- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: സ്നേഹിക്കാൻ അറിയുന്ന ഒരു ബുദ്ധിശാലിയായ പെൺകുട്ടിയായിരിക്കണം, മറ്റൊന്നുമില്ല. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ. ‘കർലി ടെയിൽസ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തന്‍റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്തിയത്. അനുയോജ്യയായ ഒരു പെൺകുട്ടി വന്നാൽ, വിവാഹം കഴിക്കും. രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതൻ എന്ന് പലരും വിശേഷിപ്പിക്കുന്ന രാഹുൽ ഉടൻ വിവാഹിതനാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്‍റെ അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ തന്‍റെ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് രാഹുൽ നേരത്തെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. 3 ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തൽ. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങി. അഡ്വക്കെറ്റ് ആക്ട് പ്രകാരം അഭിഭാഷകനെതിരെ നടപടി വേണമെന്നാണ് വിജിലൻസ് നിർദ്ദേശം. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് 4 അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ നിർമ്മാതാവിന് 25 ലക്ഷം ചിലവായി.15 ലക്ഷം ഫീസ് ആയി സൈബി വാങ്ങിയെന്നും മൊഴി ലഭിച്ചിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശിന്‍റെയും പുത്തൻപാലം രാജേഷിന്‍റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചു. പാറ്റൂർ ആക്രമണ കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങിയിരുന്നു. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ കൂട്ടാളികളാണ് ഇവർ. പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പാറ്റൂർ ആക്രമണക്കേസിന് ശേഷം ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരം സുഹൃത്തുക്കളെ വിളിച്ചിരുന്നു. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. രണ്ടാം പ്രതി ആരിഫ് പാറ്റൂർ ആക്രമണത്തിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സി.പി.ഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പേട്ട പൊലീസ് ഫോൺ കണ്ടെത്തിയിരുന്നു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും.
സാന്ഫ്രാന്സിസ്കോ: ഒടിടി-പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാസ്‌വേഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്‌വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരും. വളരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യ പോലുള്ള വിപണികളിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടതിന്‍റെ കാരണമായി കരുതുന്നത് പാസ്‌വേഡ് പങ്കുവെച്ച് പലയിടത്തായി കാണുന്നതാണ്. ഐ പി അഡ്രസ്, ഡിവൈസ് ഐ.ഡി, അക്കൗണ്ട് ആക്ടിവിറ്റി എന്നിവ നിരീക്ഷിച്ചുകൊണ്ട് ഇത് നിയന്ത്രിക്കും. നേരത്തെ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടലിന് പണം ഈടാക്കി തുടങ്ങിയിരുന്നു. മൂന്ന് ഡോളറാണ് (ഏകദേശം 250 രൂപ) ഇവിടെ ഈടാക്കുന്നത്. ഇന്ത്യയിൽ എത്ര രൂപ ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്‍ററി ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കാനുള്ള യൂണിയന്‍റെ തീരുമാനത്തെ എതിർത്ത് സർവകലാശാല. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കരുതെന്നും സർവകലാശാലയുടെ സമാധാനാന്തരീക്ഷവും വിദ്യാർത്ഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടാനിടയുണ്ടെന്നും രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി ചൊവ്വാഴ്ച രാത്രി 9 മണിക്ക് സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫീസിൽ പ്രദർശിപ്പിക്കുമെന്നാണ് വിദ്യാർഥി സംഘടനകൾ അറിയിച്ചിരുന്നത്. എന്നാൽ പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികൾ പിൻമാറണമെന്നും ജെഎൻയു അധികൃതർ ആവശ്യപ്പെട്ടു. ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകിയിരുന്നു. ട്വീറ്റുകൾ, യൂട്യൂബ് വീഡിയോകൾ, മൈക്രോ ബ്ലോഗിംഗ് എന്നിവ നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്‍ററിയുടെ വീഡിയോ ലിങ്കുകൾ ട്വീറ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഒബ്രിയൻ, മഹുവ മൊയ്ത്ര എന്നിവർ ഈ നീക്കത്തെ ‘സെൻസർഷിപ്പ്’ എന്ന് വിമർശിച്ചിരുന്നു.
തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പോരെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എം.എൽ.എമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞു. എം.എൽ.എമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടെയും 20 കോടിയുടെയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്ത സാഹചര്യമാണ് നാട്ടിൽ ഉള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും ഗണേഷ് കുമാർ വിമർശിച്ചു. ഗണേഷ് കുമാർ വിദ്യാഭ്യാസ മന്ത്രിയെയും പേരെടുത്ത് വിമർശിച്ചു. മന്ത്രി നല്ല ആളാണെന്നും എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്. വിമർശനം തുടർന്ന് ജലവിഭവ വകുപ്പിൽ എത്തിയപ്പോൾ സി.പി.എം പാർലമെന്‍ററി പാർട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഈ കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം.
ന്യൂ ഡൽഹി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ദേശീയ തലസ്ഥാനമായ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, പെഷവാർ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ ഇന്നലെ മുതൽ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിൻ ഗതാഗതം താറുമാറായി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. 22 കോടി ജനങ്ങളെ പ്രതിസന്ധി നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്. പവർ ഗ്രിഡിൽ തകരാർ സംഭവിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും, സാമ്പത്തിക പ്രതിസന്ധി കാരണം വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഡീസലിന്‍റെയും കൽക്കരിയുടെയും സ്റ്റോക്ക് തീർന്നതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ, കൽക്കരി നിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
കൊച്ചി: എറണാകുളം കളമശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിലെ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി ജുനൈസാണ് മലപ്പുറത്ത് നിന്ന് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലേക്കെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്. കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി എങ്ങനെ എത്തി, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകയ്ക്കെടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെക്കുറിച്ച് ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ആദ്യം ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. 500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകൾ നഗരസഭയ്ക്ക് ലഭിച്ചു. ഇവർക്കൊപ്പം പൊലീസ് നടത്തിയ റെയ്ഡിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം സ്ഥിരീകരണം…
വനിതാ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ന്യൂഡൽഹി: ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് മോശമായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു. വനിതാ ക്യാബിൻ ക്രൂവുമായി ഒരു യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെടുകയും മറ്റൊരു യാത്രക്കാരനും പ്രശനത്തിൽ ഇടപ്പെടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. യാത്രക്കാരൻ ജീവനക്കാരിയുടെ ദേഹത്ത് സ്പർശിച്ചതായും മറ്റ് ജീവനക്കാർ പരാതിപ്പെട്ടു. സ്പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് അനുസരിച്ച്, ഡൽഹിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു തെങ്ങും ആന മറിച്ചിട്ടിട്ടുണ്ട്. പി ടി 7 നെ പിടികൂടി തൊട്ടടുത്ത ദിവസമാണ് വീണ്ടും ആനയിറങ്ങിയത്. പി.ടി. 7 ന് മയക്കുവെടി നൽകുമ്പോൾ ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം.
