഴപ്പണം കൈപ്പറ്റിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്ത് പറഞ്ഞു. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായതായിരുന്നു രണ്ടുപേരും. സരിത, സന്ദീപ്, സരിത്ത് എന്നിവരാണ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ലൈഫ് മിഷൻ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരണം എന്നും സ്വപ്ന പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരാക്രം ദിവസ്’ ആഘോഷങ്ങളുടെ ഭാഗമായാണ് ദ്വീപുകൾക്ക് പേര് നൽകിയത്. സുഭാഷ് ചന്ദ്രബോസിന്‍റെ 126-ാം ജന്മദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യാനന്തരം മറന്നുകളയാന്‍ ശ്രമിച്ച നേതാജിയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയെന്ന് 21-ാം നൂറ്റാണ്ട് കാണുകയാണെന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പരമവീരചക്ര ജേതാക്കളുടെ പേര് ദ്വീപുകൾക്ക് നൽകാൻ പ്രധാനമന്ത്രി മുന്‍കൈയെടുത്തതോടെ അവർ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ‘പരാക്രം ദിവസ്’ ആയി ആചരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യത്തെ പരമചക്ര ജേതാവായ മേജർ സോമ്നാഥിന്‍റെ പേരിലാണ് ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് ഇനി അറിയപ്പെടുക. രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ജവാൻമാർക്കുള്ള…

Read More

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. സിയാൽ ഒരു പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. ബോർഡ് യോഗത്തിന്‍റെ മിനിറ്റ്സ് നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ സിയാൽ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ സിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഈ സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഡിവിഷൻ ബെഞ്ചിന് മുന്നിൽ തന്നെ ഹർജിക്കാരന് തന്‍റെ കേസ് അവതരിപ്പിക്കാൻ അവസരമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Read More

പഞ്ചാബ്‌ : ‘യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ടു പോവുക’, കാർഗിൽ യുദ്ധസേനാ നായകനും, ഇന്ത്യയിലെ ആദ്യ ബ്ലേഡ് റണ്ണറുമായ മേജർ ദേവേന്ദർ പാൽ സിംഗിന്റെ വാക്കുകളാണിത്. ഇപ്പോഴിതാ വൈകല്യങ്ങളെ അതിജീവിച്ച് ഏഷ്യയിലെ ആദ്യ വികലാംഗ സോളോ സ്കൈ ഡൈവർ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 1999ൽ ജമ്മു കശ്മീരിലെ അഖ്നൂർ മേഖലയിൽ പോസ്റ്റ്‌ കമാൻഡറായിരുന്ന അദ്ദേഹത്തിന് അതിർത്തിയിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരിക്ക് ഏൽക്കുകയായിരുന്നു. മരിച്ചു എന്ന് വിധി എഴുതിയെങ്കിലും അദ്ദേഹം തിരിച്ചു വന്നു. എന്നാൽ വലത് കാലും, കേൾവിയും നഷ്ടമായി. എന്നാൽ അതിലൊന്നും വീണുപോകാൻ ആ ശക്തനായ യോദ്ധാവ് തയ്യാറായിരുന്നില്ല. 2009 ൽ ഡൽഹി മാരത്തണിൽ പ്രത്യേക ബ്ലേഡ് ഉപയോഗിച്ച് ഹാഫ് മാരത്തണിൽ പങ്കെടുത്ത അദ്ദേഹം, രാജ്യത്തെ മുൻനിര കായിക താരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നു. 2011 ൽ സിംഗ് ദി ചലഞ്ചിങ്‌ വൺസ് എന്ന പേരിൽ എൻ.ജി.ഒ ആരംഭിച്ച് വികലാംഗരായ വ്യക്തികളുടെ ഉന്നമനത്തിനായി പോരാടുകയാണ് അദ്ദേഹം. ആത്മഹത്യക്ക് ശ്രമിച്ചവരുൾപ്പെടെ ഒരു…

Read More

ഷാന്‍ഹായ്: കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഷാൻഹായ് പ്രവിശ്യയിലെ ഡാട്ടോങ്ങിൽ നിർമ്മിച്ച പരീക്ഷണ ഹൈപ്പർലൂപ്പ് കുഴൽ വഴി മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ചൈനീസ് അതിവേഗ ട്രെയിനിന്‍റെ ലക്ഷ്യം മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നതാണ്. പ്രഖ്യാപിച്ചതുപോലെ പദ്ധതി നടപ്പാക്കാൻ സാധിച്ചാൽ കരയിലെ ഏറ്റവും വേഗമേറിയ ഗതാഗത സംവിധാനമായി ഇത് മാറും. പ്രതിരോധ കരാർ കമ്പനിയായ ചൈന എയാറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷനാണ് പദ്ധതി പരീക്ഷിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത്. നിലവിൽ രണ്ട് കിലോമീറ്റർ മാത്രമാണ് ഹൈപ്പർ ലൂപ്പ് കുഴലിന്റെ നീളം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 60 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയിൽ ശൃംഖല ചൈനയിലാണ്. ചൈനയ്ക്ക് 42,000 കിലോമീറ്ററിലധികം നീളത്തില്‍ അതിവേഗ…

Read More