- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്‍റണി രാജു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനവും എക്സ്പോയുമായ ‘ഇവോൾവ്’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇ-വാഹന രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും. വരാനിരിക്കുന്ന സമയം ഇ-മൊബിലിറ്റിയുടേതാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളം ഈ രംഗത്ത് ഒരു പടി മുന്നേ നടന്നത്. നിലവിൽ 40 ഇ-ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതുകൂടാതെ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കാനാകുമോ എന്ന കാര്യത്തിൽ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സബ്സിഡി, റിബേറ്റ്, നികുതി ഇളവുകൾ എന്നിവ നൽകുന്നുണ്ട്. കേരളത്തിൽ മൂന്ന് ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തേലി അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ,…
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി ഉടൻ പരിശോധന ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കെ.ആൻസലൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ഹൈടെക് രീതിയിൽ നവീകരിച്ച രണ്ട് റോഡുകളാണ് ഗതാഗതത്തിനായി തുറന്നത്. അതിയന്നൂർ പഞ്ചായത്തിലെ ഓലതാന്നി-കൊടങ്ങാവിള-അവണാക്കുഴി എന്നീ റോഡുകളുടെ നിർമ്മാണമാണ് 6.6 കോടി ചെലവഴിച്ച് പൂർത്തിയാക്കിയത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെയും അതിയന്നൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്‍റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്. നെയ്യാറ്റിൻകര കോടതി-ഓൾഡ് അഞ്ചൽ ഓഫീസ്-അമരവിള റോഡുകളുടെ പണി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഈ റോഡിന്‍റെ ആകെ നീളം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, കലുങ്കുകൾ, സംരക്ഷണ…
ഹരിപ്പാട് : ഹരിപ്പാടുകാരായ ജോർജ്കുട്ടിയും മോഹനനും ഉറ്റസുഹൃത്തുക്കളാണ്. വർഷങ്ങളോളം ഒന്നിച്ച് പ്രവാസ ജീവിതം നയിച്ചവർ. 16 വർഷം പ്രവാസ ജീവിതം നയിച്ചിട്ടും ജീവിത പ്രതിസന്ധികളിൽ വീണുപോയ സുഹൃത്തിനെ തേടിയെത്തി വീട് വെക്കാൻ സ്ഥലം നൽകി കൈപിടിച്ച് ഉയർത്തുകയാണ് ജോർജ്കുട്ടി. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിലുള്ള ഒന്നേകാൽ സെന്റിലുള്ള കൂരയിലായിരുന്നു ഭാര്യയും, അമ്മയും, രണ്ട് മക്കളുമൊത്ത് മോഹനൻ കഴിഞ്ഞിരുന്നത്. ഗൾഫിൽ വച്ച് പക്ഷാഘാതം സംഭവിച്ച് നാട്ടിലെത്തിയതോടെ അദ്ദേഹം വലിയ കടബാധ്യതയിലായി. നിലവിലെ ഭൂമിക്ക് കൈവശാവകാശ രേഖ ഇല്ലാത്തതിനാൽ സർക്കാർ പദ്ധതിയുടെ ഭാഗമാകാനും കഴിഞ്ഞില്ല. തുടർന്നാണ് പഴയ സുഹൃത്ത് തേടി എത്തുന്നത്. 5 സെന്റ് നൽകാം സർക്കാർ പദ്ധതിയിൽ ചേരൂ എന്ന ജോർജ്കുട്ടിയുടെ നിർദേശപ്രകാരം ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷിച്ചിരിക്കുകയാണ് മോഹനൻ. പള്ളിപ്പാട് വെട്ടുവേനി പറമ്പിൽ ജോർജ്കുട്ടി 20 വർഷം മസ്ക്കറ്റിൽ ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി ഒരു കമ്പനിയിൽ 15 വർഷം ഫോർമാനായിരുന്നു. ഭാര്യ സുജ, മക്കളായ സോജി, ജോജി എന്നിവരടങ്ങുന്നതാണ്…
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ 8 പേരാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപികയായ ഫൗസിയ, ഓഡിയോ വിഭാഗം അദ്ധ്യാപകൻ വിനോദ്, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്‍റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽകുമാർ എന്നിവരാണ് രാജിവച്ചത്. ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവച്ചത്. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാനാവില്ലെന്ന് ഇവർ പറഞ്ഞു. 18ന് തന്നെ ശങ്കർ മോഹന് രാജിക്കത്ത് നൽകിയിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ട രാജി പുറത്തുവന്നത്. മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ പുതിയ ഡയറക്ടറെ കണ്ടെത്തുമെന്നും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഡയറക്ടറുടെ വസതിയിൽ ജോലിക്ക് നിയോഗിക്കില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും പിന്നാക്ക…
ദുബായ്: യുഎഇയുടെ കൂടുതൽ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവയുൾപ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഈ ആഴ്ച കൂടുതൽ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. കനത്ത മേഘങ്ങളും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ ദുബായ്, ഷാർജ എന്നിവയുൾപ്പെടെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള താപനില 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. ചില ഉൾപ്രദേശങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
പട്ന: മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ വീണ്ടും വിഷ മദ്യദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷ മദ്യം കഴിച്ച് 3 പേർ മരിച്ചു. 7 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷ മദ്യ വിൽപ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ബിഹാറിലെ ചപ്ര ജില്ലയിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ 70 പേർ മരിച്ചിരുന്നു. ബീഹാറിൽ അടിക്കടി ഉണ്ടാകുന്ന വിഷ മദ്യ ദുരന്തങ്ങൾ മദ്യനിരോധന നയത്തിന്‍റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മദ്യനിരോധന നയത്തിൽ മാറ്റം വരുത്തില്ലെന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അപകടകരമായ വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾ ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ പടരാൻ സാധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് പകര്‍ച്ചവ്യാധികള്‍, പരിക്കുകൾ, മറ്റ് രോഗങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കാനാണ് വൈദ്യപരിശോധന നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് റെഗുലേഷൻസ് അനുസരിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ സ്ഥാപനത്തിലുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത് കാർഡ് എടുപ്പിക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി…
രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തു ജൂത്തി മേം മക്കര്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലവ് രഞ്ജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലവ് രഞ്ജനും രാഹുൽ മോഡിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം – പ്രീതം. പശ്ചാത്തല സംഗീതം – ഹിതേഷ് സോണിക്. ലവ് രഞ്ജൻ, അങ്കുർ ഗർഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് എട്ടിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ .
ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്. അതേസമയം, മോശം പ്രകടനത്തിന്‍റെ പേരിൽ പഴി കേൾക്കുന്ന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഐസിസിയുടെ ടീമിൽ ഇടം ലഭിച്ചില്ല. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെ ലോകചാമ്പ്യൻമാരാക്കിയ ജോസ് ബട്ലറാണ് ഐസിസി ടീമിന്‍റെ ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ട്വന്റി20 ബാറ്റിംഗ് റാങ്കിങിൽ ഒന്നാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാനും ടീമിലുണ്ട്. കഴിഞ്ഞ വർഷം ട്വന്റി 20യിൽ 10 അർധസെഞ്ചുറികളാണ് റിസ്വാൻ നേടിയത്. പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: 248 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറത്താണ് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ജപ്തി നടപടികൾക്കെതിരെ മലപ്പുറത്ത് തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്‍റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.
