Author: News Desk

മ​സ്ക​ത്ത്: ഒമാനിൽ ടൈറ്റാനിയം ഡൈഓക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തും. ഒമാൻ ആരോഗ്യമന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹസ്ബിയാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും. ഇ 171 എന്നറിയപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ഭക്ഷ്യവസ്തുക്കൾക്ക് നിറവും ഭംഗിയും നൽകാൻ ഉപയോഗിക്കുന്നു. പെയിന്‍റുകൾ, കോട്ടിങുകൾ, ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നു. ഇ171 വളരെ ചെറുതും മൈക്രോ ഘടക വിഭാഗത്തിൽ പെടുന്നതുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേ​ന്ദ്രീയം എന്നിവയിലേക്ക് പ്രവേശിക്കും. മിഠായി, കോഫി ക്രീമർ, ചില ബേക്കറി ഇനങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും കേക്ക് അലങ്കരിക്കാനുമാണ് ഇ 171 ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് വെളുത്ത നിറം നൽകാനും അവയെ മനോഹരമാക്കാനും ഇത് ഉപയോഗിക്കുന്നു. ചിലതരം പാൽ ഉൽപ്പന്നങ്ങൾ, ചോക്ലേറ്റുകൾ, ച്യൂയിങ്ഗം എന്നിവയിലും ഇവയുടെ…

Read More

ന്യൂഡൽഹി: കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണ്ണമായും പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.

Read More

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12.30 ഓടെ പാളയത്ത് വച്ചാണ് ഫിറോസിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, അനുമതിയില്ലാതെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുക, പൊലീസുകാരെ കയ്യേറ്റം ചെയ്യുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിലാണ്. സർക്കാർ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു ഫിറോസിന്‍റെ പ്രതികരണം.  

Read More

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് ജോക്കോവിച്ച് 6–2, 6–1, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രെ റുബ്‍ലേവാണ് ജോക്കോവിച്ചിന്‍റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്‍റെ തുടർച്ചയായ 25-ാം വിജയമാണിത്. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ തുടർ വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജോക്കോവിച്ച്. 26 വിജയങ്ങളുമായി അമേരിക്കൻ ടെന്നീസ് താരം ആന്ദ്രെ അഗാസിയാണ് ഒന്നാമത്.

Read More

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മേരി കോം അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. ലൈംഗിക സാമ്പത്തിക ആരോപണങ്ങളും സിമിതി അന്വേഷിക്കും. ഒരു മാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം ശനിയാഴ്ച പിരിച്ചുവിട്ടിരുന്നു. ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെ മാറ്റി നിർത്തിയിരുന്നു. അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെയും പുറത്താക്കി. ഇതേതുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മേൽനോട്ട സമിതിയെ രൂപീകരിച്ചത്. ആരോപണമുന്നയിച്ച താരങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനാലാണ് ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തത്.

Read More

തിരുവനന്തപുരം: കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. വിദ്യാർത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 14 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകളിലേക്കുള്ള നിയമനം, സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും, ജീവനക്കാർക്ക് ഡയറക്ടറുടെ വീട്ടിൽ ജോലി ചെയ്യേണ്ടി വരില്ല തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയെ തുടർന്ന് ഉണ്ടായത്. ആവശ്യങ്ങളിൽ അനുകൂല നിലപാടാണ് ഉണ്ടായതെന്നും വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.

Read More

തമിഴ് ചലച്ചിത്ര സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10 ന് റിലീസ് ചെയ്യും. ഉണ്ണി ലാലും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമലത തൈനേരി, രാജേഷ് അഴീക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രേഖയുടെ ജീവിത ചുറ്റുപാടുകളും അവർക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളും ഉൾപ്പെടുന്ന നർമ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച ‘അറ്റെൻഷൻ പ്ലീസ്’ സംവിധാനം ചെയ്ത ജിതിൻ ഐസക് തോമസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജിതിൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. സ്റ്റോൺ ബെഞ്ചേഴ്സിന്‍റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.

Read More

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലൂവെൻസർ പ്രധാനമന്ത്രിയാണെന്നാണ് അക്ഷയ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകൾ വലിയ മാറ്റമുണ്ടാക്കുമെന്നും ഇത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനുവരി 17ന് നടന്ന ബിജെപി ദേശീയ നിർവാഹക സിമിതി യോഗത്തിൽ ചലച്ചിത്രങ്ങളെ സംബന്ധിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ ബി.ജെ.പിയുടെ വികസന അജണ്ടയെ ബാധിക്കുന്നുവെന്നും മോദി പറഞ്ഞതായാണ് റിപ്പോർട്ട്.  ഈ പരാമർശം സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയെ അക്ഷയ് പുകഴ്ത്തിയത്. “പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ. ആ പോസിറ്റീവ് കാര്യം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞതിന്‍റെ പേരിൽ മാറ്റം വന്നാൽ അത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യും” അക്ഷയ് പറഞ്ഞു.  

Read More

കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഫിറോസ് പറഞ്ഞു. സമരത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ഫിറോസിന്‍റെ അറസ്റ്റ് തീക്കളിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു. പൊലീസ് നടപടിയെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനാധിപത്യത്തിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് നടപടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജനുവരി 18ന് അറസ്റ്റിലായ മുപ്പതോളം പ്രവർത്തകർ ഇപ്പോഴും റിമാൻഡിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സർക്കാർ കള്ളക്കേസ് ഫയൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Read More

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു. “നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊന്നും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തു കളഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കും” രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിലെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യാത്ര തുടങ്ങിയത്. ജനുവരി 30ന് യാത്ര കശ്മീരിൽ സമാപിക്കും.

Read More